ബദിയഡുക്ക : പതിനാറായിരം ഹെക്ടർ വ്യാപിച്ച് കിടക്കുന്ന ലക്ഷക്കണക്കിന് കർഷകരുടെ ജീവിതമായ അടയ്ക്കാ കർഷകരെ സംരക്ഷിക്കുന്നതിന് കാസറഗോഡ് കേന്ദ്രീകരിച്ച് കാർഷിക വികസന ബോർഡ് രൂപികരിക്കണമെന്നും അഞ്ഞൂറ് രൂപ തറവില നിശ്ചയിക്കണമെന്നും ഈ വിഷയം മാത്രമായി നിയമസഭയിൽ ഉന്നയിക്കുമെന്നും വരുമാന വർദ്ധനവിനും കൃഷി നശിക്കാതിരിക്കാനും മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനും വിഷയം പഠനവിധേയമാക്കുമെന്നും പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ ബദിയടുക്കയിൽ പ്രസ്താവിച്ചു. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കവുങ്ങ ്കർഷക സംഗമംഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം യു ഡി […]
DISTRICT NEWS
ലിഫ്റ്റ്, റാമ്പ്: ജനറൽ ഹോസ്പിറ്റലിലേക്ക് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ മാർച്ച് നടത്തി
കാസറഗോഡ് :ലിഫ്റ്റ് തകരാർ, റാമ്പ് ഇല്ല എന്നീ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി കാസറഗോഡ് ജനറൽ ഹോസ്പിറ്റലിലേക്ക് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ മാർച്ച് നടത്തി. നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു. പ്രസിഡന്റ് ഗണേശൻ അരമങ്ങാനത്തിന്റെ അധ്യക്ഷതയിൽ പ്രശസ്ത കവി പ്രേമചന്ദ്രൻ ചോമ്പാല ഉൽഘാടനം ചെയ്തു. വിഷയത്തിൽ നേരെത്തെ തന്നെ എയിംസ് കൂട്ടായ്മ ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞി കൃഷ്ണൻ ജ്യോൽസ്യർ, ഹസ്സൈനാർ തോട്ടുംഭാഗം, ഉദയമല്ലി മധൂർ, ഉസ്മാൻ കടവത്ത്, […]
എഡിറ്റോറിയൽ-ഉഡുപ്പി -വയനാട് വൈദ്യുതി ലൈൻ പദ്ധതി: സർക്കാർ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണം
വികസന പദ്ധതികൾ ആര് കൊണ്ടുവരുന്നു എന്നതിലല്ല; അത് ജനങ്ങൾക്ക് എത്രത്തോളം പ്രയോജനകരമാകുന്നുവെന്നതിലാണ് കാര്യം. ഉഡുപ്പി-കാസർഗോഡ്-കണ്ണൂർ-വയനാട് 400 കെ വി ലൈൻ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ അധികൃതർ കാണിക്കുന്ന ഇരട്ടത്താപ്പും സ്വകാര്യ താല്പര്യങ്ങളും പാവം കർഷകരെ നന്നാക്കാനല്ല, വഴിയാധാരമാക്കാനെ ഉപകരിക്കു. കോവിഡ് കാലത്ത് കർഷകരെ തെറ്റിദ്ധരിപ്പിച്ച് അവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുളളപ്പോൾ കൃഷിയിടങ്ങളിൽ അതിക്രമിച്ചുകയറി കാർഷിക വിളകൾ വെട്ടി നശിപ്പിച്ച് ടവർ സ്ഥാപിക്കാനും ലൈൻ വലിക്കാനും ജില്ലാ ഭരണകൂടവും പദ്ധതി ഏറ്റടുത്ത കമ്പനി അധികാരികളും സ്വീകരിച്ച നടപടി തികച്ചും […]