രാജപുരം: ഉത്തര മലബാറിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഉടുപ്പി -കരിന്തളം 400 കെ വി ട്രാൻസ്മിഷൻ ലൈൻ 400 കെ വി പവർ ഹൈവേ കടന്നുപോകുന്ന 46 മീറ്റർ വീതിയുള്ള സ്ഥലത്തുള്ള കാർഷിക വിളകൾക്കും പൂർണമായി നഷ്ടപരിഹാരം കണക്കാക്കി നൽകുക, ലൈൻ കടന്നുപോകുന്ന പാതയിലുള്ള സ്ഥലത്തിന് L.A .Act2013 പ്രകാരം ഭൂമിക്ക് വില നിശ്ചയിച്ചു നൽകുക. നിലവിൽ കർഷകർക്ക് നൽകാനുള്ള നഷ്ടപരിഹാരം കുടിശ്ശിക വർധിപ്പിച്ച നിരക്കനുസരിച്ച് ലൈൻ വലിക്കുന്നതിന് മുമ്പ് […]
DISTRICT NEWS
ഓണം വിപണിയിൽ ഇത്തവണ ജില്ലയിൽ നിന്നുളള ചെണ്ടുമല്ലി; പൂക്കളെത്തിക്കാൻ കുടുബശ്രീ
രാജപുരം : ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷി ഒരുക്കുന്ന തിരക്കിലാണ് ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകൾ. ഇത്തവണ പൂക്കളം തീർക്കാൻ കുടുംബശ്രീയുടെ ചെണ്ടുമല്ലികളും വിപണിയിലെത്തിക്കാനുളള തിരക്കിലാണ് കുടുംബശ്രീകൾ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ 165 യൂണിറ്റുകളിലാണ് ചെണ്ടുമല്ലി കൃഷി ഒരുക്കുന്നത്. 20.5 ഏക്കർ സ്ഥലത്താണ് പൂക്കൾ കൃഷി ചെയ്യുന്നത്. പള്ളിക്കര, ചെമ്മനാട്, കുമ്പള, കയ്യൂർ-ചീമേനി, ചെറുവത്തൂർ എന്നീ സി.ഡി.എസുകൾക്ക് കീഴിലാണ് വിവിധ ഇടങ്ങളിൽ ചെണ്ടുമല്ലികൾ കൃഷി ചെയ്യുന്നത്. കയ്യൂർ- ചീമേനി സി.ഡി.എസുകൾക്ക് കീഴിലാണ് ഏറ്റവും കൂടുതൽ പൂക്കൾ […]
കാസറഗോഡ് മെഡിക്കൽ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കുക : ദയാബായി
ഉക്കിനടുക്ക (കാസറഗോഡ്): കാസറഗോഡ് മെഡിക്കൽ കോളേജിനോടുള്ള അവഗണന അവസാനിപ്പിച് കിടത്തി ചികിത്സ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണം എന്നും അത് നടപ്പിലാക്കുന്നത് വരെ സമരം തുടരും എന്നും ലോക പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായി പറഞ്ഞു. കാസറഗോഡ് ഉക്കിനടുക്ക മെഡിക്കൽ കോളേജ് നിർമാണം തുടങ്ങി 11 വർഷങ്ങളായിട്ടും പൂർണമായി പ്രവർത്തനക്ഷമമാക്കാത്തതിൽ പ്രതിഷേധിച്ച് മൂവ്‌മെന്റ് ഫോർ ബെറ്റർ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന ഉപവാസ സമരത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. ഇപ്പോഴുള്ളത് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ […]
മൂകാംബിക ട്രാവൽസിന്റെ കാരുണ്യ യാത്ര 75-ാമത് യാത്രയുടെ നിറവിൽ
