തിരുവനന്തപുരം|: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ. ബില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. അക്രമകാരികളായ മൃഗങ്ങളെ വെടിവെച്ച് കൊല്ലാമെന്നാണ് ബില്ലില്‍ പറയുന്നത്. ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും ഉള്‍പ്പെടെ അംഗീകാരം ഇതിന് ആവശ്യമാണ്. വനം വകുപ്പുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലിനും കൂടി മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യഭൂമിയിലെ ചന്ദനം വനം വകുപ്പ് വഴി മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.
Author: kcadmin
ഗോത്രബന്ധു വികസന പദ്ധതികള്‍ നേരിട്ട് കണ്ട് പഠിച്ച് വിദേശ സംഘം
രാജപുരം: സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് (CRD ) നബാര്‍ഡ് ആദിവാസി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലയിലെ കോടോം -ബേളൂര്‍ പഞ്ചായത്തിലെ 500കുടുംബങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതിയെ കുറിച്ചു പഠിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിധിനി സംഘം തായന്നൂരിലെത്തി. തിരുവനന്തപുരത്തെ കാന്താരി എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്റര്‍നാഷണല്‍ ഇംപാക്ട് ലീഡര്‍ഷിപ്പ് ട്രെയിനിംഗിന്റെ ഭാഗമായുള്ള ഫീല്‍ഡ് പഠനത്തിനായാണ് 22 അംഗ സംഘം എത്തിയത്. കാമറൂണ്‍, ജര്‍മനി, കോംഗോ, ഘാന, ലൈബീരിയ, നേപ്പാള്‍, നൈജീരിയ, […]
35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഹാജിറുമ്മയുടെ സ്ഥലത്തിന് പട്ടയമായി
പാറപ്പള്ളി: കഴിഞ്ഞ 35 വര്‍ഷമായി പാറപ്പള്ളി പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ഹാജിറുമ്മയ്ക്ക് സ്ഥലത്തിന് പട്ടയം ലഭിച്ചു. സെപ്തം ഒന്ന് കാസര്‍കോട് നടന്ന പട്ടയമേളയുടെ ഭാഗമായാണ് ഹാജിറുമ്മയ്ക്കും പട്ടയം അനുവദിച്ചത്.ഹാജിറുമ്മയും മകളും പാറപ്പള്ളിയിലെ പുറമ്പോക്ക് ഭൂമിയില്‍ ഉദാരമതികള്‍ നിര്‍മ്മിച്ചു നല്‍കിയ വീട്ടില്‍ താമസിച്ചുവരവെ നിരവധി തവണ പട്ടയത്തിനു വേണ്ടി അപേക്ഷ നല്‍കിയെങ്കിലും പട്ടയം ലഭിച്ചിരുന്നില്ല. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡന്റുമായ പി. ദാമോദരന്റെ നിരന്തരമായ ഇടപ്പെടലിന്റെ ഭാഗമായാണ് ഹാജിറുമ്മയുടെ പട്ടയം എന്ന സ്വപ്നം സാക്ഷാല്‍കരിക്കുന്നത്. ഹാജിറുമ്മയുടെ വീട്ടില്‍ […]
ബിനോയ് വിശ്വം വീണ്ടും സി പി ഐ സെക്രട്ടറി
ആലപ്പുഴ : സി പി ഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയാണ് ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിച്ചത്. നേതാക്കള്‍ കൈയടിയോടെയാണ് നിര്‍ദേശം പാസ്സാക്കിയത്. 2023 മുതല്‍ സംസ്ഥാന സെക്രട്ടറിയാണെങ്കിലും ബിനോയ് വിശ്വത്തെ ആദ്യമായാണ് സംസ്ഥാന സമ്മേളനം സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്. 2022ല്‍ നടന്ന സി പി ഐയുടെ സംസ്ഥാന സമ്മേളനത്തില്‍ കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് […]
ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023- 24 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ് സ്‌കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് […]
ഇന്ത്യയില്‍ ജീവിതശൈലീ രോഗങ്ങള്‍ മൂലമുള്ള മരണം വര്‍ദ്ധിച്ചതായി പഠനം
ഇന്ത്യയില്‍ ജീവിതശൈലീ രോഗങ്ങള്‍ (Non-communicable diseases – NCDs) മൂലമുള്ള മരണനിരക്ക് വര്‍ദ്ധിച്ചതായി പുതിയ പഠനം. ഹൃദയസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ കാരണം മരിക്കുന്നവരുടെ എണ്ണം 2010-നും 2019-നും ഇടയില്‍ വര്‍ദ്ധിച്ചതായി പ്രശസ്ത മെഡിക്കല്‍ ജേര്‍ണലായ ‘ദി ലാന്‍സെറ്റി’ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളേജ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ മജീദ് എസ്സാറ്റിയുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഈ കാലയളവില്‍ സ്ത്രീകളില്‍ മരണസാധ്യത 2.1% വര്‍ദ്ധിച്ചപ്പോള്‍ പുരുഷന്മാരില്‍ ഇത് 0.1% […]
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോടോം-ബേളൂര്‍, കാലിച്ചാനടുക്കം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നാളെ
രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തില്‍ റോഡ് പുനരുദ്ധാരണത്തിനുള്ള ടെന്‍ഡര്‍ നടപടിയില്‍ ഭരണസമിതി തീരുമാനം അട്ടിമറിച്ചുകൊണ്ട് മിനുട്സില്‍ കൃത്രിമം കാണിച്ച് പ്രതിപക്ഷ വാര്‍ഡുകളെ പൂര്‍ണ്ണമായും തഴഞ്ഞതിലും, ഇടതുപക്ഷ ഭരണത്തില്‍ പഞ്ചായത്തില്‍ നടക്കുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കോടോം-ബേളൂര്‍,കാലിച്ചാനടുക്കം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10.30 ന് കോടോം ബേളൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.
