കൊച്ചി : പെട്രോള്‍ പമ്പുകളില്‍ യാത്രക്കാര്‍ക്ക് ശുചിമുറി സൗകര്യം ആവശ്യമാണെന്നതില്‍ ഉറച്ച് ഹൈക്കോടതി. ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ശുചിമുറി സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. വിഷയത്തില്‍ ദേശീയപാതാ അതോറിറ്റിയെ (എന്‍ എച്ച് എ ഐ) കോടതി വിമര്‍ശിച്ചു. യാത്രക്കാര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ദേശീയപാത് അതോറിറ്റി ആണ്. കൃത്യമായ ദൂരപരിധിയില്‍ ഇത്തരം സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം എന്‍ എച്ച് […]
Author: kcadmin
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് നാളെ തുറക്കും
കാഞ്ഞങ്ങാട്: മാസങ്ങളായുളള കാത്തിരിപ്പിനൊടുവില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് യാര്‍ഡ് നാളെ തുറന്നു കൊടുക്കും. ഇതോടെ ആറുമാസത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പഴയപടി പ്രവേശിച്ചു തുടങ്ങും. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായിരുന്ന ബസ് സ്റ്റാന്‍ഡ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ വേണ്ടിയാണ് അടച്ചി ട്ടത്. ഏപ്രില്‍ ഒന്നുമുതല്‍ സ്റ്റാന്‍ഡിലേക്ക് ബസുകളുടെ പ്രവേശനം നിരോധിച്ചിരുന്നു. ഒന്നരമാസം കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന പ്രവൃത്തിക്കായി ആറുമാസത്തേക്ക് അടച്ചിട്ടതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യാര്‍ഡ് കോണ്‍ക്രീറ്റ് ജോലിക്ക് വേണ്ടി മാത്രം ഇത്രയും നാള്‍ അടച്ചിടേണ്ട കാര്യമുണ്ടാ […]
അംഗന്‍വാടി തല പോഷണ മാസാചരണത്തിന് തുടക്കമായി .
പനത്തടി: അംഗന്‍വാടി തല പോഷണ മാസാചരണത്തിന് തുടക്കമായി. പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പേക്ഷണ മാസാചരണവും, ന്യൂട്രീഷന്‍ എക്‌സിബിഷനും നടന്നു. വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പനത്തടി – രാഷ്ട്രീയ പോഷന്‍മായുടെ ഭാഗമായി ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന അംഗന്‍വാടി തല പോഷണ മാസാചരണത്തിനും, ന്യൂട്രീഷന്‍ എക്‌സിബിഷനും തുടക്കമായി. ഇതിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ തച്ചര്‍കടവ്, വെള്ളക്കല്ല് അംഗന്‍വാടികളില്‍ വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ […]
പത്തനംതിട്ട പോക്സോ കേസ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വകുപ്പുതല ശിപാര്‍ശ
പത്തനംതിട്ട: പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിച്ചതില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വകുപ്പുതല ശിപാര്‍ശ. തിരുവല്ല ഡി വൈ എസ് പി. നന്ദകുമാര്‍, ആറന്മുള സി ഐ. പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയത്. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസിന്റെ അന്തസ്സിന് കോട്ടം വരുത്തി എന്നാണ് കണ്ടെത്തല്‍. പതിനാറുകാരിയായ പെണ്‍കുട്ടി അതിക്രൂര പീഡനത്തിന് ഇരയായ കേസിലാണ് നടപടി. കേസില്‍ കോന്നി മുന്‍ ഡി വൈ എസ് പി. […]
പോലീസ് മര്‍ദനം; കെ എസ് യു പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം : പോലീസ് കസ്റ്റഡി മര്‍ദനത്തില്‍ പ്രതിഷേധിച്ചുള്ള കെ എസ് യു മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടുള്ള മാര്‍ച്ചില്‍ പോലീസിനു നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഒടുവില്‍ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാനും ശ്രമിച്ചു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്.
