കാസർകോട് : എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് മതിയായ കാരണമില്ലാതെ പുറത്താക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ വീണ്ടും സമരം തുടങ്ങും. ഈ മാസം 30 ന് രാവിലെ 10 മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമരപ്രഖ്യാപനം നടത്തുമെന്നും ദുരിതബാധിതരുടെ അമ്മമാർ അറിയിച്ചു 2017 ഏപ്രിലിൽ നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ 1905 ദുരിതബാധിതരെ കണ്ടെത്തിയതായി അന്ന് ചുമതല നിർവഹിച്ചിരുന്ന ഡെപ്യൂട്ടി കളക്ടർ അറിയിച്ചിരുന്നു എന്നാൽ മന്ത്രി […]
Author: kcadmin
ബളാംതോട് ഗവ.ഹയർസെക്കണ്ടി സ്‌ക്കുളിൽ സ്റ്റാർസ് -വർണ്ണകൂടാരം മലർവാടി പദ്ധതിക്ക് തുടക്കമായി.
പനത്തടി : ബളാംതോട് ഗവ.ഹയർസെക്കണ്ടി സ്‌ക്കുളിൽ സ്റ്റാർസ് -വർണ്ണകൂടാരം മലർവാടി പദ്ധതിക്ക് തുടക്കമായി. കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പ്രീ-പ്രൈമറി സ്റ്റാർസ് പദ്ധതിയിൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് മാതൃകാ പ്രീ സ്‌ക്കൂൾ നിർമ്മാണം പൂർത്തികരിച്ചത്.ശാസ്ത്രീയമായ പ്രീ സ്‌ക്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്ന രീതിയിലാണ് ക്ലാസ് മുറികളും പ്രവർത്തന ഇടങ്ങളും ഭാഷായിടവും, കളിയിടവും ഒരുക്കിയിരിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.പ്രിൻസിപ്പാൾ എം ഗോവിന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പ്രോജക്ട് […]
ബലിപെരുന്നാൾ ദിനം മതം വിലക്കിയ പ്രവർത്തനങ്ങളിലേക്ക് തിരിയാതിരിക്കാൻ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണം :ശിഹാബുദീൻ അഹ്‌സനി
ബലിപെരുന്നാൾ ദിനം മതം വിലക്കിയ പ്രവർത്തനങ്ങളിലേക്ക് തിരിയാതിരിക്കാൻ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്ന്എസ്. വൈ. എസ്. കാഞ്ഞങ്ങാട് സോൺ കമ്മിറ്റി പ്രസിഡന്റ് ശിഹാബുദീൻ അഹ്‌സനി അഭ്യർത്ഥിച്ചു. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ആഘോഷമാണ് പെരുന്നാൾ.നാടിന്റെ സമാധാനവും, മത സൗഹാർദ്ധവും നിലനിർത്തി, അറ്റുപോകുന്ന അയൽപക്ക കുടുംബ ബന്ധങ്ങൾ വളർത്താനും, ധൂർത്തിനും അനാചാരങ്ങൾക്കുമെതിരെ നിലകൊള്ളാനും പെരുന്നാൾ ദിനം ഉപയോഗപ്പെടുത്തണം. ആഘോഷങ്ങൾ ആരാധനകളാണ് എന്ന ഉറച്ച ബോധം നമുക്കുണ്ടാകണം. ബാല്യത്തിലെ പ്രസരിപ്പും യൗവ്വനത്തിലെ സജീവതയും വർദ്ധക്യത്തിലാണ് നാം ചിന്തിക്കുക. കഴിഞ്ഞു പോയ സമയങ്ങളെക്കുറിച്ച് വേവലാതിപ്പെടാതിരിക്കാൻ […]
ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
രാജപുരം : ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. ഇൻസ്‌പെക്ടർ ഓഫ് പോലീസ് രാജപുരം കൃഷ്ണൻ കെ ക്ലാസ് ഉദ്ഘാടനം ചെയ്തു.രാജപുരം എ എസ് ഐ രാജേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രതി സി കെ എന്നിവർ ക്ലാസ് നയിച്ചു.ലഹരി ഒരിക്കലും ഉപയോഗിക്കില്ല എന്ന തീരുമാനം എടുക്കാൻ ക്ലാസ്സിലൂടെ ഓരോ കുട്ടിക്കും സാധിച്ചു.സ്‌കൂൾ പ്രിൻസിപ്പാൾ ജോബി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ എൻഎസ്എസ് വളണ്ടിയർ […]
ചുള്ളിക്കര ചാലിങ്കാലിലെ പഴുക്കാത്ത പുരയിടത്തിൽ ത്രേസ്യാമ്മ (94 ) നിര്യാതയായി സംസ്‌കാരം വൈകുന്നേരം മൂന്നിന്
രാജപുരം: ചുള്ളിക്കര ചാലിങ്കാലിലെ പഴുക്കാത്ത പുരയിടത്തിൽ ത്രേസ്യാമ്മ (94 ) നിര്യാതയായി. സംസ്‌കാര ശുശ്രുഷകൾ ഇന്ന് മൂന്ന് മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ. മക്കൾ : അപ്പച്ചൻ ( ചീമേനി ), ഔസേപ്പച്ചൻ ( തളിപ്പറമ്പ്), ജോൺസൺ (രാജപുരം), ലോറൻസ് (ചുള്ളിക്കര ), ഗ്രേസി (തളിപറമ്പ് ), മേരി (പയ്യാവൂർ ), കുട്ടിയമ്മ (ഇടുക്കി), മരുമക്കൾ : ബിജി, പുഷ്പ, ഫിലോമിന, വത്സമ്മ, ജോസ്, ജോയ്, പരേതനായ കുഞ്ഞൂഞ്ഞ്.
തെരുവുനായ ആക്രമണത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം മന്ത്രിസഭാ തീരുമാനങ്ങൾ
തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച കണ്ണൂർ മുഴപ്പിലങ്ങാട്ടെ നിഹാൽ എന്ന കുട്ടിയുടെ കുടുംബത്തിന് സർക്കാർ സഹായധനം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 ലക്ഷം രൂപ നൽകാനാണ് തീരുമാനം. ഈ മാസം 11നാണ് നിഹാൽ തെരുവുനായ ആക്രമണത്തിൽ മരിച്ചത്. പുതിയ ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസിനെയും ചീഫ് സെക്രട്ടറിയായി വി വേണുവിനെയും നിയമിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബലിപെരുന്നാൾ അവധി നൽകാനും തീരുമാനിച്ചു. മറ്റു പ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ ഇവയാണ്. സ്‌കൂളുകളിൽ 6043 […]