KERALA NEWS

28 തദ്ദേശവാര്‍ഡുകളില്‍ വോട്ടെടുപ്പ് തിങ്കളാഴ്ച: മദ്യം നിരോധിച്ചു

സംസ്ഥാനത്തെ 28 തദ്ദേശവാര്‍ഡുകളില്‍ ഫെബ്രുവരി 24 ന് വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്. വോട്ടെടുപ്പ് ദിവസം പ്രാദേശിക അവധിയും മദ്യനിരോധനവും പ്രഖ്യാപിച്ചു. ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അവസാന ഉപതിരഞ്ഞെടുപ്പാണ് ഇത്.സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, […]

LOCAL NEWS

ബേളൂര്‍ ശിവക്ഷേത്രത്തില്‍ വിളക്ക്പൂജ നടത്തി

അട്ടേങ്ങാനം : ബേളൂര്‍ ശ്രീ മഹാശിവ ക്ഷേത്രത്തില്‍ ശിവരാത്രി ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് വിളക്കുപൂജ നടത്തി. ആറുദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന്റെ ഭാഗമായാണ് ഇന്ന് വിളക്കുപൂജ നടത്തിയത്.    

LOCAL NEWS

ജി.എച്ച് എസ് എസ് ബന്തടുക്കയുടെ 73 മത് വാര്‍ഷികാഘോഷങ്ങള്‍ ‘അരവം 2ഗ25’ നടത്തി

ബന്തടുക്ക; ജി.എച്ച് എസ് എസ് ബന്തടുക്കയുടെ 73 മത് വാര്‍ഷികാഘോഷങ്ങള്‍ ‘അരവം 2K25’ നടത്തി. പ്രശസ്ത സിനിമാ-നാടക നടന്‍ കൂക്കള്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കുഞ്ഞിരാമന്‍ തവനം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കുള്ള ആദരവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന റോയ് കെ ജെ, നിത്യാനന്ദ എം.കെ, ശ്രീമതി കമല എം. കെ എന്നിവര്‍ക്കുള്ള യാത്രയയപ്പും നല്‍കി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പി.ടി. എ പ്രസിഡണ്ട് രാധാകൃഷ്ണന്‍ എ.കെ, […]

LOCAL NEWS

ജി.എച്ച് എസ് എസ് ബന്തടുക്കയുടെ 73 മത് വാര്‍ഷികാഘോഷങ്ങള്‍ ‘അരവം 2ഗ25’ നടത്തി

ബന്തടുക്ക; ജി.എച്ച് എസ് എസ് ബന്തടുക്കയുടെ 73 മത് വാര്‍ഷികാഘോഷങ്ങള്‍ ‘അരവം 2K25’ നടത്തി. പ്രശസ്ത സിനിമാ-നാടക നടന്‍ കൂക്കള്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കുഞ്ഞിരാമന്‍ തവനം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്കുള്ള ആദരവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന റോയ് കെ ജെ, നിത്യാനന്ദ എം.കെ, ശ്രീമതി കമല എം. കെ എന്നിവര്‍ക്കുള്ള യാത്രയയപ്പും നല്‍കി. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. പി.ടി. എ പ്രസിഡണ്ട് രാധാകൃഷ്ണന്‍ എ.കെ, […]

LOCAL NEWS

സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിജിമോന്‍ പ്ലാത്തറ നിര്യാതനായി

കോളിച്ചാല്‍ : പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയ സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിജിമോന്‍ പ്ലാത്തറ (55) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച വൈകുന്നേരം 4 ന് കോളിച്ചാല്‍ – പ്രാന്തര്‍കാവ് റോഡിലുള്ള വസതിയില്‍ ആരംഭിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയില്‍ നടക്കും. പിതാവ്: മാത്യു മാതാവ്: അന്നമ്മ. ഭാര്യ : ഷിജി. (കോട്ടയം ചെമ്മലമറ്റം കളപ്പുരയ്ക്കല്‍ കുടുംബാംഗം). മക്കള്‍ : അലീന, (നഴ്‌സ് സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍, ബാംഗ്ലൂര്‍.), ടോണി, (+2 വിദ്യാര്‍ത്ഥി, […]

LOCAL NEWS

മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റ ദിനാചരണവും പ്രൊഫ.വി .ജെ ജോസഫ് കണ്ടോത്ത് അനുസ്മരണവും രാജപുരത്ത്് 26ന്

രാജപുരം : മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റത്തിന്റെ 83-ാം ദിനാചരണവും പ്രൊഫ.വി.ജെ ജോസഫ് കണ്ടോത്ത് അനുസ്മരണവും 2025 ഫെബ്രുവരി 26 ബുധനാഴ്ച രാജപുരത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു..മലബാര്‍ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ,ക്‌നാനായ കത്തോലിക്ക വിമെന്‍സ് അസോസിേേയഷന്‍ ,ക്‌നാനായ കത്തോലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത് .02.00ന് കോട്ടയം അതീരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ രാജപുരം തിരുകുടുംബ ദൈവാലയത്തില്‍ നടക്കുന്ന കൃതജ്ഞതാ ബലിയില്‍ മലബാറിലെ […]

