ന്യൂഡല്‍ഹി : കേരളത്തിലെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി വേണം, സുപ്രീംകോടതി ഉത്തരവ് പരിഷ്‌കരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി നിയമിച്ച പാനലില്‍ പേരുകള്‍ സമര്‍പ്പിക്കേണ്ടത് ചാന്‍സിലര്‍ക്കാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. കേസില്‍ കക്ഷി ചേരാന്‍ യുജിസി അപേക്ഷ നല്‍കിയിട്ടുണ്ട്. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും യുജിസി വ്യക്തമാക്കി. വൈസ് […]
Author: kcadmin
വോട്ട് അധികാര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം : കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി
കള്ളാര്‍ : രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധികാര്‍ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ ടൗണില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് എം എം സൈമണ്‍, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ , പി സി തോമസ്, ഒ ടിചാക്കോ , ബി അബ്ദുള്ള, പ്രിയ ഷാജി, ഗീത പി , വിനോദ് കപ്പിത്താന്‍, കെ.ഗോപിക്ക് […]
ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനും എട്ടുനോമ്പാചരണത്തിനും കൊടിയേറി
രാജപുരം : ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനും എട്ടുനോമ്പാചരണവും സെപ്തംബര്‍ 1 മുതല്‍ 8 വരെ ദിവസങ്ങളില്‍ നടക്കും. ഇന്നലെ വൈകിട്ട് 4.30ന് കൊടിയേറ്റി. തുടര്‍ന്ന് നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.സനു കളത്തുപറമ്പില്‍ കാര്‍മികത്വം വഹിച്ചു. സെപ്തംബര്‍ 2 ഇന്ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫാ.സണ്ണിയും, തുടര്‍ ദിവസങ്ങളില്‍ ഫാ.ടിനോ ചാമക്കാലായില്‍, ഫാ.കുര്യന്‍ ചാലില്‍, ഫാ.ഓനായി മണക്കുന്നേല്‍, ഫാ.ജോണ്‍സണ്‍ വേങ്ങപറമ്പില്‍, ഫാ.ജോമോന്‍ കൂട്ടുങ്കല്‍ എന്നിവരും കാര്‍മികത്വം വഹിക്കും.
അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില ഗുരുതരം
കോഴിക്കോട്| : അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ടു പേരും തീവ്രപരിചരണ വിഭാഗത്തിലാണുളളത്. ഇരുവര്‍ക്കും മറ്റുരോഗങ്ങളുമുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരിലും ബ്രെയിന്‍ ഈറ്റിങ് അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. 52കാരിയായ മലപ്പുറം സ്വദേശി ശനിയാഴ്ചയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് തിങ്കളാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരം; മുന്‍ […]
അഖിലേന്ത്യാ കിസാന്‍സഭ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു കര്‍ഷക സംരക്ഷണത്തിനായുളള വിവിധ ആവശ്യള്‍ ഉന്നയിച്ചു
കാഞ്ഞങ്ങാട്: അഖിലേന്ത്യ കിസാന്‍ സഭ കര്‍ഷക അവകാശ ദിനത്തിന്റെ ഭാഗമായി പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കുന്ന കര്‍ഷകദ്രോഹ നയങ്ങളുടെയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യവിരുദ്ധ നടപടികള്‍ക്കുമെതിരെ അഖിലേന്ത്യ കിസാന്‍ സഭ രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യപിച്ച 50% തീരുവ നിലവില്‍ വന്നാല്‍ രാജ്യത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വലിയ പ്രതിസന്ധി ഉടലെടുക്കുകയാണ്. ഇന്ത്യ ഒപ്പുവെക്കാന്‍ തയ്യാറായിട്ടുള്ള ഇന്തോ-യുഎസ്, ഇന്തോ – യു കെ സ്വതന്ത്ര വ്യാപാര […]
വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചു; വോട്ടുകൊള്ളക്കെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി
