കളളാര്‍ : കള്ളാര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ 2025-26 പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തുു. കൃഷി ഓഫീസര്‍ ഹനീന സ്വാഗതവും സി.ഡി.എസ്. മെമ്പര്‍ ഗീത നന്ദിയും പറഞ്ഞു. ഒരു ലക്ഷത്തോളം പച്ചക്കറി തൈകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. ഓരോ കുടുംബത്തിനും ആവശ്യമായ പച്ചക്കറികള്‍ സുരക്ഷിതമായി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കള്ളാര്‍ പച്ചക്കറി ഉല്‍പാദക സംഘം […]
Author: kcadmin
എം ആ ര്‍ സി പനത്തടിയില്‍ ഓര്‍മകളില്‍ നിറഞ്ഞ് ഒരു ഓണാഘോഷം
പനത്തടി : എം.സി.ആര്‍.സി. പനത്തടിയുടെ ഓണക്കളി ആഘോഷങ്ങള്‍ക്ക് നിറവും നിറച്ചിലുമായി ‘Onam Mood 2K25’ സംഘടിപ്പിച്ചു. കലാപരിപാടികള്‍, ഓണക്കളികള്‍, ഗാനനൃത്തങ്ങള്‍, കൂട്ടായ്മകള്‍ എല്ലാം ചേര്‍ന്ന് പരിപാടി ഗ്രാമീണ സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി. പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണ ഗൗഡ അധ്യക്ഷത വഹിച്ചു. എം.സി.ആര്‍.സി. പ്രിന്‍സിപ്പാള്‍ അജേഷ്‌കുമാര്‍ വി.വി സ്വാഗതം നിര്‍വ്വഹിച്ചു. ലത അരവിന്ദന്‍, സുപ്രിയ ശിവദാസ്, വാര്‍ഡ് മെമ്പര്‍മാരായ രാധ സുകുമാരന്‍, മഞ്ജുഷ, പ്രീതി കെ.എസ്, ബിജു സി.ആര്‍, സജിനി മോള്‍ ബി, എന്‍. […]
എം ആ ര്‍ സി പനത്തടിയില്‍ ഓര്‍മകളില്‍ നിറഞ്ഞ് ഒരു ഓണാഘോഷം
പനത്തടി : എം.സി.ആര്‍.സി. പനത്തടിയുടെ ഓണക്കളി ആഘോഷങ്ങള്‍ക്ക് നിറവും നിറച്ചിലുമായി ‘Onam Mood 2K25’ സംഘടിപ്പിച്ചു. കലാപരിപാടികള്‍, ഓണക്കളികള്‍, ഗാനനൃത്തങ്ങള്‍, കൂട്ടായ്മകള്‍ എല്ലാം ചേര്‍ന്ന് പരിപാടി ഗ്രാമീണ സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി. പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണ ഗൗഡ അധ്യക്ഷത വഹിച്ചു. എം.സി.ആര്‍.സി. പ്രിന്‍സിപ്പാള്‍ അജേഷ്‌കുമാര്‍ വി.വി സ്വാഗതം നിര്‍വ്വഹിച്ചു. ലത അരവിന്ദന്‍, സുപ്രിയ ശിവദാസ്, വാര്‍ഡ് മെമ്പര്‍മാരായ രാധ സുകുമാരന്‍, മഞ്ജുഷ, പ്രീതി കെ.എസ്, ബിജു സി.ആര്‍, സജിനി മോള്‍ ബി, എന്‍. […]
തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പനത്തടി മേഖല വാര്‍ഷിക പൊതുയോഗം നടത്തി
പനത്തടി : ടിഎസ്എസ് എസ് പനത്തടി മേഖല വാര്‍ഷിക പൊതുയോഗം നടത്തി. ടിഎസ്എസ്എസ് ഡയറക്ടര്‍ റവ: ഫാ. ബിബിന്‍ വരമ്പത്ത് ഉദ്ഘാടനം നടത്തി. മേഖല റീജണല്‍ ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വേങ്ങപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തൊലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ടിഎസ്എസ്എസ് അസോസിയേറ്റ് ഡയറക്ടര്‍ റവ:ഫാ. ആല്‍ബിന്‍ തെങ്ങുംപള്ളില്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍സിസി സെക്രട്ടറി മേരി ലൂയിസ് കണക്ക് അവതരണവും, മേഖല കോഡിനേറ്റര്‍ സി ലില്ലി മറിയ സംഘനിധി […]
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ വീതം ഓണസമ്മാനം; അഞ്ചേകാല്‍ ലക്ഷം പേര്‍ക്ക് ആനുകൂല്യം ലഭിക്കും
തിരുവന്തപുരം: ഗ്രാമീണ, നഗര തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനം 200 രൂപ വര്‍ദ്ധിപ്പിച്ചു. ഇത്തവണ 1200 രൂപ വീതം ഓണ സമ്മാനം ലഭിക്കുമെന്ന് ധന മന്ത്രി കെ.എന്‍ ബാലഗോപാലന്‍ അറിയിച്ചു.കഴിഞ്ഞ തവണ 1000 രൂപ വീതമാണ് ലഭിച്ചത്. സംസ്ഥാനത്തെ 5,25.9991 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി അനുവദിച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100 പ്രവര്‍ത്തി ദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുളള […]
ഓണം സ്പെഷ്യല്‍ ഡ്രൈവ്; സംസ്ഥാനത്ത് വന്‍ ലഹരിവേട്ട
