പാറപ്പള്ളി : കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 19-ാം വാർഡിൽ നൂറ് ദിനം പൂർത്തീകരിച്ച തൊഴിലാളികൾ, കുടുംബശ്രീ അരങ്ങ് കലോൽസവത്തിൽ പഞ്ചായത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ രഞ്ജുഷ ബാലൂർ, താലൂക്ക് തലത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ഷാന ബാലൂർ എന്നിവർക്കും കെട്ടിട നികുതി പിരിവിൽ നൂറു ശതമാനം കൈവരിക്കാൻ നേതൃത്വം നൽകിയ വാർഡ് ക്ലർക്ക് പ്രസീദ മധു എന്നിവർക്കും വാർഡ് സമിതി നേതൃത്വത്തിൽ അനുമോദനം നൽകി.അതോടൊപ്പം മാലിന്യ മുക്ത ജനകീയ കൺവെൻഷനും മാലിന്യമുക്ത […]
Author: kcadmin
കൊട്ടോടിയിൽ ചെക്ക്് ഡാം; എം എൽ എ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു
ചുളളിക്കര: കൊട്ടോടിയിൽ ചെക്ക്് ഡാം; എം എൽ എ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. പാലപ്പുഴ ചെക്ക്ഡാം ശക്തിപ്പെടുത്തി കൊണ്ട് കൊട്ടോടി ജലക്ഷാമം പരിഹരിക്കാൻ കഴിയുമെന്ന ജലവിഭവ വകുപ്പ് എഞ്ചിനിയേഴ്‌സിന്റെ സാങ്കേതിക വാദഗതികളോട് യോജിക്കാൻ കഴിയില്ലെന്ന് കൊട്ടോടി ചെക്ക്ഡാം ആക്ഷൻകമ്മറ്റി ചെയർമാൻ രത്‌നാകരൻ നമ്പ്യാർ,കൺവീനർ എം ജെ സോജൻ എന്നിവർ ‘ഗ്രാമശബ്ദത്തോട ്’ പറഞ്ഞു. ഇതു സംബന്ധിച്ചു തീരുമാനമുണ്ടാക്കാൻ കാഞ്ഞങ്ങാട്ട് എം എൽ എയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമുണ്ടാക്കാനായില്ല. ഇ.ചന്ദ്രശേഖരൻ എ എൽ എ […]
അട്ടേങ്ങാനം കൂലോത്തുംകാലിലെ ടി എൻ മുരളീധരൻ (61)നിര്യാതനായി
അട്ടേങ്ങാനം : കൂലോത്തുംകാലിലെ ടി എൻ മുരളീധരൻ (61)നിര്യാതനായി. ഭാര്യ ഗംഗ മുരളി.അച്ഛൻ പരേതനായ നീലകണ്ഠപ്പിള്ള, അമ്മ തങ്കമ്മ ടി.എം .മക്കൾ രേഷ്ടി.ടിഎം, രശ്മി. ടി.എം. മരുമക്കൾ ശശികുമാർ.പി(കാറഡുക്ക ), ദേവനന്ദൻ (പൊടുത്തുരുത്തി, നീലേശ്വരം ). സഹോദരങ്ങൾ സോമൻ ടി.എൻ(വാ യാട്ടുപറമ്പ് ), രാജു. ടി.എൻ (ചാണൊക്കുണ്ട് ), ടി. എൻ. ചന്ദ്രൻ (അട്ടേങ്ങാനം ), ടി. എൻ. മോഹനൻ (അട്ടേങ്ങാനം ), രാജമ്മ (ബളാന്തോട് ), മിനി(മണക്കടവ്).
സൗജന്യ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു
ഇരിയ : മഹാത്മ ചാരിറ്റബിൾ ട്രസ്റ്റിന്റേയും, തേജസ് സ്വയം സഹായ സംഘത്തിന്റെയും , ബെസ്റ്റ് റാങ്ക് പി.എസ്. സി. അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. സൗജന്യ കണ്ണട വിതരണ പരിപാടി കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. പുല്ലൂർ പെരിയ പഞ്ചായത്ത് 6ാം വാർഡ് മെമ്പർ രജനി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ […]
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി
കാഞ്ഞങ്ങാട് : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി.റെഡ് ക്രോസ് സൊസൈറ്റി കാസറഗോഡ് ജില്ലാ ബ്രാഞ്ച് നിർധനരായ കുടുംബങ്ങൾക്ക് നൽകുന്ന കിച്ചൺ സെറ്റിന്റെ വിതരണോൽഘാടനം നിർവ്വഹിച്ചു സാംസാരിക്കുകയായിരുന്നു എം പി. ചടങ്ങിൽ കാസർഗോഡ് ജില്ലാ ബ്രാഞ്ചിലെ മുതിർന്ന സജീവ പ്രവർത്തകരായ ബാബു രാജേന്ദ്ര ഷേണായ്, പി കണ്ണൻ, ഇ എൻ ഭവാനി ‘അമ്മ, എച്ച് കെ മോഹൻദാസ്, എച്ച് എസ് ഭട്ട് എന്നിവരെ ആദരിക്കുകയും ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ഓഫീസിൽ […]
കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ജലബജറ്റ് ശില്പശാല നടത്തി
അട്ടേങ്ങാനം :കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ ജലബജറ്റ് ശില്പശാല നടത്തി. രൂക്ഷമായ വരൾച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വരുംനാളിൽ ലഭ്യമാകുന്ന മഴയുടെ അളവും, പഞ്ചായത്തിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് പരിഗണിച്ചും, ഇവ തമ്മിലുള്ള അന്തരം പ്രതിദിനം രേഖപ്പെടുത്തുക എന്നതാണ് ജലബജറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ അദ്ധ്യക്ഷനായ ശിൽപശാല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതം പറഞ്ഞു. മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് […]
രാജപുരം ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്‌കൂളിൽ സമ്മർ ഹോക്കി ക്യാമ്പിന് തുടക്കമായി
രാജപുരം: രാജപുരം ഹോളിഫാമിലി ഹയർ സെക്കണ്ടറി സ്‌കൂളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമുണർത്തി സമ്മർ ഹോക്കി ക്യാമ്പ് ‘2K23’ യ്ക്ക് തുടക്കമായി. 15 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് സ്‌കൂൾ മാനേജർ ഫാദർ:ജോർജ്ജ് പുതുപ്പറമ്പിലിന്റെ അദ്ദ്യക്ഷതയിൽ കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ T K നാരായണൻ ഉദ്ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ശ്രീ O A അബ്രഹാം, PTA പ്രസിഡന്റ് ശ്രീ പ്രഭാകരൻ,കായിക അധ്യാപകൻ Dr: സിബി ലൂക്കോസ് എന്നിവർ സംസാരിച്ചു ക്യാമ്പ് നയിക്കുന്നത് ശ്രീ അനീഷ്‌കുമാർ(XARMY).











