തിരുവനന്തപുരം : മട്ടന്നൂര്‍ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ നവംബര്‍ 4, 5 തീയതികളില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 2025 ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനാണ് അവസരമുള്ളത്. അനര്‍ഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബര്‍ 4, 5 തീയതികളില്‍ അപേക്ഷിക്കാം. പ്രവാസി ഭാരതീയര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ […]
Author: kcadmin
കോഴിക്കോട് മുതുകാട് നേരിയ ഭൂചലനം
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തില്‍ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. വൈകിട്ട് 4.45ഓടെയാണ് ഭൂമിക്കടിയില്‍ നിന്ന് ശബ്ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മുതുകാട് രണ്ടാം ബ്ലോക്ക് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ സെക്കന്റുകള്‍ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു. പെരുവണ്ണാമൂഴി അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളാണ് ഇത്.
മലയാള ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു ; മികച്ച ചിത്രം: മഞ്ഞുമ്മല്‍ ബോയ്സ്, മികച്ച നടന്‍ മമ്മൂട്ടി-ഭ്രമയുഗം
തൃശൂര്‍ : 55 ആമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗം എന്ന സിനിമയിലെ മികച്ച അഭിനയമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. മികച്ച നടിയായി ഷംല ഹംസയും തിരഞ്ഞെടുക്കപ്പെട്ടു. ‘ഫെമിനിച്ചി ഫാത്തിമ’യിലെ അഭിനയത്തിനാണ് പുരസ്‌കാരം. 2024 ലെ പുരസ്‌കാരം സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപിച്ചത്. ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. മികച്ച വസ്ത്രാലങ്കാരം: സമീറ (രേഖാ ചിത്രം, ബൊഗെന്‍ വില്ല), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് സയനോര […]
മലയാള ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു ; മികച്ച ചിത്രം: മഞ്ഞുമ്മല്‍ ബോയ്സ്, മികച്ച നടന്‍ മമ്മൂട്ടി-ഭ്രമയുഗം
തൃശൂര്‍ : 55 ആമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗം എന്ന സിനിമയിലെ മികച്ച അഭിനയമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. മികച്ച നടിയായി ഷംല ഹംസയും തിരഞ്ഞെടുക്കപ്പെട്ടു. ‘ഫെമിനിച്ചി ഫാത്തിമ’യിലെ അഭിനയത്തിനാണ് പുരസ്‌കാരം. 2024 ലെ പുരസ്‌കാരം സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപിച്ചത്. ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ് റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. മികച്ച വസ്ത്രാലങ്കാരം: സമീറ (രേഖാ ചിത്രം, ബൊഗെന്‍ വില്ല), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് സയനോര […]
കര്‍ഷക കോണ്‍ഗ്രസ് കര്‍ഷക രക്ഷായാത്രയ്ക്ക് കോളിച്ചാല്‍, കള്ളാര്‍, ഒടയംചാല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി
രാജപുരം : കര്‍ഷകരോടുള്ള കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയ്‌ക്കെതിരെയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യുവും ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയവും ചേര്‍ന്ന് നയിക്കുന്ന ജാഥയ്ക്ക് കര്‍ഷക കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം കമ്മിറ്റി കോളിച്ചാലി നല്‍കിയ സ്വീകരണത്തില്‍ യോഗത്തില്‍ കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ജോണി തോലാമ്പുഴ അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രിധരന്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ ജെ ജെയിംസ്, പഞ്ചായത്തംഗങ്ങളായ രാധാ സുകുമാരന്‍, […]
അതിദാരിദ്ര്യമില്ലാത്ത നാടായി കേരളം ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം : അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്‍ നാം ഇന്ന് ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐക്യകേരളം യാഥാര്‍ഥ്യമായിട്ട് 69 വര്‍ഷം തികയുന്ന മഹത്തായ ദിനത്തിലാണ് അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞത് എന്നത് ഏറെ സന്തോഷകരമാണ്. ഇത് പുതിയൊരു കേരളത്തിന്റെ ഉദയമാണെന്നും, നമ്മുടെ സങ്കല്‍പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യപിച്ച് സംസാരിക്കുകയായിരന്നു മുഖ്യമന്ത്രി. ഓരോ […]
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാര്‍
തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാര്‍. 266 ദിവസം നീണ്ട രാപ്പകല്‍ സമരമാണ് മഹാപ്രതിജ്ഞാ റാലിയോടെ ഇന്ന് അവസാനിപ്പിച്ചത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ആശാവര്‍ക്കേഴ്സിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതിജ്ഞാറാലി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കിട്ടിയ 33 രൂപ നക്കാപ്പിച്ച കിട്ടിയാണ് ആശമാര്‍ മടങ്ങുന്നതെന്നാണോ വിചാരിക്കുന്നത്? സമരം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടരുമെന്നതില്‍ സംശയമില്ല. ഇത്രമാത്രം ജനപിന്തുണ കിട്ടിയ സമരം വേറെയില്ലെന്നും വി […]
കെ പി സി സിയില്‍ ദീപാദാസ് മുന്‍ഷി കണ്‍വീനറായി പുതിയ കോര്‍ കമ്മിറ്റി; 17 അംഗങ്ങള്‍
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, പ്രചാരണം, സ്ഥാനാര്‍ഥി നിര്‍ണയം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടിയാലോചന നടത്തുന്നതിനായി കെ പി സി സിയില്‍ പുതിയ കോര്‍ കമ്മിറ്റി രൂപവത്കരിച്ചു. ദീപാദാസ് മുന്‍ഷിയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. 17 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. എ കെ ആന്റണിയും കമ്മിറ്റിയിലുണ്ട്. ആന്റണിക്ക് പുറമെ, സണ്ണി ജോസഫ്, വിഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, വി എം സുധീരന്‍, […]
റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്സണ്‍
തിരുവനന്തപുരം : റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍പേഴ്സണ്‍. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്സണ്‍. സി അജോയ് സെക്രട്ടറിയായി തുടരും. സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി രാകേഷ്, സുധീര്‍ കരമന, റെജി എം ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സോഹന്‍ സീനുലാല്‍, ജി എസ് വിജയന്‍, ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സാജു നവോദയ, എന്‍ അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യു ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറല്‍ കൗണ്‍സില്‍. 26 അംഗങ്ങളാണ് ബോര്‍ഡിലേക്ക് […]
പൂക്കയത്തെ ചേന്നാത്ത് തോമസ് നിര്യാതനായി
മാലക്കല്ല് : പൂക്കയം സെന്റ് സ്റ്റീഫന്‍ ക്‌നാനായ പള്ളി ഇടവകാംഗമായ ചേന്നാത്ത് തോമസ് (96)നിര്യാതനായി . മൃതദേഹം 31.10.25 (വെള്ളിയാഴ്ച ) വൈകുംന്നേരം 5.00 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും 1.11.25 (ശനിയാഴ്ച) രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പൂക്കയം സെന്റ് സ്റ്റീഫന്‍ ക്‌നാനായ ദേവാലയ സെമിത്തേരിയില്‍ നടത്തപെടുന്നതുമാണ് . ഭാര്യ : അന്നമ്മ പെരുംതുരുത്തു തെക്കേവാലേല്‍ കുടുംബാംഗം . മക്കള്‍ : ഫിലിപ്പ് , ലൂക്കാച്ചന്‍ , എല്‍സമ്മ , ജെയിംസ് , ഫാ. […]











