രാജപുരം മലയോര ഹൈവേ ഉപജ്ഞാതാവ് ജോസഫ് കനകമൊട്ടയുടെ സ്മരണാര്‍ഥം കോളിച്ചാല്‍ പതിനെട്ടാംമൈലില്‍ മലയോര ഹൈവേയ്ക്ക് സമീപം സ്ഥാപിക്കുന്ന അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ മന്ത്രി ഡോ.ആര്‍.ബിന്ദു അനാഛാദനം ചെയ്തു. ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി . കള്ളാര്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്റ്‌റ് പ്രസന്ന ്, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പയ്യങ്ങാനം, മാലക്കല്ല് ലൂര്‍ദ് മാതാ പള്ളി വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട്, പനത്തടി ഫൊറോന വികാരി ഫാ. […]
DISTRICT NEWS
ജോസഫ് കനകമൊട്ടയുടെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം പതിനെട്ടാംമൈലില്‍ നാളെ
രാജപുരം: മലയോരമേഖലയുടെ ഗതാഗത സൗകര്യങ്ങള്‍ക്കും ടൂറിസത്തിനും വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കിയ മലയോര ഹൈവേ ഉള്‍പ്പെടെ നിരവധി സ്വപ്ന പദ്ധതികളുടെ ഉപജ്ഞാതാവായ ജോസഫ് കനകമൊട്ടയ്ക്ക് കോളിച്ചാല്‍ പതിനെട്ടാം മൈലില്‍ മലയോര ഹൈവേയോട് ചേര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് സ്ഥാപിച്ച പൂര്‍ണ്ണകായ പ്രതിമ നാളെ ഉച്ചയ്ക്ക് 2: 30ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു അനാച്ഛാദനം ചെയ്യും. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി […]
ജില്ലാശുപത്രി റോഡ് വിഷയം: എയിംസ് കൂട്ടായ്മയുടെ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
ജില്ലാശുപത്രിക്ക് മുന്നില്‍ അപ്രോച്ച് റോഡുകളെ ബന്ധിപ്പിച്ച് ഓവര്‍ബ്രിഡ്ജ് വേണമെന്ന ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതി അഭിഭാഷകന്‍ സുബീഷ് ഹൃഷികേഷ് മുഖേന നിലവില്‍ ദേശീയ പാത അതോറിറ്റി പണിയാന്‍ തീരുമാനിച്ച അഞ്ച് മീറ്ററോളം ഉയരത്തില്‍ കാല്‍നടക്ക് മാത്രമായുള്ള മേല്‍പ്പാലത്തിന് പകരം ഭൂമിയുടെ ലെവലില്‍ വാഹനങ്ങള്‍ക്ക് കൂടി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ പാലം പണിത് അപ്രോച്ച് റോഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച ജസ്റ്റീസ് ദേവന്‍ […]
പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകം പെരും കളിയാട്ടം 2024 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് മൂന്ന് വരെ നടക്കും. കലവറ നിറക്കല്‍ നാളെ
പയ്യന്നൂര്‍: ശ്രീ കാപ്പാട്ട് കഴകം പെരുംകളിയാട്ടം 2024 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് മൂന്ന് വരെനടക്കും. 28 വര്‍ഷങ്ങള്‍ക്ക് ശേഷം പെരും കളിയാട്ടം നടക്കുന്ന കാപ്പാട്ട് കഴകത്തില്‍ കലവറ നിറക്കല്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പ്രധാന കോയമ്പത്തറവാട് ആയ കരിപ്പത്ത് തറവാട്ടിലെ മൂത്ത അമ്മ കന്നിക്കൊട്ടില്‍ കെടാ ദീപം തെളിയിക്കുന്നതോടെ ആരംഭിക്കും തുടര്‍ന്ന് കരിപ്പത്ത് തറവാട്ടില്‍ നിന്നും കര്‍പ്പൂരം വരെയുള്ള പലവ്യഞ്ജനങ്ങള്‍ ഒന്നൊന്നായി കന്നി കലവറയില്‍ സമര്‍പ്പിക്കും. പിന്നീട് ക്ഷേത്രങ്ങളില്‍ നിന്നും തറവാടുകളില്‍ […]
സലീം സന്ദേശത്തിന് കര്‍മ്മ ശ്രേയസ് പുരസ്‌കാരം
