കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അലേര്‍ട്ട് നാളെ രാവിലെ 10 മണി വരെ തുടരും. മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ കോളേജുകള്‍ (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.
DISTRICT NEWS
ശക്തമായ മഴ തുടരുന്നു ;ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി
കാസറഗോഡ് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴതുടരുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ കോളേജുകള്‍ (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്ത് 1 വ്യാഴം) ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു.. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല ‘
മഴ തുടരുന്നു : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കാസറഗോഡ് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴതുടരുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ കോളേജുകള്‍ (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല ‘
മഴയെ തുടര്‍ന്ന് റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ നിര്‍ത്തിവെച്ചിരുന്ന ട്രക്കിംഗ് 22 മുതല്‍ പുനരാരംഭിക്കും
റാണിപുരം : കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട റാണിപുരം വിനോദസഞ്ചാര മേഖലയിലേക്കുള്ള ട്രക്കിംഗ് ജൂലൈ 22 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കനത്ത മഴയെതുടര്‍ന്ന് റാണിപുരം വിനോദ സഞ്ചാര മേഖലയിലേക്ക് ഉള്ള ട്രക്കിങ് 15 മുതല്‍ നിരോധിച്ചിരുന്നു ജൂലായ് 1 മുതല്‍ ടിക്കറ്റ് കൗണ്ടറില്‍ ഓണ്‍ലൈന്‍ പെയ്മെന്റ് മാത്രമാണ് ഉള്ളത്. എന്നാല്‍ ശരിയായ രീതിയില്‍ നെറ്റ്വര്‍ക്ക് ലഭിക്കാത്തതുകൊണ്ടും വൈഫൈ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയാത്തത് കൊണ്ടും ഇത് സഞ്ചാരികള്‍ക്കിടയില്‍ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. […]
സന്ദേശം ഗ്രന്ഥാലയം ഉന്നത വിജയികളെ അനുമോദിച്ചു
മൊഗ്രാല്‍ പുത്തൂര്‍ : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം ഗ്രന്ഥാലയം& വനിതാവേദിയുടെ നേതൃത്ത്വത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു. കാസറഗോഡ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഇ ജനാര്‍ദനന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ കോളേജില്‍ നിന്നും ബി.എസ്.സി. സ്റ്റാറ്റിക്‌സില്‍ ഉന്നത വിജയം നേടിയ മറിയം ഷിനാല എം.കെ, മറിയം അംറ , ബി.ടി. ടി.എം റാങ്ക് ജേതാക്കളായ ഗോപി ക, വൈശാലി.വി എന്നിവരെയും സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയിലും […]
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മലവേട്ടുവ മഹാസഭ ജില്ലാ കമ്മറ്റി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി
രാജപുരം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മലവേട്ടുവ മഹാസഭ ജില്ലാ കമ്മറ്റി ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കി. ഇ. ഗ്രാന്റ് , സ്‌കോളര്‍ഷിപ്പ് , ലൈഫ് മിഷന്‍ വീട് ഫണ്ട് ലഭിക്കാത്ത പ്രശ്‌നം , പ്രകൃതിക്ഷോഭം മൂലം മാറ്റി പാര്‍പ്പിക്കേണ്ടി വന്ന ബളാല്‍ പഞ്ചായത്തിലെ മൂത്താടിയിലെ നമ്മുടെ സഹോദരങ്ങളുടെ പുനരധിവാസം തുടങ്ങിയ വിവിധ വിഷയങ്ങള്‍ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി.മുണ്ടമാണി ഊരിലെ നമിതയ്ക്ക് ഇ.ഗ്രാന്‍ഡ് ലഭിക്കാത്തതിനെ തുടര്‍ന്ന് കലക്ടറെ നേരില്‍ കണ്ട് പ്രശ്‌നം ബോധ്യപെടുത്താന്‍ അവരുടെ കുടുംബങ്ങള്‍ക്ക് അവസരം ഒരുക്കി. […]
വോളിബോള്‍ കോര്‍ട്ടുകളില്‍ ഏറെക്കാലം നിറ സാന്നിധ്യമായിരുന്ന ദേശീയ താരം പി.ജി.തോമസിനെ ആദരിച്ചു. സ്‌പോര്‍ട്‌സ് ഫോറമാണ് ആദരവ് നല്‍കിയത്.
രാജപുരം: കര്‍ണാടക സംസ്ഥാനം സിന്‍ഡിക്കേറ്റ് ബാങ്ക്, ജിടിആര്‍ഇ ബാംഗ്ലൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലാ ടീം എന്നിവയുടെ വോളിബോള്‍ ക്യാപ്റ്റനായി നീണ്ട 15 വര്‍ഷത്തിലധികം ഇന്ത്യയില്‍ ഉടനീളമുള്ള വോളിബോള്‍ കോര്‍ട്ടുകളില്‍ ആക്രമണ നിരയിലും പ്രതിരോധ നിരയിലും ഒറ്റയാള്‍ പോരാട്ടത്തിലൂടെ വോളിബോള്‍ കോര്‍ട്ടുകള്‍ അടക്കി വാണ പി.ജി.തോമസ് എന്ന് സിന്‍ഡിക്കേറ്റ് ബാങ്ക് ടോമിയെ സ്‌പോര്‍ട്‌സ് ഫോറം കണ്ണൂര്‍ ആദരിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും സ്‌പോര്‍ട്‌സ് ഫോറം കണ്ണൂരിന്റെ പ്രസിഡണ്ടുമായ […]
മുഖ്യമന്ത്രിയുടെ നാവിന്റെ ചികിത്സാ ചിലവ് ഏറ്റെടുക്കും: യൂത്ത് കോണ്‍ഗ്രസ്
പൊയ്‌നാച്ചി : പൂക്കോട്ട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിനെ കൊലപ്പെടുത്തിയ എസ് എഫ് ഐ യുടെ കിരാതവാഴ്ച്ചയ്‌ക്കെതിരെ നിരാഹാരം ഇരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തിനും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, ജെബി മേത്തര്‍ എന്നിവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌കൊണ്ടും, ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി പൊയ്നാച്ചിയില്‍ പിണറായിയുടെ നാവിന്റെ ചികിത്സക്കായി പിച്ച തെണ്ടല്‍ സമരം നടത്തി. പരിപാടി […]
സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം കൃത്യ സമയത്ത് വിതരണം ചെയ്യണം : കെ പി എസ് ടി എ
ചെര്‍ക്കള:സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം കൃത്യ സമയത്ത് വിതരണം ചെയ്യണം എന്ന് കെ പി എസ് ടി എ ഉപജില്ലാക്കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാങ്കേതിക തടസ്സം പറഞ്ഞ് ശമ്പളം വിതരണം നീണ്ടുപോകുന്നത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെയാകുമ്പോള്‍ അത് പൊതു സാമ്പത്തിക ക്രമത്തെ തന്നെ ബാധിക്കും എന്നും യോഗം ചൂണ്ടിക്കാട്ടി. ഉപജില്ലാ പ്രസിഡന്റ് ജോണ്‍ കെ.എയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന കൗണ്‍സിലര്‍ സ്വപ്ന ജോര്‍ജ്, ജില്ലാ വൈസ് പ്രസിഡന്റ് ജയദേവന്‍, ജ്യോതിലക്ഷ്മി, […]