പാണത്തൂര്‍ :നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെട്ട കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനീഷ് അബ്രാഹത്തിന്റെ സംസ്‌ക്കാരം നാളെ. ഞായറാഴ്ച രാവിലെ 10 മണിക്ക് സംസ്്ക്കാര ചടങ്ങുകള്‍ ഭവനത്തില്‍ ആരംഭിച്ച് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍ .പാണത്തൂര്‍ ചിറംകടവ് സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനീഷ് അബ്രഹാം(43) ആണ് നെഞ്ച് വേദനയെ തുടര്‍ന്ന് മരണപ്പെട്ടത്. രാവിലെ പാണത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് പോകുന്ന ബസ്സിലെ കണ്ടക്ടറായിരുന്നു. കോളിച്ചാല്‍ എത്തിയപ്പോള്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ലീന സുനീഷ് ,മക്കള്‍: ആല്‍ഫിന്‍, […]
Author: kcadmin
അയ്യങ്കാളി ദിനാചരണവും, വിജയോത്സവവും 28ന് ചുളളിക്കരയില്‍
ചുള്ളിക്കര : മലവേട്ടുവ മഹാസഭ കാസര്‍ഗോഡ് ജില്ലാകമ്മിറ്റി വിദ്യാഭ്യാസ ഉപസമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 28 വ്യാഴാഴ്ച ചുള്ളിക്കര മേരിമാതാ ഓഡിറ്റോറിയത്തില്‍ വെച്ച് അയ്യങ്കാളി ദിനാചരണവും , വിജയോത്സവം -2025 പരിപാടിയും നടത്തപ്പെടും. SSLC , പ്ലസ്ടു വിജയികളെയും , മറ്റു മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും പരിപാടിയില്‍ വെച്ച് അനുമോദിക്കും. സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഭാഷകന്‍ വി. കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. യുവകവി പ്രകാശ് ചെന്തളം പരിപാടിയില്‍ മുഖ്യാതിഥിയായിആയിരിക്കും.
കോടോത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തില്‍ റാണിപുരത്ത് പ്രകൃതി പഠന യാത്ര നടത്തി
റാണിപുരം : കോടോത്ത് ഡോ അബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തില്‍ റാണിപുരത്ത് പ്രകൃതി പഠന യാത്ര നടത്തി. 40 പേര്‍ അടങ്ങിയ വോളണ്ടിയര്‍മാരുടെ സംഘം റാണിപുരത്തെ ജൈവ വൈവിധ്യ സമ്പത്തിനെ കുറിച്ചും ആവാസ വ്യവസ്ഥയെപ്പറ്റിയും മനസ്സിലാക്കി. റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂധനന്‍ വോളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എം ബാബു, പ്രോഗ്രാം ഓഫീസര്‍ കെ ജയരാജന്‍ സുപ്രിയ എം.ബി , സന്ധ്യ […]
ബാലഗോകുലം പനത്തടി താലൂക്ക് ജന്മാഷ്ടമി സ്വാഗത സംഘം രൂപികരിച്ചു
രാജപുരം : ബാലഗോകുലം പനത്തടി താലൂക്ക് ജന്മാഷ്ടമി സ്വാഗത സംഘം രൂപികരിച്ചു. താലുക്ക് അധ്യക്ഷ സുജാത നാരായണന്‍ അധ്യക്ഷത വഹിച്ചു. താലുക്ക് രക്ഷാധികാരി തമ്പാന്‍ മഞ്ഞങ്ങാനം ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. റവന ്രജില്ലാ കാര്യദര്‍ശി ജയറാം മാടിക്കല്‍, ഗോകുല ജില്ലാ കാര്യദര്‍ശി സുരേഷ് പടിഞ്ഞാറെക്കര, രാഷ്ട്രീയ സ്വയംസേവക സംഘ് പനത്തടി ഖണ്ഡ് സേവാപ്രമുഖ് ദിലീപ് പ്രാന്തര്‍ കാവ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി രക്ഷാധികാരിമാര്‍ തമ്പാന്‍ മഞ്ഞങ്ങാനം, ചന്ദ്രന്‍ പൈക്ക. ആഘോഷപ്രമുഖ് : കൃഷ്ണന്‍കുട്ടി […]
അന്തരിച്ച കൂക്കള്‍ രാമചന്ദ്രന്‍ നായരുടെ ജന്മദിനത്തില്‍ ‘പുനര്‍ജനി’ പദ്ധതിക്ക് തുടക്കം
ചെറുപനത്തടി : ഗള്‍ഫ് മേഖലയിലെ പ്രമുഖ വ്യവസായിയും, സാമൂഹിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന അന്തരിച്ച കൂക്കള്‍ രാമചന്ദ്രന്‍ നായരുടെ (ആര്‍ സി നായര്‍ ) ജന്മദിനത്തില്‍ ആര്‍ സി ഫൗണ്ടേഷന്‍ & ആര്‍ സി മാര്‍ട്ടിന്റെ നേതൃത്വത്തില്‍ ‘ പുനര്‍ജ്ജനി ‘ എന്ന പേരില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. രജനി രാമചന്ദ്രന്‍ നിലവിളക്ക് കൊളുത്തി ആരംഭിച്ച ചടങ്ങ് പ്രശസ്ത മലയാള സിനിമ താരം അനുശ്രീ മാവിന്‍ തൈകള്‍ നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ലൈന്‍ […]
രണ്ടുമണിക്കൂര്‍ തടഞ്ഞുവെച്ചു : ബൈബിള്‍ വലിച്ചെറിഞ്ഞു.; ഒഡീഷയില്‍ അക്രമത്തിനിരയായ കന്യാസ്ത്രീ
ന്യൂഡല്‍ഹി : ഒഡീഷ്യയിലെ ബലേശ്വറില്‍ വൈദീകര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെയുണ്ടായ അക്രമത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തങ്ങളെ രണ്ടു മണിക്കൂര്‍ ബന്ദിയാക്കിവെച്ചെന്നും വൈദീകരെ ആക്രമിച്ചെന്നും ബൈബിള്‍ വലിച്ചെറിഞ്ഞെന്നും സിസ്റ്റര്‍ എലേസ ചെറിയാന്‍ പറഞ്ഞു. ആണ്ട് കുര്‍ബാനയ്ക്ക് പോയി തുരിച്ചുവരുന്നതിനിടയിലാണ് 70 ഓളം ആളുകള്‍ വന്ന ്തടഞ്ഞത്.ഒപ്പമുളളവരെ ക്രൂരമായി ആക്രമിച്ചു.ബൈക്കിന്റെ പെട്രോള്‍ വരെ ഊറ്റിക്കളഞ്ഞു. ഒഡീഷ ബിജെപിയാണ് ഭരിക്കുന്നത്.ക്രിസ്ത്യാനികളെ ഇവിടെ വേണ്ട,നിങ്ങളെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നി പരസ്യമായി വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു.അക്രമണം.
