ഒടയംചാൽ : മുൻമുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒടയംചാലിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കോൺഗ്രസ് ബേളൂർ മണ്ഡലം പ്രസിഡണ്ട് പി യു പദ്മനാഭൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ ഷിനോജ് ചാക്കോ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാർ, ഉണ്ണികൃഷ്ണൻ , ടി കോരൻ, അശോകൻ കുയ്യങ്ങാട്ട,് ി ടി കെ രാമചന്ദ്രൻ, ശ്രീനാഗേഷ്, ലിജോ തടത്തിൽ, ആൻസി ജോസഫ്, ഏഴാം വാർഡ് മെമ്പർ ജിനി ബിനോയ,് കെ […]
Author: kcadmin
സീ കേരളയിൽ പാട്ടിന്റെ പൂനിലാവൊരുക്കാൻ സ്വർണ.കെ.എസ്
ഇരിയ :മലയാളത്തിലെ സമ്പൂർണ എന്റർടെയ്ൻമെന്റ് ചാനലായ സീ കേരളയിലെ സൂപ്പർ ഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ സരിഗമപ സീസൺ 2 വിലേക്ക് ഇരിയ ലാലൂരിലെ സ്വർണ കെ.എസ് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സ്‌കൂൾ കലോൽസവങ്ങളിൽ തുടർച്ചയായി ലളിതഗാനം, കവിതാലാപനം, ശാസ്ത്രീയ സംഗീതം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2021-2022 അദ്ധ്യയന വർഷത്തിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി സംഗീത പ്രതിഭാ പട്ടം കരസ്ഥമാക്കി. നിരവധി ഭക്തിഗാനങ്ങൾക്കും കവിതകൾക്കും സംഗീതം നൽകുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്, സംഗീത പൂർണ്ണ ശ്രി കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ […]
പുതുപ്പള്ളിക്കാരുടെ സ്‌നേഹത്തണൽ; ഞായറാഴ്ചകളിൽ ഓടിയെത്താൻ ഇനി അവരുടെ കുഞ്ഞൂഞ്ഞ് ഇല്ല
കോട്ടയം: എത്ര തിരക്കിനിടയിലും എല്ലാ ഞായറാഴ്ചയും ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ എത്താറുണ്ടായിരുന്നു. 1980 ൽ തിരുവനന്തപുരത്തേക്ക് മാറിയപ്പോൾ പുതുപ്പള്ളിക്കാർക്ക് കൊടുത്ത വാക്കാണത്. അവസാനനാൾ വരേയും അദ്ദേഹം ആ വാക്ക് പാലിച്ചു. ഏത് സമയത്തും തങ്ങളുടെ പരാതികൾ കേൾക്കാനും ആവശ്യങ്ങൾ അറിഞ്ഞ് ഒപ്പം നിൽക്കാനും ഉമ്മൻചാണ്ടി ഉണ്ടാകുമെന്നൊരു വിശ്വാസം പുതുപ്പള്ളിക്കാർക്കും ഉണ്ടായിരുന്നു. പുതുപ്പള്ളിയിലേക്ക് അദ്ദേഹം പുറപ്പെട്ടുവെന്ന് വിവരം ലഭിച്ചാൽ പിന്നെ കരോട്ട് വള്ളക്കാലിൽ വീട്ടുമുറ്റത്തേക്ക് ജനങ്ങൾ ഒഴുകും. പുതുപ്പള്ളിയിൽ കാല് കുത്തിയാൽ അദ്ദേഹം സ്ഥിരമായി തുടർന്ന് പോകുന്ന ചില രീതികൾ ഉണ്ട്. […]
ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു; വഴിനീളെ ആയിരങ്ങൾ
അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. 2.20 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വൻജനാവലിയാണ് കാത്തിരുന്നത്. തിരുവനന്തപുരത്ത് നാലിടത്താണ് പൊതുദർശനം സജ്ജീകരിച്ചത്. വിമാനത്താവളത്ത് നിന്ന് ജഗതിയിലെ പുതുപ്പള്ളി വസതിയിൽ ആണ് ആദ്യം മൃതദേഹം എത്തിക്കുന്നത്. ഇവിടത്തെ പൊതുദർശനത്തിനു ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. […]
ബി- ആർക്കിൽ ഒന്നാം റാങ്കു നേടിയ ഗുരുപുരത്തെ ആർക്കിടെക് നവ്യ എം.എസ്സിന് നാടിന്റെ ആദരം