കോഴിക്കോട് : ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി താമരശേരിയിലും നെയ്യാറ്റിന്‍കരയിലും വന്‍ ലഹരിവേട്ട. താമരശ്ശേരിയില്‍ 55 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് പിടികൂടി. അമ്പായത്തോട് സ്വദേശി അല്‍ഷാജ്, ചുടലമുക്ക് സ്വദേശി ബാസിത് എന്നിവരെയാണ് പിടികൂടിയത്. ലഹരി വില്‍പനയ്ക്ക് ഉപയോഗിക്കുന്ന കാറും പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ പരിശോധന. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നാല് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. കേരളത്തിലേക്ക് […]
സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം : കാസര്‍ഗോഡ് ജില്ലയില്‍ ഇനിയും സാധനങ്ങളെത്തിയില്ല
ചുളളിക്കര : സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടാകുകയും സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കുകയും ചെയ്‌തെങ്കിലും കാസര്‍ഗോഡ് ജില്ലയിലെ സപ്ലേക്കോയില്‍ ഇനിയും സാധനങ്ങളെത്തിയില്ല. എ എ വൈ റേഷന്‍ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക. 14 ഇനങ്ങള്‍ അടങ്ങിയ 6,03,291 ഭക്ഷ്യ കിറ്റാണ് നല്‍കുക. 5,92,657 മഞ്ഞക്കാര്‍ഡുകാര്‍ക്ക് റേഷന്‍കട വഴിയാകും കിറ്റ് […]
മാലക്കല്ലിലെ നാരമംഗലത്ത് ലൂക്കാ (81) നിര്യാതനായി
മാലക്കല്ല്; മാലക്കല്ലിലെ നാരമംഗലത്ത് ലൂക്കാ (81) നിര്യാതനായി. മൃതസംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച (26.08.2025) രാവിലെ 9 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് മാലക്കല്ല് ലൂര്‍ദ്മാതാ ദേവാലയ സെമിത്തേരിയില്‍. മക്കള്‍: ബ്രദര്‍ ഷാജി M M B, ഷിജി സ്റ്റീഫന്‍ രാജപുരം, പരേതയായ സിസ്റ്റര്‍ അജിത S J C, ഷിബു ലൂക്കോസ,് ഷിജോ ലൂക്കോസ,് മരുമക്കള്‍: സ്റ്റീഫന്‍ കുന്നത്ത് രാജപുരം, നീതു ഉതുപ്പാന്‍, മീനു മാത്യൂ,സഹോദരങ്ങള്‍: ജോസഫ് നാരമംഗലത്ത്, ചാക്കോ നാരമംഗലത്ത,് ഏലിയാമ്മപള്ളിക്കുന്നേല്‍
പനത്തടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് എയ്ഞ്ചല്‍, തേജസ്, ഐശ്വര്യ, കുടുംബശ്രീകളുടെ വാര്‍ഷികം ആഘോഷിച്ചു
പനത്തടി: പനത്തടി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് എയ്ഞ്ചല്‍, തേജസ്, ഐശ്വര്യ, കുടുംബശ്രീകളുടെ വാര്‍ഷികം പത്താം വാര്‍ഡ് മെമ്പര്‍ കെ.ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. എയ്ഞ്ചല്‍ കുടുംബശ്രീ വാര്‍ഷികത്തില്‍ ശ്രീജ വി.വി യും, തേജസ് കുടുംബശ്രീയുടെ വാര്‍ഷികത്തില്‍ ഗൗരി നാരായണനും, ഐശ്വര്യ കുടുംബശ്രീയുടെ വാര്‍ഷികത്തില്‍ നിഷയും അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ആവീര്‍ഭാവം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തെ ഉന്നതിയില്‍ എത്തിച്ച് സ്ത്രീകളുടെ എല്ലാതരത്തിലുള്ള വളര്‍ച്ചയ്ക്കും, ഉയര്‍ച്ചയ്ക്കും സാധിച്ചെന്ന് കെ.ജെ ജെയിംസ് പറഞ്ഞു. സ്വന്തമായി സ്വാശ്രയ ശീലം വളര്‍ത്തുകയും, കൂട്ടായ്മയിലൂടെ […]
മലവേട്ടുവ മഹാസഭ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍ങ്കാളിയുടെ 162-ാം ജന്മദിനമായ അഗസ്റ്റ് 28 ന് വിജയോല്‍സവം- 2025 പരിപാടി സംഘടിപ്പിക്കുന്നു
രാജപുരം : മലവേട്ടുവ മഹാസഭ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യന്‍ങ്കാളിയുടെ 162-ാം ജന്മദിനമായ അഗസ്റ്റ് 28 ന് വിജയോല്‍സവം- 2025 സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്എസ്എല്‍സി, +2 ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങില്‍വെച്ച് ആദരിക്കും. എസ്എസ്എല്‍സി, +2 ഉന്നത വിജയം നേടിയ 100 കുട്ടികളെയും,കലാകായിക രംഗത്ത് മികവ് തെളിയിച്ച 6 പേരെയും പിഎസ്സി മുഖേന ജോലിയില്‍ പ്രവേശിച്ച 7 പേരെയും എല്‍എസ്എസ്,യുഎസ്എസ് നേടിയവരെയും ആദരിക്കും. 28 ന് രാവിലെ ചുളളിക്കര മേരി മാതാ […]