കോടോം -ബേളൂര്‍ , കാലിച്ചാനടുക്കം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോടോം- ബേളൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
അട്ടേങ്ങാനം : കോടോം- ബേളൂര്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ റോഡ് നവീകരണത്തിനായുള്ള പണ്ട് അനുവദിക്കുന്നതില്‍ പ്രതിപക്ഷ വാര്‍ഡുകളെ പൂര്‍ണമായും തഴഞ്ഞുകൊണ്ട് തികച്ചും ഏകപക്ഷീയമായി ടെന്‍ഡറിനുള്ള പട്ടിക തയ്യാറാക്കിയതില്‍ പ്രതിഷേധിച്ച് കോടോം- ബേളൂര്‍, കാലിച്ചാനടുക്കം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന 6,7,12, 15 എന്നീ വാര്‍ഡുകളില്‍ കൂടി രണ്ടു വീതം റോഡുകള്‍ 20.5.2025 ലെ ഭരണസമിതി യോഗത്തില്‍ വായിച്ച് അംഗീകരിച്ചിരുന്നെങ്കിലും മിനിട്‌സ് രേഖപ്പെടുത്തി പൂര്‍ണ്ണമാക്കിയപ്പോള്‍ ഒരു റോഡ് […]
തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു
തൃശൂര്‍: തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കബറടക്കം പിന്നീട് . തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പ്, താമരശേരി രൂപതാ ബിഷപ്പ് എന്നീ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് . 2007 മുതല്‍ കാച്ചേരിയിലെ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ജീവന്‍ ടിവിയുടെ സ്ഥാപക ചെയര്‍മാന്‍ ആണ്. […]
പാണത്തൂര്‍ അരിപ്രോഡിലെ കല്ലോലിമറ്റത്തില്‍ ഏലിക്കുട്ടി നിര്യാതയായി
രാജപുരം: പാണത്തൂര്‍ അരിപ്രോഡിലെ കല്ലോലിമറ്റത്തില്‍ ഏലിക്കുട്ടി (74) നിര്യാതയായി. പരേത കോഴിച്ചാല്‍ പ്ലാക്കൂട്ടം കുടുംബാംഗമാണ്. സംസ്‌കാരം നാളെ ബുധനാഴ്ച 3 മണിക്ക് പാണത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ജോസഫ്. മക്കള്‍: ആന്‍സി, ജോളി, മിനി, ബിന്ദു, സൗമ്യ. മരുമക്കള്‍: ജോയി പവ്വത്ത്, ടോമി തുരുത്തിയില്‍, ബിജോയ് വെട്ടിക്കാട്ടില്‍, തോമസ് കുട്ടി നിലയ്ക്കല്‍, ജോണ്‍ പാലത്തിങ്കല്‍. സഹോദരങ്ങള്‍: ദേവസ്യ, മാത്യു, ഇട്ടിയവിര, കുഞ്ഞുമോന്‍, കുട്ടിയമ്മ, അന്നമ്മ, മോളി.
പീച്ചി പോലീസ് മര്‍ദനത്തില്‍ നടപടി. എസ് എച്ച് ഒ. പി എം രതീഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
തൃശൂര്‍ : പീച്ചി പോലീസ് മര്‍ദനത്തില്‍ നടപടി. എസ് എച്ച് ഒ. പി എം രതീഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ദക്ഷിണ മേഖലാ ഐ ജിയാണ് നടപടി സ്വീകരിച്ചത്. മര്‍ദനം നടന്ന് ഒന്നര വര്‍ഷത്തിനു ശേഷമാണ് നടപടി. കേസില്‍ അന്വേഷണം നേരിടുമ്പോഴും രതീഷിന് സ്ഥാനക്കയറ്റം നല്‍കിയിരുന്നു. നിലവില്‍ കടവന്ത്ര എസ് എച്ച് ഒ ആണ് രതീഷ്. അഡീഷണല്‍ എസ് പി. ശശിധരന്റെ അന്വേഷണത്തില്‍ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 2023 മേയിലാണ് ഹോട്ടല്‍ ഉടമയായ കെ പി […]
പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
ചുള്ളിക്കര : പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം നടത്തിയ ‘ ഞാന്‍ പഠിപ്പു തീര്‍ന്ന പെണ്‍കുട്ടി എന്ന പുസ്തകത്തെ പറ്റി നടന്ന ചര്‍ച്ചയില്‍, യുവ കവി ‘ മനോജ് കോടോത്ത് ‘ പുസ്തകത്തെ പറ്റി സംസാരിക്കുന്നു. പ്രതിഭാ പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പുസ്തക ചര്‍ച്ചയില്‍ ബാലകൃഷ്ണന്‍ ജി, മോഹനന്‍. കെ, നാരായണന്‍. പി, സാവിത്രി സി കെ, റീന. കെ, വിമല. കെ, ഷീല. കെ,ഷാബു.കെ.വി എന്നിവര്‍ പങ്കെടുത്തു.