പാറപ്പള്ളി : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി – ആർക്ക് കോഴ്‌സിൽ ഒന്നാം റാങ്കു നേടിയ ഗുരുപുരത്തെ ആർക്കിടെക് നവ്യ എം.എസ്സിന് അഭിനന്ദനങ്ങളുമായി വാർഡ് മെമ്പറും വാർഡ് സമിതി അംഗങ്ങളും വീട്ടിലെത്തി.കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ ഗുരുപുരത്ത് താമസിക്കുന്ന നവ്യയാണ് ഒന്നാം റാങ്ക് നേടി നാടിനഭിമാനമായത്. വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി.ദാമോദരൻ ഷാൾ അണിയിച്ച് അനുമോദിച്ചു.മുൻ വൈ. പ്രസിഡന്റ് പി.എൽ.ഉഷ, വാർഡ് കൺവീനർ പി.ജയകുമാർ, വാർഡ് സമിതി അംഗങ്ങളായ എൻ.അമ്പാടി, എം.തമ്പാൻ, ബി.മുരളി, എൻ.സുജിത്ത്, […]
ഉമ്മൻ ചാണ്ടി അന്തരിച്ചു; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. അസുഖ ബാധിതനായി ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. കേരള രാഷ്ട്രീയത്തിൽ പകരംവെക്കാനില്ലാത്ത നേതാവാണ് വിട പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനമന്ത്രി തുടങ്ങി സുപ്രധാന പദവികൾ വഹിച്ചിട്ടുള്ള ഉമ്മൻ ചാണ്ടി കോൺഗ്രസിലെ സുപ്രധാന പദവികളും അലങ്കരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും സ്വീകാര്യനായ ഉമ്മൻ ചാണ്ടിയെ പോലെയുള്ള നേതാക്കൽ കേരള രാഷ്ട്രീയത്തിൽ അപൂർവമാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. ക്യാൻസർ ബാധിതനായി ചികിൽസയിലായിരുന്ന […]
പനത്തടി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഊരിന് ഉണർവേകി സ്‌പെഷ്യൽ ഊര്കൂട്ടം
പനത്തടി: പനത്തടി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ കൊളപ്പുറം ഊരിലാണ് സ്‌പെഷ്യൽ ഊര്കൂട്ടം ഊര് നിവാസികൾക്ക് പുത്തൻ ഉണർവേകിയത്. പട്ടിക വർഗ്ഗ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്ത് ദേശീയതലത്തിൽ അവാർഡ് നേടിയ സി ഡി എസ് ചെയർപേഴ്‌സൺ ആർ.സി രജനിദേവിയെ രാജപുരം പോലീസ് സറ്റേഷൻ സീനിയർ പോലീസ് ഓഫീസർ ചന്ദ്രൻ കെ ഊര്കൂട്ടത്തിന്റെ സ്‌നേഹാദരവായി പൊന്നാടയണിയിച്ചു. ഊര്മൂപ്പൻ എ.എസ് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൻ. വിൻസെന്റ് ഉദ്ഘാടനം ചെയ്തു നിയമപരമായകാര്യങ്ങളെകുറിച്ച് സീനിയർ പോലീസ് ഓഫീസർ ബിന്ദു […]
രാജ്യത്ത് ന്യൂനപക്ഷ പീഡനം നടക്കുമ്പോൾ പ്രധാനമന്ത്രി മൗനം തുടരുന്നു: ഡി സി സി പ്രസിഡന്റ് രാജ്മോഹൻ ഉണ്ണിത്താൻ എം പി നയിക്കുന്ന നിരാഹാര സത്യാഗ്രഹത്തിൽ ബളാൽ ബ്ലോക്കിൽ നിന്നും അഞ്ഞൂറ് പേരെ പങ്കെടുപ്പിക്കാനും തീരുമാനം
ചുള്ളിക്കര :ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ചുള്ളിക്കര രാജീവ് ഭവനിൽ ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ ഉത്ഘാടനം ചെയ്തു. മുൻപ് എങ്ങുമില്ലാത്തരീതിയിൽ രാജ്യത്ത് ന്യൂനപക്ഷ പീഡനം നടക്കുമ്പോൾ പ്രധാനമന്ത്രി മൗനം തുടരുന്നതും, പ്രശ്‌നത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ തയാറാകാത്തതും നിരാശജനകമാണെന്ന് പി കെ ഫൈസൽ പറഞ്ഞു.ഏക സിവിൽ കൊട് വിഷയത്തിൽ സിപിഎം നടത്തുന്ന ഇരട്ടത്താപ്പ് ജനo തിരിച്ചറിഞ്ഞു എന്നും അദ്ദേഹo കൂട്ടി ചേർത്തു. ഏകീകൃത സിവിൽ കോഡിനെതിരെയും, മണിപ്പൂർ വംശഹത്യക്ക് എതിരെയും കാസറഗോഡ് എം […]