കാഞ്ഞങ്ങാട് : സാമൂഹിക നന്മയുടെയും ഐക്യത്തിന്റെയും പാഠം പകരുന്നതാവണം സാഹിത്യ സൃഷ്ടികളും ഉൽസവങ്ങളും , മനുഷ്യരെ പലതിന്റെയും പേരിൽ തമ്മിലടിപ്പിക്കുന്ന ആധുനിക ലോകത്ത് ഒരുമയുടെ ഉണർത്തു പാട്ടാവാൻ സാഹിത്യത്തിന് കഴിയണം എന്നും പ്രമുഖ സാഹിത്യകാരന്മാർ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് കാഞ്ഞങ്ങാട് ഡിവിഷൻ സാഹിത്യോത്സവ് മാണിക്കോത്ത് ഹാദി അക്കാദമി ക്യാമ്പസിൽ പ്രമുഖ എഴുത്തുകാരൻ സുറാബ് ഉദ് ഘാടനം ചെയ്തു വ’സംസ്‌കാരത്തിന്റെ സംസാരം’ എന്ന ശീർഷകത്തിൽ മഹാകവി പി യെ കുറിച്ചുള്ള ചർച്ച വേദിയിൽ പ്രമുഖ എഴുത്തുകാരൻ സന്തോഷ് […]
Author: kcadmin
കാവേരിക്കുളം ഒരു അമൂല്യ സമ്പത്ത് സംരക്ഷിക്കപെടാൻ പരിസ്ഥിതി പ്രവർത്തകരുമായി ചർച്ച നടത്തി
ഒടയംചാൽ : കാവേരിക്കുളം എന്ന അമൂല്യ സമ്പത്ത് സംരക്ഷിക്കപെടാൻ പരിസ്ഥിതി പ്രവർത്തകരുമായി ചർച്ച നടത്തി. കാഞ്ഞങ്ങാട്ടെത്തിയ കേരളത്തിലെ പ്രമുഖ സാമുഹ്യ, പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സി.ആർ. നീലകണ്ഠനുമായിട്ടാണ് വിവരങ്ങൾ കൈമാറിയത്. കാവേരിക്കുളത്ത് ക്വാറി മഫിയസംഘം നടത്തുന്ന കൈയ്യേറ്റത്തെക്കുറിച്ചും അതുവഴി പൊതുജനത്തിനു സംഭവിക്കാവുന്ന ദുരിതങ്ങളെക്കുറിച്ചുമാണ് സി ആറുമായി യുവരശ്മി ക്ലബിന്റെ നേതൃത്വത്തിൽ വിവര കൈമാറ്റം നടത്തിയത്. പ്രകൃതി ചൂഷണം നാടിനു വരുത്തുന്ന വിപത്തുകളെ ചെറുക്കേണ്ടതിനുള്ള മുൻകരുതലുകൾ എപ്രകാരം നടത്തണമെന്നും, നിയമപരമായി പൊതുജനത്തിനു ആശവഹമായ കാര്യങ്ങൾ എന്തൊക്കെയാണെന്നും സി. ആർ. […]
പാണത്തൂർ പരിയാരം റോഡിൽ ക്രാഷ് ബാരിയറും സൂചനാ ബോർഡുകളും സ്ഥാപിച്ചു
പാണത്തൂർ : ടാങ്കർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ച പാണത്തൂർ പരിയാരം റോഡിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചു.നിരവധി അപകടങ്ങൾ നടന്ന ഇവിടെ വീട്ടുകൾക്ക് നാശ നഷ്ടം സംഭവിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. ഇതോടെയാണ് അപകടങ്ങൾ കുറക്കാൻ ഇവിടെ ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതോടൊപ്പം അപകട സൂചനാ ബോർഡുകളും സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. 224 മീറ്റർ ദൂരത്തിലാണ് ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നത്. അപകടം നടന്ന സ്ഥലം ഒരാഴ്ച മുമ്പ്് ജില്ലാ കലക്ടർ […]
ഒടയംചാൽ സഹകരണ ആശുപത്രി പ്രവർത്തനം ആരംഭിച്ചു കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു
ഒടയംചാൽ : കൊന്നക്കാട് കോപ്പറേറ്റീവ് ഹോസ്പിറ്റൽ സൊസൈറ്റിയുടെ കീഴിൽ രണ്ട് ദശാബ്ദ കാലമായി വെള്ളരിക്കുണ്ടിൽ പ്രവർത്തിക്കുന്ന കെ ജെ തോമസ് സഹകരണ ആശുപത്രിയുടെ സഹോദര സ്ഥാപനമായ ഒടയംചാൽ കോപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ഡോക്ടർമാരുടെ സേവനം 24 മണിക്കൂർ പ്രവർത്തിക്കുന്ന ഓ പി വിഭാഗം, മെഡിക്കൽ സ്റ്റോർ എന്നിവ കൂടാതെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ഇവിടെ ഉണ്ടായിരിക്കും. സൊസൈറ്റി പ്രസിഡന്റ് കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് പിജി ദേവ് അധ്യക്ഷത വഹിച്ചു. […]
എണ്ണപ്പാറ പി എച്ച് സിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും സ്റ്റാഫുകളെയും നിയമിക്കണം: മഹാത്മാ ജനശ്രീ യൂണിറ്റ് സർക്കാരി രൂപീകരണ യോഗംആവശ്യപ്പെട്ടു
എണ്ണപ്പാറ: നിർധനരായ ഒരുപാട് പേരുടെ ഏക ചികിത്സാ അഭയകേന്ദ്രമായ എണ്ണപ്പാറ പി എച്ച് സിയിൽ ആവശ്യത്തിന് ഡോക്ടർമാരെയും മറ്റു സ്റ്റാഫുകളെയും നിയമിച്ച് ഈ മഴക്കാല രോഗങ്ങൾ നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ തയ്യാറാകണമെന്ന് മഹാത്മാ ജനശ്രീ യൂണിറ്റ് സർക്കാരി രൂപീകരണ യോഗംആവശ്യപ്പെട്ടു. വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു മണ്ഡലം ചെയർമാൻ വിനോദ് ചുള്ളിക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം സെകട്ടറി കുഞ്ഞുമോൻ, ട്രഷറർ സജീത ശ്രീകുമാർ എന്നിവർ സംസാരിച്ചു. രാജീവൻ ചീരോൽ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി തോമസ് ടി. ഒ. […]
ബന്തടുക്ക വില്ലാരംവയലിലെ അബ്രഹാം അറയ്ക്കപ്പമ്പിൽ (82)നിര്യാതനായി
ബന്തടുക്ക വില്ലാരംവയലിലെ അബ്രഹാം അറയ്ക്കപ്പമ്പിൽ (82)നിര്യാതനായി .സംസ്‌ക്കാരം നാളെ ( 17ന് ) ഉച്ചകഴിഞ്ഞ് 2.30 ന് ബന്തടുക്ക വില്ലാരം വയലിലുള്ള ഭവനത്തിൽ നിന്ന് ആരംഭിച്ച് പടുപ്പ് സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരി കുടുംബ കല്ലറയിൽ . ഭാര്യ:ഏലിക്കുട്ടി, കുന്നേൽ, കുടുംബാംഗം. മക്കൾ:റോബി അബ്രഹാം, ബീനാ അബ്രഹാം (തോമാപുരം സ്‌കൂൾ അദ്ധ്യാപിക), ഷിജി അബ്രഹാം, സുനിൽ അബ്രഹാം (സീനിയർ സിവിൽ പോലീസ് ഓഫീസർ ആദൂർ), ഷാജു അബ്രഹാം (എൻഞ്ചിനീയർ ബാംഗ്ലൂർ). മരുമക്കൾ:മേരി മഠത്തനാടിയിൽ, ഡോ സി.ഡി ജോസ് […]
ഇന്ത്യക്കൊപ്പം കൈകോർത്ത് യുഎഇ; മോദിയുടെ സന്ദർശനത്തിൽ വമ്പൻ പദ്ധതികൾ
ദുബായ്: യുഎഇയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി- പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ചയിൽ ഉരുത്തിരിഞ്ഞത് വമ്പൻ തീരുമാനങ്ങൾ. രാഷ്ട്രപതി ഭവനിൽ പ്രൗഢഗംഭീരമായ സ്വീകരണമാണ് നരേന്ദ്ര മോദിക്ക് ലഭിച്ചത്. സുപ്രധാനമായ ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സ്വന്തം കറൻസികളിൽ വ്യാപാരം ആരംഭിക്കാൻ തങ്ങൾ ധാരണയിലെത്തിയതായി മോദിയും യുഎഇ പ്രസിഡന്റും അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണവും പരസ്പര വിശ്വാസവുമാണ് ഇത് കാണിക്കുന്നതെന്ന് മോദി പറഞ്ഞു. ‘ഷെയ്ഖ് മുഹമ്മദ് […]
ഡൽഹി ഓർഡിൻസിൽ കോൺഗ്രസ് നിലപാടിൽ മാറ്റം; ആം ആദ്മിക്ക് പിന്തുണ?
