DISTRICT NEWS

ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ ഭാരവാഹികൾ രാജിവെച്ചു

രാജപുരം : ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജില്ലാ കമ്മറ്റിയെ നോക്കുകുത്തിയാക്കികൊണ്ട് നടത്തുന്ന ഏകാധിപത്യ നടപടികളിലും പാർട്ടി സംസ്ഥാന നേതൃത്വം കാസർകോട് ജില്ലയോടു കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് പാർട്ടിയുടെ ജില്ലാ കമ്മറ്റി സെക്രട്ടറിമാരായ ബാബു ജോസഫ്, മത്തായി ആനിമൂട്ടിൽ, വൈസ് പ്രസിഡന്റുമാരായ സണ്ണി ഈഴക്കുന്നേൽ, സുനിൽ ജോസഫ്, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി ചുളളിക്കര എന്നിവരാണ് ഭാരവാഹിത്വവും പാർട്ടി അംഗത്വവും രാജിവെച്ചത്.  

DISTRICT NEWS

എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർവീണ്ടും സമരത്തിന്; ‘അവരെയും പട്ടികയിൽ പെടുത്തണം

കാസർകോട് : എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് മതിയായ കാരണമില്ലാതെ പുറത്താക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ വീണ്ടും സമരം തുടങ്ങും. ഈ മാസം 30 ന് രാവിലെ 10 മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമരപ്രഖ്യാപനം നടത്തുമെന്നും ദുരിതബാധിതരുടെ അമ്മമാർ അറിയിച്ചു 2017 ഏപ്രിലിൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ 1905 ദുരിതബാധിതരെ കണ്ടെത്തിയതായി അന്ന് ചുമതല നിർവഹിച്ചിരുന്ന ഡെപ്യൂട്ടി കളക്ടർ അറിയിച്ചിരുന്നു എന്നാൽ മന്ത്രി […]

DISTRICT NEWS

കാസറഗോഡ് ജില്ലയുടെ ആരോഗ്യ രംഗം: പഠിക്കാൻ കേന്ദ്ര മെഡിക്കൽ സംഘത്തെ അയക്കണമെന്ന ആവശ്യമുന്നയിച്ച് എയിംസ് ജനകീയ കൂട്ടായ്മ മുൻ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി

കാസറഗോഡ് : കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനിയാവസ്ഥക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര ആരോഗ്യ മെഡിക്കൽ സംഘത്തെ അയക്കണമെന്നും കേന്ദ്ര ഗവണ്മെന്റ് കാസറഗോഡ് ജില്ലയിൽ സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ, ഇ എസ് ഐ, ജിമ്മർ ഹോസ്പിറ്റലിൽ തുടങ്ങുവാനുള്ള അടിയന്തിര നടപടി എടുക്കാൻ ശുപാർശ നൽകണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് ബിജെപി കാസറഗോഡ് ജില്ല കമ്മിറ്റി സിറ്റി ടവറിൽ സംഘടിപ്പിച്ച ട്രെഡേഴ്സ് മീറ്റിൽ വെച്ച് മുൻ കേന്ദ്ര മന്ത്രിയും ബിജെപി ദേശിയ നേതാവുമായ മുക്താർ അബ്ബാസ് നഖ് വിക്ക് എയിംസ് […]

DISTRICT NEWS

കാഞ്ഞങ്ങാട്- കാണിയൂർ റെയിൽവേ പാത യാഥാർത്ഥ്യമാക്കാൻ ശ്രമം തുടരുന്നു; നിവേദക സംഘം കർണ്ണാടക സ്പീക്കറെ കണ്ട്ു

