KERALA NEWS

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 30വരെ നീട്ടി. മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിങ് സമയമാണ് പുതുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,29, 49, 049 പേര്‍ മസ്റ്ററിങ്ങാണ് പൂര്‍ത്തിയായത്. മുഴുവന്‍ പേരുടെയും മസ്റ്ററിങ് പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയാണ് മസ്റ്ററിങ് ഈ മാസം 30 വരെ നീട്ടിയിരിക്കുന്നതെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനവും മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി […]

KERALA NEWS

ആലപ്പുഴ വീയാപുരത്ത് ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു

ആലപ്പുഴ വീയാപുരത്ത് ഇടിമിന്നലേറ്റ് സ്ത്രീ മരിച്ചു. ആനാരി വലിയ പറമ്പില്‍ ശ്യാമള (58) ആണ് മരിച്ചത്. വീയപുരം വിത്ത് ഉല്‍പാദന കേന്ദ്രത്തിലെ പുഞ്ചയില്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം  

LOCAL NEWS

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നീലേശ്വരം: വെടിക്കെട്ട് അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.154 പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപ്പിടിച്ചാണ് അപകടം. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ക്ഷേത്ര സമിതി ഭാരവാഹികളടക്കമുള്ള പ്രതികള്‍ക്ക് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി രാജേഷ് എന്നിവര്‍ക്കാണ് […]

LOCAL NEWS

കൊട്ടോടി ശുചിത്വ ടൗണായി പ്രഖ്യാപിച്ചു

കൊട്ടോടി : നവംബര്‍ 1 കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിത വിദ്യാലയമായി കൊട്ടോടി ഹൈസ്‌കൂളും ഹരിത ടൗണ്‍ ആയി കൊട്ടോടി ടൗണ്‍ ഇന്ന് പ്രഖ്യാപിച്ചു മാലിന്യമുക്തം പദ്ധതിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നവംബര്‍ ഒന്നാം തീയതി കേരള കേരള പിറവി ദിനമായ ഇന്ന് കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജോസ് പുതുശ്ശേരി കാലായില്‍ സ്വാഗതവും പറഞ്ഞു സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ കെ ഗോപി, […]

KERALA NEWS

എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് മൂന്നിന്; ഹയര്‍ സെക്കന്‍ഡറി ആറിന്

ഇത്തവണത്തെ എസ് എസ് എല്‍ സി പരീക്ഷ 2025 മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ. രാവിലെ 9.30നാണ് പരീക്ഷകള്‍ തുടങ്ങുക. ഫെബ്രുവരി 17ന് തുടങ്ങി 21ന് അവസാനിക്കുന്ന രൂപത്തിലാണ് മോഡല്‍ പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. ഐ ടി മോഡല്‍ പരീക്ഷ 2025 ജനുവരി 20 മുതല്‍ 30 വരെയുള്ള തീയതികളിലും പൊതു പരീക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 14 വരെയുള്ള തീയതികളിലും നടത്തും. മേയ് മാസം മൂന്നാം ആഴ്ചയ്ക്കു മുമ്പ് ഫലപ്രഖ്യാപനമുണ്ടാവും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി […]

LOCAL NEWS

ഒടയംഞ്ചാല്‍ പാക്കം മൂത്താടിയിലെ സി.ജാനകി നിര്യാതയായി

ഒടയംഞ്ചാല്‍ പാക്കം മൂത്താടിയിലെ സി.ജാനകി (67) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി.ദാമോദരന്‍, മക്കള്‍: അഭിലാഷ്, അഖിലേഷ്, രഞ്ജിത്ത് മരുമക്കള്‍: നീതു അശ്വതി.  

LOCAL NEWS

രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു

രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കേരളപ്പിറവി ദിനം ആഘോഷിച്ചു. മലയാള ദിനത്തില്‍ ചേര്‍ന്ന അസംബ്ലിയില്‍ പ്രധാനാധ്യാപകന്‍ എബ്രാഹം കെ.ഒ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി സോണി കുര്യന്‍ കുട്ടികള്‍ക്ക് കേരളപ്പിറവി സന്ദേശം നല്‍കി. മധുരം നുകര്‍ന്നും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

LOCAL NEWS

പാണത്തൂരിലെ ടി സി സുകുമാരന്‍ നായര്‍ നിര്യാതനായി

പാണത്തൂര്‍ : പാണത്തൂരിലെ സൂര്യ ബുക്ക് സ്റ്റാള്‍ & സി. എസ്. സി സെന്റര്‍ ഉടമ ടി സി സുകുമാരന്‍ നായര്‍ നിര്യാതനായി. സിപിഐഎം പാണത്തൂര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ,എ ഐ കെ എസ് മുന്‍ പനത്തടി ഏരിയ ജോയിന്റ് സെക്രട്ടറി, പാണത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ മുന്‍ പി ടി എ പ്രസിഡന്റ്. പാണത്തൂര്‍ വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ സുശീല, മക്കള്‍ :സുജിത് കുമാര്‍ (ഗള്‍ഫ്) സുധീഷ് […]

LOCAL NEWS

പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ ടൗണിനെ മാലിന്യ മുക്ത ടൗണ്‍ ആയി പ്രഖ്യാപിച്ചു

കോളിച്ചാല്‍ : മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പനത്തടി പഞ്ചായത്തിലെ കോളിച്ചാല്‍ ടൗണിനെ മാലിന്യ മുക്ത ടൌണ്‍ ആയി പ്രഖ്യാപിച്ചു. പ്രസന്ന പ്രസാദ് പ്രഖ്യാപനം നടത്തി. പി.എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എം. പത്മകുമാരി, പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ മഞ്ജുഷ, എന്‍. വിന്‍സന്റ്, രാധാ സുകുമാരന്‍, കെ.കെ വേണുഗോപാല്‍ സി ഡി എസ് പ്രസിഡണ്ട് ചന്ദ്രമതിയമ്മ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.പി […]

LOCAL NEWS

ക്ലീനാവാന്‍ കോടോം-ബേളൂര്‍: തട്ടുമ്മല്‍ ശുചിത്വ ടൗണായി പ്രഖ്യാപിച്ചു

അട്ടേങ്ങാനം: മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പയിന്‍ന്റെ ഭാഗമായി നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ തട്ടുമ്മല്‍ ടൗണിനെ സമ്പൂര്‍ണശുചിത്വ ടൗണ്‍ ആയി പ്രഖ്യാപിച്ചു. പ്രഖ്യാപന പരിപാടി കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ എന്‍ എസ്, പഞ്ചായത്ത് മെമ്പര്‍മാരായ കെ ബാലകൃഷ്ണന്‍, ബിന്ദു അയറോട്ട്, റിസോഴ്‌സ് പേഴ്‌സണ്‍ കെ രാമചന്ദ്രന്‍ മാസ്റ്റര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ ചന്ദ്രന്‍ പോര്‍ക്കളം, […]