ജല്‍ ജീവന്‍ മിഷന്‍ പദ്ധതി: നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി
തിരുവനന്തപുരം : ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് നബാര്‍ഡില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് മന്ത്രിസഭാ യോഗത്തിന്റെ അനുമതി. 8,862.95 കോടി രൂപയുടെ വായ്പാ അനുമതി തത്വത്തില്‍ നല്‍കുകയും ആദ്യ ഘട്ടത്തില്‍ 5,000 കോടി രൂപ എടുക്കാന്‍ അനുവദിക്കുകയും ചെയ്യും. 6,033 കോടി രൂപയാണ് ജല്‍ ജീവന്‍ മിഷന് സംസ്ഥാന സര്‍ക്കാര്‍ നാലുവര്‍ഷംകൊണ്ട് നല്‍കിയത്. ജൂലൈ വരെയുള്ള കണക്ക് പ്രകാരമാണിത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യചെലവ് വഹിക്കുന്ന പദ്ധതിക്കായി ഇതുവരെയുള്ള 11,643 കോടി രൂപയില്‍ 5,610 […]
ജെന്‍ സി പ്രക്ഷോഭം; മലയാളി വിനോദസഞ്ചാരികള്‍ നേപ്പാളില്‍ കുടുങ്ങി
കോഴിക്കോട് : ജെന്‍ സി പ്രക്ഷോഭം രൂക്ഷമായ നേപ്പാളില്‍ മലയാളികളായ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ് സംഘത്തിലുള്ളത്. കാഠ്മണ്ഡുവിലെ ഗോസാല പ്രദേശത്താണ് സംഘം ഇപ്പോഴുള്ളത്. പ്രക്ഷോഭകര്‍ റോഡില്‍ ടയര്‍ ഇട്ട് കത്തിച്ച് പ്രതിഷേധിക്കുന്നതിനാല്‍ മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഭക്ഷണമോ വെള്ളമോ താമസ സൗകര്യമോ കിട്ടാത്ത അവസ്ഥയുമുണ്ട്. അടുത്തിടെ നേപ്പാളിലെത്തിയ സംഘം കാഠ്മണ്ഡുവിലേക്ക് പോകുന്നതിനിടെയാണ് സംഘര്‍ഷത്തെ കുറിച്ച് അറിയുന്നത്. സംഘര്‍ഷം രൂക്ഷമായതോടെ യാത്ര പ്രതിസന്ധിയിലാവുകയായിരുന്നുവെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു. പോലീസ് […]
ജെന്‍ സി പ്രക്ഷോഭം; മലയാളി വിനോദസഞ്ചാരികള്‍ നേപ്പാളില്‍ കുടുങ്ങി
കാഴിക്കോട് : ജെന്‍ സി പ്രക്ഷോഭം രൂക്ഷമായ നേപ്പാളില്‍ മലയാളികളായ നിരവധി വിനോദസഞ്ചാരികള്‍ കുടുങ്ങി. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലക്കാരാണ് സംഘത്തിലുള്ളത്. കാഠ്മണ്ഡുവിലെ ഗോസാല പ്രദേശത്താണ് സംഘം ഇപ്പോഴുള്ളത്. പ്രക്ഷോഭകര്‍ റോഡില്‍ ടയര്‍ ഇട്ട് കത്തിച്ച് പ്രതിഷേധിക്കുന്നതിനാല്‍ മുന്നോട്ട് നീങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഭക്ഷണമോ വെള്ളമോ താമസ സൗകര്യമോ കിട്ടാത്ത അവസ്ഥയുമുണ്ട്. അടുത്തിടെ നേപ്പാളിലെത്തിയ സംഘം കാഠ്മണ്ഡുവിലേക്ക് പോകുന്നതിനിടെയാണ് സംഘര്‍ഷത്തെ കുറിച്ച് അറിയുന്നത്. സംഘര്‍ഷം രൂക്ഷമായതോടെ യാത്ര പ്രതിസന്ധിയിലാവുകയായിരുന്നുവെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു. പോലീസ് […]









