അബുദാബി : യാത്രക്കാര്‍ക്ക് പുതിയ നിയമങ്ങളുമായി എമിറേറ്റ്സ് എയര്‍ലൈന്‍. 2025 ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. എന്നാല്‍, പ്രത്യേക നിബന്ധനകളോടെ യാത്രക്കാര്‍ക്ക് എമിറേറ്റ്സ് വിമാനത്തില്‍ പവര്‍ ബാങ്ക് കൊണ്ടുപോകാന്‍ അനുവാദമുണ്ട്. വിമാനത്തിനുള്ളില്‍ വച്ച് ഒരിക്കലും പവര്‍ ബാങ്ക് ഉപയോഗിക്കാന്‍ അനുവദിക്കുന്നതല്ല. മാത്രമല്ല, വിമാനത്തിനുള്ളില്‍ വച്ച് പവര്‍ ബാങ്കില്‍ നിന്ന് ഫോണോ മറ്റ് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യാന്‍ പാടില്ല. വിമാനത്തില്‍ നിന്ന് പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനും പാടുള്ളതല്ല. 100 വാട്ടവേഴ്സിന് […]
Author: kcadmin
അച്ചടി വായനയുടെ രുചി ഡിജിറ്റല്‍ വായന നല്‍കുന്നില്ല: ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍ : മാറിയ കാലത്ത് ഡിജിറ്റല്‍ വായന കൂടിയെങ്കിലും അച്ചടി മഷിപുരണ്ട മണം നല്‍കുന്ന വായനാസുഖം മറ്റൊന്നിനും നല്‍കാന്‍ കഴിയില്ലെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂരില്‍ സംഘടിപ്പിച്ച ബോധിഗ്രാം-അര്‍ച്ചന ഫൗണ്ടേഷന്‍ പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുസ്തക വായനയില്‍ ലഭ്യമാകുന്ന അറിവ് ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതാണെന്നും ചിറ്റയം പറഞ്ഞു. പുസ്തകോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച എന്റെ വായന മത്സര വിജയികളായ ഭദ്രാഹരി, എസ് ദുര്‍ഗ, ആര്‍ ഗായത്രി എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ലൈബ്രറി […]
വോട്ടര്‍പട്ടിക പുതുക്കല്‍: തീയതി 12 വരെ നീട്ടി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നീട്ടി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. നേരത്തേ ആഗസ്റ്റ് എട്ടുവരെയായിരുന്നു വോട്ടര്‍പട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതല്‍ ആളുകള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും അവസരം നല്‍കുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. നേരത്തെ കോണ്‍ഗ്രസ് അടക്കം വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ […]
്ജനത്തെ വലച്ച് സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് : ചര്‍ച്ചകള്‍ക്കൊടുവില്‍ വൈകുന്നേരത്തോടെ സമരം പിന്‍വലിച്ചു
രാജപുരം : സ്വകാര്യ ബസ് കണ്ടക്ടറെ പോലീസ് മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് ജനത്തെ വലച്ചു. രാവിലെ വിവിധ ആവശ്യങ്ങള്‍ക്കായി മലയോരമേഖലയിലെ വിവിധ പ്രദേശങ്ങളിലെത്തിയവര്‍ പെട്ടെന്നുണ്ടായ ബസ് പണിമുടക്കുമൂലം തിരിച്ചുപോകാന്‍ ഏറെ ബുദ്ധിമുട്ടി. വിവിധസ്‌ക്കുളുകളിലെ കുട്ടികളും വലഞ്ഞു. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ പോയ റഷാദ് ബസിലെ കണ്ടക്ടറായ സുനില്‍ കുമാറിനെ രാജപുരം സി ഐ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ബസ് തൊഴിലാളികള്‍ രാവിലെ 11.30 ഓടെ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. […]
ഇവിടെയൊരു ഖബര്‍സ്ഥാന്‍ ശ്രദ്ധേയമാകുന്നു
നൗഷാദ് ചുളളിക്കര ചുള്ളിക്കര : മലയോര മേഖലയിലെ പുരാതനമായ കള്ളാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍ നയന മനോഹര കാഴ്ച്ചകളോടെ ശ്രദ്ധേയമാകുന്നു. മസ്ജിദ് കമ്മിറ്റിയാണ് ഇത്തരമൊരാശയം നടപ്പാക്കിയത്. ഭൂരിഭാഗം പള്ളി ഖബര്‍സ്ഥാനുകളും വേണ്ടത്ര ശ്രദ്ധിക്കാതെ കാട് പിടിച്ചു കിടക്കുമ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് കള്ളാര്‍ ജമാഅത്ത് കമ്മിറ്റി ഖബര്‍സ്ഥാന്‍ ചെടികള്‍ നട്ടും അവപരിപാലിച്ചും ഖബര്‍സ്ഥാന്‍ മനോഹരമാക്കി ഒരുക്കിയിരിക്കുന്നത്.ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സുബൈറിന്റെ ആശയമാണ് ഖബര്‍സ്ഥാന്‍ സൗന്ദര്യവല്‍ക്കരണത്തിലേക്ക് നയിച്ചത്. കള്ളാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലെത്തിയാല്‍ മനസ്സ് കുളിരണിയുന്ന കാഴ്ചയാണ് […]
പൂടംങ്കല്ലിലെ മുളവനാല്‍ മത്തച്ചന്‍ (മാത്യു-73 ) നിര്യാതനായി