ന്യൂദൽഹി: കേന്ദ്ര സർക്കാരിന്റെ ദൽഹി ഓർഡിനൻസിൽ നിലപാട് മയപ്പെടുത്തി കോൺഗ്രസ്. നേരത്തെ ആം ആദ്മി സർക്കാരിനെതിരായ കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറാകാതിരുന്ന കോൺഗ്രസ് നിലപാടിൽ മാറ്റം വരുത്തുന്നു എന്നാണ് സൂചന. കോൺഗ്രസ് നേതാവ് ജയ്റാം രമേശിന്റെ ഇന്നത്തെ പ്രതികരണം അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ‘സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഫെഡറൽ ഘടനയ്‌ക്കെതിരായ ഏത് ആക്രമണത്തെയും കോൺഗ്രസ് പാർട്ടി എപ്പോഴും എതിർത്തിട്ടുണ്ട്, അത് തുടരും. പാർലമെന്റിനകത്തും പുറത്തും’ എന്നാണ് ജയ്റാം രമേശ് ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. […]
സന്ദേശം ജി. സി.സി. വാർഷിക ജനറൽ ബോഡിയോഗവും യാത്രയയപ്പും നൽകി
കാസറഗോഡ് : ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ നേതൃത്ത്വത്തിൽ പ്രവർത്തിച്ചു വരുന്ന സന്ദേശം ഗൾഫ് കോർഡിനേഷൻ കമ്മറ്റി (ജി.സി.സി) വാർഷിക ജനറൽ ബോഡി യോഗവും ജനറൽ സെക്രട്ടറി അബ്ദുൾ റഹ്‌മാനുള്ള യാത്രയയപ്പും സന്ദേശം ഗ്രന്ഥാലയത്തിൽ വെച്ചു നടന്നുു. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് അധ്യക്ഷതവഹിച്ചു.പ്രവാസ ജീവിതത്തിനിടയിലും നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്നു പ്രവർത്തിക്കുന്ന സംഘടനയാണ് സന്ദേശം ജി.സി.സി. നിരവധി പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ മുന്നിൽ നിന്നു പ്രവർത്തിച്ചു വരുന്ന സന്ദേശം ജി.സി.സി.യുടെ വാർഷിക ജനറൽ ബോഡി […]
രാജപുരത്തെ കൊട്ടുപ്പള്ളിൽ തോമസ് (90) നിര്യാതനായി
രാജപുരം: രാജപുരത്തെ കൊട്ടുപ്പള്ളിൽ തോമസ് (90) നിര്യാതനായി. ഭാര്യ പരേതയായ ഏലിക്കുട്ടി തോമസ്. മക്കൾ മേരി തോമസ് പൂഴിക്കാലായിൽ സിസ്റ്റർ ജീസ (SVM), ആൻസി മാത്യു പുതുക്കുളത്തിൽ , ജോയി തോമസ്, സജി തോമസ്, ജീന ജിൻസ് തെക്കേൽ. മരുമക്കൾ തോമസ് പൂഴിക്കാലായിൽ, മാത്യു പുതുക്കുളത്തിൽ, മേഴ്സി ജോയി, ഷൈനി സജി, ജിൻസ് തെക്കേൽ. മൃതസംസ്‌കാരം 19ന് ബുധൻ 3.30 ന് രാജപുരം തിരുക്കുടുംബ ഫോറോനാ ദേവാലയത്തിൽ.