പാറപ്പള്ളി: ഓണത്തിന് പൂക്കളമൊരുക്കാന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ വിതരണം ചെയ്ത ചെണ്ടുമല്ലിയുടെ ബ്ലോക്ക് തല വിളവെടുപ്പ് പാറപ്പള്ളിയില്‍ നടന്നു. ഓണത്തിന് പൂക്കളമൊരുക്കാന്‍ ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലാണ് ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളിലും ജെ എല്‍ ജി കള്‍ക്കും കൃഷിക്കൂട്ടങ്ങള്‍ക്കും ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തത്. കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ പാറപ്പള്ളില്‍ വയല്‍ കൃഷിക്കൂട്ടം,കലവറ, ത്രിവേണി , ശിശിരം ജെ. എല്‍.ജി.കളുടെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് […]
Author: kcadmin
വയനാടിന്റെ സ്വപ്ന പദ്ധതി; ഇരട്ട തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഇന്ന്
കോഴിക്കോട് : വയനാടിന്റെ സ്വപ്ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഇന്ന്. വയനാട് തുരങ്കപാത നിര്‍മാണത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണത്തിനാണ് തുടക്കമാവുക. ആനക്കാംപൊയില്‍ സെന്റ് മേരീസ് യു പി സ്‌കൂള്‍ മൈതാനത്താണ് കല്ലിടല്‍. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ഒ ആര്‍ കേളു, എ കെ ശശീന്ദ്രന്‍, പ്രിയങ്ക ഗാന്ധി എം പി പങ്കെടുക്കും. വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര […]
എന്‍ ഡി എ വാഗ്ദാനങ്ങള്‍ പാലിച്ചില്ല: സി കെ ജാനു
കോഴിക്കോട് : എന്‍ ഡി എ മര്യാദ പാലിച്ചില്ലെന്ന് മുന്നണി വിട്ട ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് സി കെ ജാനു. ആദിവാസി ഭൂരിപക്ഷ പ്രദേശങ്ങളിലെ സ്വയംഭരണം, ബോര്‍ഡ്-കോര്‍പറേഷന്‍ പ്രാതിനിധ്യം, രാജ്യസഭാ സീറ്റ് എന്നീ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. എല്‍ ഡി എഫുമായോ യു ഡി എഫുമായോ സഹകരിക്കുന്ന കാര്യം ആലോചനയിലില്ലെന്നും ജാനു പറഞ്ഞു. തത്കാലം ഒറ്റയ്ക്ക് നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ഇന്നലെയാണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ ഡി എ വിട്ടത്. എന്‍ ഡി എയില്‍ നിന്ന് […]
ഷാജന്‍ സ്‌കറിയയെ മര്‍ദിച്ച സംഭവം; അഞ്ചുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
തൊടുപുഴ : മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസ്. അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അക്രമികള്‍ സഞ്ചരിച്ച വാഹനവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ വൈകീട്ട് ഇടുക്കിയിലെ മങ്ങാട്ട് കവലയില്‍ വച്ചാണ് ഷാജന്‍ സ്‌കറിയക്ക് മര്‍ദനമേറ്റത്. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ സംഘം മര്‍ദിക്കുകയായിരുന്നു. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ ഷാജന്‍ സ്‌കറിയയെ സ്ഥലത്തെത്തിയ പോലീസ് ജില്ലാ […]
ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും നാളെ മുതല്‍
ചുള്ളിക്കര : ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളും എട്ടുനോമ്പാചരണവും നാളെ മുതല്‍ 8 വരെ ദിവസങ്ങളില്‍ നടക്കും. 1ന് വൈകിട്ട് 4.30ന് കൊടിയേറ്റും. തുടര്‍ന്ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.സനു കളത്തുപറമ്പില്‍ കാര്‍മികത്വം വഹിക്കും. സെപ്തംബര്‍ 2ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.സണ്ണിയും, തുടര്‍ ദിവസങ്ങളില്‍ ഫാ.ടിനോ ചാമക്കാലായില്‍, ഫാ.കുര്യന്‍ ചാലില്‍, ഫാ.ഓനായി മണക്കുന്നേല്‍, ഫാ.ജോണ്‍സണ്‍ വേങ്ങപറമ്പില്‍, ഫാ.ജോമോന്‍ കൂട്ടുങ്കല്‍ എന്നിവരും കാര്‍മികത്വം വഹിക്കും. സമാപന ദിവസം വൈകിട്ട് 4.45ന് നടക്കുന്ന ആഘോഷമായ സമൂഹ ബലിക്ക് […]
സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ ഡി എ വിട്ടു
