കോടോത്ത് : 64ാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സ്‌റ്റേജ് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. നവംബര്‍ 1ന് സമാപിക്കും. കോടോത്ത് സ്‌ക്കുളില്‍ ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ ശ്രീജ.പി അധ്യക്ഷത വഹിച്ചു. സിനിമാനടന്‍ സ്‌ന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായി.പ്രശസ്ത കവി സി.എം വിനയചന്ദ്രന്‍ പുസ്തകങ്ങളുടെ കൂട്ടുകാരി കുമാരി.ശിവദ മോഹനന് നല്‍കി സുവനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു. കലോത്സവ ലോഗ രൂപകല്‍പ്പന ചെയ്ത അജിത്ത് ഭീമനടി,സ്വാഗതഗാനം എഴുതിയ അപര്‍ണ്ണ ഉണ്ണി,സ്വാഗത ഗാനം ചിട്ടപ്പെടുത്തിയ ഹരിമുരളി […]
Author: kcadmin
രജത ജൂബിലി സമാപനവും വികസന സദസ്സും സംഘടിപ്പിച്ച് കളളാര്‍ പഞ്ചായത്ത്
കളളാര്‍: 25 വര്‍ഷം പൂര്‍ത്തിയാക്കിയ പഞ്ചായത്തിന്റെ രജത ജൂബിലി സമാപനവും വികസന സദസ്സും സംഘടിപ്പിച്ച് കളളാര്‍ പഞ്ചായത്ത്. 2025 മാര്‍ച്ചില്‍ വനിതോസ്തവത്തോടൊ ആരംഭിച്ച് രജത ജൂബിലി ആഘോഷങ്ങളുടെ സമാപനമാണ് ഇന്ന് നടന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റ്‌റിംഗ്കമ്മറ്റി ചെയര്‍മാന്‍ കെ.ഗോപി റിപ്പോര്‍ട്ട് അവതരിച്ചിച്ചു.ജില്ലാ പഞ്ചായത്തംഗം സിനോജ് ചാക്കോ,ബ്ലോക്ക മെമ്പര്‍ സി.രേഖ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റ്‌റിംഗ് മകമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗീത.പി, ആരോഗ്യ-വിദ്യാഭ്യസ സ്റ്റാന്റ്‌റിംഗ് മകമ്മറ്റി […]
ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ട്രോഫി കമ്മിറ്റിയുടെ ഓഫീസ് ‘വിക്ടറി പീക്ക്’ഉദ്ഘാടനംചെയ്തു
കോടോത്ത് : 64-മത് ഹോസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കോടോത്ത് ഡോ:അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ട്രോഫി കമ്മിറ്റിയുടെ ഓഫീസ് ‘വിക്ടറി പീക്ക്’ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ സൂര്യ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വയമ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മിറ്റി കണ്‍വീനര്‍ ലീന ബി സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി പങ്കെടുത്തു. തുടര്‍ന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് […]
പടുപ്പ് ആനക്കല്ലിലെ പാറശ്ശേരിയില്‍ മേരി നിര്യാതയായി
പടുപ്പ്:ആനക്കല്ലിലെ പാറശ്ശേരിയില്‍ ചാണ്ടിയുടെ ഭാര്യ മേരി (68)നിര്യാതയായി. മക്കള്‍:സിസ്റ്റര്‍ ജോണ്‍സി (തിരുഹൃദയ സഭാംഗം ആസാം),,ആന്‍സി(സ്റ്റാഫ് സാന്‍ജിയോ സെന്‍(ടല്‍ സ്‌കൂള്‍ പടുപ്പ്),സീന (നെട്ടണ കര്‍ണാടക)മരുമകന്‍:സജി(നെട്ടണ കര്‍ണാടക)സഹോദരങ്ങള്‍:ഏലിക്കുട്ടി,ഫിലുപ്പച്ചന്‍,പാപ്പച്ചന്‍,വത്സമ്മ. സംസ്‌കാരം29/10/2025 ബുധനാഴ്ച രാവിലെ 11മണിക്ക് പടുപ്പ് സെന്റ് ജോര്‍ജ് പള്ളിസിമിത്തേരിയില്‍
അമീബിക്ക് മസ്തിഷ്‌ക ജ്വരം: സംസ്ഥാന ആരോഗ്യ വകുപ്പ്-ഐ സി എം ആര്‍ സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു
കോഴിക്കോട് : അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിക്കുന്നതിന്റെ കാരണങ്ങളറിയാന്‍ ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ സി എം ആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേര്‍ന്നുള്ള ഫീല്‍ഡുതല പഠനം ആരംഭിച്ചു. കോഴിക്കോട്ടാണ് പഠനം ആരംഭിച്ചത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലും പഠനം നടത്തും. 2024 ആഗസ്റ്റ് മാസത്തില്‍ കേരളത്തിലേയും ഐ സി എം ആര്‍, ഐ എ വി, പോണ്ടിച്ചേരി എ വി ഇന്‍സ്റ്റിറ്റ്യൂട്ട്, […]
