LOCAL NEWS

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ മാലക്കല്ല് യൂണിറ്റ് ജനറൽ ബോഡി യോഗം നാളെ

രാജപുരം : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ മാലക്കല്ല് യൂണിറ്റ് ജനറൽ ബോഡി യോഗം നാളെ കോളിച്ചാൽ ലയൺസ് ക്ലബിൽ നടക്കും. രാവിലെ 9.30ന് ജില്ല പ്രസിഡന്റ് ഗുണേന്ദ്രലാൽ സുനി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ സി എൻ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ദേവിദാസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ട്രഷറർ സുര്ഷ്‌കുമാർ (വെൽഫയർ), ജില്ലാ വൈസ് പ്രസിഡന്റ്മനോഹരൻ(ട്രെയിനിംഗ്), ജോ.സെക്രട്ടറി പ്രകാശൻ ( വർക്ക് ഷോപ്പ് ബ്രാന്റിംഗ് ) യൂണിറ്റ് ചാർജുളള അരവിന്ദൻ […]

LOCAL NEWS

കോടോത്ത് ഡോ.അംബേദ്ക്കർ ഗവ: ഹയർസെക്കണ്ടറി സ്‌ക്കുളിൽ സ്‌ക്കുൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വർണ്ണകുടാരം ഉദ്ഘാടനവും നാളെ നടക്കും

രാജപുരം: കോടോത്ത് ഡോ.അംബേദ്ക്കർ ഗവ: ഹയർസെക്കണ്ടറി സ്‌ക്കുളിൽ കേരള സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3.3 കോടി ചെലവിൽ നിർമ്മിക്കുന്ന സ്‌ക്കുൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സമഗ്രശിക്ഷാ കേരളം അനുവദിച്ച 10 ലക്ഷം രൂപയുടെ സ്റ്റാർസ് പ്രീസ്‌ക്കൂൾ പ്രവർത്തന ഇടങ്ങളോടുകൂടിയ വർണ്ണകുടാരം ഉദ്ഘാടനവും നാളെ നടക്കും. രാവിലെ 11ന് പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരൻ എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, പരപ്പ ബ്ലോക്ക് […]

DISTRICT NEWS

ന്യൂന പക്ഷ വേട്ടയിലും ഗ്രൂപ്പിസത്തിലും പ്രതിഷേധിച്ച് ന്യൂന പക്ഷ മോർച്ച മുൻ ജില്ലാ പ്രസിഡന്റും ബി ജെ പി ജില്ലാ കമ്മറ്റിയംഗവുമായ കെ വി മാത്യു പാർട്ടി വിട്ടു

രാജപുരം : ന്യൂന പക്ഷ വേട്ടയിലും മുൻ ജില്ലാ പ്രസിഡന്റ് ശ്രികാന്തിന്റെ ഗ്രൂപ്പിസത്തിലും പ്രതിഷേധിച്ച് ന്യൂന പക്ഷമോർച്ച മുൻ ജില്ലാ പ്രസിഡന്റും ബി ജെ പി ജില്ലാ കമ്മറ്റിയംഗവുമായ കെ വി മാത്യു പാർട്ടി വിട്ടു. രാജിക്കത്ത് ഇന്ന് രാവിലെ ബി ജെ പി ജില്ല പ്രസിഡന്റിന് അയച്ചതായും കെ വി മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ പട്ടാളക്കാരനായ ഇദ്ദേഹം 9 വർഷമായി ബി ജെ പിയിൽ ചേർന്നിട്ട്. മൂന്ന് വർഷം പാർട്ടിയുടെ ന്യൂനപക്ഷ മോർച്ച […]

DISTRICT NEWS

എയിംസ് പ്രൊപോസലിൽ കാസറഗോഡ് ജില്ലയെ ഉൾപ്പെടുത്തണം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ നിവേദനം നൽകി

കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനിയാവസ്ഥക്ക് പരിഹാരം കാണുന്നതിന് എയിംസ് കാസറഗോഡ് ജില്ലയിൽ സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാറിന്റെ പ്രൊപോസലിൽ കാസറഗോഡ് ജില്ലയുടെ പേര് ഉൾപ്പെടുത്തുവാൻ കേരള സർക്കാരിന് നിർദ്ദേശം നൽകണമെന്നും, കേന്ദ്ര ആരോഗ്യ സംഘത്തെ കാസറഗോഡ് ജില്ലയിൽ അയക്കണമെന്നും, കേന്ദ്ര ഗവണ്മെന്റ് കാസറഗോഡ് ജില്ലയിൽ സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ, ഇ എസ് ഐ, ജിപ്‌മെർ ഹോസ്പിറ്റൽ മുതലായവ തുടങ്ങുവാനുള്ള അടിയന്തിര സാഹചര്യം ഉണ്ടാക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് കൊണ്ട് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് […]

KERALA NEWS

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; 11 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്, പരക്കെ നാശനഷ്ടം

സംസ്ഥാനത്ത് ദുരിതപ്പെയ്ത്ത് തുടരുന്നു. രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പലയിടങ്ങളിലും വൈദ്യുത പോസ്റ്റിൽ മരം വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. തൃശ്ശൂരിൽ ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിൽ മിന്നൽ ചുഴലിയിൽ വ്യാപകനാശനഷ്ടമുണ്ടായി. കുതിരാനിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞ് താഴ്ന്നു. അട്ടപ്പാടി ചുരത്തിലെ വനമേഖലയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണതോടെ ഇരുട്ടിലായ അട്ടപ്പാടിയിൽ വൈദ്യുതി പുനസ്ഥാപിച്ചു. കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു. തിരുവല്ലയിൽ പള്ളി […]

LOCAL NEWS

ശങ്കരംപാടിയിൽ ഇന്നലെ വീണ്ടും ആനയിറങ്ങി കൃഷി നശിപ്പിച്ചു

പടുപ്പ് : ശങ്കരംപാടിയിൽ ഇന്നലെ വീണ്ടും ആനയിറങ്ങി കൃഷി നശിപ്പിച്ചു.നെച്ചിപ്പടുപ്പിലെ ദാമോധരന്റെ ഒരേക്കറോളം വരുന്ന സ്ഥലത്ത്് കൃഷി ചെയ്ത റബർ തൈകളാണ് ഇന്നലെ ആനയിറങ്ങി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോറോബരയിൽ ആനയിറഞ്ഞി പ്രകാശ് ശങ്കരം പാടി, ബാലകൃഷ്ണൻ കൊറോബര, ജോൺ പേണ്ടാനത്ത്, ബാലകൃഷ്ണൻ കൊറോബര, ഗംഗാധരൻ കൊറോബര എന്നിവരുടെ കൃഷികൾ നശിപ്പിച്ചിരുന്നു.  

LOCAL NEWS

ാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റിന് കള്ളാർ പഞ്ചായത്തിൽ തുടക്കമായി

കളളാർ : മാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റിന് കള്ളാർ പഞ്ചായത്തിൽ തുടക്കമായി. മാലിന്യ മുക്ത നവകേരളം ഹരിത ഓഡിറ്റ് കള്ളാർ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ അവർകൾ നിർവഹിച്ചു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത പി അധ്യഷത വഹിച്ചു. മെമ്പർമാരായ അജിത്ത് കുമാർ ബി. ലീല ഗംഗാധരൻ. സബിത ബി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ എൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.14 വാർഡ് കളിലും ജൂലൈ 15 നകം […]

LOCAL NEWS

പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യ്കതികൾക്ക് വിട്ടു നൽകാനുളള നീക്കത്തിൽ പ്രതിഷേധിച്ച്് പഞ്ചായത്ത് ഓഫീസിലേക്ക്് ജനകീയ മാർച്ച്

