പാണത്തൂർ; പാറക്കടവിലെ മൂലക്കുന്നേൽ ജോസഫ് (പാപ്പച്ചൻ 78) നിര്യാതനായി.സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് പാണത്തൂർ സെന്റ് മേരീസ് വേവാലയത്തിൽ. ഭാര്യ: കഴുക്കോട്ടിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: ജോണി,ജോസ്,മരീന,ലീന,സോളി,സജി മരുമക്കൾ: ഷൈനി മരുതൂർ,സാലി പെരുമ്പുഴപകുതിയിൽ,ബിൻസി,ഉറുമ്പിൽ,ഡെറിൻ ഇലഞ്ഞിക്കുഴിയിൽ,റോണി ആണ്ടൂർ
Author: kcadmin
കേന്ദ്രത്തിന്റെ ഡൽഹി ഓർഡിനൻസിനെതിരെ ആംആദ്മി പാർട്ടി സുപ്രീം കോടതിയിൽ
കേന്ദ്ര സർക്കാരിന്റെ ഡൽഹി ഓർഡിനൻസിനെതിരെ നിയമപോരാട്ടത്തിന് ആംആദ്മി പാർട്ടി. സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് പാർട്ടി. ഡൽഹിയെ നിയന്ത്രിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ഓർഡിനൻസാണിത്. ഇത്തരമൊരു ഓർഡിനൻസിനെ ഭരണഘടനാ സാധുതയെയാണ് എഎപി കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫറുകളും, അച്ചടക്കം നടപടികളും അടക്കമുള്ള കാര്യത്തിൽ നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിക്ക് ആധിപത്യം നൽകുന്നതാണ് ഓർഡിനൻസ്. ഇതുപ്രകാരം കേന്ദ്ര സർക്കാരിന് ഉദ്യോഗസ്ഥരുടെ മേൽ പൂർണ നിയന്ത്രണമുണ്ടാകും.നേരത്തെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം നാഷണൽ ക്യാപിറ്റൽ ഭരണസമിതിയിലേക്ക് മാറ്റാനുള്ള നീക്കം സുപ്രീം […]
ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി: പുതുക്കിയ വേഗപരിധി നാളെ മുതൽ
തിരുവനന്തപുരം: ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു .സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ജുലൈ 1 മുതൽ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി അനുസരിച്ച് 9 സീറ്റ് വരെയുള്ള യാത്രാവാഹനങ്ങൾക്ക് 6 വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, 4 വരി ദേശീയ പാതയിൽ 100, മറ്റ് ദേശീയപാത, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിലോമീറ്റർ, മറ്റ് […]
‘സമ്പർക്കക്രാന്തി’ മികച്ച നോവൽ, ‘മുഴക്കം’ മികച്ച ചെറുകഥ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു
2022ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു. വി ഷിനിലാലിന്റെ സമ്പർക്കക്രാന്തി മികച്ച നോവലായി തിരഞ്ഞെടുത്തു. പി എഫ് മാത്യൂസിന്റെ മുഴക്കമാണ് മികച്ച ചെറുകഥ. ഡോ കെ ശ്രീകുമാറിന്റെ ചക്കരമാമ്പഴം മികച്ച ബാലസാഹിത്യ കൃതിയായി തിരഞ്ഞെടുക്കപ്പെട്ടു. എൻ ജി ഉണ്ണികൃഷ്ണന്റെ കടലാസുവിദ്യയാണ് മികച്ച കവിതാസമാഹാരം. എമിൽ മാധവിയുടെ കുമരു മികച്ച നാടകമായി തിരഞ്ഞെടുത്തു. ഹരിത സാവിത്രിയുടെ മുറിവേറ്റവരുടെ പാതകളും സി അനൂപിന്റെ ദക്ഷിണാഫ്രിക്കൻ പുസ്തകവും മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം പങ്കിട്ടു. ബി ആർ പി ഭാസ്‌കറിന്റെ […]
കനിയൻതോൽ – ചെമ്മഞ്ചേരി ചള്ളുവക്കോട് – ആലന്തട്ട കരുവാളം റോഡ് ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കനിയൻതോൽ ചെമ്മഞ്ചേരി ചള്ളുവക്കോട് – ആലന്തട്ട കരുവാളം റോഡ് ഉദ്ഘാടനം കാസർഗോഡ് എം.പി. രാജ്‌മോഹൻ ഉണ്ണിത്താൻ നിർവ്വഹിച്ചു. എം. രാജഗോപാലൻ എം.എൽ എ തൃക്കരിപ്പൂർ നിയോജക മണ്ഡലം) അദ്ധ്യക്ഷൻ വഹിച്ചു. റിപ്പോർട്ട് അവതരണം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ നടത്തി. മുഖ്യാതിഥി് ജില്ലാ പഞ്ചായത്ത്്് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.്് ജില്ലാ പഞ്ചായത്ത് മെമ്പർസി.ജെ. സജിത്ത് , ഷീബ ബി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീബ ബി, നാലാം വാർഡ് […]
