അട്ടേങ്ങാനം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ വയമ്പ് നേരംകാണാതടുക്കത്തെ അങ്കണ്‍വാടിക്ക് കാസറഗോഡ് വികസന പാക്കേജ് -തൃതല പഞ്ചായത്ത് ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവര്‍ത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ടി. വി. ജയചന്ദ്രന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാരായ ജയന്തി പി. വി, മിനി.കെ. എ,നിര്‍മ്മിതി കേന്ദ്രം എ ഇ അതുല്‍രാജ്, […]
Author: kcadmin
നേരംകാണാതടുക്കം അങ്കണ്‍വാടി കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു
അട്ടേങ്ങാനം: കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ വയമ്പ് നേരംകാണാതടുക്കത്തെ അങ്കണ്‍വാടിക്ക് കാസറഗോഡ് വികസന പാക്കേജ് -തൃതല പഞ്ചായത്ത് ഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവര്‍ത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം ടി. വി. ജയചന്ദ്രന്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാരായ ജയന്തി പി. വി, മിനി.കെ. എ,നിര്‍മ്മിതി കേന്ദ്രം എ ഇ അതുല്‍രാജ്, എ […]
കെ.വി.വി.എസ് കളളാര്‍ യൂണിറ്റ് ഒരുമിച്ച് ഒരു ഓണവും ഓണസദ്യയും പരിപാടി സംഘടിപ്പിച്ചു
കളളാര്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റിന്റെ ഒരുമിച്ച് ഒരു ഓണവും ഓണസദ്യയും ട്രേഡേഴ്‌സ് ഫാമിലി വെല്‍ഫെയര്‍ ഫണ്ട് വിതരണവും നടത്തി. ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ടോമി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ വെല്‍ഫെയര്‍ ഫണ്ട് വിതരണ ഉദ്ഘാടനം ചെയ്തു. കെ വി വി എസ് ജില്ലാ ജനറല്‍b സെക്രട്ടറി കെ ജെ സജി ഓണ സന്ദേശം നല്‍കി. […]
പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണം: കേരളാ പ്രവാസി സംഘം ഏരിയ സമ്മേളനം
പനത്തടി: പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും പ്രവാസികള്‍ക്കുള്ള പെന്‍ഷന്‍ തുകയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് ഉറപ്പ് വരുത്തണമെന്നും കേരളാ പ്രവാസി സംഘം പനത്തടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ജലീല്‍ കാപ്പില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കപില്‍ തായന്നൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി പി ചന്ദ്രന്‍ , ജില്ലാ കമ്മിറ്റി അംഗം അബ്ദുള്‍റഹ്‌മാന്‍,സിപിഐഎം ഏരിയ കമ്മിറ്റി മെമ്പര്‍ പി.കെ രാമചന്ദ്രന്‍ , ലോക്കല്‍ സെക്രട്ടറി ജിനോ ജോണ്‍, ഒക്ലാവ് കൃഷ്ണന്‍ […]
സ്‌നേഹതീരം കൂട്ടായ്മ ബന്തടുക്കയുടെ ഓണാഘോഷ പരിപാടിയും കുടുംബ സംഗമവും നടത്തി പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു
ബന്തടുക്ക: 1978- 79 എസ് എസ് എല്‍ സി ബാച്ച് ബന്തടുക്കയുടെ ഓണാഘോഷ പരിപാടികളും കുടുംബ സംഗമവും ബന്തടുക്ക ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്നു. പൂക്കള മത്സരം, നാടന്‍ പാട്ടുകള്‍, സിനിമാറ്റിക്ക് ഡാന്‍സ്, തുടങ്ങിയ ഒട്ടേറെ കലാ പരിപാടികളും, കായിക മത്സരങ്ങളും നടത്തപ്പെട്ടു. സംസ്ഥാനത്തെ മികച്ച അദ്ധ്യാപനത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ച എസ് എസ് എല്‍ സി ബാച്ച് അംഗമായ .പി.ഗോപാലകൃഷ്ണന്റെ ഭാര്യ.വനജ ടീച്ചര്‍ക്ക് സ്‌നേഹതീരം കൂട്ടായ്മയുടെ സ്‌നേഹാദരവ് നല്‍കി. ഈ വര്‍ഷംഎം ബി ബി […]
ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം; ജയിക്കാന്‍ 18 ഉത്തരങ്ങള്‍ ശരിയാകണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം.നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാന്‍ 18 ഉത്തരങ്ങള്‍ ശരിയാക്കണം. നേരത്തെ 12 ഉത്തരങ്ങള്‍ ശരിയായാല്‍ മതിയായിരുന്നു. ഓരോ ഉത്തരം മാര്‍ക്ക് ചെയ്യാന്‍ 30 സെക്കന്‍ഡുകള്‍ നല്‍കും നേരത്തെയിത് 15 സെക്കന്‍ഡ് ആയിരുന്നു. പുതിയ സമ്പ്രദായം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ലൈസന്‍സ് എടുക്കാന്‍ അപേക്ഷിച്ചിരുന്നയാള്‍ക്ക് ഡ്രൈവിങ് സ്‌കൂള്‍ മുഖേനയാണ് ലേണേഴ്‌സ് ടെസ്റ്റിനുള്ള ചോദ്യോത്തരങ്ങള്‍ അടങ്ങിയിരുന്ന പുസ്തകം നല്‍കിയിരുന്നത്. എന്നാല്‍, മോട്ടോര്‍ വാഹന […]
അംഗണ്‍വാടി വികസനം: വാര്‍ഡംഗത്തെ അനുമോദിച്ചു
രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ പേരടുക്കം അംഗന്‍വാടിയുടെ സമഗ്ര വികസനത്തിനായി പ്രവര്‍ത്തിച്ച 14-ാം വാര്‍ഡംഗം എം.കൃഷ്ണകുമാറിനെ എഎല്‍എംസി (അംഗനവാടി ലെവല്‍ മോണിറ്ററിംഗ് ആന്റ് സപ്പോര്‍ട്ടിംഗ് കമ്മിറ്റി) അനുമോദിച്ചു. അംഗന്‍വാടി വര്‍ക്കര്‍ സരോജിനി അധ്യക്ഷത വഹിച്ചു. റിട്ട.പോസ്റ്റ് മാസ്റ്റര്‍ കെ.കുമാരന്‍ അനുമോദനം നടത്തി. എഎല്‍എംസി അംഗം മനോജ് താന്നിക്കാല്‍ സ്വാഗതം പറഞ്ഞു. എഎല്‍എംസി അംഗം രവീന്ദ്രന്‍ കൊട്ടോടി, മുന്‍ അംഗനവാടി വര്‍ക്കര്‍ ബ്രജീത്ത, ആശാവര്‍ക്കര്‍മാരായ വിമല, ബിസി ജോണ്‍ എന്നിവര്‍ സംസാരിച്ചു. ജെ എച്ച്‌ഐ സലാവുദ്ധീന്‍നന്ദിപറഞ്ഞു.
ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം പാണത്തൂരില്‍ ഒരുക്കങ്ങള്‍ തുടങ്ങി
പാണത്തൂര്‍ : പാണത്തൂര്‍ ശ്രീ രാജരാജേശ്വരി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. നാളെ വൈകുന്നേരം നാലുമണിക്ക് താലപ്പൊലിയേന്തിയ ബാലികമാരും, ഉണ്ണിക്കണ്ണന്‍മാരും, ഗോപികമാരും, മുത്തുക്കുടകളും, വാദ്യമേളങ്ങളും, വിവിധ നിശ്ചല ദൃശ്യങ്ങളും അണിനിരക്കുന്ന ശോഭായാത്ര കാട്ടൂര്‍ വീട്ടില്‍ നിന്ന് ആരംഭിക്കും. 6 മണിക്ക് പാണത്തൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിക്കുന്ന ശോഭായാത്രയ്ക്ക് ശേഷം ഉറിയടിയും, സനുപ്രിയയും സംഘവും അവതരിപ്പിക്കുന്ന കൃഷ്ണനാട്ടവും, തച്ചങ്ങാട് പ്രിയദര്‍ശിനി കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന കൈ കൊട്ടിക്കളിയും നടക്കും. […]
ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം പാണത്തൂരില്‍ ഒരുക്കങ്ങള്‍ തുടങ്ങി
പാണത്തൂര്‍ : പാണത്തൂര്‍ ശ്രീ രാജരാജേശ്വരി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. നാളെ വൈകുന്നേരം നാലുമണിക്ക് താലപ്പൊലിയേന്തിയ ബാലികമാരും, ഉണ്ണിക്കണ്ണന്‍മാരും, ഗോപികമാരും, മുത്തുക്കുടകളും, വാദ്യമേളങ്ങളും, വിവിധ നിശ്ചല ദൃശ്യങ്ങളും അണിനിരക്കുന്ന ശോഭായാത്ര കാട്ടൂര്‍ വീട്ടില്‍ നിന്ന് ആരംഭിക്കും. 6 മണിക്ക് പാണത്തൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിക്കുന്ന ശോഭായാത്രയ്ക്ക് ശേഷം ഉറിയടിയും, സനുപ്രിയയും സംഘവും അവതരിപ്പിക്കുന്ന കൃഷ്ണനാട്ടവും, തച്ചങ്ങാട് പ്രിയദര്‍ശിനി കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന കൈ കൊട്ടിക്കളിയും നടക്കും. […]
സംസ്ഥാനത്ത് ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചത് 17 പേര്‍; വ്യക്തത വരുത്തി ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചവരുടെ എണ്ണത്തില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണക്കില്‍ പറയുന്നത്. ഈ മാസം 10ലെ കണക്കനുസരിച്ച് ഈ വര്‍ഷം രോഗം റിപ്പോര്‍ട്ട് ചെയ്ത 60 പേരില്‍ 42 പേര്‍ക്ക് രോഗം സംശയിക്കുന്നുവെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതില്‍ ഇപ്പോള്‍ തിരുത്തല്‍ വരുത്തിയിരിക്കുകയാണ്. ഇക്കൊല്ലം 66 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു, […]