രാജപുരം: കാഞ്ഞങ്ങാട്- കാണിയൂർ റെയിൽവേ പാത യാഥാർത്ഥ്യമാക്കാൻ ശ്രമം തുടരുന്നു.അതിനായി കർണ്ണാടക സർക്കാരിന്റെ സമ്മതപത്രം ലഭ്യമാക്കാൻ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിന്നുളള സംഘം കർണ്ണാടക സ്പീക്കർ യു ടി ഖാദറിനെ കണ്ട് നിവേദനം നൽകി. കാസർകോട് ബിൽഡപ്പ്് ജനറൽ സെക്രട്ടറി ഡോ.ഷെയ്ക്ക് ബാവ, കാഞ്ഞങ്ങാട് വികസനസമിതി ഭാരവാഹികളായ മുഹമ്മദ് അസ്ലാം,യൂസഫ് ഹാജി, മർച്ചന്റ് അസോസിയേഷൻ പ്രതിനിധി രവീന്ദ്രൻ എന്നിവരാണ് ഡോ.ജോസ് കൊച്ചിക്കുന്നേലിന്റെ നേതൃത്വത്തിൽ സ്പീക്കറെ കണ്ട്ത്. ഇതിന് പുറമേ സൗത്ത് കണ്ണാടകയിലെ സുളള്യയിൽ ഒരു മെഡിക്കൽ കോളേജ് […]

DISTRICT NEWS

കാസർഗോഡ് ആർട്ടോ സ്‌കൂൾ ഓഫ് ഡിസൈന് രത്ന പുരസ്‌കാരം

തിരുവനന്തപുരം: കേരള സർക്കാർ വൈലോപ്പിള്ളി സംസ്‌കൃതിഭവനും ഷോർട്ട് മൂവി ആർട്ടിസ്റ്റ് സംഘടനായ ‘അസ്മ’ യും സംയുക്തമായി നൽകുന്ന ഈ വർഷത്തെ രത്ന പുരസ്‌കാരത്തിന് കാസറഗോഡ് പുതിയ ബസ്റ്റാന്റിൻ പ്രവർത്തിക്കുന്ന ആർട്ടോ സ്‌കൂൾ ഓഫ് ഡിസൈൻ സ്ഥാപന ഉടമ നിസാമുദ്ദീൻ.കെ അർഹനായി. കാസറഗോഡ് ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ ഗ്രാഫിക് ഡിസൈൻ രംഗത്ത് തൊഴിലധിഷ്ഠിത കോഴ്സിലൂടെ നിരവധി ആളുകൾക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കിയത് പരിഗണിച്ചാണ് രത്ന പുരസ്‌കാരം. വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ‘അസ്മ’ യും സംയുക്തമായി. 2023 […]

DISTRICT NEWS

പണിതിട്ടും പണിതിട്ടും പണിതിരാത്ത കാസർഗോഡ് മെഡിക്കൽ കോളേജിനായി വിവിധ കേന്ദ്രങ്ങളിൽ പിച്ചതെണ്ടൽ സമരം ശ്രദ്ധയായി

കാഞ്ഞങ്ങാട്. പത്ത് വർഷം പിന്നിട്ടിട്ടും പണി തീരാത്ത മെഡിക്കൽ കോളേജിന്റെ പണി പൂർത്തിയാക്കാനായി പ്രതീകാത്മക സമരവുമായി മൂവ്‌മെന്റ് ഫോർ ബെറ്റർ കാസർഗോഡ് പ്രവർത്തകർ. കാഞ്ഞങ്ങാട് നടന്ന പിച്ചയെടുക്കൽ സമരത്തിൽ സിസ്റ്റർ ജയ ആന്റോ മംഗലത്ത് ആദ്യപിച്ച സ്വീകരിച്ചത് ഐ ടി എഞ്ചിനിയർ ഇരിയ സ്വദേശി രാജേഷിൽ നിന്ന് . അഹമ്മദ് കിർമാണി, രാജൻ വി.ബാലൂർ,രാജേഷ് ചിത്ര, ലമണേഷ് പാലക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി. കാസറഗോഡ് മെഡിക്കൽ കോളേജിനു വേണ്ടി നടത്തിയ പിച്ച തെണ്ടൽ സമരത്തിൽ കാസറഗോഡ് ടൗണിൽ […]

