DISTRICT NEWS

കേരള ബാങ്ക് ഡി ജിറ്റൽ സേവനങ്ങളുടെ കാസറഗോഡ് ജില്ലാതല ഉൽഘാടനം നടത്തി

രാജപുരം : ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കേരള ബാങ്ക് ഡി ജിറ്റൽ സേവനങ്ങളുടെ കാസറഗോഡ് ജില്ലാതല ഉദ്ഘാടനം പനത്തടി സർവ്വീസ് സഹകരണ ബേങ്ക് ഹാളിൽ കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം നിർവ്വഹിച്ചു.ു. പനത്തടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ഷാലു മാത്യു | അധ്യക്ഷത വഹിച്ചു. സീനിയർ മാനേജർ പ്രവീൺ കുമാർ ക്ലാസ്സെടുത്തു. പനത്തടി ബാങ്ക് സിക്രട്ടി ദീപുദാസ് ,ഏരിയ മാനേജർ ്രസാജൻ ഡൊമനിക്, മാലക്കല്ല് ശാഖാ മാനേജർ ഇ വി.മോഹനൻ, ചുള്ളിക്കര മാനേജർ […]

DISTRICT NEWS

സി പി എം അരിവിരുത്തി ബ്രാഞ്ച് സെക്രട്ടറിയും കണ്ണൂർ ദുരന്ത നിവാരണ സേന റിട്ട: സബ്ബ് ഇൻസ്പക്ടറുമായ കാടങ്കോട്ട് രാജൻ (62) നിര്യാതനായി

ഉദിനൂർ: സി പി എം അരിവിരുത്തി ബ്രാഞ്ച് സെക്രട്ടറിയും കണ്ണൂർ ദുരന്ത നിവാരണ സേന റിട്ട: സബ്ബ് ഇൻസ്പക്ടറും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഉദിനൂർ സെൻട്രലിലെ കാടങ്കോട്ട് രാജൻ (62) നിര്യാതനായി.. ഉദിനൂർ ഇ എം എസ് പഠന കേന്ദ്രം മുൻ സെക്രട്ടറി, ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി ഡയറക്ടർ ബോർഡംഗം, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂനിയൻ പടന്ന പഞ്ചായത്ത് കമ്മിറ്റി അംഗം, കനിവ് പാലിയേറ്റീവ് സൊസൈറ്റി പടന്ന പഞ്ചായത്ത് മുൻ സെക്രട്ടറി തുടങ്ങിയ മേഖലകളിൽ […]

DISTRICT NEWS

ജില്ലാ മെഡിക്കൽ ഓഫിസർ ഒഴിവുകൾ യഥാ സമയം റിപ്പോർട്ട് ചെയ്യുന്നില്ല. റാങ്ക് ലിസ്റ്റിലുള്ള നഴ്‌സുമാർക്ക് നിയമന ഉത്തരവ് വൈകുന്നു. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കളക്ടറേറ്റ് മാർച്ച് നടത്തി

കാസറഗോഡ് : കാസറഗോഡ് ജില്ലയിൽ റാങ്ക് ലിസ്റ്റിലുള്ള 190 നഴ്‌സുമാരുടെ നിയമനം ഉടനെ നടത്തുക, ഒഴിവുകൾ ജില്ലാ മെഡിക്കൽ ഓഫിസർ പി എസ് ് സി ക്ക് ഉടനെ റിപ്പോർട്ട് ചെയ്യുക, കാസറഗോഡ് ജില്ലയിൽ പുതിയ ഡ്യൂട്ടി നഴ്സ് തസ്തികകൾ അനുവദിക്കുക, എയിംസ് പ്രൊപോസലിൽ കാസറഗോഡ് ജില്ലയുടെ പേരനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കളക്ടറേറ്റ് മാർച്ച് നടത്തി. ഏതാനും മാസങ്ങൾക്കുള്ളിൽ റാങ്ക് ലിസ്റ്റ് കാലാവധി തീരുമെന്നറിഞ്ഞിട്ടും അധികൃതർ കാണിക്കുന്ന നിസംഗതയിൽ പ്രതിഷേധിച്ചാണ് […]