രാജപുരം : പൂടംങ്കല്ലിലെ മുളവനാല്‍ മത്തച്ചന്‍ (മാത്യു-73 ) നിര്യാതനായി. സംസ്‌ക്കാര ചടങ്ങുകള്‍ 9 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പൂടുംകല്ല് താലൂക്ക് ആസ്പത്രിക്ക് എതിര്‍വശത്തുള്ള ഭവനത്തില്‍ ആരംഭിച്ച് ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയില്‍ അടക്കംചെയ്യുന്നതാണ്. ഭാര്യ: വത്സ ഒടയംച്ചാല്‍ നായ്ക്കയം പെരുന്നിലത്തില്‍ കുടുംബാഗം. മക്കള്‍ പ്രതിഷ് മാത്യു ചുള്ളിക്കര, അജിഷ് മാത്യു (UടA), ജിഷ ജോസ് (ഓസ്ട്രലിയ). മരുമക്കള്‍: റ്റിന്റ്റു പൂതമ്പാറ മാലക്കല്ല്, അനുപ്രിയ മൂലക്കാട്ട്(USA), ജോസ് വലിയപറമ്പില്‍(ഓസ്‌ട്രേലിയ) സഹോദരങ്ങള്‍ : പരേതയായ […]
മെഡിസെപ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമാക്കി : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആരോഗ്യപരിരക്ഷാ പദ്ധതിയായ മെഡിസെപ് (മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി) രണ്ടാംഘട്ടത്തിന് ക്യാബിനറ്റ് അനുമതിയായി. അടിസ്ഥാന ഇന്‍ഷുറന്‍സ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമായി ഉയര്‍ത്തും. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കേണ്ട പ്രീമിയം 500 രൂപയില്‍ നിന്നും 750 രൂപയായി കൂട്ടി. 41 സ്പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാല്‍മുട്ട് മാറ്റിവയ്ക്കല്‍,? ഇടുപ്പെല്ല് മാറ്റിവയ്ക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകളും അടിസ്ഥാന പാക്കേജില്‍ ഉള്‍പ്പെടുത്തി. ഒന്നാംഘട്ടത്തില്‍ […]
മേഘവിസ്‌ഫോടനം: ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ 28 മലയാളികളും
ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ കുടുങ്ങിയവരില്‍ മലയാളികളും. വിനോദയാത്രക്ക് പോയ 28 മലയാളികളാണ് ഉത്തരാഖണ്ഡില്‍ കുടുങ്ങിയത്. 20 മുംബൈ മലയാളികളും എട്ട് കേരളത്തില്‍ നിന്നുള്ളവരുമാണ് ടൂര്‍ പാക്കേജിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെത്തിയത്. ഇവരെ മിന്നല്‍പ്രളയത്തിന് ശേഷം ബന്ധപ്പെടാനായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ 28പേരും സുരക്ഷിതരാണെന്നും ബന്ധപ്പെടാന്‍ കഴിയാത്തത് വിനിമയ സംവിധാനങ്ങള്‍ തകരാറിലായതുകൊണ്ടാണെന്നുമാണ് ടൂര്‍ ഓപറേറ്റേഴ്സിന്റെ വിശദീകരണം. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ഇന്നലെ ഉച്ചക്ക് 1.45നാണ് മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്. ധാരാലിയ ഗ്രാമത്തിന്റെ ഭൂരിഭാഗവും ഒലിച്ചുപോയി. അഞ്ച് മരണമാണ് […]
മാനം തെളിയുന്നു; അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ച
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ സാധ്യതയൊഴിഞ്ഞതോടെ മിക്ക ജില്ലകളിലും ജാഗ്രതാ നിര്‍ദേശം കുറച്ചു. അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിന്നിരുന്ന കണ്ണൂരും കാസര്‍കോടും റെഡ് അലര്‍ട്ട് ഒഴിവാക്കി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തീവ്ര മഴ പ്രവചിച്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മാറ്റി യെല്ലോ അലര്‍ട്ടുമാക്കി. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ യെല്ലോ അലര്‍ട്ടും പിന്‍വലിച്ചു.ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് തുടരും. നാളെ നാല് ജില്ലകളിലും […]
റെഡ് അലര്‍ട്ട്: മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കാസര്‍കോട് : കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ കാസര്‍കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധന്‍) അവധി പ്രഖ്യാപിച്ചു. സുരക്ഷ മുന്‍നിര്‍ത്തി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. സ്‌കൂളുകള്‍, കോളജുകള്‍, പ്രൊഫഷനല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്‌റസകള്‍, അങ്കണ്‍വാടികള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍ എന്നിവക്ക് അവധി ബാധകമാണ്. മുമ്പ് പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രൊഫഷനല്‍, സര്‍വകലാശാലാ, മറ്റു വകുപ്പ് പരീക്ഷകള്‍ ഉള്‍പ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. […]











