LOCAL NEWS

കാറ്റും മഴയും: മരം വീണ് ഇലക്ടിക് ലൈൻ തകർന്നു, വെളളരിക്കുണ്ട് കോളനി ഇരുട്ടിൽ

ചുളളിക്കര: വൈകീട്ടുണ്ടായ മഴയിലും കാറ്റിലും കോടോം-ബേളൂർ പഞ്ചായത്തിലെ വെളളരിക്കുണ്ട് കോളനിയിലെ വൈദ്യുതി ലൈനിൽ മരം പൊട്ടി വീണ് ലൈൻ തകർന്നതോടെ കോളനിയിലെ വീടുകൾ ഇരുട്ടിലായി.ചെറിയൊരു മരകൊമ്പ് വീണാൽ പോലും ഇവിടെ വൈദ്യിതി ലൈൻ പൊട്ടി വീഴുന്നത് പതിവായിരിക്കുകയാണെന്ന് കേളനിവാസികൾ പറയുന്നു. 1992-ൽ സ്ഥാപിച്ചതാണ് കോളനിയിലേക്കുളള വൈദ്യിതി ലൈൻ. പഴക്കം ചെന്ന വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കണമെന്ന് കോളനി നിവാസികളുടെ ആവശ്യം അധികൃതർ ഇതേ വരെ ചെലികൊണ്ടിട്ടില്ല. കഴിഞ്ഞ ദിവസം തൂങ്ങൽ കോളനിയിൽ നടത്തിയ പരാതി പരിഹാര അദാലത്തിലും ഈ […]

LOCAL NEWS

കോടോം ബേളൂർ പഞ്ചായത്തിലെ മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ് ഓഫീസിൽ എസ് ടി ഓവർസിയറെ നിയമിക്കണമെന്ന് ആവശ്യം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി

അട്ടേങ്ങാനം: കഴിഞ്ഞ ആറുമാസത്തിൽ അധികമായി കോടോം ബേളൂർ പഞ്ചായത്തിലെ മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ് ഓഫീസിൽ എസ് ടി ഓവർസിയർ തസ്തികയിൽ ഒഴിവ് നികത്താതെ ജനറൽ വിഭാഗത്തിലുള്ളവരെ തിരുകി കയറ്റി ജോലി ചെയ്യിപ്പിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. കോൺഗ്രസിന്റെ പഞ്ചായത്തംഗം പലതവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും ഇവർ ആരോപിക്കുന്നു.. കോൺഗ്രസ് പാർലമെന്റ് പാർട്ടി നേതാവ് രാജീവൻ ചീരോലിന്റെ നേതൃത്വത്തിലാണ് ഏകദിന ഉപവാസം നടത്തിയത്. ഡിസിസി സെക്രട്ടറി പി വി സുരേഷ് […]

LOCAL NEWS

ഉറുകുഴിയിൽ മേരി (70) നിര്യാതയായി

ചുള്ളിക്കര : കൊട്ടോടി പേരടുക്കം ഉറുകുഴിയിൽ പരേതനായ ബേബിയുടെ ഭാര്യ മേരി (70) നിര്യാതയായി . മൃതസംസ്‌കാരം ഇന്ന് (  ബുധൻ) വൈകുന്നേരം നാലിന് ചുള്ളിക്കര സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ . മക്കൾ : ഷിബി, ഷിനി ബിന്ദു ,സിന്ധു . മരുമക്കൾ : ജോയി വെച്ചു വെട്ടിക്കൽ (റാണിപുരം -പനത്തടി) , രാജു മങ്ങാട്ട് (രാമപുരം), ഫ്രാൻസിസ് ഒഴുങ്ങാലിൽ (ബളാംതോട് ) , ജെയിംസ് ആനിമൂട്ടിൽ(മാലക്കല്ല്)

DISTRICT NEWS

ില്ലയുടെ ആദ്യ വനിതാ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്് ഉപഹാരം നൽകി

കേരള ജല അതോറിറ്റി എംഡിയായി സ്ഥലം മാറി പോകുന്ന ജില്ലയുടെ ആദ്യ വനിതാ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എന്റെ കേരളം പ്രദർശന വിപണ മേള, ജില്ലാതല സംഘടാക സമിതിക്കും ജില്ലാ പഞ്ചായത്തിനും വേണ്ടിയുള്ള ഉപഹാരം അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ കൈമാറി. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ നടന്ന രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ സമാപന സമ്മേളനത്തിലാണ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന് ആദരം നൽകിയത്. കാസർകോട് […]

LOCAL NEWS

സ്്‌നേഹദീപം പുരുഷ സ്വയം സഹായ സംഘം കുടുംബസംഗമം സംഘടിപ്പിച്ചു

പൂടംകല്ല്് സ്്‌നേഹദീപം പുരുഷ സ്വയം സഹായ സംഘം കുടുംബസംഗമം സംഘടിപ്പിച്ചു.സംഘം പ്രസിഡന്റ്് ബേബി ജോർജ്ജ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് കരുണാകരൻ അധ്യക്ഷത വഹിച്ചു. ജയസുധ സംസാരിച്ചു. സംഘം സെക്രട്ടറി രാമകൃഷ്ണൻ സ്വാഗതവും മധു മണിക്കല്ല്് നന്ദിയും പറഞ്ഞു.തുടർന്ന് പുരുഷന്മാരുടെ തിരുവാതിര,കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.  