കാഞ്ഞങ്ങാട്: എല്ലാ മാസവും ഒന്നാം തീയ്യതി പാവപ്പെട്ട രോഗികൾക്ക് വേണ്ടി ജീവകാരുണ്യ യാത്ര സംഘടിപ്പിക്കുന്ന മൂകാംബിക ട്രാവൽസിന്റെ ആഗസ്ത് ഒന്നാം തീയ്യതിയിലെ കാരുണ്യ യാത്ര 75-ാം മാസത്തിലേക്ക്. 2016 മാർച്ചിൽ ആരംഭം കുറിച്ച കാരുണ്യ യാത്രയിലൂടെ ഇതിനോടകം നൂറിൽ പരം രോഗികൾക്കാണ് സഹായഹസ്തം നീട്ടിയത്. 60 ലക്ഷത്തിലധികം രൂപയുടെ ചികിത്സാ സഹായം ഇതിനോടകം നൽകി. കൊറോണ പ്രതിസന്ധി കാലത്ത് പാവപ്പെട്ടവർക്ക് കാരുണ്യ യാത്ര കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ വിഭവ വിതരണവും നടത്തിയിരുന്നു. പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി നൽകുന്നതിനായി […]
കാവേരിക്കുളം ഒരു അമൂല്യ സമ്പത്ത് സംരക്ഷിക്കപെടാൻ പരിസ്ഥിതി പ്രവർത്തകരുമായി ചർച്ച നടത്തി
ഒടയംചാൽ : കാവേരിക്കുളം എന്ന അമൂല്യ സമ്പത്ത് സംരക്ഷിക്കപെടാൻ പരിസ്ഥിതി പ്രവർത്തകരുമായി ചർച്ച നടത്തി. കാഞ്ഞങ്ങാട്ടെത്തിയ കേരളത്തിലെ പ്രമുഖ സാമുഹ്യ, പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സി.ആർ. നീലകണ്ഠനുമായിട്ടാണ് വിവരങ്ങൾ കൈമാറിയത്. കാവേരിക്കുളത്ത് ക്വാറി മഫിയസംഘം നടത്തുന്ന കൈയ്യേറ്റത്തെക്കുറിച്ചും അതുവഴി പൊതുജനത്തിനു സംഭവിക്കാവുന്ന ദുരിതങ്ങളെക്കുറിച്ചുമാണ് സി ആറുമായി യുവരശ്മി ക്ലബിന്റെ നേതൃത്വത്തിൽ വിവര കൈമാറ്റം നടത്തിയത്. പ്രകൃതി ചൂഷണം നാടിനു വരുത്തുന്ന വിപത്തുകളെ ചെറുക്കേണ്ടതിനുള്ള മുൻകരുതലുകൾ എപ്രകാരം നടത്തണമെന്നും, നിയമപരമായി പൊതുജനത്തിനു ആശവഹമായ കാര്യങ്ങൾ എന്തൊക്കെയാണെന്നും സി. ആർ. […]
പാണത്തൂർ പരിയാരം റോഡിൽ ക്രാഷ് ബാരിയറും സൂചനാ ബോർഡുകളും സ്ഥാപിച്ചു
പാണത്തൂർ : ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ച പാണത്തൂർ പരിയാരം റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചു.നിരവധി അപകടങ്ങൾ നടന്ന ഇവിടെ വീട്ടുകൾക്ക് നാശ നഷ്ടം സംഭവിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. ഇതോടെയാണ് അപകടങ്ങൾ കുറക്കാൻ ഇവിടെ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതോടൊപ്പം അപകട സൂചനാ ബോർഡുകളും സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. 224 മീറ്റർ ദൂരത്തിലാണ് ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നത്. അപകടം നടന്ന സ്ഥലം ഒരാഴ്ച മുമ്പ്് ജില്ലാ കലക്ടർ […]
ഒടയംചാൽ സഹകരണ ആശുപത്രി പ്രവർത്തനം ആരംഭിച്ചു കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു
ഒടയംചാൽ : കൊന്നക്കാട് കോപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ കീഴിൽ രണ്ട് ദശാബ്ദ കാലമായി വെള്ളരിക്കുണ്ടിൽ പ്രവർത്തിക്കുന്ന കെ ജെ തോമസ് സഹകരണ ആശുപത്രിയുടെ സഹോദര സ്ഥാപനമായ ഒടയംചാൽ കോപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ഡോക്ടർമാരുടെ സേവനം 24 മണിക്കൂർ പ്രവർത്തിക്കുന്ന ഓ പി വിഭാഗം, മെഡിക്കൽ സ്റ്റോർ എന്നിവ കൂടാതെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഇവിടെ ഉണ്ടായിരിക്കും. സൊസൈറ്റി പ്രസിഡന്റ് കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് പിജി ദേവ് അധ്യക്ഷത വഹിച്ചു. […]
