അമ്പലത്തറ: അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കുടുംബത്തിലെ നാലൂപേര്‍ ആസിഡ് കഴിച്ചു.മൂന്നു പേര്‍ മരിച്ചു. ഒരാളുടെ നില അതീവഗുരുതരമായിരുന്നെങ്കിലും ഇപ്പോള്‍ നില മെച്ചപ്പെട്ടു. അമ്പലത്തറ, പറക്കളായി ഒണ്ടാം പുളിയിലെ ഗോപി (60), ഭാര്യ ഇന്ദിര (55) മകന്‍ രേജാഷ് (32) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷാണ്് ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളളത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കൂട്ട ആത്മഹത്യാ സംഭവം നാട് അറിഞ്ഞത്. മൂന്ന് പേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. […]
DISTRICT NEWS
റെഡ് അലര്‍ട്ട്: മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കാസര്‍കോട് : കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ കാസര്‍കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധന്‍) അവധി പ്രഖ്യാപിച്ചു. സുരക്ഷ മുന്‍നിര്‍ത്തി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. സ്‌കൂളുകള്‍, കോളജുകള്‍, പ്രൊഫഷനല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്‌റസകള്‍, അങ്കണ്‍വാടികള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍ എന്നിവക്ക് അവധി ബാധകമാണ്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷനല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. […]
ദുരിത ബാധിതരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ‘സഹ ജീവനം സ്നേഹഗ്രാമം”
കാസര്‍ഗോഡ് : താമസം, ചികിത്സ, വിവിധ തെറാപ്പികള്‍, ഉപജീവനോപാധി കണ്ടെത്താന്‍ സഹായം, തൊഴില്‍, നൈപുണ്യ പരിശീലനം എന്നിങ്ങനെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കിക്കൊണ്ട് ദുരിത ബാധിതരുടെ സമഗ്ര വികസനവും പുനരധിവാസം ലക്ഷ്യമിട്ട് സാമൂഹ്യ നീതി വകുപ്പിന്റെ താണ് സംരംഭം. ഇതിനായി സഹജീവനം സ്നേഹഗ്രാമത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്ലാന്റഷന്‍ കോര്‍പറേഷന്‍ നഷ്ടപരിഹാരമായി മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ അനുവദിച്ച 25 ഏക്കര്‍ സ്ഥലത്താണ് സ്നേഹഗ്രാമം ഒരുങ്ങുന്നത്. ഭിന്നശേഷി മുന്‍കൂട്ടി കണ്ടെത്തി പ്രാരംഭ നടപടികള്‍ എടുക്കുക,വിവിധ തെറാപ്പികള്‍ […]
സി പി ബാബു കാസര്‍കോട് ജില്ലാ സെക്രട്ടറി
വെള്ളരിക്കുണ്ട(കാസര്‍കോട്): സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറിയായി സി പി ബാബുവിനെ വെള്ളരിക്കുണ്ടില്‍ നടന്ന ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. 1975 ല്‍ ബാലവേദി യൂണിറ്റ് സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ചു. 1984 ല്‍ എഐഎസ് എഫ് ജില്ലാ സെക്രട്ടറിയായും 1992 ല്‍ എഐവൈഎഫ്ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സി പി ഐ നീലേശ്വരം മണ്ഡലം സെക്രട്ടറിയായും മലയോരപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പരപ്പ മണ്ഡലം കമ്മറ്റി രുപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2011 ല്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി. ജില്ലാ […]
ആരോഗ്യം ആനന്ദം : ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി
രാജപുരം: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം 2.0 ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി നിർവഹിച്ചു. ചുള്ളിക്കര മേരി ടാക്കീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം , താലൂക്ക് ആശുപത്രി പൂടം കല്ല് എന്നിവ യുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 2025 മെയ് […]
മക്കളെയുമെടുത്ത് അമ്മ പുഴയില്‍ ചാടി ജീവനൊടുക്കി
കോട്ടയം / മക്കള്‍ രണ്ടുപേരെയുമെടുത്ത് അമ്മ പുഴയില്‍ ചാടി. നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂവരും മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് സംഭവം. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോള്‍, അഞ്ച് വയസ്സുകാരി നേഹ ഒരു വയസ്സുള്ള നോറ എന്നിവരാണ് മരിച്ചത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം ജിസ്മോള്‍ കൈയിലെ ഞരമ്പ് മുറിച്ചു. ശേഷം സ്‌കൂട്ടറില്‍ മക്കളുമായെത്തി പുഴയില്‍ ചാടുകയായിരുന്നു. മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് ജിസ്മോള്‍. കുടുംബപ്രശ്നം ഉള്ളതായി സൂചനയുണ്ടെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് […]
വിശ്വാസി സമൂഹം നാളെ രാജപുരത്ത്് ഒരുമിക്കും : രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് നാളെ തുടക്കം;. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
രാജപുരം / രാജപുരം-പനത്തടി ഫൊറോനകളുടെ നേതൃത്വത്തില്‍ 14-ാം മത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് നാളെ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമാകും 6 ന് സമാപിക്കും. ചാലക്കുടി പോട്ട ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ് കര്‍ത്താനം നയിക്കുന്ന ടീമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനി നാളെ ദിവ്യബലി അര്‍പ്പിച്ച് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഉള്ള ദിവസങ്ങളില്‍ മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍. അലക്സ് താരാമംഗലം, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍. […]
മികച്ച വില്ലേജ് ഓഫിസര്‍ ജയപ്രകാശ് ആചാര്യയെ അനുമോദിച്ച് സന്ദേശം ലൈബ്രറി
മൊഗ്രാല്‍പുത്തൂര്‍ / കാസറഗോഡ് ജില്ലയിലെ മികച്ച വില്ലജ് ഓഫീസറയായി തെരഞ്ഞെടുത്ത കുഡ്‌ലു വില്ലേജ് ഓഫീസര്‍ ജയപ്രകാശ് ആചാര്യയെ ചൗക്കി സന്ദേശം ഗ്രന്ഥാലയം അനുമോദിച്ചു. ചടങ്ങില്‍ ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.എ. കരീം അധ്യക്ഷത വഹിച്ചു. അഹമ്മദ് ചൗക്കി, സുലൈമാന്‍ തോരവളപ്പ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എസ്.എച്ച് ഹമീദ് സ്വാഗതവും സംഘടനാ സെക്രട്ടറി സലീം സന്ദേശം നന്ദിയും പറഞ്ഞു. ജയപ്രകാശ് ആചാര്യ മറുപടിപ്രസംഗംനടത്തി.
ദേശീയ ക്ഷയരോഗ നിവാരണ പരിപാടി ‘ലോക ക്ഷയരോഗ ദിനാചരണവും ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് വിതരണവും നടത്തി .
ദേശീയ ക്ഷയരോഗ നിവാരണ പരിപാടി ‘ലോക ക്ഷയരോഗ ദിനാചരണവും ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് വിതരണവും നടത്തി കാസര്‍ഗോഡ് / ദേശീയ ക്ഷയരോഗ നിവാരണ പരിപാടി ‘ ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് വിതരണവും ലോക ക്ഷയരോഗ ദിനാചരണവും സംഘടിപ്പിച്ചു .പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫെറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് എം ലക്ഷ്മി യുടെ അധ്യക്ഷതയില്‍ കാസറഗോഡ് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഐ എ എസ് നിര്‍വഹിച്ചു […]