DISTRICT NEWS

പ്രതിഷേധം ഫലം കണ്ടു. മജൽ റോഡ് പ്രവർത്തിക്ക് അനുമതിയായി

കാവുഗോളി ചൗകി : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾക്കൊള്ളുന്ന മയിൽപ്പാറ മജൽ റോഡ് വർഷങ്ങളായി തകർന്ന് കാൽനടയാത്ര പോലും ദുസ്സഹമായ അവസ്ഥയിൽ നാട്ടുകാർ ജനകീയ പ്രതിഷേധം നടത്തിയതിന്റെ ഫലമായി ഏകദേശം ഒരു കിലോമീറ്ററോളം അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് അനുവദിച്ച് എസ്റ്റിമേറ്റ് പൂർത്തിയായി. കോൺട്രാക്ടർ പണി തുടങ്ങാനിരിക്കെ കാരണമെന്നും ഇല്ലാതെ ചില സമർദ്ധങ്ങൾക്ക് വഴങ്ങി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വർക്ക് തുടങ്ങുന്നതിനെ കഴിഞ്ഞദിവസം സ്റ്റേ ചെയ്യുകയായിരുന്നു., ഇതിനെതിരെ ഇന്നു രാവിലെ നാട്ടുകാരുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ അസിസ്റ്റന്റ് […]

DISTRICT NEWS

ഷെറിൻ ഷഹാനയെ ഡി വൈ എഫ് ഐ ആദരിച്ചു

പയ്യന്നൂർ : പ്രതിസന്ധികളെ അതിജീവിച്ച് സിവിൽ സർവ്വീസ് നേടിയ ഷെറിൻ ഷഹാനയെ വീട്ടിലെത്തി കെ കെ ശൈലജ ടീച്ചർ അഭിനന്ദനം അറിയിച്ചു. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയുടെ ഉപഹാരം ഷെറിൻ ഷഹാനയ്ക്ക് ശൈലജ ടീച്ചർ കൈമാറി.  

DISTRICT NEWS

പന്തൽ പൊളിക്കാൻ അനുവദിക്കില്ല. എയിംസ് കാസറഗോഡ് ജനകീയ കൂട്ടയ്മ

കാഞ്ഞങ്ങാട് : എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തി വരുന്ന ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ ഒരു കാരണവശാലും പൊളിക്കാൻ അനുവദിക്കില്ലായെന്ന് സമര പന്തലിൽ ചേർന്ന അടിയന്തിര യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രതിഷേധം ആളിക്കത്തി. ഇന്ന് രാവിലെയാണ് ഹോസ്ദുർഗ് തഹസീൽദാർ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹിയെ ഫോണിലൂടെ വിളിച്ച് ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ പൊളിക്കാൻ ആവശ്യപ്പെട്ടത്. പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി […]

DISTRICT NEWS

ആരോഗ്യ സ്വാതന്ത്ര്യ സമരം കൂടുതൽ ശക്തമാക്കും : എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ

കാഞ്ഞങ്ങാട്: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ തുടരുന്ന ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തലിന്റെ 500-ആം ദിനം ആചരിച്ചു. ആരോഗ്യ സ്വാതന്ത്ര്യ സമരം കൂടുതൽ ശക്തമാക്കുമെന്ന പ്രവർത്തകരുടെ തീരുമാനം ഭരണകൂടത്തിന് ശക്തമായ താക്കീതായി. സമര പന്തൽ തകർക്കാൻ തല്പര കക്ഷികളുടെ ഗൂഡശ്രമം അണിയറയിൽ നടക്കുന്നുണ്ടെന്നും ഇത് ചില സാമൂഹ്യ മാധ്യമങ്ങളിൽ വന്നത് ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ജനറൽ സെക്രട്ടറി നാസർ ചെർക്കളം […]