ന്യൂന പക്ഷ വേട്ടയിലും ഗ്രൂപ്പിസത്തിലും പ്രതിഷേധിച്ച് ന്യൂന പക്ഷ മോർച്ച മുൻ ജില്ലാ പ്രസിഡന്റും ബി ജെ പി ജില്ലാ കമ്മറ്റിയംഗവുമായ കെ വി മാത്യു പാർട്ടി വിട്ടു
രാജപുരം : ന്യൂന പക്ഷ വേട്ടയിലും മുൻ ജില്ലാ പ്രസിഡന്റ് ശ്രികാന്തിന്റെ ഗ്രൂപ്പിസത്തിലും പ്രതിഷേധിച്ച് ന്യൂന പക്ഷമോർച്ച മുൻ ജില്ലാ പ്രസിഡന്റും ബി ജെ പി ജില്ലാ കമ്മറ്റിയംഗവുമായ കെ വി മാത്യു പാർട്ടി വിട്ടു. രാജിക്കത്ത് ഇന്ന് രാവിലെ ബി ജെ പി ജില്ല പ്രസിഡന്റിന് അയച്ചതായും കെ വി മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ പട്ടാളക്കാരനായ ഇദ്ദേഹം 9 വർഷമായി ബി ജെ പിയിൽ ചേർന്നിട്ട്. മൂന്ന് വർഷം പാർട്ടിയുടെ ന്യൂനപക്ഷ മോർച്ച […]
എയിംസ് പ്രൊപോസലിൽ കാസറഗോഡ് ജില്ലയെ ഉൾപ്പെടുത്തണം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ നിവേദനം നൽകി
കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനിയാവസ്ഥക്ക് പരിഹാരം കാണുന്നതിന് എയിംസ് കാസറഗോഡ് ജില്ലയിൽ സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാറിന്റെ പ്രൊപോസലിൽ കാസറഗോഡ് ജില്ലയുടെ പേര് ഉൾപ്പെടുത്തുവാൻ കേരള സർക്കാരിന് നിർദ്ദേശം നൽകണമെന്നും, കേന്ദ്ര ആരോഗ്യ സംഘത്തെ കാസറഗോഡ് ജില്ലയിൽ അയക്കണമെന്നും, കേന്ദ്ര ഗവണ്മെന്റ് കാസറഗോഡ് ജില്ലയിൽ സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ, ഇ എസ് ഐ, ജിപ്‌മെർ ഹോസ്പിറ്റൽ മുതലായവ തുടങ്ങുവാനുള്ള അടിയന്തിര സാഹചര്യം ഉണ്ടാക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് […]
മലബാർ കലാസാംസ്‌കാരിക വേദിയുടെ സാമൂഹ്യ സേവനത്തിനുള്ള പുരസ്‌കാരം സലിം സന്ദേശം ചൗക്കിക്ക്
കാസറഗോഡ്:മലബാർ കലാ സാംസ്‌കാരിക വേദി സർഗ്ഗ പ്രതിഭാ അവാർഡ് ദാനവും മെഗാഷോയും 2023 ജൂലൈ7ന് 7ന് കാസറഗോഡ് കോൺഫറൻസ് ഹാളിൽ നടക്കും..മികച്ച അഞ്ച് കലാകാരൻമാർക്ക് സർഗ്ഗ അവാർഡും (അഷ്‌റഫ് പയ്യന്നൂർ, ഇസ്മായിൽ തളങ്കര,.രതീഷ് കണ്ടടുക്ക.ആദിൽ അത്തു.യൂസഫ് മേൽപറമ്പ്.) സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരം സലിം സന്ദേശം ചൗക്കി. അസ്ലം മുനബം. എന്നിവർക്കും ലഭിച്ചു.സാമുഹീയ- സാംസ്‌കാരിക പ്രമുഖരെ ആദരിക്കും. പ്രശസ്ത സിനിമാ നടിയും സംസ്ഥാന അവാർഡ് ജോതാവുമായ മിസ്സ് അനഘ നാരായണൻ ഉദ്്ഘാടനം നിർവഹിക്കും. സാമൂഹിയ സാംസ്‌ക്കാരിക രാഷ്ട്രീയനായകൻമാരുംസംബന്ധിക്കും