KERALA NEWS

സി പി എം സംസ്ഥാന കമ്മിറ്റിക്ക് പുതിയ ആസ്ഥാനം; എ കെ ജി സെന്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം / സി പി എം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എ കെ ജി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള എ കെ ജി സെന്ററിന്റെ എതിര്‍വശത്ത് 31 സെന്റിലാണ് പുതിയ എ കെ ജി സെന്റര്‍ പണിതത്. 9 നിലകളാണ് കെട്ടിടത്തിന് ഉള്ളത്. സംസ്ഥാനത്തെ സി പി എമ്മിന്റെ മുഖമാണ് എ കെ ജി സെന്റര്‍. അതിനാല്‍ പുതിയ കെട്ടിടം പണിതപ്പോഴും പേര് മാറ്റേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു. സി പി […]

KERALA NEWS

ഫ്രാന്‍സീസ് മാര്‍പാപ്പ മനുഷ്യത്വത്തിന്റെയും മാനവികതയുടേയും മുഖം: പ്രതിപക്ഷ നേതാവ

തിരുവന്തപുരം: ഫ്രാന്‍സീസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഫ്രാന്‍സീസ് മാര്‍പാപ്പ മനുഷ്യത്വത്തിന്റെയും മാനവികതയുടേയും മുഖമായിരുന്നുവെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജനതയെ ഹൃദയത്തോടുചേര്‍ത്തും സ്‌നേഹം ചൊരിഞ്ഞും ജീവിച്ച മഹാ ഇടയന്‍ ആയിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയെന്നും സതീശന്‍ കുറിച്ചു.

NATIONAL NEWS

ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാലം ചെയ്തു: അന്ത്യം വത്തിക്കാനിലെ വസതിയില്‍ വലിയ ഇടയന് ആദരം അര്‍പ്പിച്ച് ലോകം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പ (88) കാലം ചെയ്തു. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കത്തോലിക്കാ സഭയുടെ ആഗോള നേതാവായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വത്തിക്കാനിലെ കാസാ സാന്താ മാര്‍ത്തയില്‍ വച്ച് അന്തരിച്ചുവെന്നാണ് വത്തിക്കാന്‍ അധികൃതര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. ബൈലാറ്ററല്‍ ന്യൂമോണിയയെ തുടര്‍ന്ന് അദ്ദേഹം അടുത്തിടെ 38 ദിവസത്തോളം ആശുപത്രിയില്‍ ചെലവഴിച്ചിരുന്നു. ഇതിനിടെ രണ്ട് തവണ അദ്ദേഹം മരണത്തിന്റെ വക്കില്‍ എത്തിയിരുന്നതായി മെഡിക്കല്‍ ടീം വെളിപ്പെടുത്തി. വലിയ ഇടയന് ആദരം അര്‍പ്പിച്ച് ലോകം ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ലോകം മുഴുവന്‍ […]

KERALA NEWS

വഖ്ഫ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ തെറ്റ് തിരുത്തുകയാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

കൊച്ചി / വഖ്ഫ് നിയമ ഭേദഗതിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. വഖ്ഫ് ഭേദഗതി മുസ്ലിംകള്‍ക്കെതിരല്ലെന്നും ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ടവര്‍ക്കായാണ് ഭേദഗതിയെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് സര്‍ക്കാര്‍ തിരുത്തുകയാണെന്നും കിരണ്‍ റിജിജു പറഞ്ഞു. മുസ്ലിംകള്‍ക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നുവെന്ന പ്രചാരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് തെറ്റാണ്. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ല. മുനമ്പത്തുകാര്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കും. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള […]

