DISTRICT NEWS

പെരിങ്ങോം താലൂക്ക് ആശുപത്രി പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു; 12 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്

പെരിങ്ങോം : പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പെരിങ്ങോം താലൂക്ക് ആശുപത്രി പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോയ് സ്വാഗതം പറഞ്ഞു പൊതുമരാതത്ത് വകുപ്പ് എക്‌സി. എന്‍ജിനിയര്‍ സി സവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ ഡിഎംഒ ഡോ. കെ ടി രേഖ, ഡിപിഎം ഡോ. പി കെ അനില്‍കുമാര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ലളിത, പി […]

DISTRICT NEWS

രാജപുരം സെന്റ് പയസ് കോളേജില്‍ ദേശീയ സെമിനാര്‍ സമാപിച്ചു*

രാജപുരം: രാജപുരം സെന്റ്. പയസ് ടെന്‍ത് കോളേജില്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിന്റെയും ഇലക്ട്രല്‍ ലിട്രസി ക്ലബ്ബിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെയും നേതൃത്വത്തില്‍ ‘ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതില്‍ നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും വഹിക്കുന്ന പങ്ക് ‘എന്ന വിഷയത്തില്‍ നടത്തിയ ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ബിജു ജോസഫിന്റെ അദ്ധ്യക്ഷതയില്‍ സെമിനാറിന്റെ സമാപന സമ്മേളനം നടത്തി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ സമാപന സന്ദേശം നല്‍കി. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം […]

DISTRICT NEWS

സീറ്റ് ലീഗ് കൊണ്ടുപോയി; പാര്‍ട്ടി ഓഫീസ് പൂട്ടി കോണ്‍ഗ്രസ് നേതാക്കള്‍

മഞ്ചേശ്വരം : കോണ്‍ഗ്രസ് കുത്തകയായ ഡിവിഷന്‍ സീറ്റുകള്‍ ലീഗിന് നല്‍കിയതിനെതിരെ പ്രതിഷേധിച്ച് മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് പൂട്ടി പ്രാദേശിക നേതാക്കള്‍. ഫര്‍ണീച്ചറുകള്‍ ഉള്‍പ്പടെ എടുത്ത് മാറ്റിയാണ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഉള്‍പ്പടെയുള്ള പ്രാദേശിക നേതാക്കള്‍ ഓഫീസ് പൂട്ടിയത്. കോണ്‍ഗ്രസിന്റെ മുഖ്യ സീറ്റുകളായ മൂന്ന് ഡിവിഷനുകളാണ് കൂടിയാലോചനകള്‍ ഇല്ലാതെ ലീഗിന് നല്‍കിയതെന്നാണ് ആക്ഷേപമുള്ളത്. ബ്ലോക്ക് ഡിവിഷനില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന സീറ്റുകള്‍ കൂടി ലീഗിന് നല്‍കിയതിലുള്ള കടുത്ത പ്രതിഷേധത്തിനിടയിലും ജില്ലാ നേതൃത്വം സംഭവത്തില്‍ മൗനം തുടരുകയാണ്. […]

DISTRICT NEWS

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്‍ പനത്തടി മേഖലാ സമ്മേളനം ബളാംന്തോട് നടന്നു

രാജപുരം : ഹോസ്ദുര്‍ഗ്ഗ് താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ മേഖലാ സമ്മേളനം മന്നംനഗറില്‍ (ബളാന്തോട് മായത്തി ക്ഷേത്ര പരിസരം ) വെച്ച് നടന്നു. എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം പി ഉദയഭാനു ഉദ്ഘാടന നിര്‍വ്വഹിച്ചു. എന്‍ എസ് എസ് ഡയറക്ടര്‍ബോര്‍ഡ് മെമ്പര്‍ അഡ്വ.എ.ബാലകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി എന്‍.എസ്.എസ് ഹോസ്ദുര്‍ഗ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.പ്രഭാകരന്‍നായര്‍ അധ്യക്ഷതവഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി ആര്‍ രാജന്‍ നായര്‍ സമ്മേളന സന്ദേശം നല്‍കി, യൂണിയന്‍ സെക്രട്ടറി […]

DISTRICT NEWS

പ്രാഥമിക സന്നദ്ധ പ്രതികരണ സേന പരിശീലനം തുടങ്ങി

കൊന്നക്കാട് : വനം വകുപ്പ് കാസര്‍കോട് ഡിവിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുളിയാര്‍ , കാറഡുക്ക , ദേലംപാടി, പനത്തടി , ബളാല്‍ , ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തുകളിലെ ജനജാഗ്രത സമിതികള്‍ തെരഞ്ഞെടുത്ത പ്രാഥമിക സന്നദ്ധ പ്രതികരണ സേനാംഗങ്ങള്‍ക്ക് രണ്ടു ദിവസം നീളുന്ന പരിശീലനം കോട്ടഞ്ചേരി വന വിദ്യാലയത്തില്‍ ആരംഭിച്ചു. പരിശീലനം കാസര്‍കോട് വനം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് വനം വകുപ്പ് തുടങ്ങിയ പത്ത് മിഷനുകളില്‍ […]

DISTRICT NEWS

കോടോത്ത് : 64-മത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സ്‌റ്റേജ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം

കോടോത്ത് : 64ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സ്‌റ്റേജ് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. നവംബര്‍ 1ന് സമാപിക്കും. കോടോത്ത് സ്‌ക്കുളില്‍ ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ ശ്രീജ.പി അധ്യക്ഷത വഹിച്ചു. സിനിമാനടന്‍ സ്‌ന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായി.പ്രശസ്ത കവി സി.എം വിനയചന്ദ്രന്‍ പുസ്തകങ്ങളുടെ കൂട്ടുകാരി കുമാരി.ശിവദ മോഹനന് നല്‍കി സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു. കലോത്സവ ലോഗ രൂപകല്‍പ്പന ചെയ്ത അജിത്ത് ഭീമനടി,സ്വാഗതഗാനം എഴുതിയ അപര്‍ണ്ണ ഉണ്ണി,സ്വാഗത ഗാനം ചിട്ടപ്പെടുത്തിയ ഹരിമുരളി […]

DISTRICT NEWS

എയിംസ് പ്രൊപ്പോസലില്‍ കാസര്‍ഗോഡിന്റെ പേരും ഉള്‍പ്പെടുത്തണം: ചാണ്ടി ഉമ്മന്‍ എം.എല്‍.എ

രാജപുരം : ഉമ്മന്‍ചാണ്ടി തുടങ്ങി വച്ച മെഡിക്കല്‍ കോളേജ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത സര്‍ക്കാര്‍ എയിംസ് പ്രൊപ്പോസലിലെങ്കിലും കാസറഗോഡിന്റെ പേര് ചേര്‍ക്കണമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയും രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍.എസ്.എസ് യൂണിറ്റും ചേര്‍ന്ന് നടത്തുന്ന വേണം എയിംസ് കാസറഗോഡിന് എന്ന പ്രചരണ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടീ.കെ. നാരായണന് ലഘുലേഖ നല്‍കി നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡിന്റെ ആരോഗ്യ പിന്നോക്കാവസ്ഥ […]

DISTRICT NEWS

ഒടയംചാലില്‍ ഷോപ്പിംഗ് കോംപ്ലക്സ് തുറന്നു; നവകേരള സൃഷ്ടിയിലൂടെ വികസനത്തിന്റെ സ്വാദ് എല്ലാ ജനങ്ങളിലും വികസനത്തിന്റെ സ്പര്‍ശം എല്ലാ പ്രദേശങ്ങളിലും എത്തിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

ഒടയംചാല്‍: സര്‍വ്വതലസ്പര്‍ശിയും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായ വികസനത്തിന്റെ സ്വാദ് എല്ലാ ജനങ്ങളിലും വികസനത്തിന്റെ സ്പര്‍ശം എല്ലാ പ്രദേശങ്ങളിലും എത്തിക്കുകയാണ് നവകേരള സൃഷ്ടിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഒടയംചാലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക ലോകത്ത് വികസിത രാജ്യങ്ങളില്‍ മധ്യ വരുമാന രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തിലേക്ക് കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് നവ കേരള സൃഷ്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ […]

DISTRICT NEWS

വന്യമൃഗശല്യം തടയാന്‍ അടിയന്തിര നടപടിയാവശ്യപ്പെട്ട്് എ.കെ.സി.സി പനത്തടി ഫോറോനാ ചര്‍ച്ച് യൂണിറ്റ് നിവേദനം നല്‍കി

രാജപുരം: വന്യമൃഗശല്യം തടയാന്‍ അടിയന്തിര നടപടിയാവശ്യപ്പെട്ട് എ.കെ.സി.സി പനത്തടി ഫോറോനാ ചര്‍ച്ച് യൂണിറ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് നിവേദനം നല്‍കി. നിരവധി കര്‍ഷകര്‍ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിവിധ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ഉന്നയിച്ച് എ.കെ.സി.സി യൂണിറ്റ് നിവേദനം നല്‍കിയത്. കാസര്‍കോട് ജില്ലയില്‍ പനത്തടി, കള്ളാര്‍, ബളാല്‍ എന്നീ പഞ്ചായത്തുകളിലെ മരുതോം,പാലച്ചാല്‍ പ്രാന്തകാവ് ശിവഗിരി മൊട്ടയം കൊച്ചി,കൊളപ്പുറം കടമല കോളിച്ചാല്‍,പതിനെട്ടാം മൈല്‍,എരിഞ്ഞിലംകോട്,പാടിടുക്കം, തിമ്മന്‍ചാല്‍,പുലിക്കടവ് ചാമുണ്ഡി കുന്ന്, ബളാന്തോട്,മായിത്തി,മാച്ചി പള്ളി, തച്ചര്‍കടവ്,വെള്ളക്കല്ല് പനത്തടി ഇരിക്കും കല്ല് റാണിപുരം കുറിഞ്ഞി പ്രദേശങ്ങളില്‍ […]

DISTRICT NEWS

അഖിലേന്ത്യാ കിസാന്‍സഭ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു കര്‍ഷക സംരക്ഷണത്തിനായുളള വിവിധ ആവശ്യള്‍ ഉന്നയിച്ചു

കാഞ്ഞങ്ങാട്: അഖിലേന്ത്യ കിസാന്‍ സഭ കര്‍ഷക അവകാശ ദിനത്തിന്റെ ഭാഗമായി പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കുന്ന കര്‍ഷകദ്രോഹ നയങ്ങളുടെയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യവിരുദ്ധ നടപടികള്‍ക്കുമെതിരെ അഖിലേന്ത്യ കിസാന്‍ സഭ രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യപിച്ച 50% തീരുവ നിലവില്‍ വന്നാല്‍ രാജ്യത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വലിയ പ്രതിസന്ധി ഉടലെടുക്കുകയാണ്. ഇന്ത്യ ഒപ്പുവെക്കാന്‍ തയ്യാറായിട്ടുള്ള ഇന്തോ-യുഎസ്, ഇന്തോ – യു കെ സ്വതന്ത്ര വ്യാപാര […]