ചുളളിക്കര: 40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പടിമരുത് കുരാമ്പിക്കോൽ നിവാസികളുടെ കുടിവെളള പ്രശ്‌നത്തിന് പരിഹാരമായി. കോടോം-ബേളൂർ പഞ്ചായത്തിലെ 6-ാം വാർഡിലെ കുരാമ്പിക്കോൽ നിവാസികൾ വർഷങ്ങളായി കുടിവെളള ക്ഷാമം അനുഭവിച്ചുവരികയായിരുന്നു. വാർഡ് മെമ്പർ ആൻസി ജോസഫ്,വാർഡ് കൺവീനർ വിനോദ് ജോസഫ് ചെത്തിക്കത്തോട്ടത്തിൽ,ജോയിന്റ് കൺവീനർ ഷിന്റോ പാലത്തിനാടിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.സി എഫ് സി ഫണ്ടിൽ നിന്നും 8 ലക്ഷം രൂപയും പഞ്ചായത്തിന്റെ തനത് പണ്ടിൽ നിന്നും 4.40 ലക്ഷം രൂപയും ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോയാണ് […]
Author: kcadmin
ഡോക്ടേഴ്‌സ് ദിനത്തിൽ അമ്പലത്തറയിലെ വിശ്വൻ ഡോക്ടറെ ആദരിച്ച് കോടോം-ബേളൂർ 19-ാം വാർഡ്
പാറപ്പള്ളി : ദേശീയ ഡോക്ടേഴ്‌സ് ഡേയുടെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിന്റെ നേതൃത്വത്തിൽ ആതുരസേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന ജനകീയ ഡോക്ടർ അമ്പലത്തറ മലയാക്കോൾ താമസക്കാരനായ ജില്ലാ ആയുർവ്വേദ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ. വിശ്വനാഥിനെ ആദരിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ വാർഡിന്റെ ഉപഹാരവും പൊന്നാടയും അണിയിച്ച് ആദരിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം.ഏഴാംമൈൽ ലോക്കൽ സെക്രട്ടറി സി. ബാബുരാജ്, മുൻ പഞ്ചായത്ത് വൈ. […]
അരിപ്രോഡ് കടുപ്പിൽ വീട്ടിൽ മറിയാമ്മ മർക്കോസ് (92)നിര്യാതയായി
ബളാംതോട് : അരിപ്രോഡ് കടുപ്പിൽ വീട്ടിൽ മറിയാമ്മ മർക്കോസ് (92)നിര്യാതയായി. ഭർത്താവ് പരേതനായ കെ.പി. മർക്കോസ് . മക്കൾ: തങ്കമ്മ ബേബി, കെ.എം തോമസ്, കെ.എം ഫിലിപ്പോസ് (റിട്ടയേർഡ് അധ്യാപകൻ), പരേതനായ കെ.എം മോനിച്ചൻ ,ഷാജി എം.കെ. മരുമക്കൾ. കെ.ജെ ബേബി, ശോഭന തോമസ് . നിഷി ഫിലിപ്പ്. ഷൈബി. ലിനി. സംസ്‌കാര ശുശ്രൂഷ മൂന്നാം തീയ്യതി രാവിലെ 10 മണിക്ക് സ്വഭവനത്തിൽ. തുടർന്ന് നാടുകാണിയിലുള്ള യഹോവ സാക്ഷികളുടെ പൊതു ശ്മശാനത്തിൽ
ഡോക്‌റ്റേഴ്‌സ് ദിനത്തിൽ 25 ഡോക്ടർന്മാരെ ആദരിച്ച് പ്ലാറ്റിനം ജൂബിലി സംഘാടക സമിതി
പനത്തടി : ഡോക്‌റ്റേഴ്‌സ് ദിനത്തിൽ 25 ഡോക്ടർന്മാരെ ആദരിച്ചു. ബളാംതോട് ഗവ. ഹയർസെക്കണ്ടറി സക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന വേദിയിലാണ് സംഘാടക സമിതി ഡോക്ടർന്മാരെ ആദരിച്ചത്. സുള്ള്യ കെ .വി .ജി ആയുർവേദ മെഡിക്കൽ കോളേജ്, കോളിച്ചാൽ ലയൺസ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തിയത്.
ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പനത്തടി : ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സുള്ള്യ കെ വി ജി ആയുർവേദ മെഡിക്കൽ കോളേജിന്റെയും കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തൊടെ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിഗ് കമിറ്റി ചെയർ പേഴ്സൺ എം പത്മകുമാരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം വി കൃഷ്ണൻ അധ്യക്ഷ വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ്ജ്, പഞ്ചായത്തംഗം കെ കെ […]
ക്യാമ്പസ് ഹരിതവക്കരണം പദ്ധതിക്കും വന മഹോത്സവം 2023 നും തുടക്കം കുറിച്ചു
കാലിച്ചാനടുക്കം: എസ് എൻ. ഡി. പി കോളേജ് എൻ. എസ് എസ് യൂണിറ്റും വനം വന്യജീവി വകുപ്പും , കാസറഗോഡ് വൽക്കരണം വിഭാഗവും സംയുകതമായി നടത്തുന്ന ക്യാംപ്സ് ഹരിത വൽക്കരണ പദ്ധതിയും ജില്ലാ വനമഹോത്സവം ”നാട്ടുമാവും തണലും” പദ്ധതിക്കും തുടക്കം കുറിച്ചു. കാസറഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡ ബേബി ബാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കാർഷിക ശാസ്ത്രജ്ഞനുമായ പി. വി ദിവാകരനെ അനുമോദിച്ചു. കോളേജ് പ്രിൻസിപ്പൽ ശ്രീജ സുകുമാരൻ സി, ഡെപ്യൂട്ടി കോൺസെർവേറ്റർ ഓഫ് […]
കള്ളാർ ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്‌കരണ അവലോകന യോഗം ചേർന്നു
കളളാർ : കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കള്ളാർ ഗ്രാമപഞ്ചായത്തിൽ മാലിന്യ സംസ്‌കരണ അവലോകന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്റെ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നിയോജക മണ്ഡലംഎം എൽ എ ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ ദിനേശൻ, വിവിധ വിഭാഗത്തിൽപ്പെട്ടവരുടെ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. യോഗത്തിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച ഹരിത കർമ്മ സേനാംഗങ്ങളെആദരിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത പി, […]
അയ്യംങ്കാവിലെ പരേതനായ കണിയാംപറമ്പിൽ ജോസഫിന്റെ ഭാര്യ മേരി (80) നിര്യാതയായി
രാജപുരം: അയ്യംങ്കാവിലെ പരേതനായ കണിയാംപറമ്പിൽ ജോസഫിന്റെ ഭാര്യ മേരി (80) നിര്യാതയായി.മ്യത സംസ്‌കാരം നാളെ ഞായർ (2_ 7_23) മൂന്ന് മണിക്ക് മകൻ ടോമിയുടെ ഭവനത്തിൽ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദൈവാലയത്തിൽ. പാരേത പടിമരുത് ഈറ്റക്കൽ കുടുംബാംഗം . മക്കൾ: ടോമി, രാജു, സണ്ണി, പീറ്റർ. മരുമക്കൾ: മേഴ്‌സി ,സൂസൻ ,സുനി ,ലിസി.സഹോദരങ്ങൾ: ചാക്കോ, ജോസഫ്, ജോർജ്, അന്നമ്മ,ലീലാമ്മ