KERALA NEWS

ഇടുക്കിയില്‍ വീട്ടില്‍ ജനിച്ച നവജാത ശിശു മരിച്ചു

തൊടുപുഴ : ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയില്‍ വീട്ടില്‍ പ്രസവിച്ച നവജാത ശിശു മരിച്ചു. ജോണ്‍സണ്‍- വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ഇടുക്കി പോലീസും ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ആശുപത്രിയില്‍ പോകാന്‍ പലതവണ പറഞ്ഞിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ അജേഷ്‌കുമാര്‍ പ്രതികരിച്ചു. കര്‍ത്താവ് രക്ഷിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നതെന്നും പരാതി. ജോണ്‍സണ്‍ പാസ്റ്ററാണ്. കുട്ടിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. […]

NATIONAL NEWS

സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്,? നേപ്പാളില്‍ തെരുവിലിറങ്ങി യുവജനങ്ങള്‍;? 16 മരണം,? നൂറിലേറെ പേര്‍ക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളില്‍ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ യുവജനങ്ങളുടെ പ്രതിഷേധം. ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളാണ് നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. ഇതേത്തുടര്‍ന്ന് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു അടക്കമുള്ള പ്രധാന നഗരങ്ങളില്‍, കനത്ത പ്രതിഷേധമാണ് നടക്കുന്നത. ് അഴിമതിയും ദുര്‍ഭരണവും മറച്ചുവെക്കാനുള്ള സര്‍ക്കാരിന്റെ നീക്കമെന്ന് ചൂണ്ടികാണിച്ച് യുവജനങ്ങള്‍ക്കിടയില്‍ നിരോധനം വ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചു. അഴിമതി അവസാനിപ്പിക്കുക, അഭിപ്രായ പ്രകടനത്തിനുള്ള അവകാശം തടയല്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്. […]

Uncategorized

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ ആറ് ജില്ലകളിലലും 10ന് നാല് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലര്‍ട്ടുമാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ […]

LOCAL NEWS

രാജപുരം ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്‌ക്കുള്‍ 1986-87 എസ്എസ്‌സി ബാച്ച് ഒന്നിച്ചോരോണം പരിപാടി സംഘടിപ്പിച്ചു

രാജപുരം: ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്‌ക്കുള്‍ 1986-87 എസ്എസ്‌സി ബാച്ച് ഒന്നിച്ചോരോണം പരിപാടി സംഘടിപ്പിച്ചു.രാജപുരം എസ് എച്ച്് ഒ രാജേഷ് ഉദ്ഘാടനം ചെയ്തു. ടി.കെ സത്യന്‍ അധ്യക്ഷത വഹിച്ചു.പി ഡബ്ല്യു ഡി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സി.ജെ കൃഷ്ണന്‍, കേരള ട്രഷറി ഡയറക്ടര്‍ സാജന്‍,ജോയി പി . റ്റി,രാജപുരം എ എസ് ഐ ബിന്ദു,സജി സ്രായിപളളി എന്നിവര്‍ പ്രസംഗിച്ചു.എസ് എസ് എല്‍ സി, +2 വിജയിച്ച അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. പതിനെട്ടാം മൈലില്‍ നടന്ന പരിപാടിയില്‍ വിവിധ കലാപരിപാടികളും ഓണ […]

LOCAL NEWS

രാജപുരം ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്‌ക്കുള്‍ 1986-87 എസ്എസ്‌സി ബാച്ച് ഒന്നിച്ചോരോണം പരിപാടി സംഘടിപ്പിച്ചു

രാജപുരം : ഹോളിഫാമിലി ഹയര്‍സെക്കണ്ടറി സ്‌ക്കുള്‍ 1986-87 എസ്എസ്‌സി ബാച്ച് ഒന്നിച്ചോരോണം പരിപാടി സംഘടിപ്പിച്ചു.പാരപം എസ് എച്ച്് ഒ രാജേഷ് ഉദ്ഘാടനം ചെയ്തു. ടി.കെ സത്യന്‍ അധ്യക്ഷത വഹിച്ചു.പി ഡബ്ല്യു ഡി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സി.ജെ കൃഷ്ണന്‍, കേരള ട്രഷറി ഡയറക്ടര്‍ സാജന്‍,ജോയി പി . റ്റി,രാജപുരം എ എസ് ഐ ബിന്ദു,സജി സ്രായിപളളി എന്നിവര്‍ പ്രസംഗിച്ചു.എസ് എസ് എല്‍ സി, +2 വിജയിച്ച അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. പതിനെട്ടാം മൈലില്‍ നടന്ന പരിപാടിയില്‍ വിവിധ കലാപരിപാടികളും […]

