NATIONAL NEWS

ഗുണ്ടാത്തലവൻ ആതിഖ് അഹമ്മദും സഹോദരൻ അഷ്റഫും വെടിയേറ്റ് കൊല്ലപ്പെട്ടു

നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഉത്തർപ്രദേശ് ഗുണ്ടാസംഘം തലവൻ ആതിഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു.

KERALA NEWS

സ്വർണ വില അരലക്ഷത്തിലേക്കെന്ന് ,എന്നിട്ടും വാങ്ങിക്കൂട്ടി ആളുകൾ..എല്ലാത്തിനും കാരണം.. കണക്കുകൾ

കേരളത്തിൽ സ്വർണ വില റെക്കോഡ് ഭേദിച്ചിരിക്കുകയാണ്. പവന് 45,320 രൂപയ്ക്കായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 55 രൂപ വർധിച്ച് 5665 രൂപയായി. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സ്വർണത്തെ ഒരു സുരക്ഷിത ആസ്തിയായി കാണുന്നതിനാൽ വരും ദിവസങ്ങളിലും സ്വർണം കുതിച്ച് കയറുമെന്നാണ് വിപണി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം സ്വർണ വില കുതിച്ചതോടെ ഇറക്കുമതിയിലും വലിയ ഇടിവാണ് സംഭവിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വർണ ഇറക്കുമതിയിൽ 24.15 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 46.16 […]

SPORTS

ചെൽസിയെ വീഴ്ത്തി റയൽ,നാപ്പോളിയെ വീഴ്ത്തി എസി മിലാൻ

മഡ്രിഡ് ന്മ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ചെൽസിയെ വീഴ്ത്തി റയൽ മഡ്രിഡ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് റയലിന്റെ വിജയം. കരിം ബെൻസേമ (21-ാം മിനിറ്റ്), മാർക്കോ അസെൻസിയോ (74-ാം മിനിറ്റ്) എന്നിവരാണ് റയലിനായി ഗോൾ നേടിയത്.    

NATIONAL NEWS

ഭാവിയുടെ വാഗ്ദാനങ്ങളായി 12 എഴുത്തുകാര്‍

ദില്ലി: രാജ്യത്തെ യുവതലമുറയുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനായി ഡെയ്‌ലി ഹണ്ടിന്റെ നേതൃത്വത്തില്‍ തുടങ്ങിയ #StoryForGlory (സ്റ്റോറി ഫോര്‍ ഗ്ലോറി) വന്‍ വിജയം. 12 പുതുതലമുറ എഴുത്തുകാരെയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കഠിനമായ പരിശീലനവും, സെലക്ഷന്‍ പ്രക്രിയയും കടന്നാണ് ഇത്രയും പേരെ കണ്ടെത്തിയിരിക്കുന്നത്.

KERALA NEWS

സ്വര്‍ണത്തിന് വിലക്കുറവ്

സ്വര്‍ണത്തിന് ഇന്ന് നേരിയ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ സാഹചര്യം മാറിയേക്കും. എണ്ണവില കൂടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ മാറ്റം പ്രതീക്ഷിക്കുന്നത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. എട്ട് ശതമാനം കുറവാണ് ഉല്‍പ്പാദനത്തില്‍ വരുത്തുന്നത്. ഇതോടെ എണ്ണ വില ഉയരുമെന്ന് ഉറപ്പാണ്.

NATIONAL NEWS

ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ സർക്കാർ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയ മൂന്ന് ക്രിസ്ത്യൻ പള്ളികൾ പൊളിച്ച് മാറ്റി.

ഈസ്റ്റ് ഇംഫാൽ ജില്ലയിലാണ് സംഭവം.വൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച പുലർച്ചെയോടെ ആദിവാസി കോളനിയിൽ ഉൾപ്പെടുന്ന പള്ളികൾ പൊളിച്ച് മാറ്റിയത്. കുടിയൊഴിപ്പിക്കൽ നടപടിയിൽ തത്സ്ഥിതി തുടരണമെന്ന ഉത്തരവ് മണിക്കൂർ ഹൈക്കോടതി റദ്ദാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പള്ളികൾ പൊളിച്ചത്.