പറ്റ്‌ന : ബിഹാറിനെ ഇളക്കിമറിച്ച വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചു. സമാപന സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യാ മുന്നണി നേതാക്കളുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത മഹാറാലി നടന്നു. വോട്ടുകൊള്ളക്കെതിരായ പോരാട്ടം അവസാനിക്കുന്നില്ലെന്ന് സമാപന സമ്മേളനത്തില്‍ ലോകസഭയിലെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. മനുഷ്യക്കടലായിമാറിയ പറ്റ്‌ന ജനാധിപത്യം തകര്‍ക്കുന്ന മോദി സര്‍ക്കാറിനുള്ള താക്കീതാണ്. ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണിത്. ഗാന്ധിയില്‍ നിന്ന് അംബേദ്കറിലേക്ക് എന്ന പേരിലാണ് മാര്‍ച്ച്. വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ ഒതുങ്ങില്ലെന്നും മഹാരാഷ്ട്രയിലും വോട്ട് കൊള്ള നടന്നുവെന്നും […]
ചെങ്ങറ ഭൂസമര പ്രദേശത്ത് 1,136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം : ചെങ്ങറ ഭൂസമര പ്രദേശത്ത് 1,136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗസ്ഥരുമായും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, ഫാമിംഗ് കോര്‍പ്പറേഷന്‍ തുടങ്ങിയവരുമായും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണം. ഇവിടുത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. അടുത്തമാസം മുതല്‍ ഭക്ഷ്യ വസ്തുകള്‍ കൊടുക്കാന്‍ സഞ്ചരിക്കുന്ന റേഷന്‍കടകള്‍ ആരംഭിക്കും. തൊഴില്‍ കാര്‍ഡ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. കുട്ടികളുടെ പോഷകാഹരപ്രശനം പരിഹരിക്കാന്‍ നിലവിലുള്ള അഗന്‍വാടികളെ […]
ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി
കൊച്ചി : കേരളത്തിന്റെ സ്വപ്നപദ്ധതിയായ കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുരങ്കപാത പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. പ്രകടനപത്രികയിലെ വാഗ്ദാനമാണ് തുരങ്കപാത. പല വാഗ്ദാനങ്ങളും ജനങ്ങള്‍ കണ്ടതാണ്. 2016 ശേഷം നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെടുമെന്ന ശുഭപ്രതീക്ഷ ജനങ്ങള്‍ക്കുണ്ടായി. വ്യാപാര […]
മിസ്‌കുല്‍ മദീന ’25 നബിദിന സമ്മേളനത്തിന് കള്ളാറില്‍ തുടക്കം ഇമാം അബ്ദു സമദ് അശ്റഫി ഉത്ഘാടനം ചെയ്തു
രാജപുരം : പ്രവാചകന്‍ മുഹമ്മദ് നബി (സ്വ )യുടെ 1500 ആം ജന്മദിനാഘോഷം കള്ളാര്‍ നബിദിനാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2025 ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 1 വരെ സംഘടിപ്പിക്കുന്നു.. 29ന് മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.. തുടര്‍ന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ചെമ്മനാട് പതാക ഉയര്‍ത്തി. പരിപാടികളുടെ ഭാഗമായി പെണ്‍കുട്ടികളുടെ കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം നടന്ന നബിദിന സമ്മേളനത്തിന് മദ്രസ വിദ്യാര്‍ത്ഥി മാസ്റ്റര്‍ ഫെബിന്‍ അഹമ്മദ് ഖിറാഅത്ത് നടത്തി.അബ്ദുല്‍ ഷുക്കൂര്‍ […]
ചുളളിക്കര ഓണാഘോഷ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്‌നേഹാലയ സന്ദര്‍ശനം നാളെ
ചുളളിക്കര : കിടപ്പുരോഗികള്‍ക്കും ആരോരുമില്ലാതെ ദുരിതമനുഭവിക്കുന്നവരുമായ സഹജീവികള്‍ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ചുളളിക്കര ഓണാഘോഷ കമ്മറ്റി വിവിധ കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും സമാഹരിച്ച ഭക്ഷ്യവസ്തുക്കളും സാധനസാമഗ്രികളും നാളെ സ്‌നേഹാലയത്തിലെത്തിച്ച് കൈമാറും. വര്‍ഷങ്ങളായി ഓണക്കാലത്ത് ചുളളിക്കര ഓണാഘോഷ കമ്മിറ്റി നടത്തിവരുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണിത്. സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ 9746813474, 9061815434