രാജപുരം: പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യ്കതികൾക്ക് വിട്ടു നൽകാനുളള നീക്കത്തിൽ പ്രതിഷേധിച്ച്് പഞ്ചായത്ത് ഓഫീസിലേക്ക്് ജനകീയ മാർച്ച് .നൂറുകണക്കിനാളുകളാണ് മാർച്ചിൽ അണിനിരന്നത്. പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകാൻ ആസ്തി രജിസ്റ്ററിൽ നിന്നും ഓഴിവാക്കിത്തരണമെന്ന പഞ്ചായത്ത് ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. കോടോം-ബേളൂർ പഞ്ചായത്തിലെ 7-ാം വാർഡിൽപ്പെടുന്ന നരേയർ -കാവേരികുളം റോഡ് നിലവിൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽപെട്ടതാണ്. പ്രസ്തുത റോഡിന്റെ 1500 മീറ്റർ ഭാഗത്തിൽ […]

DISTRICT NEWS

മലബാർ കലാസാംസ്‌കാരിക വേദിയുടെ സാമൂഹ്യ സേവനത്തിനുള്ള പുരസ്‌കാരം സലിം സന്ദേശം ചൗക്കിക്ക്

കാസറഗോഡ്:മലബാർ കലാ സാംസ്‌കാരിക വേദി സർഗ്ഗ പ്രതിഭാ അവാർഡ് ദാനവും മെഗാഷോയും 2023 ജൂലൈ7ന് 7ന് കാസറഗോഡ് കോൺഫറൻസ് ഹാളിൽ നടക്കും..മികച്ച അഞ്ച് കലാകാരൻമാർക്ക് സർഗ്ഗ അവാർഡും (അഷ്‌റഫ് പയ്യന്നൂർ, ഇസ്മായിൽ തളങ്കര,.രതീഷ് കണ്ടടുക്ക.ആദിൽ അത്തു.യൂസഫ് മേൽപറമ്പ്.) സാമൂഹിക സേവനത്തിനുള്ള പുരസ്‌കാരം സലിം സന്ദേശം ചൗക്കി. അസ്ലം മുനബം. എന്നിവർക്കും ലഭിച്ചു.സാമുഹീയ- സാംസ്‌കാരിക പ്രമുഖരെ ആദരിക്കും. പ്രശസ്ത സിനിമാ നടിയും സംസ്ഥാന അവാർഡ് ജോതാവുമായ മിസ്സ് അനഘ നാരായണൻ ഉദ്്ഘാടനം നിർവഹിക്കും. സാമൂഹിയ സാംസ്‌ക്കാരിക രാഷ്ട്രീയനായകൻമാരുംസംബന്ധിക്കും

KERALA NEWS

‘മഴയാണ്, മക്കളാരും മഴയത്ത് ഇറങ്ങി പനി പിടിക്കരുത്’; കുട്ടികളെ വീണ്ടും ചേർത്ത് പിടിച്ച് കൃഷ്ണ തേജ

ആലപ്പുഴ ജില്ലയിൽ കളക്ടറായി പ്രവർത്തിക്കുമ്പോഴാണ് വി ആർ കൃഷ്ണ തേജ കുട്ടികളുടെ കളക്ടർ മാമനായത്. കൊവിഡ് കാലത്ത് കുട്ടികളുടെ ആശങ്കകൾ അകറ്റാൻ സോഷ്യൽ മീഡിയയിൽ രസകരമായ കുറിപ്പുകളുമായി എത്തിയതോടെയാണ് അദ്ദേഹം കുട്ടികൾക്ക് കളക്ടർ മാമനായത്. കളക്ടറെ കാണാനും ആവശ്യങ്ങൾക്കുമായി ഒട്ടേറെ കുട്ടികളായിരുന്നു ആ സമയത്ത് കളക്ട്രേറ്റിൽ എത്തിയത്. ഇപ്പോൾ തൃശൂരേക്ക് സ്ഥലം മാറി വന്നപ്പോഴും അദ്ദേഹം കുട്ടികളുടെ പ്രിയപ്പെട്ട കളക്ടർ മാമൻ തന്നെയാണ്. ഇപ്പോഴിതാ മഴക്കാലത്ത് കുട്ടികൾക്ക്് കുഞ്ഞ് ഉപദേശവുമായി അദ്ദേഹം പങ്കുവച്ച പോസ്റ്റ് വൈറലാകുകയാണ്. നാളെ […]