LOCAL NEWS

അധ്യാപക ദിനത്തില്‍ കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു

രാജപുരം: അധ്യാപക ദിനത്തില്‍ കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് അധ്യാപകരായ സജി എം എ , റിട്ടയേഡ് അധ്യാപിക കെ എം മോളി , സാലു ഐലാറ്റില്‍ എന്നിവരെ പൊന്നാടയും മൊമെന്റോയും നല്‍കി ആദരിച്ചു. ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഒ സി ജോസഫ്, സെക്രട്ടറി ജയകുമാര്‍ എപി , കണ്ണന്‍ നായര്‍, അഷറഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

LOCAL NEWS

കോളിച്ചാലിലെ മാത്യു തൈപ്പറമ്പില്‍ (78) നിര്യാതനായി

കോളിച്ചാല്‍: മാത്യു തൈപ്പറമ്പില്‍ (78) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (പലാത്ത് കുടുബാംഗം). മക്കള്‍: ഫാ. മനോജ് മാത്യു (റൊസേരിയന്‍സ്), മനേഷ് മാത്യു. മരുമകള്‍: സിനി മനേഷ് സഹോദരങ്ങള്‍: അപ്പച്ചന്‍, പെണ്ണമ്മ, എല്‍സമ്മ, പിലോ, ലില്ലിക്കുട്ടി, ജോസ്, മിനി. മൃതസംസ്‌കാര ശുശ്രുഷകള്‍ 8-9-2025 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയ കുടുംബക്കല്ലറയില്‍ .

LOCAL NEWS

ചുള്ളിക്കര -കൊട്ടോടി സംയുക്ത നബിദിനാഘോഷകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ചുള്ളിക്കര, കൊട്ടോടി ടൗണുകളില്‍ നബിദിനറാലി സംഘടിപ്പിച്ചു

ചുള്ളിക്കര : പ്രവാചകന്‍ മുഹമ്മദ് നബി (സ്വ )യുടെ 1500 ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചുള്ളിക്കര -കൊട്ടോടി നബിദിനാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചുള്ളിക്കര, കൊട്ടോടി ടൗണുകളില്‍ നബിദിന ഘോഷയാത്ര നടത്തി. പ്രവാചക കീര്‍ത്തനങ്ങളുടെയും, ദഫ് മുട്ടുകളുടെയും അകമ്പടിയോടെ നടത്തിയ യാത്രയില്‍ ഇരു ജമാഅത്ത് കമ്മറ്റി, നബിദിന കമ്മിറ്റി ഭാരവാഹികള്‍, മദ്രസ വിദ്യാര്‍ത്ഥി കള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് മൗലിദ് പാരായണവും അന്നദാനവും നടത്തി. ചുള്ളിക്കര ജമാഅത്ത് ഖത്തീബ് ഹാഫിള് മുഹമ്മദ് ശഫീഖ് റഹ്‌മാനി, റഷീദ് […]

KERALA NEWS

തിരുവോണ ദിവസം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി

തിരുവനന്തപുരം : തിരുവോണ ദിവസം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. ഇന്ന് ഉച്ചയോടെയാണ് നാല് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിട്ടിയത്. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് കുഞ്ഞിനെ ലഭിച്ചത്. തുമ്പ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

KERALA NEWS

തൃശൂര്‍ ഡിഐജി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ‘കൊലച്ചോറ് സമരം’

തൃശൂര്‍: തൃശൂരില്‍ ഡിഐജി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ‘കൊലച്ചോറ് സമരം’ നടത്തി. കുന്നംകുളത്തെ കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീകാത്മക സമരം. മര്‍ദിച്ച പോലീസുകാരുടെ മുഖംമൂടി ധരിച്ച് പോലീസ് യൂണിഫോം ധരിച്ചാണ് സമരക്കാര്‍ പ്രതിഷേധത്തിനെത്തിയത്. ഡിഐജി ഓഫീസിന് മുന്നിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധവും നടത്തിയിരുന്നു. പോലീസ് സ്റ്റേഷനുകളില്‍ ആളുകളെ തല്ലിക്കൊല്ലുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. 2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം […]