DISTRICT NEWS

കണ്ണൂർ ഫയർ സ്റ്റേഷനിൽ നടന്ന സിവിൽ ഡിഫെൻസ് മീറ്റിൽ വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനവും സ്റ്റേറ്റ് മത്സരത്തിലേക്ക് സെക്ഷനും നേടി കുറ്റിക്കോൽ നിലയത്തിലെ സിവിൽ ഡിഫെൻസ് ടീം

കുറ്റിക്കോൽ: കണ്ണൂർ ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന സിവിൽ ഡിഫെൻസ് മീറ്റിൽ വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനവും സ്റ്റേറ്റ് മത്സരത്തിലേക്ക് സെക്ഷൻ കിട്ടിയ കുറ്റിക്കോൽ നിലയത്തിലെ സിവിൽ ഡിഫെൻസ് മെമ്പർമാർ ശശിധരൻ, കൃഷ്ണകുമാർ, ലൈജു, ധനേഷ്, കൃഷാന്ത് കുമാർ, ശ്രീജിത്ത്, അഷ്റഫ്, വിനീഷ്, രജീഷ് എന്നിവരോടെപ്പം 1500 ാേൃ സെക്കന്റ്, ഷോട്ട് പുട്ട്, ലോങ്ങ് ജമ്പ് എന്നിവയിൽ ശാലിനി മൂന്നാം സ്ഥാനം നേടി.  

DISTRICT NEWS

കാസർഗോഡ് ടൂറിസം പദ്ധതികൾ മികച്ച രീതിയിൽ മെച്ചപ്പെടുത്തും : മുഖ്യമന്ത്രി

കാസർകോട് ജില്ലയിലെ ടൂറിസം മേഖല മികച്ച നിലവാരത്തിലേക്കുയർത്തുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിന്റെ രണ്ടാം ദിവസം ഞായറാഴ്ച കാസർകോട് റസ്റ്റ് ഹൗസിൽ പ്രഭാതഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥികൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാസർകോട് ജില്ലയിലെ ടൂറിസം മേഖലകൾ സംസ്ഥാനത്തെ ടൂറിസം ഭൂപടത്തിൽ പ്രാധാന്യമർഹിക്കുന്നവയാണ്. മികച്ച രീതിയിൽ തന്നെ അവ മെച്ചപ്പെടുത്തുന്ന നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ പഠനത്തിനായി വിദേശത്ത് പോകുന്നതിൽ അത്ര വേവലാതിപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകം ഇന്ന് […]

DISTRICT NEWS

നവകേരള സദസിന് തുടക്കം; മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്വീകരിച്ചത് തലപ്പാവ് അണിയിച്ച്

നവ കേരള സദസിന് കാസർകോട് ജില്ലയിലെ വടക്കേ അതിർത്തി ഗ്രാമമായ പൈവളിഗെയിൽ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും തലപ്പാവ് അണിയിച്ചാണ് സംഘാടകർ സ്വീകരിച്ചത്. മന്ത്രി കെ രാജൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പുതുചരിത്രം തുടങ്ങുന്നുവെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വിവാദങ്ങൾക്ക് വേണ്ടി കളയാൻ സർക്കാരിന് സമയമില്ലെന്നും ഇതൊരു ആഡംബര യാത്രയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 140 നിയമസഭാ മണ്ഡലങ്ങളിലും സദസ് സംഘടിപ്പിക്കും. ഡിസംബർ 23ന് വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് സമാപനം. നവകേരള […]

DISTRICT NEWS

നവകേരള സദസ്സ്; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി മൊഗ്രാൽ ദേശീയവേദി

പൈവളിഗെ : ജില്ലയിലെ ആരോഗ്യ മേഖല, കുമ്പളയിലെ റെയിൽവേ, ടൂറിസം, പദ്ധതികളിൽ അടിയന്തിര നടപടികൾ വേണമെന്നാവശ്യപ്പെട്ട് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ നവ കേരള സദസ്സിൽ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകി. ജില്ലയിലെ മെഡിക്കൽ കോളേജ് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാലും, വിദഗ്ധ ചികിത്സ ലഭിക്കാത്തത് മൂലം എൻഡോസൾഫാൻ രോഗികൾ മരണത്തിന് കീഴടങ്ങുന്ന സാഹചര്യത്തിലും, എയിംസ് ജില്ലയിൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാറിന് ജില്ലയുടെ പേര് ഉൾപ്പെടുത്തി പുതിയ പ്രൊപ്പോസൽ നൽകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജിന് നൽകിയ നിവേദനത്തിൽ ദേശീയവേദി ആവശ്യപ്പെട്ടു. കാസർകോട് വികസന […]

DISTRICT NEWS

മലയോരത്തിന് ആവേശc പകർന്ന് ജില്ല വടംവലി മത്സരം ജി.എച്ച്.എസ്എസ് കുണ്ടംകുഴി ഓവറോൾ ചാമ്പ്യൻമാർ

പരപ്പ: ആവേശതിരയിളക്കി നടന്ന ജില്ലാതല കൗമാര വടംവലി മത്സരത്തിൽ ജിഎച്ച്എസ്എസ് കുണ്ടംകുഴി ഓവറോൾ ചാമ്പ്യൻമരായി. ജില്ലാ വടംവലി അസോസിയേഷൻ എടത്തോട്ട് ശാന്ത വേണുഗോപാലൻ മെമ്മോറിയൽ യുപി സ്‌കൂൾ ഗ്രണ്ടിൽ നടത്തിയ അണ്ടർ 17 ബോയ്‌സ് ,മിക്‌സഡ് ,അണ്ടർ 19 മിക്‌സഡ് മൽസരങ്ങളിൽ ഒന്നാം സ്ഥാനവും 19 ബോയ്‌സ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി 36 പോയിന്റുനേടിയാണ് കുണ്ടംകുഴിസ്‌കൂൾ ഓവറോൾ ചാമ്പ്യന്മാരായത്. അണ്ടർ 19 ബോയ്‌സിൽ ഒന്നാം സ്ഥാനവും 17 ബോയ്‌സിൽ മൂന്നാം സ്ഥാനവും നേടി 14 പോയിന്റുകളോടെ […]

DISTRICT NEWS

സലിം സന്ദേശത്തിന് വീണ്ടും ദേശീയ അംഗീകാരം

കാസറഗോഡ് : ചൗക്കി സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശc വേൾഡ് പീസ് കൗൺസിലിന്റെ യുവപ്രതിഭാ പുരസ്‌കാരത്തിന് അർഹനായി .ജനപക്ഷ സഹയാത്രകൻ എന്ന നിലയിലാണ് അംഗീകാരം. സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യഗ്രന്ഥശാലാ പ്രവർത്തകനും ജില്ലയിൽ എയിംസ് ആശുപത്രിക്ക് വേണ്ടിയുള്ള ജനകീയ കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുത്തതിനുമാണ് അംഗീകാരം. ജില്ലയിലെ എൻഡോ സൾഫാൻ ദുരിത മേഖലയിലെ പ്രവർത്തനത്തിന് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സൊസൈറ്റി ഫോർ ലിറ്ററസി കൗൺസിൽ ഏർപ്പെടുത്തിയതാണ് സലീമിന് ലഭിച്ച ഈ മാനവ സേവാ പുരസ്‌കാരം. നവംബർ […]

DISTRICT NEWS

നാളെ പൊതുഅവധി; പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കാസർഗോഡ് ജില്ലാ കളക്ടർ

കാസർകോട് ജില്ലയിൽ നാളെ പൊതു അവധി. ഗണേശ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഗണേശ ചതുർത്ഥിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങളാണ് ജില്ലയിൽ നടക്കുന്നത്. അതിനിടെ ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനത്തിനായി ഉപയോഗിക്കുന്ന വിഗ്രഹങ്ങൾ കഴിയുന്നതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണമെന്നും പ്രകൃതി സൗഹൃദമായി ഉത്സവാഘോഷങ്ങൾ ക്രമീകരിക്കണമെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും ജലാശയങ്ങൾക്കും ദോഷകരമായ ഉൽപ്പന്നങ്ങൾ (പ്ലാസ്റ്റർ ഓഫ് പാരീസ്, […]

DISTRICT NEWS

വിവരാവകാശ നിയമത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം വേണം: കമ്മിഷൻ

കാസർകോട് : വിവരാവകാശ നിയമത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം വേണ്ടതുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ എ.എ.ഹക്കിമും കെ.എം.ദിലീപും പറഞ്ഞു. ജില്ലയിൽ നിന്നുള്ള രണ്ടാം അപ്പീൽ ഹരജികൾ തീർപ്പാക്കാൻ കലക്ടറേറ്റിൽ നടത്തിയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അവർ. പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ നീതി ലഭ്യമാക്കുന്നുവെന്നതും സർക്കാർ ഫയലുകളിലെ വിവരങ്ങൾ ഉറവിടത്തിൽ നിന്ന് യഥാർത്ഥ രൂപത്തിൽ ലഭ്യമാകുന്നുവെന്നതുമാണ് വിവരാവകാശനിയമത്തിന്റെ പ്രത്യേകതയെന്ന് കമ്മീഷണർമാർ പറഞ്ഞു. അഴിമതിയില്ലെന്ന് ഉറപ്പ് വരുത്തി പ്രവർത്തനങ്ങൾ സുതാര്യമാക്കുകയാണ് ലക്ഷ്യം. ഈ നിയമത്തിന് കീഴിൽ പൗരൻമാർക്ക് സർക്കാർ രേഖകൾ കാണുന്നതിനും […]

DISTRICT NEWS

പൂടംകല്ല് താലൂക്കാശുപത്രിയുടെ ശോചനിയാവസ്ഥക്കെതിരെ നടന്ന മാർച്ചിൽ ജനരോക്ഷമിരമ്പി ; ആധികൃതർ കണ്ണു തുറക്കണമെന്ന ആവശ്യം ശക്തമായി

രാജപുരം:പൂടംകല്ല് താലൂക്കാശുപത്രിയുടെ ശോചനിയാവസ്ഥക്കെതിരെ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ചുള്ളിക്കരയിൽ നിന്ന് പൂടംകല്ലിലേക്ക് മാർച്ച് നടന്നു. തുടർന്ന് നടന്ന ധർണ്ണ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തക ദയാബായി അമ്മ മുഖ്യാതിഥിയായി. എയിംസ് കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ഫാദർ ബേബി കട്ടിയാങ്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ.ജെ സജി, ആർ സൂര്യ നാരായണ […]

DISTRICT NEWS

പേരിനൊരു താലൂക്ക് ആശുപത്രി ; രോഗികൾക്ക് എന്നും ദുരിതം അധികൃതരുടെ കണ്ണുതുറപ്പിക്കാൻ ആശുപത്രി മാർച്ചും ധർണ്ണയും 11 ന്

രാജപുരം : മലയോര മേഖലയിലെ ജനങ്ങൾക്ക് ആശ്വാസമാകേണ്ട പൂടംകല്ലിലെ താലൂക്ക് ആശുപത്രി രോഗികളെ കൈയൊഴിയുന്നു.ഈ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി വർഷങ്ങൾ ഏറെയായെങ്കിലും താലൂക്ക് ആശുപത്രിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏറെ ഉണ്ടായിട്ടും ആത്യാവശ്യത്തിനുപോലും ഡോക്ടർന്മാരില്ലാത്തതിനാൽ രോഗികൾ അനുഭവിക്കുന്ന ദുരിതം ചെറുതല്ല. പതിനഞ്ചിലേറെ ഡോക്ടർമാർ ആവശ്യമുള്ള പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഏഴോളം ഡോക്ടർമാർ മാത്രമാണ് പേരിനുളളത്. പലദിവസങ്ങളിലും ഇതിന്റെ പകുതിപോലും ഉണ്ടാകാറില്ല. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് കൃത്യമായ ചികിത്സ നൽകാൻ പറ്റാത്ത സ്ഥിതിയാണുളളത്. പല ഉപകരണങ്ങളും പ്രവർത്തിക്കുവാൻ ആവശ്യത്തിന് […]