ഉദുമ: ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ഷാഹുല്‍ ഹമീദ് കളനാട് (72) നിര്യാതനായി.ഏറെ വര്‍ഷം ചന്ദ്രിക പത്രത്തിന്റെ ഉദുമ ലേഖകനായിരുന്നു.പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഹമീദ് കലനാടന്‍ എന്ന തൂലിക നാമത്തില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. ദുബായില്‍ ജോലിയിലിരിക്കെ അവിടെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ജോ. സെക്രട്ടറിയായിരുന്നു. ഉദുമക്കാര്‍ കൂട്ടായ്മ, ബേക്കല്‍ ടൂറിസം ഫ്രറ്റേര്‍ണിറ്റി, എയിംസ് ജനകീയ കൂട്ടായ്മ, കാസര്‍കോട് മെഡിക്കല്‍ കോളജ് കൂട്ടായ്മ, വിദ്യാനഗര്‍ കോലായ് എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.ഉദുമ പാക്യാര അബ്ദുല്‍ റഹിമാന്‍ […]
DISTRICT NEWS
കോളിച്ചാല്‍ – പാണത്തൂര്‍ സംസ്ഥാന ഹൈവേ നിര്‍മ്മാണം പാതിവഴിയില്‍ ; പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം ; 20 ന് ജനകീയ കണ്‍വെന്‍ഷന്‍
രാജപുരം : മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍, പ്രത്യക്ഷ സമരത്തിന് നാന്ദി കുറിച്ചു കൊണ്ട് സെപ്റ്റംബര്‍ 20 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് വിപുലമായ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കാന്‍, ബളാന്തോട് ക്ഷീരോത്പാദക സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൂടിയാലോചന യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. യോഗത്തില്‍ മലനാട് വികസന സമിതി ചെയര്‍മാന്‍ ആര്‍.സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു.് പ്രസന്ന പ്രസാദ്, പി.എം കുര്യാക്കോസ്, ലതാ അരവിന്ദ്, സുപ്രീയ ശിവദാസ്, ജനപ്രതിനിധി കെ കെ വേണുഗോപാല്‍, കേരള […]
കോളിച്ചാല്‍- പാണത്തൂര്‍ സംസ്ഥാനപാത നവീകരണം പാതിവഴിയില്‍ ; സമരത്തിനൊരുങ്ങി ജനം
രാജപുരം : കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയുടെ കോളിച്ചാല്‍ മുതല്‍ പാണത്തൂര്‍ വരെയുള്ള ഭാഗത്തിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ജനകീയ സമരം തുടങ്ങാന്‍ മലനാട് വികസന സമിതി. ഇതിനായുള്ള അടിയന്തര ആലോചനായോഗം ഇന്നു വൈകുന്നേരം നാലിന് ബളാംതോട് ക്ഷീരോത്പാദക സംഘം ഹാളില്‍ നടക്കുമെന്നും എല്ലാ വിഭാഗം ആളുകളും യോഗത്തില്‍ പങ്കെടുക്കണമെന്നും സമിതി ചെയര്‍മാന്‍ ആര്‍. സൂര്യനാ രായണ ഭട്ട്, കണ്‍വീനര്‍ ബാബു കദളിമറ്റം എന്നിവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തികള്‍ തുടങ്ങി ഒന്നര പതിറ്റാണ്ടോളമായിട്ടും 25 ശത മാനം പ്രവൃത്തികള്‍ ബാക്കിനില്‍ക്കുകയാണ്. […]
വിനായക ചതുര്‍ഥി: ശനിയാഴ്ച അവധി
വിനായക ചതുര്‍ഥി പ്രമാണിച്ച് ജില്ലയില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. കാസര്‍കോട് റവന്യൂ ജില്ലയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. ഗണേശോത്സവം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വിഗ്രഹങ്ങള്‍ കഴിവതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണം. പ്രകൃതിക്കും ജലസ്രോതസ്സുകള്‍ക്കും ജലാശയങ്ങള്‍ക്കും ദോഷകരമായ ഉല്‍പ്പന്നങ്ങള്‍ (പ്ലാസ്റ്റര്‍ ഓഫ് പാരിസ്, പ്ലാസ്റ്റിക്, തെര്‍മോകോള്‍) കൊണ്ട് നിര്‍മിച്ച വിഗ്രഹങ്ങള്‍ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. […]
വിനായക ചതുര്‍ഥി: ശനിയാഴ്ച അവധി