LOCAL NEWS

ത്രേസ്യാമ്മ മത്തായി പന്തലാനിക്കല്‍ നിര്യാതയായി. സംസ്‌ക്കാരം നാളെ

കോളിച്ചാല്‍ : പാടിയിലെ പരേതനായ പന്തലാനിക്കല്‍ മത്തായിയുടെ ഭാര്യ ത്രേസ്യമ്മ മത്തായി ( 97 )നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദൈവാലയ സെമിത്തേരിയില്‍ നടക്കും. പരേത പാല കൊഴുവനാല്‍ തുളുമ്പന്‍മാക്കല്‍ കുടുംബാംഗമാണ്. മക്കള്‍ : സി.മരീന മാത്യു (സെന്റ് ആന്‍സ് കോണ്‍വെന്റ് ഹോസ്പിറ്റല്‍ മുംബൈ), ജോസഫ് പി. എം, ഫാ.അബ്രഹാം പന്തലാനിക്കല്‍ USA ( തലശ്ശേരി അതിരൂപത), തോമസ് പി .എം, സി. റോസ് ലിന്‍ മാത്യു […]

LOCAL NEWS

പൂടംങ്കല്ല് ചാച്ചജി ബഡ്സ് സ്‌കൂളില്‍ എബിസിഡി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റയും നേതൃത്വത്തില്‍ പൂടംങ്കല്ല് ചാച്ചജി ബഡ്സ് സ്‌കൂളില്‍ എബിസിഡി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാസര്‍ഗോഡ് സബ് കലക്ടര്‍ പ്രതീക് ജെയിന്‍ ഐഎഎസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നാരായണന്‍ ടി കെ അധ്യക്ഷത വഹിച്ചു. അക്ഷയ പ്രൊജക്റ്റ് മാനേജര്‍ കപില്‍ ദേവ് പ്രൊജക്റ്റ് വിശദീകരിച്ചു . പരപ്പ ട്രിബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ സ്വാഗതം അറിയിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, […]

LOCAL NEWS

വെള്ളരിക്കുണ്ട് അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം പ്രതിഷ്ടാ ദിന പൊങ്കാല മഹോത്സവം 15 മുതല്‍

വെള്ളരിക്കുണ്ട് : അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ടാദിന പൊങ്കാല മഹോത്സവം ഈ മാസം 15 മുതല്‍ 17 വരെ വിവിധ താന്ത്രിക കര്‍മ്മങ്ങളോടെ നടക്കും. തന്ത്രി കക്കാട്ടില്ലത്ത് നാരായണ പട്ടേരി യുടെ മുഖ്യകാര്‍മ്മിമത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക… 15 ന് രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഉഷപൂജ. ലളിത സഹസ്ര നാമ പാരായണം. ഉച്ചപൂജ തുലാഭാരം. അന്നദാനം എന്നിവ നടക്കും. വൈകിട്ട് 4 മണിക്ക് ചീര്‍ക്കയം സുബ്രമണ്യ കോവിലില്‍ നിന്നും മാതൃ സമിതിയുടെ […]

LOCAL NEWS

കോടോത്ത് കട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനം കളിയാട്ട മഹോത്സവം ഫെബ്രുവരി 16 ന്

രാജപുരം: കോടോത്ത് കട്ടൂര്‍ ശ്രീ കാലിച്ചാന്‍ ദേവസ്ഥാനത്ത് 5 വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിവരാറുള്ള കളിയാട്ടം ഫെബ്രുവരി 16 ന് ഞായറാഴ്ച നടക്കും. 15 ന് രാവിലെ 10.30 ന് കട്ടൂര്‍ പലത്തിനു സമീപത്തു നിന്നും ക്ഷേത്ര സന്നിധിയിലേക്ക് കലവറനിറയ്ക്കല്‍ ഘോഷയാത്ര. വൈകുന്നേരം 6 മണിക്ക് കോടോത്ത് മൂലയില്‍ വീട് തറവാട്ടില്‍ നിന്നും തെക്കെക്കര തറവാട്ടില്‍ നിന്നും ഭണ്ഡാരവും തിരുവായുധങ്ങളും കൊണ്ട് വരല്‍. രാത്രി 7 മണിക്ക് തിരുവാതിര, കൈകൊട്ടിക്കളി, വിവിധ കലാപരിപാടികള്‍. 9 മണിക്ക് മള്‍ട്ടി വിഷ്യല്‍ […]