KERALA NEWS

ബോട്ടുകളിൽ പരിശോധന ഉണ്ടാകുന്നത് അപകടം ഉണ്ടാകുമ്പോൾ മാത്രം : വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : താനൂർ ബോട്ട് ദുരന്തത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെ വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബോട്ടുകളിൽ പരിശോധന ഉണ്ടാകുന്നത് അപകടം നടക്കുമ്പോൾ മാത്രമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഇനി 25 ആളുകൾ മരിക്കുമ്പോഴാണ് വീണ്ടും പരിശോധന നടത്തുന്നത്.അതുവരെ പരിശോധന ഉണ്ടാവില്ലെന്നും ഗോവിന്ദൻ വിമർശിച്ചു. ഞായർ രാത്രി ഏഴുമണിയോടെ ഉണ്ടായ ബോട്ടപകടത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 22 പേരാണ് മരണപ്പെട്ടത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. […]

LOCAL NEWS

സംസ്ഥാന ഹൈവേയിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു

ബളാംതോട് : ക്ലീൻ പനത്തടിയുടെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കെ.ജെ ജെയിംസിന്റെ നേതൃത്വത്തിൽ ബളാംന്തോട് മുതൽ മാവുങ്കാൽ വരെയുള്ള സ്റ്റേറ്റ് ഹൈവേയുടെ ഇരുവശത്തുമുള്ള വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വാർഡിലെ 5 മുതൽ +2 വരെയുള്ള വിദ്യാർത്ഥികളും കുടുംബശ്രീയംഗങ്ങളും ചേർന്ന് ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറി. സിസ്റ്റർ ഷീന. സിസ്റ്റർ ശോഭന, ജോർജ് വർഗ്ഗീസ്, കു ഞ്ഞികൃഷ്ണൻ എം.ജയശ്രീ, ഐസി ഐസക്ക്, സ്മിത, ബിന്ദു, തങ്കമണി എന്നിവർ നേതൃത്വം നൽകി ഇതിൽ പങ്കെടുത്ത […]

KERALA NEWS

സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്ന് നിഖില വിമൽ

കണ്ണൂർ:മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ചകൾ സജീവമാണ്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ സംബന്ധിച്ച് രണ്ടാഴ്ച മുൻപ് നിർമ്മാതാവായ എം രഞ്ജിത്ത് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി നിഖില വിമൽ. കണ്ണൂർ പ്രസ് ക്ലബ് ജേർണലിസ്റ്റ് വോളി ലീഗിന്റെ തീം സോംഗ് പ്രകാശനത്തിനിടെ സംസാരിക്കുകയായിരുന്നു നടി. സിനിമാ സെറ്റുകളിൽ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതിൽ തെറ്റില്ലെന്നാണ് നിഖില പറഞ്ഞത്. കണ്ണൂർ പ്രസ് ക്ലബ് […]

NATIONAL NEWS

പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോ?ഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചു; യുവാവ് കൊല്ലപ്പെട്ടു

പെരുമ്പാവൂർ: പെരുമ്പാവൂരിൽ കംപ്രസർ പമ്പ് ഉപയോ?ഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചതിന് പിന്നാലെ യുവാവ് മരിച്ചു. അതിഥി തൊഴിലാളിയാണ് മരച്ചിത്. പെരുമ്പാവൂരിൽ ജോലിക്കെത്തിയതായിരുന്നു യുവാവ്. പെരുമ്പാവൂർ മലമുറി പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായി അസം സ്വദേശിയാണ് മരിച്ചത് . മിന്റു എന്നാണ് യുവാവിന്റെ പേര്, സംഭവുമായി ബന്ധപ്പെട്ട് സിദ്ധാർത്ഥ് എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പംപടി പൊലീസാണ് അറസ്റ്റുചെയ്തത്. യുവാവിന്റെ കൂടെ ജോലി ചെയ്യുന്ന ആളാണ് ഇയാൾ.    

LOCAL NEWS

മാലിന്യ മുക്ത കേരളം: പൊതു സ്ഥല ശുചീകരണം നടത്തി

അമ്പലത്തറ: ജനകീയ മാലിന്യ മുക്ത ക്യാമ്പയിന്റെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് നേതൃത്വത്തിൽ അമ്പലത്തറ ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി. പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു.പഞ്ചായത്ത് ഹെൽത്ത് ഇൻപെക്ടർ ഒ വി.സുമിത്രൻ പദ്ധതി വിശദീകരിച്ചു.പി.എൽ.ഉഷ, കലാരഞ്ജിനി, വി.കെ.കൃഷ്ണൻ സി.പി.സവിത എന്നിവർ സംസാരിച്ചു.വാർഡ് കൺവീനർ പി ജയകുമാർസ്വാഗതംപറഞ്ഞു.