DISTRICT NEWS

മക്കളെയുമെടുത്ത് അമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

കോട്ടയം / മക്കള്‍ രണ്ടുപേരെയുമെടുത്ത് അമ്മ പുഴയില്‍ ചാടി. നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂവരും മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ അയര്‍ക്കുന്നം പള്ളിക്കുന്നിലാണ് സംഭവം. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോള്‍, അഞ്ച് വയസ്സുകാരി നേഹ ഒരു വയസ്സുള്ള നോറ എന്നിവരാണ് മരിച്ചത്. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം ജിസ്മോള്‍ കൈയിലെ ഞരമ്പ് മുറിച്ചു. ശേഷം സ്‌കൂട്ടറില്‍ മക്കളുമായെത്തി പുഴയില്‍ ചാടുകയായിരുന്നു. മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് ജിസ്മോള്‍. കുടുംബപ്രശ്നം ഉള്ളതായി സൂചനയുണ്ടെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് […]

LOCAL NEWS

പടിമരുതിലെ ആടുകുഴിയില്‍ എ.പി.ഏബ്രഹാം (പാപ്പു ചേട്ടന്‍) നിര്യാതനായി

രാജപുരം / പടിമരുതിലെ ആടുകുഴിയില്‍ എ.പി.ഏബ്രഹാം (പാപ്പു ചേട്ടന്‍-95) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (21.04.24) രാവിലെ 10 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കള്‍: സേവ്യര്‍, ലൂസി, സണ്ണി, മാത്യു, ജോര്‍ജ്, ബിജു, പരേതരായ പൗലോസ്, ആന്റണി, ടോമി. മരുമക്കള്‍: ഗ്രേസി, ലില്ലിക്കുട്ടി, ജോയി വയലില്‍, റീത്ത, ബിന്ദു, സിന്ധു,നിഷ,ഷില്ലി    

LOCAL NEWS

ചുള്ളിക്കരയിലെ കണിയാപറമ്പില്‍ മത്തായിയുടെ ഭാര്യചിന്നമ്മ നിര്യാതയായി

രാജപുരം / ചുള്ളിക്കരയിലെ കണിയാപറമ്പില്‍ മത്തായിയുടെ ഭാര്യ:ചിന്നമ്മ (84) നിര്യാതയായി.. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: കെ.എം.ജോണ്‍, കെ.എം.തോമസ്, ജൂബി മാത്യു, പരേതനായ കെ.എം.ജോസ്.മരുമക്കള്‍: മേരി ജോസ്, മരീന ജോണി, ലില്ലി തോമസ്, അഭിലാഷ്. കൊച്ചുമക്കള്‍: ജ്യോത്സ്‌ന ജോസ്, ഡോണ്‍ ജോസ്, ജോയല്‍ ജോസ്, ഡാനല്‍ ജോസ്, അഖില്‍ ജോണി, നിഖില്‍ ജോണി, അമല്‍ ജോണി, നിമിഷ തോമസ്, അനിഷ തോമസ്, ഏബല്‍ തോമസ്,ആന്‍റിയ,ജേക്ക്’

NATIONAL NEWS

വീണ്ടും നിരാശ; പതിനൊന്നാം തവണയും അബ്ദുല്‍ റഹീം കേസ് മാറ്റിവച്ചു

സഊദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും നതീരുമാനമുണ്ടായില്ല. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പാവാത്തതാണ് ജയില്‍ മോചനം അനന്തമായി നീളാന്‍ കാരണം. ഇത് പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ എട്ടിന് സിറ്റിങ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇത് പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. അബ്ദുല്‍ റഹീമും […]

NATIONAL NEWS

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷിക്കണം; കുടുംബം സുപ്രീംകോടതിയില്‍ ഹരജി നല്‍കി

ന്യൂഡല്‍ഹി/ കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍ ഹരജി നല്‍കി. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ഹരജിയില്‍ പറയുന്നത്. സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസില്‍ പിപി ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗമാണ് നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ […]

NATIONAL NEWS

‘മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടേയും ലംഘനം’; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പോലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിത്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങള്‍ ഹനിക്കുന്ന ഇത്തരം നടപടികള്‍ ബഹുസ്വര സമൂഹത്തിനു ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.