LOCAL NEWS

പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണം : സി പി ഐ

പൂടങ്കല്ല് : കള്ളാര്‍, കോടോം ബേളൂര്‍ പഞ്ചായത്തിലെ പ്രധാന വാണിജ്യകേന്ദ്രമായ പൂടംകല്ലില്‍ മാവേലി സ്റ്റോര്‍ അനുവദിക്കണമെന്നും ആവശ്യമായ കെട്ടിട സൗകര്യം പഞ്ചായത്ത് ഒരുക്കണമെന്നും സി.പി.ഐ അയ്യന്‍കാവ് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മുതിര്‍ന്ന അംഗം നാരായണന്‍ പതാക ഉയര്‍ത്തി. വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി അംഗം ടി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ നാരായണന്‍ അധ്യക്ഷത വഹിച്ചു. രക്തസാക്ഷി പ്രമേയം അനിഷ് കുമാറും അനുശോചന പ്രമേയം ഹമീദ് അയ്യന്‍ കാവും നിര്‍വ്വഹിച്ചു. കെ കുഞ്ഞികൃഷ്ണന്‍ നായര്‍ സ്വാഗതവും പ്രവര്‍ത്തന […]

LOCAL NEWS

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടും

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. നാളെയും സാധാരണയിലും അധികം താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന ചൂട് മൂലം സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ജാഗ്രത […]

LOCAL NEWS

രാജപുരം : പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യം കെട്ടിനുളള കൂവം അളന്നു

പനത്തടി ; പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യം കെട്ടിനുള്ള കൂവം അളക്കല്‍ ചടങ്ങ് നടന്നു. താനം പുരക്കാരന്‍ പ്രശാന്ത് താനത്തിങ്കാല്‍ കൂവം അളന്നു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍.ബാലചന്ദ്രന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ കൂക്കള്‍ ബാലകൃഷ്ണന്‍, ബാത്തൂര്‍ കഴകം പ്രസിഡന്റ് ഇ.കെ.ഷാജി, ബിജു ബാത്തൂര്‍, കരുണാകരന്‍ ബാത്തൂര്‍, വളപ്പില്‍ സുകുമാരന്‍, മനോജ് പുല്ലുമല, വി.വി.കുമാരന്‍, ഉണ്ണിക്കൃഷ്ണന്‍, കെ.എം.രാഘവന്‍, രാഘവന്‍ അരിയടത്തില്‍, ഗീതാ ഗംഗാധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അടയാളം കൊടുക്കല്‍ ചടങ്ങ്, അന്നദാനം എന്നിവ […]

LOCAL NEWS

കോടോത്ത് പണിക്കൊട്ടിലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ട മഹോത്സവം ഫെബ്രുവരി 3 മുതല്‍ 5 വരെ തിയ്യതികളില്‍

ഒടയംചാല്‍: കോടോത്ത് പണിക്കൊട്ടിലിങ്കാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ട മഹോത്സവം ഫെബ്രുവരി 3, 4 ,5 തിയ്യതികളില്‍ നടക്കും. 3 ന് രാത്രി 8 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍, തുടര്‍ന്ന് കുളിച്ചു തോറ്റം, 10 മണിക്ക് അനുമോദന ചടങ്ങ് തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. 4 ന് രാവിലെ 11.30 ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട് തുടര്‍ന്ന് ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട്.രാത്രി 8 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍ 10 മണിക്ക് കലാസന്ധ്യ. 5 ന് രാവിലെ 11.30 ന് വിഷ്ണുമൂര്‍ത്തി, ഗുളികന്‍ […]

LOCAL NEWS

കുടുംബ സംഗമങ്ങളുടെ കള്ളാര്‍ മണ്ഡലതല ഉദ്ഘാടനം നടന്നു

രാജപുരം : കെപിസിസിയുടെ ആഹ്വാനപ്രകാരം മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് ആയതിന്റെ നൂറാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കുടുംബ സംഗമങ്ങളുട കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ മണ്ഡല തല ഉദ്ഘാടനം കൊട്ടോടി പതിമുന്നാം വാര്‍ഡില്‍ മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ ന്റെ അധ്യക്ഷതയില്‍ ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് വി കുഞ്ഞികണ്ണന്‍, ബളാല്‍ ബ്ലോക്ക് […]

LOCAL NEWS

കോടോം-ബേളൂര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ ശുചീകരണ യജ്ഞം നടത്തി