DISTRICT NEWS

കണ്ണൂർ സർവ്വകലാശാല: രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ റാങ്കുകൾ

രാജപുരം: കണ്ണൂർ യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച ബി.എ ഡവലപ്പ്മെന്റ് എക്കണോമിക്സ് ,ബി എസ് സി മൈക്രോബയോളജി എന്നീ ബിരുദങ്ങളുടെ ഫലപ്രഖ്യാപനത്തിൽ രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ റാങ്കുകൾ . ചെറുപുഴ സ്വദേശികളായ ജോസ് വി.ജെയുടേയും, ജോയ്സ് പി.ജിയുടേയും മകനായ ജോസഫ് വി.ജെ, ബി എ ഡെവലപ്മെന്റ് എക്കണോമിക്സ് ഒന്നാം റാങ്കിന് അർഹനായി . ബി എസ് സി മൈക്രോബിയോളജിയിൽ അഞ്ചിമ ബിജു രണ്ടാം റാങ്ക് കരസ്ഥമാക്കി .കള്ളാർ നിവാസികളായ ബിജു വർഗീസിന്റെയും സിൽവി ബിജുവിന്റെയും മകളാണ് അഞ്ചിമ […]

DISTRICT NEWS

കോടോം ബേളൂർ പഞ്ചായത്തിനിത് ചരിത്ര നിമിഷം; പ്രഥമ സമ്പൂർണ ആർത്തവ കപ്പ് അവബോധ പഞ്ചായത്തായി പ്രഖ്യാപിച്ചു

അട്ടേങ്ങാനം: വേറിട്ട പ്രവർത്തനം കൊണ്ട് പുതിയ അധ്യായം സൃഷ്ടിച്ചിരിക്കുകയാണ് കോടോം ബേളൂർ പഞ്ചായത്ത്. സ്ത്രീ ശരീരത്തിലെ പ്രധാന ജൈവപ്രക്രിയയായ ആർത്തവ സമയത്ത് ഉപയോഗിക്കേണ്ട ആർത്തവ കപ്പിനെ കുറിച്ചുള്ള അവബോധം കഴിഞ്ഞ നാല് മാസമായി പഞ്ചായത്തിലുടനീളം നൽകുന്ന തിരക്കിലായിരുന്നു ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും. പഞ്ചായത്തിൽ ആർത്തവ കപ്പ് വിതരണത്തിന് നാല് ലക്ഷം രൂപയുടെ പ്രത്യേകം പദ്ധതി വെച്ച ശേഷമാണ് ബോധവത്കരണ രംഗത്തേക്ക് ഇറങ്ങിയത്. പുതു തലമുറയിലെ ഒട്ടുമിക്ക പേരും ആർത്തവ കപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിലും കപ്പിനെ കുറിച്ച് ധാരണയില്ലാത്ത സാധാരണക്കാരെയും […]

DISTRICT NEWS

രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എൽ ഡി എഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മറ്റി ചെറുവത്തൂരിൽ റാലി സംഘടിപ്പിച്ചു

ചെറുവത്തൂർ: രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എൽ ഡി എഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മറ്റി ചെറുവത്തൂരിൽ റാലി സംഘടിപ്പിച്ചു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. എം രാജഗോപാലൻ എം എൽ എ അധ്യക്ഷത വഹിച്ചു. മുൻ എം പി പി.കരുണാകരൻ, സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ, സാബു എബ്രാഹം, കെ.കുഞ്ഞിരാമൻ,സി.പി.ബാബു, ബങ്കളം കുഞ്ഞികൃഷ്ണൻ,,സി.ബാലൻ,കരീം ചന്തേര,വി.വി.കൃഷ്ണൻ,പി.വി.തമ്പാൻ, ലത്തീഫ്,പി.വി.ഗോവിന്ദൻ, സുരേഷ് പുതിയേടത്ത്, […]