വിനായക ചതുര്‍ഥി പ്രമാണിച്ച് ജില്ലയില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചതായി കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. കാസര്‍കോട് റവന്യൂ ജില്ലയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. ഗണേശോത്സവം: മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വിഗ്രഹങ്ങള്‍ കഴിവതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണം. പ്രകൃതിക്കും ജലസ്രോതസ്സുകള്‍ക്കും ജലാശയങ്ങള്‍ക്കും ദോഷകരമായ ഉല്‍പ്പന്നങ്ങള്‍ (പ്ലാസ്റ്റര്‍ ഓഫ് പാരിസ്, പ്ലാസ്റ്റിക്, തെര്‍മോകോള്‍) കൊണ്ട് നിര്‍മിച്ച വിഗ്രഹങ്ങള്‍ നിമജ്ജനത്തിനായി ഉപയോഗിക്കരുത്. […]
ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി. ക്ഷീര സംഘത്തിനുള്ള അവാര്‍ഡ് ബളാംതോട് സംഘത്തിന്
രാജപുരം :ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി. ക്ഷീര സംഘത്തിനുള്ള ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി. ക്ഷീര സംഘത്തിനുള്ള മില്‍മ മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന് ലഭിച്ചു. 10000 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ്അവാര്‍ഡ് കോഴിക്കോട് വച്ച് നടന്ന ചടങ്ങില്‍ മലബാര്‍ മേഖലാ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് – ല്‍ നിന്നും അവാര്‍ഡ് സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍ കെ. എന്‍., സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. […]
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാഷ്ട്രീയ പ്രവേശനത്തിന് ; 140 നിയോജക മണ്ഡലങ്ങളിലും കമ്മറ്റി രുപീകരിക്കും, കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി രുപീകരിച്ചു
റിപ്പോര്‍ട്ട് : സണ്ണി ചുളളിക്കര രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു. കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന ചെറുകിട വ്യാപാരി വ്യവസായികളെ പ്രതിനിധാനം ചെയ്യുന്ന വ്യാപാരി വ്യവസായി ഏകോപനസമിതി കേരളത്തിലെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമാണ്. ശാന്തിയുടെ കാലത്തും അശാന്തിയുടെ കാലത്തും ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന കച്ചവടക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നാലുപതിറ്റാണ്ടിലധികമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവര്‍ത്തന രംഗത്തുണ്ട്. എന്നാല്‍ എപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് അവഗണന മാത്രമാണ് ചെറുകിട വ്യാപാരികള്‍ […]
ദേശീയപാത ചെര്‍ക്കള, ചട്ടഞ്ചാല്‍ ഭാഗത്ത് ബസ്സുകള്‍ ഉള്‍പ്പെടെ വാഹന ഗതാഗതം നിരോധിച്ചു
കാസര്‍ഗോഡ്് : ദേശീയപാത 66 ചെര്‍ക്കള, ചട്ടഞ്ചാല്‍ ഭാഗത്ത് ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ജില്ലയില്‍ ആഗ്സത് 21ന് ശക്തമായ മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ആണ് ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ദേശീയപാത 66ല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസ്സുകള്‍ ഉള്‍പ്പടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ആണ് അറിയിച്ചത്.
മില്‍മ മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ കാലാവസ്ഥാ വ്യതിയാന ഇന്‍ഷുറന്‍സ് ക്ലെയിം തുക നല്കി
ബളാംതോട് : മില്‍മ മലബാര്‍ മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ കാലാവസ്ഥാ വ്യതിയാന ഇന്‍ഷുറന്‍സ് ക്ലെയിം തുക നല്‍കി. കാസര്‍ഗോഡ് ജില്ലാതല വിതരണോദ്ഘാടനം കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അദ്ധ്യക്ഷത വഹിച്ചു. മില്‍മ എല്‍.ഐ.സി.ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ധനസഹായം കാസര്‍ഗോഡ് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി കെ. വിതരണം ചെയ്തു. മില്‍മ ജീവന്‍ പദ്ധതി ധനസഹായം മില്‍മ ഡയറക്ടര്‍ പി.പി. നാരായണന്‍ വിതരണം ചെയ്തു. മില്‍മ ക്ഷീര സമാശ്വാസ […]