തിരുവനന്തപുരം: ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഒപ്പു വെച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് കർശന ശിക്ഷ നൽകാനുള്ളതായിരുന്നു ആശുപത്രി സംരക്ഷണ ഓർഡിനൻസ്. ഗവർണർ ഒപ്പിട്ടതോടെ ഇതോടെ ഈ നിയമ ഭേദഗതിക്ക് അംഗീകാരമായി. ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിക്കുക, അസഭ്യം പറയൽ എന്നിവയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏറ്റവും കുറഞ്ഞത് ആറ് മാസം തടവും പരമാവധി ഏഴ് വർഷവുമാണ് ശിക്ഷ. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നിയമത്തിന്റെ പരിധിയിൽ വരും. […]
Author: kcadmin
പരുത്തി സംസ്‌കരണ കേന്ദ്രത്തിലെ താത്കാലിക നിയമനം: ഡി വൈ എഫ്് ഐ പരാതി നൽകി
പയ്യന്നൂർ: ഏറ്റുകുടുക്ക പരുത്തി സംസ്‌കരണ കേന്ദ്രത്തിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ ആലപ്പടമ്പ് വെസ്റ്റ് മേഖല കമ്മറ്റി ഖാദി ബോർഡ് വൈസ്‌ചെയർമാനും, സെക്രട്ടറിക്കും പരാതി നൽകി. നിലവിൽ ആറോളം ട്രെയിനികൾ പുറത്ത് നിൽക്കയാണ് റിട്ടയർട് ആയ വ്യക്തിയെ സ്ഥാപനത്തിൽ താത്കാലിക നിയമനത്തിൽ പോസ്റ്റ് ചെയ്തത്. ഇത് പിൻവലിക്കണമെന്നും നിലവിലുള്ള ഒഴിവിലേക്ക് ട്രെയിനിങ് കഴിഞ്ഞ ആളുകളിൽ നിന്നും നിയമനം നടത്തണം എന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവർത്തകർ പയ്യന്നൂർ ഖാദി ബോർഡ് […]
കള്ളാർ ആനിമൂട്ടിൽ തോമസിന്റെ ഭാര്യ മേരി തോമസ് (72) നിര്യാതയായി
രാജപുരം: കള്ളാർ ആനിമൂട്ടിൽ തോമസിന്റെ ഭാര്യ മേരി തോമസ് (72) നിര്യാതയായി . സംസ്‌കാരം (25.5.23) വ്യാഴാഴ്ച രാവിലെ 9 30ന്. കള്ളാർ സെന്റ് തോമസ് ദൈവാലയത്തിൽ. പരേത മൈകുഴിയിൽ കുടുംബാഗമാണ് .മക്കൾ: സെൽന ജോയ്,മനോജ് തോമസ് (എച്ച് എഫ് എച്ച് എസ് രാജപുരം സ്‌കൂൾ അധ്യാപകൻ) ബാബു തോമസ് (മിൽട്രി). മരുമക്കൾ: ജോയ,്ലെയ്‌സി,സൗമ്യ.
തേങ്ങാ സംഭരണം കൃഷിഭവനുകൾ മുഖാന്തരം ഉടൻ ആരംഭിക്കണം: കർഷക കോൺഗ്രസ്
പാണത്തൂർ : കർഷകരെ കൊള്ളയടിച്ച മലനാട് മാർക്കറ്റിംഗ് സൊസൈറ്റിയെ സംഭരണം ഏൽപ്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം.കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണം എന്ന് കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് സോജൻ കുന്നേൽ ആവശ്യപ്പെട്ടു.കർഷക കോൺഗ്രസ് പനത്തടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകി അക്രമണകാരികളായ മൃഗങ്ങൾ നാട്ടിലിറങ്ങി ഇര തേടുന്ന സാഹചര്യത്തിൽ വന അതിർത്തി മേഖലകളിൽ ജന ജീവിതവും കാർഷിക പ്രവൃത്തികളും സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ 1972ലെ കേന്ദ്ര വന്യജീവി […]
ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
പാണത്തൂർ: ഇന്നത്തെ ശക്തമായ വേനൽമഴക്കിടെ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. കുണ്ടുപ്പള്ളിയിലെ വിജയന്റെ ഭാര്യ സിതമ്മക്ക്(56) പരിക്കേറ്റത്.തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ മഴയിൽ ഇടിമിന്നലിൽ നിന്നും രക്ഷനേടാനായി മറ്റ് തൊഴിലാളികളോടൊപ്പം കുണ്ടുപ്പള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനുപുറത്ത് നിർമ്മിച്ച ഷെഡിൽ നിൽക്കുമ്പോഴാണ് ശക്തമായ ഇടിമിന്നലിൽ ചാരി നിന്ന ഇരുമ്പ് കമ്പിയിൽ നിന്ന് ഷോക്കേറ്റത്. സീതമ്മയെ ഉടൻ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച്ചികിൽസനൽകി.