പനത്തടി സ്‌ക്കൂളിൽ നാളെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് രാവിലെ 10 മണി മുതൽ 12 .30 വരെ
പനത്തടി: ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുള്ള്യ കെ വി ജി ആയുർവേദ മെഡിക്കൽ കോളേജിന്റെയും കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തൊടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ശനിയാഴ്ച രാവിലെ 10 മണി മുതൽ 12. 30 വരെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും പരപ്പ ബ്ലോക്ക് പഞ്ചായത്ത്് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ എം പത്മകുമാരി ഉദ്ഘാടനം ചെയ്യും.സംഘാടക സമിതി ചെയർമാൻ എം വി കൃഷ്ണൻ അധ്യക്ഷത വഹിക്കും.കോളിച്ചാൽ ലയൺസ് […]
ജനശ്രീ സുസ്ഥിര വികസന മിഷൻ കാഞ്ഞങ്ങാട്ട് ബ്ലോക്ക് യൂണിയൻ ശില്പശാല നടത്തി
കാഞ്ഞങ്ങാട് : ജനശ്രീ സുസ്ഥിര വികസന മിഷൻ കാഞ്ഞങ്ങാട്ട് ബ്ലോക്ക് യൂണിയൻ ശില്പശാല ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ വിനോദ് കുമാർ.വി അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന സമിതി അംഗം എം.കുഞ്ഞമ്പു നമ്പ്യാർ, ജില്ലാ സെക്രട്ടറി എം.രാജീവൻ നമ്പ്യാർ, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, ബളാൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മധുസൂദനൻ ബാളൂർ, ജില്ലാ സമിതി അംഗങ്ങളായ ഡോ.വി.ഗംഗാധരൻ, രാജീവ് തോമസ്, കെ.വി ശാന്ത, കെ.സുരേശൻ, ടി.കെ നാരായണൻ, വിനോദ് […]
പേവിഷ പ്രതിരോധ വാക്‌സിൻ എ.പി.എൽ വിഭാഗത്തിനുള്ള സൗജന്യം നിർത്തലാക്കരുത് :എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ
പേവിഷ പ്രതിരോധ വാക്‌സിൻ ഉപയോഗത്തിൽ 57% വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ എ. പി. എൽ വിഭാഗത്തിൽ ഉള്ള ജനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുന്നത് നിർത്തുന്ന കാര്യം സർക്കാരിന്റെ ആലോചനയിൽ ഉണ്ടെന്ന ആരോഗ്യ വകുപ്പ് അധികൃതരുടെ നിലപാട് യാതൊരു കാരണവശാലും നടപ്പിൽ വരുത്തരുതെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ എക്‌സിക്യൂട്ടിവ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പേവിഷ പ്രതിരോധ വാക്‌സിൻ നൽകുന്നതിൽ എ.പി. എൽ, ബി.പി. എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യ പ്രാധാന്യം നൽകണമെന്ന ആവിശ്യത്തിൽ സംസ്ഥാന ആരോഗ്യമന്ത്രിക്ക് കത്തയക്കാനും […]
പ്രാന്തർകാവ് തകടിപ്പുറത്ത് കുര്യാക്കോസിന്റെ ഭാര്യ മേരി (78 ) നിര്യാതയായി
കോളിച്ചാൽ : പ്രാന്തർകാവ് തകടിപ്പുറത്ത് കുര്യാക്കോസിന്റെ ഭാര്യ മേരി (78 ) നിര്യാതയായി. സംസ്‌കാരം നാളെ 30ന് ഉച്ചകഴിഞ്ഞ് 2 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ . പരേത കരുവഞ്ചാൽ ചാണാക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ : ലില്ലി , മാത്യു (രാജൻ ), ഷാജി , ഡോളി , റില. മരുമക്കൾ : ആന്റണി പാണ്ടിശ്ശേരി (കൊളപ്പുറം), റിയ മേരി (പനത്തടി ) , ലൗലി , സജി കൊല്ലിയിൽ (തളിപ്പറമ്പ് ) , […]
ടാറ്റാ ഇൻഡിക്യാഷിന്റെ കുറ്റിക്കോൽ എടിഎം കൌണ്ടർ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു
കുറ്റിക്കോൽ : ടാറ്റാ ഇൻഡിക്യാഷിന്റെ കുറ്റിക്കോൽ എടിഎം കൌണ്ടർ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരിഫ് , കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം എന്നിവർ മുഖ്യ അതിഥികളായി. പഞ്ചായത്ത് അംഗം പി മാധവൻ, വ്യാപാരി വ്യവസായി അംഗങ്ങളായ സി. മാധവൻ, വിഷ്ണു പ്രസാദ്, കെ തമ്പാൻ നായർ,പി മനോഹരൻ, യൂണിക്‌സ് സിസ്റ്റംസ് ഗ്രൂപ്പ് മാനേജർ പി.അനൂപ് കുമാർ, ജീവനക്കാരായ ഗോപിനാഥ്, ഇ.സ്മിത, ചിത്ര […]