LOCAL NEWS

ജവഹര്‍ പൂടംകല്ല് യേനപ്പോയ മെഡിക്കല്‍ കോളേജുമായി സഹകരിച്ചുളള മെഗാ മെഡിക്കല്‍ ക്യാമ്പ് 27ന് , പരമാവധി ആളുകള്‍ ക്യാമ്പ് പ്രയോജനപ്പെടുത്തണം

രാജപുരം: ജവഹര്‍ പൂടംകല്ല് യേനപ്പോയ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലുമായി ചേര്‍ന്ന് കള്ളാര്‍, ബളാല്‍, പനത്തടി, കോടോം- ബേളൂര്‍ പഞ്ചായത്തുകളും വിവിധ സന്നദ്ധ സംഘടനകളും ആയി സഹകരിച്ച് നടത്തുന്ന സൗജന്യ മെഗാമെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 27ന് ഞായറാഴ്ച പൂടംകല്ല് ബഡ്സ് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു ക്യാമ്പില്‍ 10 വിഭാഗങ്ങളിലായി 30 ഓളം പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് രാജപുരം എയ്ഞ്ചല്‍ മെഡിക്കല്‍സ്, ചുള്ളിക്കര ലിന്നാസ് മെഡിക്കല്‍സ്, പൂടംകല്ലിലെ ജിയോ […]

KERALA NEWS

എഡിഎമ്മിന്റെ മരണം; നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു കമ്മീഷന്‍ റിപ്പോര്‍ട്ട്

എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു കമ്മീഷന്‍ റിപോര്‍ട്ട്. പെട്രോള്‍ പമ്പിനുള്ള അനുമതി വൈകിപ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യു വകുപ്പ് സെക്രട്ടറിക്ക് ഇന്ന് വൈകീട്ടാണ് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത റിപോര്‍ട്ട് സമര്‍പ്പിച്ചത്. പിപി ദിവ്യയുടേത് ഒഴികെ 17പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.പെട്രോള്‍ പമ്പിന്റെ എന്‍ഒസി വൈകിപ്പിക്കുന്നതില്‍ എഡിഎം കാലതാമസം വരുത്തിയിട്ടില്ല. ക്രമപരമായി എന്തെല്ലാമാണോ ചെയ്യാന്‍ കഴിയുന്നത് അതെല്ലാം ചെയ്തിട്ടുണ്ട്. നിയമപരമായി പ്രവര്‍ത്തിച്ച എഡിഎം അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചെന്നും […]

LOCAL NEWS

കെ ജെ യു ന്യൂസ് ബുള്ളറ്റിന്റെ മേഖലാതല പ്രകാശനം നടത്തി

രാജപുരം : കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെജെയു) രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെജെയു ന്യൂസ് ബുള്ളറ്റിന്റെ മേഖലാതല പ്രകാശനം നടന്നു. രാജപുരം പ്രസ്ഫോറത്തില്‍ നടന്ന ചടങ്ങില്‍ മേഖല ട്രഷറര്‍ ഗണേശന്‍ പാണത്തൂരിന് ജില്ലാ സെക്രട്ടറി സുരേഷ് കൂക്കള്‍ കെജെയു ന്യൂസ് നല്‍കി പ്രകാശനം ചെയ്തു. മേഖല പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ്, ജി.ശിവദാസന്‍, നൗഷാദ് ചുള്ളിക്കര, സജി ജോസഫ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ശോഭിന്‍ ചന്ദ്രന്‍ സ്വാഗതവും, ട്രഷറര്‍ ഗണേശന്‍ പാണത്തൂര്‍ […]

LOCAL NEWS

പരപ്പ ബ്ലോക്ക് പഞ്ചായത്ത്.പി. എം. എ. വൈ. ഗുണഭോക്താക്കള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പും ഓറിയന്റേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത്.പി. എം. എ. വൈ. (ഗ്രാമീണ്‍ ) ഗുണഭോക്താക്കള്‍ക്കായി രജിസ്ട്രേഷന്‍ ക്യാമ്പും ഓറിയന്റേഷന്‍ ക്ലാസ്സും സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്തില്‍ വച്ചു നടന്ന സംഗമം പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സുപ്രിയ , പഞ്ചായത്ത് അംഗങ്ങളായ കെ ജെ ജെയിംസ്, എന്‍ വിന്‍സന്റ്, രാധാ സുകുമാരന്‍, സൗമ്യ മോള്‍ പി കെ, സജിനി മോള്‍ വി, വി വി ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.പി. എം. എ. വൈ. ലിസ്റ്റില്‍ ഉള്‍പ്പെട്ട […]

LOCAL NEWS

റോഡ് നവീകരണ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപെട്ട് ബി ജെ പി പദയാത്ര നടത്തി

രാജപുരം:കോളിച്ചാല്‍ – ചിറങ്കടവ് ഭാഗത്തെ റോഡ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പനത്തടി കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. പാണത്തൂരില്‍ നടന്ന സമാപനം സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ .വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. രാവിലെ കോളിച്ചാലില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി പദയാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ , കര്‍ഷക മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണന്‍ , ബി.ജെ.പി വെള്ളരിക്കുണ്ട് മണ്ഡലം […]

KERALA NEWS

ക്‌നാനായ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാര്‍ മേഖലയിലെ ഷെയര്‍ഹോള്‍ഡേഴ്സ് സമ്മേളനം നടത്തി