എന്തുകൊണ്ട് തോറ്റു..:ബിജെപി കർണാടകയിലെ പരാജയ കാരണങ്ങൾ കണ്ടെത്തുന്നു
ബെംഗളൂരു: കർണാടക നിയമസഭ തിരഞെടുപ്പിലെ ഞെട്ടിച്ച തോൽവിക്ക് ശേഷം പരാജയം വിലയിരുത്തുന്നതിനായി വിവിധ തലങ്ങളിലുള്ള യോഗങ്ങളാണ് ബി ജെ പി വിളിച്ചു ചേർത്തുകൊണ്ടിരിക്കുന്നത്. കമ്മിറ്റി അംഗങ്ങൾ, എം എൽ എമാർ, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥികൾ, ജില്ലാ ഭാരവാഹികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ കർണാടകയിലെ ബി ജെ പിയുടെ ചുമതലയുള്ള അരുൺ സിംഗ്, സംസ്ഥാനത്ത് ബിജെപി ക്രിയാത്മകവും കാര്യക്ഷമവുമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടായി വ്യക്തമാക്കിയത്.. ജില്ലാ യൂണിറ്റ് പ്രസിഡന്റുമാരുമായും ഇൻചാർജ് നേതാക്കളുമായും ചർച്ച നടത്തി വിവരങ്ങൾ […]
മലയാളി പ്രവാസികൾ രാജ്യത്തു നടത്തുന്ന നിക്ഷേപം ജിഡിപിയിൽ വലിയ സംഭാവന നൽകുന്നു: ഉപരാഷ്ട്രപതി
പ്രത്യേക ലേഖകൻ തിരുവനന്തപുരം: കേരളത്തെ പ്രശംസിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ഇന്ത്യയെന്ന ജനാധിപത്യത്തിന്റെ വൃക്ഷത്തിൽ പുഷ്പിച്ച് നിൽക്കുന്ന ശിഖരമാണ് കേരളമെന്ന് അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയ കണ്ണുകൾകൊണ്ട് മാത്രം എല്ലാ വിഷയങ്ങളെയും കാണരുത്. രാജ്യത്തിന്റെ താത്പര്യം വരുമ്പോൾ രാഷ്ട്രീയത്തിന്റെ കണ്ണടമാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിഭിന്ന കാഴ്ചപ്പാടുകളോടുള്ള അസഹിഷ്ണുതയെ ന്യായീകരിക്കാനാവില്ല. എല്ലാത്തരം ചിന്തകൾക്കും കാഴ്ചപ്പാടുകൾക്കും അർഹമായ പരിഗണന ലഭിക്കുമ്പോഴാണു ജനാധിപത്യം പൂവണിയുന്നത്. അഭിപ്രായങ്ങളെ രാഷ്ട്രീയക്കണ്ണുകളിലൂടെ മാത്രം കാണുന്ന രീതി […]
ഡെങ്കിപ്പനി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി കോടോം കേന്ദ്രീകരിച്ചു ഗൃഹസന്ദർശനം, ഉറവിടനശീകരണം, ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു
രാജപുരം എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ മെയ് 16 മുതൽ നടത്തുന്ന ഊർജിത ഡെങ്കിപ്പനി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി കോടോം കേന്ദ്രീകരിച്ചു ഗൃഹസന്ദർശനം, ഉറവിടനശീകരണം, ബോധവത്കരണം എന്നിവ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ വാർഡ് മെമ്പർ പി കുഞ്ഞികൃഷ്ണൻ ആശംസകളർപ്പിച്ചു സംസാരിച്ചു. ജനപ്രതിനിധികൾ, കുടുംബശ്രീ വളണ്ടിയർമാർ, ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കാളികളായി.
അയ്യങ്കാവ് ഉഷസ് സ്വയം സഹായ സംഘം ബോട്ടിൽ ഉല്ലാസ യാത്ര സംഘടിപ്പിച്ചു
രാജപുരം :അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ ഹൗസ് ബോട്ടിൽ ഉല്ലാസ യാത്ര നടത്തി. 21 അംഗങ്ങൾ ബോട്ട് യാത്രയിൽ പങ്കെടുത്തു.ബോട്ടിൽ വെച്ച് സംഘം പ്രസിഡന്റ് എ. കെ. മാധവൻ, സെക്രട്ടറി ശംസുദ്ധീൻ എ കേക്ക് മുറിച്ച് ആഘോഷപരിപാടി ഉദ്്ഘാടനം ചെയ്തു. വിനോദ പരിപാടികൾ സംഘടിപ്പിച്ചും, വിജ്ഞാന ക്ലാസുകളും ചർച്ചകൾ നടത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും അംഗങ്ങൾ യാത്രയെ ആവേശകരമാക്കി.