കാസറഗോഡ് : ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍.ആര്‍.ഐ അസോസിയേഷന്റെ 2024 ലെ അന്താരാഷ്ട്രാ മതസൗഹാര്‍ദ്ദ സമാധാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഗ്ലോബല്‍ എന്‍.ആര്‍.ഐ. അവാര്‍ഡായ കര്‍മ്മ ശ്രേയസ്സ് പുരസ്‌കാരം ചൗക്കി സന്ദേശം സംഘടനാ സെക്രട്ടറിയും കാരുണ്യ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സലീം സന്ദേശത്തിനു ലഭിച്ചു. നെടുമ്പാശ്ശേരിയിലെ ഇനാറ്റെ എക്കോ ലാന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ വെച്ച് സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടും ഇന്‍ഡ്യ ലീഗല്‍ ഇന്റിറ്റിയൂട്ടിന്റെ ചെയര്‍മാനുമായ ഡോ: ആദിഷ് അഗര്‍വാലയാണ് സലീമിനിന് […]
കാട്ടാന ശല്യം റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളെ ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും : ജില്ലാ കളക്ടര്‍
റാണിപുരം : കാട്ടാന ശല്യം റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളെ ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍, കാട്ടാന ശല്യം രൂക്ഷമായ റാണിപുരത്ത് പ്രതിരോധ നടപടികള്‍ ആസുത്രണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേന്ന യോഗത്തില്‍ സംസ്ാരിക്കുകയായിരുന്നു കലക്ടര്‍.. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ഡിഎഫഒ കെ.അഷറഫ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എ.പി. ശ്രീജിത്ത്, പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ബി.സേസപ്പ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, രാജപുരം എസ് […]
ജില്ലാ സഹോദയ അത്ലറ്റിക് മീറ്റ് : ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സെക്കൻറ് റണ്ണറപ്പ്
നീലേശ്വരം: പുത്തരിയടുക്കം ഇ.എം.എസ്. സ്റ്റേഡിയത്തിൽ വച്ചു നടന്ന സി. ബി. എസ്. ഇ സ്‌കൂൾ കോംപ്ലക്‌സിന്റെ ജില്ലാ സഹോദയ അറ്റ്‌ലിക് മീറ്റിൽ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സെക്കൻഡ് റണ്ണറപ്പായി. സഹോദയയിലെ 20 സ്‌ക്കൂളുകളിൽ നിന്ന് 34 ഇനങ്ങളിലായി 750 ൽ അധികം കായിക പ്രതിഭകൾ മാറ്റുരച്ച അത്‌ലറ്റിക് മീറ്റിൽ 96 പോയന്റ് നേടിയാണ് സ്‌കൂൾ സെക്കന്റ് റണ്ണറപ്പ് ആയത്. വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവെൻറ് സ്‌കൂൾ 160 പോയന്റോടെ ഒന്നാം സ്ഥാനവും പടുപ്പ് […]
സിബിഎസ്ഇ സ്‌കൂൾ കോംപ്ലക്‌സിന്റെ ജില്ലാ സഹോദയ അറ്റ്‌ലിക് മീറ്റ് നീലേശ്വരത്ത് പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു
നീലേശ്വരം: സിബിഎസ്ഇ സ്‌കൂൾ കോംപ്ലക്‌സിന്റെ ജില്ലാ സഹോദയ അറ്റ്‌ലിക് മീറ്റ് നീലേശ്വരത്ത് പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പടന്നക്കാട് ആതിഥ്യമരുളിയ മീറ്റിന്റെ ഉദ്ഘാടന കർമ്മം ജില്ലാ നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി എം.എ. മാത്യു നിർവ്വഹിച്ചു. അത് ലറ്റിക് മീറ്റ് കൺവീനറും സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ലിന്റാ തെരേസ് സ്വാഗത പറഞ്ഞു. കാസർകോട് സഹോദയ പ്രസിഡണ്ടും ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂൾ പ്രിൻസിപ്പലുമായ […]