രാജപുരം: ക്‌നാനായ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാര്‍ മേഖലയിലെ ഷെയര്‍ഹോള്‍ഡേഴ്സ് സമ്മേളനം നടത്തി. കുടിശിക നിവാരണം, അംഗങ്ങളുടെ കുട്ടികളില്‍ എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ വണ്‍ ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ് ദാനം, ലാഭവിഹിതവിതരണം എന്നിവ നടന്നു. മാലക്കല്ല് ലൂര്‍ദ് മാതാ ചര്‍ച്ച് പാരീഷ് ഹാളില്‍ നടന്ന സമ്മേളനം രാജപുരം ഫൊറോനാ വികാരി ഫാ.ജോസ് അരീച്ചിറ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.ജെ.ജോയി മുപ്രാപ്പള്ളി […]

KERALA NEWS

എണ്ണപലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിഞ്ഞാല്‍ പണിപാളും; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശം വന്നു

ഭക്ഷ്യസാധനങ്ങള്‍ പേപ്പറില്‍ പൊതിഞ്ഞാല്‍ പണികിട്ടും. തട്ടുകട ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിംഗ് മെറ്റീരിയല്‍ മാത്രമെ ഉപയേഗിക്കാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷണം പൊതിയാനും പായ്ക്ക് ചെയ്യാനും ശേഖരിച്ച് വെയ്ക്കാനും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് ലെഡ് പോലെയുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയാകുന്ന സാഹചര്യത്തിലാണ് മാര്‍ഗ നിര്‍ദ്ദേശം. സമൂസ, പക്കോഡ പോലുള്ള എണ്ണ പലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് എഫ് എസ് […]

LOCAL NEWS

ബന്തടുക്ക സ്‌ക്കുളില്‍ ഒ ആര്‍ സി ക്യാമ്പ് ആരംഭിച്ചു

ബന്തടുക്ക; സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പും ജില്ലാ ശിശു സംരക്ഷണ സമിതിയും സംയുക്തമായി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഒ ആര്‍ സി ക്യാമ്പ് ബന്തടുക്ക സ്‌ക്കുളില്‍ ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ കുഞ്ഞിരാമന്‍ തവനം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ജയകുമാര്‍ കെ അധ്യക്ഷത വഹിച്ചു.ക്യാമ്പ് ഡയറക്ടര്‍ പദ്ധതി വിശദീകരിച്ചു. എസ് എം സി ചെയര്‍മാന്‍ ചന്ദ്രന്‍ കെ ആര്‍,മദര്‍ പിടിഎ പ്രസിഡന്റ് സിന്ധു മോഹന്‍, സ്റ്റാഫ് സെക്രട്ടറി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ സനില്‍ […]

KERALA NEWS

പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലെ ഊര് എന്ന പേര് നിലനിര്‍ത്തണം : ആവശ്യവുമായി പട്ടികവര്‍ഗ്ഗ സംഘടനകള്‍

രാജപുരം : പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന മേഖലയിലെ കോളനി, സങ്കേതം, ഊര് എന്നീ പേരുകള്‍ക്ക് പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നീ പേരുകള്‍ മാറ്റി പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചത് സ്വാഗതാര്‍ഹമാണെങ്കിലും ഊര് എന്ന വാക്ക് നിലനിര്‍ത്തണമെന്ന് വിവിധ പട്ടികവര്‍ഗ്ഗ സംഘടനകള്‍ സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ചരിത്രപരമായും നാഗരികവുമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടില്ലാത്ത ഒരു പൊതു സംസ്‌കാരമുള്ള ആദിമ സമൂഹത്തെയാണ് പട്ടിക വര്‍ഗ്ഗക്കാര്‍ എന്ന് വിളിക്കുന്നത്. ഇതില്‍ തന്നെ പ്രാക്തന ഗോത്രവര്‍ഗ്ഗക്കാര്‍ […]

KERALA NEWS

കേരളത്തിന് പുറത്ത് നിന്ന് ഡ്രൈവിംഗ് ലൈസന്‍സ് എടുത്തവര്‍ക്ക് പണി വരുന്നു, മേല്‍വിലാസം മാറ്റാന്‍ പാടുപെടും

കേരളത്തിന് പുറത്ത് നിന്നെടുത്ത ഡ്രൈവിംഗ് ലൈസന്‍സുകളിലെ മേല്‍വിലാസം സംസ്ഥാനത്തേക്ക് മാറ്റാന്‍ ഇനി കടമ്പകളേറെ. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിക്കുന്ന തരത്തില്‍ വാഹനം ഓടിച്ച് കാണിച്ചാല്‍ മാത്രമെ ഇനി ഇവിടത്തെ മേല്‍വിലാസത്തിലേക്ക് ലൈസന്‍സ് മാറ്റാന്‍ സാധിക്കൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് കിട്ടാന്‍ കേരളത്തെ അപേക്ഷിച്ച് എളുപ്പമാണ് എന്ന് വിലയിരുത്തലുണ്ട്. അതിനാല്‍ കേരളത്തില്‍ സ്ഥിര താമസമുള്ള അതിര്‍ത്തി ജില്ലകളിലെ പലരും തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പോയി ലൈസന്‍സ് എടുക്കാറുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് പുതിയ തീരുമാനം. […]