കോഴിക്കോട് : സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടു. എന്‍ഡിഎയില്‍ നിന്ന് തുടര്‍ച്ചയായി അവഗണന നേരിട്ടതിനാലാണ് തീരുമാനമെന്ന് സികെ ജാനു പറഞ്ഞു. ഇതേതുടര്‍ന്നാണ് സികെ ജാനു അടക്കമുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്നും തിരുമാനിച്ചു. ഇന്ന് കോഴിക്കോട് ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ (ജെആര്‍പി) സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.എന്‍ഡിഎ മുന്നണി മര്യാദ പാലിച്ചില്ലെന്ന് ജെആര്‍പി ആരോപിച്ചു. സികെ ജാനുവിന്റെ അധ്യക്ഷതയിലാണ് ഇന്ന് കോഴിക്കോട് പാര്‍ട്ടിയുടെ യോഗം നടന്നത്. മറ്റു മുന്നണികളുമായി […]
മികച്ച ക്ഷീര കര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട ദീപനായരെ ആദരിച്ചു
ബളാംതോട് : ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ മികച്ച ക്ഷീര കര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട ദീപനായരെ പരപ്പ ക്ഷീര വികസന ഓഫീസര്‍ ഉഷ. കെ. ആദരിച്ചു. സംഘം പ്രസിഡന്റ് വിജയകുമാരന്‍ നായര്‍.കെ.എന്‍. അദ്ധ്യക്ഷത വഹിച്ചു. മില്‍മ മലബാര്‍ മേഖല ക്ഷീരോത്പാദക യൂണിയന്‍ സൂപ്പര്‍ വൈസര്‍ മേഘ മുരളീധരന്‍ ഓണം മില്‍ക്ക് ഇന്‍സെന്റീവ് വിതരണ ഉത്ഘാടനം നിര്‍വഹിച്ചു. 6 കോടി 92 ലക്ഷം രൂപയുടെ 2026-27 വര്‍ഷത്തെ കരട് ബഡ്ജറ്റ് പൊതുയോഗം അംഗീകരിച്ചു. സംഘം സെക്രട്ടറി പ്രദീപ് കുമാര്‍.സി.എസ്. സ്വാഗതവും […]
മലവേട്ടുവ മഹാസഭ വിദ്യാഭ്യാസ ഉപമിതിയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തി ദിനാഘോഷവും അനുമോദനവും സംഘടിപ്പിച്ചു
ചുളളിക്കര : മലവേട്ടുവ മഹാസഭ വിദ്യാഭ്യാസ ഉപമിതിയുടെ ആഭിമുഖ്യത്തില്‍ ഈ അധ്യയന വര്‍ഷത്തില്‍ SSLC, PLUS TWO വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മറ്റു മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും അനുമോദിക്കുന്ന വിജയോത്സവം 2025 എന്ന പരിപാടിയും, അയ്യങ്കാളി ജയന്തി ദിനാഘോഷവും ചുള്ളിക്കര മേരി മാതാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു . പ്രസ്തുത പരിപാടിയിയുടെ ഉദ്ഘാടനം, അനുമോദനം പ്രഭാഷകന്‍ വി.കെ സുരേഷ് ബാബു നിര്‍വഹിച്ചു .സി. കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പി. നാരായണന്‍ സ്വാഗതം പറഞ്ഞു.അയ്യങ്കാളി അനുസ്മരണം രാമചന്ദ്രന്‍ […]
അമ്പലത്തറയില്‍ കൂട്ട ആത്മഹത്യ: മൂന്നു പേര്‍ മരിച്ചു; ഒരാള്‍ ആശുപത്രിയില്‍
അമ്പലത്തറ: അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കുടുംബത്തിലെ നാലൂപേര്‍ ആസിഡ് കഴിച്ചു.മൂന്നു പേര്‍ മരിച്ചു. ഒരാളുടെ നില അതീവഗുരുതരമായിരുന്നെങ്കിലും ഇപ്പോള്‍ നില മെച്ചപ്പെട്ടു. അമ്പലത്തറ, പറക്കളായി ഒണ്ടാം പുളിയിലെ ഗോപി (60), ഭാര്യ ഇന്ദിര (55) മകന്‍ രേജാഷ് (32) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷാണ്് ഗുരുതര നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുളളത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കൂട്ട ആത്മഹത്യാ സംഭവം നാട് അറിഞ്ഞത്. മൂന്ന് പേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. […]
മധുരിക്കുന്ന ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ച് ചാച്ചാജി ബഡ്‌സ് സ്‌ക്കുളില്‍ ഓണാഘോഷം
രാജപുരം : മധുരിക്കുന്ന ഓര്‍മ്മകള്‍ മനസ്സില്‍ നിറച്ച് ചാച്ചാജി ബഡ്‌സ് സ്‌ക്കുളില്‍ ഒരു ഓണാഘോഷം. ചാച്ചാജി എം സി ആര്‍ സി യിലെ ഓണക്കളികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. കുട്ടികളും രക്ഷിതാക്കളും ജനപ്രതിനിധികളും ഒരുമിച്ച് മത്സര ഇനങ്ങളില്‍ പങ്കെടുത്തത് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേര്‍ന്ന് മനോഹരമായ പൂക്കളം തയ്യാറാക്കി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ […]