അടുത്ത വര്‍ഷത്തെ കായികമേള കണ്ണൂരില്‍; മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള കണ്ണൂരില്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 67-ാമത് സ്‌കൂള്‍ കായിക മേള ഇന്ന് അവസാനിക്കും. 19,310 കുട്ടികളാണ് കായിക മേളയില്‍ പങ്കെടുത്തത്. ഇത് ലോക റെക്കോര്‍ഡ് ആണ്. മേളയില്‍ സ്വര്‍ണം നേടുന്ന അര്‍ഹരായ കുട്ടികള്‍ക്ക് വീട് വച്ച് നല്‍കും. ഇതിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കുമെന്നും സന്‍മനസുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാവാമെന്നും മന്ത്രി പറഞ്ഞു. കായിക മേളയിലെ പ്രായതട്ടിപ്പ് വിഷയത്തില്‍ അന്വേഷണം നടത്തി ഉചിതമായ തീരുമാനം എടുക്കും. ഉത്തേജക പരിശോധനയ്ക്കുള്ള […]
സംസ്ഥാന സ്‌കൂള്‍ കായികമേള: മലപ്പുറം വീണ്ടും അത്‌ലറ്റിക്‌സ് ചാംപ്യന്മാര്‍
തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മലപ്പുറം വീണ്ടും അത്‌ലറ്റിക്‌സ് ചാംപ്യന്മാര്‍. പാലക്കാടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിച്ചാണ് അത്‌ലറ്റിക്‌സ് കിരീടം തുടര്‍ച്ചയായി രണ്ടാം തവണയും മലപ്പുറം സ്വന്തമാക്കിയത്. സീനിയര്‍ റിലേ മത്സരത്തിന് മുന്‍പ് പാലക്കാടിനായിരുന്നു മുന്‍തൂക്കം. അത്‌ലറ്റിക്‌സിലെ അവസാന പോരാട്ടമായ സീനിയര്‍ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും റിലേയില്‍ പാലക്കാടിനെ പരാജയപ്പെടുത്തി സ്വര്‍ണം കരസ്ഥമാക്കി മലപ്പുറം അത്‌ലറ്റിക്‌സില്‍ ആധിപത്യം ഉറപ്പിച്ചു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരത്തിനാണ് ഓവറോള്‍ കിരീടം. ദിവസങ്ങള്‍ക്ക് മുമ്പേ മറ്റു ജില്ലകളെ പിന്നിലാക്കി വലിയ കുതിപ്പ് കാഴ്ചവെച്ച് […]
പി എം ശ്രീ: സി പി ഐ മന്ത്രിസഭാ യോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കും
ആലപ്പുഴ : പി എം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. വിട്ടുവീഴ്ചക്കു തയ്യാറല്ലെന്ന് അറിയിച്ച സി പി ഐ പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിസഭാ യോഗങ്ങളില്‍ നിന്നു വിട്ടു നില്‍ക്കും. സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനിടെയാണ് ചര്‍ച്ച നടത്താന്‍ സന്നദ്ധ അറിയിച്ച് മുഖ്യമന്ത്രിയുടെ വിളി വന്നത്. ചര്‍ച്ച കഴിയുന്നതുവരെ മറ്റു തീരുമാനങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. മുഖ്യമന്ത്രി […]
64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ കോടോത്ത്് തുടക്കം; നവംബര്‍ 1 ന് സമാപിക്കും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
രാജപുരം : 64-ാമത് ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവം നാളെ മുതല്‍ നവംബര്‍ 1 വരെ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കോടോത്ത് ആദ്യമായി നടക്കുന്ന അഞ്ച് ദിവസത്തെ കലാ മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 29 ന് ഉച്ചകഴിഞ്ഞ് 3ന് കാഞ്ഞിരത്തുങ്കാലില്‍ നിന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര, തുടര്‍ന്ന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയാകും. കവി വിനയചന്ദ്രന്‍ കലോത്സവ സുവ നീര്‍ പ്രകാശനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി […]
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ അന്തിമ വോട്ടര്‍പട്ടികയായി
കാസര്‍കോട് : കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും തിരുത്തലുകള്‍ക്കും ശേഷം തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കി. ജില്ലയില്‍ 5,19,821 പുരുഷന്മാരും 5,82,177 സ്ത്രീകളും 12 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരുമുള്‍പ്പെടെ ആകെ 11,02,084 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 74 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടും. പഴയ വോട്ടര്‍പട്ടികയെ അപേക്ഷിച്ച് 7,687 വോട്ടമാര്‍ ഇത്തവണ അധികമായി പട്ടികയില്‍ ഇടംപിടിച്ചു.നേരത്തേ 5,16,419 പുരുഷന്മാരും 5,77,893 സ്ത്രീകളും 11 ട്രാന്‍സ്ജെന്‍ഡര്‍മാരുമുള്‍പ്പെടെ 10,94,323 വോട്ടര്‍മാരാണുണ്ടായിരുന്നത്. 9,956 പുരുഷന്മാരും 12,579 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമുള്‍പ്പെടെ 22,536 വോട്ടുകള്‍ പുതുതായി […]