ചുളളിക്കര : മാലിന്യ മുക്തം ജനകീയ ക്യാമ്പയിന്‍ ന്റെ ഭാഗമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് തദ്ദേശസ്ഥാപന പരിധിയില്‍ ഉടനീളം സമ്പൂര്‍ണ ശുചീകരണ യജ്ഞം നടത്തി.ഓരോ വാര്‍ഡുകളും പ്രത്യേകം പ്രത്യേകം അവരുടെ ഉത്തരവാദിത്തപ്പെട്ട ഇടങ്ങളിലാണ് ശുചീകരണം നടത്തിയത്..പ്രധാനമായും പാതയോരങ്ങള്‍, പൊതുയിടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയവ ശുചീകരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍,ആശാവര്‍ക്കര്‍മാര്‍, വാര്‍ഡ് നിര്‍വഹണ സമിതി അംഗങ്ങള്‍, വ്യാപാരികള്‍, തൊഴിലാളി സംഘടന പ്രവര്‍ത്തകര്‍ […]

LOCAL NEWS

സംസ്ഥാനതല മംഗലം കളി വിജയികളെ അനുമോദിച്ചു

പരപ്പ : ദ്രാവിഡ ഗോത്ര കലാ അക്കാദമി , ഫോക് ലാന്റ് ഇന്റര്‍നാഷണല്‍ , ഡോര്‍ഫ് കെറ്റല്‍ ,എം വി എം എസ് കാസര്‍ഗോഡ് ജില്ലാകമ്മിറ്റി എന്നിവയുടെ സംയുകതാഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ മംഗലംകളിയില്‍ A ഗ്രേഡ് നേടി വിജയിച്ച GHSS മാലോത്ത് കസബ, GHSS പരപ്പ, GHS ബാനം തുടങ്ങിയ സ്‌കൂളിലെ കുട്ടികളെയും, മംഗലംകളി പരിശീലകരെയും അനുമോദിച്ചു. സംസ്ഥാന തലത്തില്‍ കുച്ചിപ്പുടി, കേരളനടനം തുടങ്ങിയ ഇനങ്ങളില്‍ A ഗ്രേഡോടെ വിജയിച്ച സച്ചു സതീഷിനെയും , കേരളോത്സവത്തില്‍ സംസ്ഥാനതലത്തില്‍ […]

LOCAL NEWS

എഴുപതാം വാര്‍ഷികത്തിന്റെ നിറവില്‍ കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

ചുളളിക്കര: എഴുപതാം വാര്‍ഷികത്തിന്റെ നിറവില്‍ കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. അക്ഷരോത്സവത്തിന്റെ 70 വര്‍ഷങ്ങളോടനുബന്ധിച്ച് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പുഴയോരം എന്ന പേരില്‍ നാളെയും മറ്റന്നാളുമായി നടക്കും.നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വാര്‍ഷികാഘോഷ ഉദ്ഘാടനവും ഉപഹാര വിതരണവും എന്‍ഡോവ്മെന്റ് വിതരണവും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിക്കും. 17ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, പൂര്‍വ്വ അധ്യാപകരെ ആദരിക്കല്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കലാമേള തുടങ്ങിയവ സംഘടിപ്പിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥി […]

LOCAL NEWS

ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രജത ജൂബിലി നിറവില്‍

രാജപുരം : 2025 -26 വര്‍ഷത്തില്‍ രജത ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. സി എഫ് ഐ സി സന്യാസ സഭയുടെ നേതൃത്വത്തില്‍ 2001 ല്‍ സ്ഥാപിതമായ സ്ഥാപനത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ന് പഠിക്കുന്നത്. ജനുവരി 16ന് സ്‌കൂളിന്റെ 24-ാമത് വാര്‍ഷികാഘോഷവും രജത ജൂബിലിയുടെ ഉദ്ഘാടനവും നടത്തും. വാര്‍ഷികാഘോഷം സി കേരളം സ രി ഗ മ പ സീസണ്‍ 1 വിജയി ലിബിന്‍ സ്‌കറിയ ഉദ്ഘാടനം ചെയ്യും. സി […]

LOCAL NEWS

ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രജത ജൂബിലി നിറവില്‍

രാജപുരം : 2025 -26 വര്‍ഷത്തില്‍ രജത ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. സി എഫ് ഐ സി സന്യാസ സഭയുടെ നേതൃത്വത്തില്‍ 2001 ല്‍ സ്ഥാപിതമായ സ്ഥാപനത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ന് പഠിക്കുന്നത്. ജനുവരി 16ന് സ്‌കൂളിന്റെ 24-ാമത് വാര്‍ഷികാഘോഷവും രജത ജൂബിലിയുടെ ഉദ്ഘാടനവും നടത്തും. വാര്‍ഷികാഘോഷം സി കേരളം സ രി ഗ മ പ സീസണ്‍ 1 വിജയി ലിബിന്‍ സ്‌കറിയ ഉദ്ഘാടനം ചെയ്യും. സി […]