DISTRICT NEWS

കർണ്ണാടക ഭരണ മാറ്റം: കാഞ്ഞങ്ങാട്- കാണിയൂർ റെയിൽവേ പാതയ്ക്ക് ജീവൻ വെയ്ക്കുന്നു

രാജപുരം :കർണ്ണാടക ഭരണ മാറ്റം: കാഞ്ഞങ്ങാട്- കാണിയൂർ റെയിൽവേ പാതയ്ക്ക് ജീവൻ വെയ്ക്കുന്നു. കഴിഞ്ഞ ബി ജെ പി സർക്കാരിന്റെ കാലത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിക്ക്് അനുകൂലമായിരുന്നുവെന്നത് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ആക്കം കൂട്ടുമെന്ന് പ്രതീക്ഷ ഉയർന്നിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമാകണമെങ്കിൽ കർണ്ണാടക സർക്കാർ സമ്മതപത്രം നൽകേണ്ടതുണ്ട്. കേരള സർക്കാർ അത് നേരത്തെ നൽകിയിരുന്നു. കേന്ദ്ര മാനദണ്ഡ പ്രകാരം കാഞ്ഞങ്ങാട്- കാണിയൂർ പാതയുടെ പകുതി വിഹിതം വഹിക്കാൻ കേരള സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.ഈ ഘട്ടത്തിൽ കർണ്ണാടക അനുകൂലമായ തീരുമാനമൊടുത്തിരുന്നില്ല. […]

DISTRICT NEWS

ആരോഗ്യ കേരളത്തിന് അപമാനം ജനറൽ ആശുപത്രി ലിഫ്റ്റ് തകരാറ് പരിഹരിക്കാത്തതിനെതിരെ എയിംസ് ജനകീയ കൂട്ടായ്മ പ്രക്ഷോഭത്തിലേക്ക്

കാസർഗോഡ്: മാസങ്ങളായി പ്രവർത്തിക്കാത്ത കാസറഗോഡ് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുന്നു. ലിഫ്റ്റ് തകരാറ് സംഭവിച്ച ഉടനെ തന്നെ കൂട്ടായ്മ ഭാരവാഹികൾ ബന്ധപ്പെട്ട അധികാരികളെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നെങ്കിലും നാളിതുവരെയായി ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നത് അത്യധികം ഖേദകരമാണെന്നും മൃതശരീരം പോലും ചുമന്നു കൊണ്ട് വരേണ്ട ദയനീയ അവസ്ഥ അപലപനീയമാണെന്നും ഉടനടി വിഷയത്തിൽ ജില്ലാ ഭരണകൂടം […]

DISTRICT NEWS

ഇരിട്ടിയിൽ എം ഡി എം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇരിട്ടി: ഇരിട്ടിയിൽ എം ഡി എം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇരിട്ടി കല്ലുമുട്ടി സ്വദേശി കരിയിൽ ഹൗസിൽ ശരത്ത് (35), നടുവനാട് സ്വദേശി അമൃത നിവാസിൽ അമൽ (25) എന്നിവരെയാണ് ബാംഗ്ലൂരിൽ നിന്ന് ഇരിട്ടിയിലേക്ക് ആൾട്ടോ കാറിൽ 74 ഗ്രാം എം ഡി എം എ യുമായി വരുമ്പോൾ ഇരിട്ടിയിൽ വച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത ഐ പി സ് ന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ […]

DISTRICT NEWS

കാസറഗോഡ് എയിംസ് കുട്ടായ്മയ്ക്ക്് പുതിയ ഭാരവാഹികളെ തെരഞ്ഞടുത്തു

കാഞ്ഞങ്ങാട്: കാസറഗോഡ് ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി അഹോരാത്രം പാട് പെടുന്ന എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കേരളത്തിന് എയിംസ് അനുവദിക്കുക, എയിംസിനായൂള്ള പ്രൊപ്പോസലിൽ കാസറഗോഡിന്റെ പേർ ഉൾപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് നടത്തി വരുന്ന സമരങ്ങൾക്ക് ഫലം കണ്ടു തുടങ്ങിയതായി കൂട്ടായ്മ ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷക്കാലമായി എയിംസ് ജനകീയ കൂട്ടായ്മ നടത്തി വരുന്ന സമരങ്ങൾ അധികാരികളുടെ കണ്ണു തുറപ്പിച്ചതിന്റെ വ്യക്തമായ തെളിവാണ് എയിംസിനായുള്ള പ്രൊപ്പോസലിൽ കാസർഗോഡിന്റെ പേരു കൂടി […]