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ സ്ഥിരം കൊണ്ടുപോകുന്ന വസ്തുവിന് ഇനി കര്‍ശന നിയന്ത്രണം
അബുദാബി : യാത്രക്കാര്‍ക്ക് പുതിയ നിയമങ്ങളുമായി എമിറേറ്റ്സ് എയര്‍ലൈന്‍. 2025 ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാനത്തിനുള്ളില്‍ പവര്‍ ബാങ്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. എന്നാല്‍, പ്രത്യേക നിബന്ധനകളോടെ യാത്രക്കാര്‍ക്ക് എമിറേറ്റ്സ് വിമാനത്തില്‍ പവര്‍ ബാങ്ക് കൊണ്ടുപോകാന്‍ അനുവാദമുണ്ട്. വിമാനത്തിനുള്ളില്‍ വച്ച് ഒരിക്കലും പവര്‍ ബാങ്ക് ഉപയോഗിക്കാന്‍ അനുവദിക്കുന്നതല്ല. മാത്രമല്ല, വിമാനത്തിനുള്ളില്‍ വച്ച് പവര്‍ ബാങ്കില്‍ നിന്ന് ഫോണോ മറ്റ് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യാന്‍ പാടില്ല. വിമാനത്തില്‍ നിന്ന് പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനും പാടുള്ളതല്ല. 100 വാട്ടവേഴ്സിന് […]
അച്ചടി വായനയുടെ രുചി ഡിജിറ്റല്‍ വായന നല്‍കുന്നില്ല: ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍ : മാറിയ കാലത്ത് ഡിജിറ്റല്‍ വായന കൂടിയെങ്കിലും അച്ചടി മഷിപുരണ്ട മണം നല്‍കുന്ന വായനാസുഖം മറ്റൊന്നിനും നല്‍കാന്‍ കഴിയില്ലെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂരില്‍ സംഘടിപ്പിച്ച ബോധിഗ്രാം-അര്‍ച്ചന ഫൗണ്ടേഷന്‍ പുസ്തകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുസ്തക വായനയില്‍ ലഭ്യമാകുന്ന അറിവ് ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതാണെന്നും ചിറ്റയം പറഞ്ഞു. പുസ്തകോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച എന്റെ വായന മത്സര വിജയികളായ ഭദ്രാഹരി, എസ് ദുര്‍ഗ, ആര്‍ ഗായത്രി എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ലൈബ്രറി […]
വോട്ടര്‍പട്ടിക പുതുക്കല്‍: തീയതി 12 വരെ നീട്ടി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നീട്ടി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. നേരത്തേ ആഗസ്റ്റ് എട്ടുവരെയായിരുന്നു വോട്ടര്‍പട്ടിക പുതുക്കാനുള്ള സമയപരിധി. കൂടുതല്‍ ആളുകള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും നിലവിലെ വിവരങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും അവസരം നല്‍കുന്നതിന് വേണ്ടിയാണ് സമയപരിധി നീട്ടിയത്. നേരത്തെ കോണ്‍ഗ്രസ് അടക്കം വോട്ടര്‍ പട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ […]
്ജനത്തെ വലച്ച് സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക് : ചര്‍ച്ചകള്‍ക്കൊടുവില്‍ വൈകുന്നേരത്തോടെ സമരം പിന്‍വലിച്ചു
രാജപുരം : സ്വകാര്യ ബസ് കണ്ടക്ടറെ പോലീസ് മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ നടത്തിയ മിന്നല്‍ പണിമുടക്ക് ജനത്തെ വലച്ചു. രാവിലെ വിവിധ ആവശ്യങ്ങള്‍ക്കായി മലയോരമേഖലയിലെ വിവിധ പ്രദേശങ്ങളിലെത്തിയവര്‍ പെട്ടെന്നുണ്ടായ ബസ് പണിമുടക്കുമൂലം തിരിച്ചുപോകാന്‍ ഏറെ ബുദ്ധിമുട്ടി. വിവിധസ്‌ക്കുളുകളിലെ കുട്ടികളും വലഞ്ഞു. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ പോയ റഷാദ് ബസിലെ കണ്ടക്ടറായ സുനില്‍ കുമാറിനെ രാജപുരം സി ഐ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ബസ് തൊഴിലാളികള്‍ രാവിലെ 11.30 ഓടെ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. […]










