എ ഡി എം. നവീന്‍ ബാബുവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ദിവ്യയെ റിമാന്‍ഡ് ചെയ്തത്. ദിവ്യയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റും. ദിവ്യ നാളെ ജാമ്യാപേക്ഷ നല്‍കും. ദിവ്യയെ ഇന്ന് ഉച്ചയോടെ വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂര്‍ കണ്ണപുരത്തു വച്ചാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനക്കു ശേഷം […]
Author: kcadmin
പി പി ദിവ്യ റിമാന്‍ഡില്‍; കണ്ണൂര്‍ വനിതാ ജയിലിലേക്ക്
എ ഡി എം. നവീന്‍ ബാബുവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ദിവ്യയെ റിമാന്‍ഡ് ചെയ്തത്. ദിവ്യയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റും. ദിവ്യ നാളെ ജാമ്യാപേക്ഷ നല്‍കും. ദിവ്യയെ ഇന്ന് ഉച്ചയോടെ വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂര്‍ കണ്ണപുരത്തു വച്ചാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനക്കു ശേഷം […]
അന്തരിച്ച ബാലന്‍ മാസ്റ്റര്‍ വിശിഷ്ട വ്യക്തിത്വത്തിനുടമ
സ്‌നേഹത്തിന്റെ വിശാലതയെ ലോഭം കൂടാതെ വികസിപ്പിക്കുന്നതിന്, കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്ന സംഘടനക്ക് രൂപവും ഭാവവും നല്‍കുവാന്‍ Adv MCV ഭട്ടതിരിപ്പാടിനൊപ്പം നിന്നു പ്രവര്‍ത്തിച്ച മഹത്തരമായ, വിശിഷ്ട വ്യക്തിത്വം. വയോജനങ്ങളുടെ നാളെ കളേപ്പറ്റിയാണവര്‍ ചിന്തിച്ചത്. ആ ചിന്തകള്‍ കൊണ്ട് വയോജന ക്ഷേമം ഉറപ്പാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചരിത്രത്തിന്റെ ഭാഗമായി ക്കഴിഞ്ഞു. വയോജനങ്ങളുടെ ഭാവി അവസ്ഥ എന്തായിരിക്കുമെന്ന് ആരും ചിന്തിക്കാതിരുന്ന സമയത്ത് , അതു കാലേ കൂട്ടി ചിന്തിക്കുവാനും വരാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരങ്ങള്‍ കണ്ടു […]
കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സ്ഥാപക ജന സെക്രട്ടറി പി ബാലന്‍ മാസ്റ്റര്‍ നിര്യാതനായി
കൂത്തുപറമ്പ് : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സ്ഥാപക ജന സെക്രട്ടറിയും 11 വര്‍ഷം സംസ്ഥാന പ്രസിഡന്റുമായിരുന്ന പി ബാലന്‍ മാസ്റ്റര്‍ (84) അന്തരിച്ചു. സംസ്‌കാരം നാളെ 10.30ന് വീട്ടുവളപ്പില്‍. വെള്ളമുണ്ട ജിഎല്‍പി, തലക്കാണി ജിഎല്‍പി, കോട്ടയം മലബാര്‍ ഗവ. ജിയുപി എന്നിവിടങ്ങളിലെ സേവനങ്ങള്‍ക്ക് ശേഷം കൂത്തുപറമ്പ് ഗവ.എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. സി കെ ജി തീയേറ്റേഴ്‌സ് രക്ഷാധികാരിയും പെന്‍ഷനേഴ്‌സ് യൂണിയന്‍ ഭാരവാഹിയുമായിരുന്നു. സീനിയര്‍ സിറ്റിസണ്‍സ് ഫോറം സ്ഥാപക ജനറല്‍ സെക്രട്ടറി, പിന്നീട് 11 വര്‍ഷത്തോളം […]
പാണത്തൂര്‍ പവിത്രംകയത്തെ കൊന്നക്കാട്ടിലില്‍ ത്രേസ്യാമ്മ അബ്രഹാം നിര്യാതയായി. സംസ്‌ക്കാരം നാളെ
പാണത്തൂര്‍: പവിത്രംകയത്തില്‍ താമസിക്കുന്ന അബ്രഹാം കൊന്നക്കാട്ടിലിന്റെ ഭാര്യ ത്രേസ്യാമ്മ അബ്രഹാം (76) നിര്യാതയായി. മക്കള്‍: സോണി, സിനി. മരുമക്കള്‍: മനേഷ്, ബബിത. മൃതസംസ്‌കാര ശുശ്രൂഷകള്‍ നാളെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 1.30ന് പവിത്രങ്കയത്തുള്ള വസതിയില്‍ ആരംഭിച്ച് പാണത്തൂര്‍ ദൈവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും.
32കാരിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പാമ്പ് കടിയേറ്റതാണെന്ന് സംശയം
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 32കാരിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാവുങ്കല്‍ കണ്ണാട്ടു ജംഗ്ഷന് സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ശ്രുതി ഉറക്കമുണരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. പാമ്പു കടിയേറ്റതാണെന്ന് സംശയമുണ്ട്. സിവില്‍ പോലീസ് ഓഫിസറാണ് ജ്യോതിഷ്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു.
ആഢംബര ജീവിതത്തിനായി മോഷണം; കൊല്ലത്ത് ഇന്‍സ്റ്റഗ്രാം താരം പിടിയില്‍
ആഡംബര ജീവിതം നയിക്കാനായി ബന്ധുവിന്റേയും സുഹൃത്തിന്റേയും വീടുകളില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച ഇന്‍സ്റ്റഗ്രാം താരം പിടിയില്‍. ഭജനമഠം സ്വദേശിനി മുബീനയാണ് അറസ്റ്റിലായത്. ഭര്‍തൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടില്‍ നിന്ന് 17 പവന്‍ സ്വര്‍ണമാണ് മുബീന മോഷ്ടിച്ചത്. ചിതറ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറിലാണ് മുബീനയുടെ ഭര്‍തൃസഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷണം പോകുന്നത്. ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന്‍ വീതമുള്ള രണ്ട് ചെയിന്‍, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവയാണ് […]
പാലക്കാട് കാര്‍ മതിലില്‍ ഇടിച്ച് അപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു
പാലക്കാട് കൊപ്പത്ത് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് മരിച്ചു. മലപ്പുറം ചങ്ങരംകുളം കൊക്കൂര്‍ സ്വദേശി സജ്ന ( 43 ) ഭര്‍തൃ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരുക്കേറ്റ ഇരുവരേയും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ മതിലിലും സമീപത്തെ മരത്തിലും ഇടിച്ചു. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് […]
പൂടംകല്ല് ബഡ്‌സ് സ്‌കൂളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം: ജവഹര്‍ പൂടംകല്ല്, യെനപ്പായ മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് കള്ളാര്‍, പനത്തടി, കോടോം ബേളൂര്‍, ബളാല്‍ എന്നി പഞ്ചായത്തുകളും വിവിധ സന്നദ്ധ സംഘടനകളും മായി സഹകരിച്ച് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് പൂടംകല്ല് ബഡ്‌സ് സ്‌കൂളില്‍ സംഘടിപ്പിച്ചു. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാനും കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. യെനപ്പേയമെഡിക്കല്‍ കോളേജ് ആശുപത്രി പി ആര്‍ ഒ നിസാര്‍ അഹമ്മദ് […]
ജോലി ഒഴിവ്
രാജപുരം : പുഞ്ചക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ഒരു LPST തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച30/10/2024 ബുധനാഴ്ച രാവിലെ 10.30 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്നു. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്(9744166311-HM) ബളാന്തോട്: ബളാന്തോട് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എല്‍ പി എസ് ഡി മലയാളം തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം 28-10-2024 തിങ്കളാഴ്ച രാവിലെ 10.30ന് […]