KERALA NEWS

പൊട്ടിക്കരഞ്ഞ് രശ്മിയുടെ കുടുംബം

ഞങ്ങളിനി എങ്ങനെ ജീവിക്കും, രോഗികളായ തനിക്കും ഭാര്യയ്ക്കും മകനും ഇനി ആരുണ്ട്, ആര്‍ക്കും ഈ ഗതിവരരുത്. ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മിയുടെ പിതാവ് രാജുവിന്റെ വാക്കുകള്‍ മുറിയുകയാണ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രശ്മിയുടെ വിയോഗത്തോടെ മാതാപിതാക്കളും ജോലിയൊന്നുമാകാത്ത സഹോദരനും ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ച്‌ നില്‍ക്കുകയാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വയറിളക്കവും പനിയും ഉണ്ടായെന്ന വിവരം ഫോണിലൂടെ മാതാപിതാക്കളോട് രശ്മി പറഞ്ഞിരുന്നു. വീട്ടിലേക്ക് വരാന്‍ അമ്മ പറഞ്ഞതിനെ തുടര്‍ന്ന്

KERALA NEWS

ഗവര്‍ണറുടെ ഹിയറിംഗ് ഇന്ന് : എംജി, കണ്ണൂര്‍ വിസിമാര്‍ക്ക് ഹാജരാകാന്‍ നിര്‍ദേശം

തിരുവനന്തപുരം: യുജിസി ചട്ടപ്രകാരമല്ലാതെ നിയമിതരായ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കുന്നതിന് മുന്നോടിയായി രണ്ട് വിസിമാരുടെ ഹിയറിംഗ് ഇന്ന് രാജ്ഭവനില്‍ നടത്തും. എംജി സര്‍വകലാശാല വിസി പ്രൊഫ. സാബു തോമസ്, കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ക്കാണ് ഗവര്‍ണര്‍ ഇന്ന് ഹിയറിംഗ് നടത്തുക. വിസിമാരുടെ ആവശ്യപ്രകാരമാണ് വീണ്ടും ഹിയറിംഗ് നടത്തുന്നത്. റഷ്യന്‍ സന്ദര്‍ശനത്തിലായിരുന്നതിനാല്‍ കഴിഞ്ഞ ഡിസംബര്‍ 12-ന് നടത്തിയ ഹിയറിംഗില്‍ പങ്കെടുക്കാന്‍ സാബു തോമസിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് സമയം നല്‍കിയത്. അന്നത്തെ ഹിയറിംഗില്‍ കണ്ണൂര്‍ വിസിയ്‌ക്ക് വേണ്ടി […]

ENTERTAINMENT

വിജയ് വര്‍മ്മയ്ക്ക് ചുംബനം തമന്നയുടെ പ്രണയ സമ്മാനം

താരങ്ങളായ തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും തമ്മില്‍ പ്രണയത്തിലാണെന്ന ചര്‍ച്ച ചൂടുപിടിക്കുന്നു. രണ്ടുപേരും ഒരുമിച്ച്‌ ന്യൂ ഇയര്‍ ആഘോഷിക്കാന്‍ ഗോവയില്‍ എത്തിയപ്പോള്‍ വിജയ് വര്‍മ്മയ്ക്ക് തമന്ന ചുംബനം നല്‍കുന്ന വീഡിയോ ആരാധകര്‍ ഏറ്രെടുത്തുകഴിഞ്ഞു. ഗോവയിലെ പ്രമുഖ റെസ്റ്റോറന്റിലെ ന്യൂ ഇയര്‍ ആഘോഷത്തിലാണ് ഇരുവരും പങ്കെടുത്തത്. ആഘോഷത്തിനിടെ പരസ്പരം കെട്ടിപ്പിടിക്കുന്ന ഇരുവരെയും വീഡിയോയില്‍ കാണാം.

SPORTS

ഇന്ത്യയുടെ രണ്ടാം മത്സരം നാളെ; ചെറുടീമുകളും കരുത്തരെന്ന് രോഹിത്; കോഹ്ലിയെ മെരുക്കാനൊരുങ്ങി നെതര്‍ലാന്റ്‌സ്

സിഡ്‌നി: ടീം ഇന്ത്യയുടെ ലോകകപ്പ് ടി20യിലെ രണ്ടാം മത്സരം നാളെ. ആവേസം വാനോളം ഉയര്‍ത്തി പാകിസ്താനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ നെതര്‍ലാ ന്റ്‌സിനെ നേരിടുന്നത്. ഹൈവോള്‍ട്ടേജ് പോരാട്ടം എന്ന് എന്നും വിശേഷിപ്പിക്കാറുള്ള പാക്-ഇന്ത്യ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകര്‍. അവരെ നിരാശരാക്കാതെ തകര്‍പ്പന്‍ ജയം നേടാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ടീമില്‍ കാര്യമായ മാറ്റം വരുത്താതെ കളിക്കാനിറങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ചെറിയ ടീമുകളായ നമീബിയയും അട്ടിമറി തുടര്‍ക്കഥയാക്കുന്ന അയര്‍ലാന്‍റും വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് മോഹം തകര്‍ത്ത നെതര്‍ലാന്റ്‌സും ഒട്ടും […]