അമ്പലത്തറ: അംഗൻവാടി പ്രവേശനോൽസവത്തിന്റെ ഭാഗമായി കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 19-ാം വാർഡിൽ ഗുരുപുരം, ആനക്കല്ല്, മണ്ടേങ്ങാനം, ലാലൂർ അംഗൻവാടികളിലെ പ്രവേശനോൽസവം കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുകാരുടെയും സാന്നിദ്ധ്യം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറെ ശ്രദ്ധേയവും ആവേശകരവുമായി മാറി. അംഗൻവാടിയിലേക്ക് പുതുതായി വന്ന കൂട്ടുക്കാരെ വർണ്ണ തൊപ്പി അണിയിച്ച് ഘോഷയാത്രയായി അംഗൻവാടികളിലേക്ക് സ്വീകരിച്ചു.പുതുതായി വന്നവർക്കും സ്‌ക്കൂളുകളിലേക്ക് പോകുന്ന കുട്ടുക്കാർക്കും നിരവധി സമ്മാനങ്ങളും നൽകി. രക്ഷിതാക്കളും കുടുംബശ്രീ യൂണിറ്റുകൾ ക്ലബ്ബുകൾ എന്നിവർ സമ്മാനങ്ങൾ സംഭാവന ചെയ്തു പായസവും മധുര പലഹാരങ്ങളുംവിതരണം ചെയ്തു. ആനക്കല്ല് […]
Author: kcadmin
കോളിച്ചാലിലെ എൻ ഡി ജോർജ് നീറംപുഴ (83) നിര്യാതനായി
കോളിച്ചാൽ:എൻ ഡി ജോർജ് നീറംപുഴ(83) നിര്യാതനായി. സംസ്‌കാരം നാളെ 9 30ന് പനത്തടി സെൻറ് ജോസഫ് ഫൊറോന ചർച്ച് സെമിത്തേരിയിൽ നടക്കും. ഭാര്യ: മുണ്ടോളിക്കൽ കുടുംബാംഗം അച്ചാമ്മ ജോർജ്. മക്കൾ: സുനീഷ് ജോർജ് ( ഹെൽത്ത് ഇൻസ്‌പെക്ടർ കോഴിക്കോട്), നോബിൾ ജോർജ്. മരുമക്കൾ: സിന്ധു പഞ്ഞിക്കുന്നേൽ പാലാവയൽ, സ്മിത കോടിമറ്റം, രാജഗിരി. സഹോദരങ്ങൾ: ജോസഫ് തിരുവമ്പാടി, ലിസി അഗസ്റ്റിൻ കോതമംഗലം, അന്നക്കുട്ടി തിരുവമ്പാടി, മാർഗ്രറ്റ് തോട്ടുംമുക്കം, പരേതരായ മറിയം, ഏലിക്കുട്ടി തിരുവമ്പാടി, ലില്ലിചെമ്പേരി.
സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ജോർജ്ജ് വർഗ്ഗീസിന്റെ ഭാര്യ അരിപ്രോട് കാക്കനാട് വീട്ടിൽ ഗ്രേസിക്കുട്ടി ജോർജ്ജ് (58) നിര്യാതയായി
പാണത്തൂർ: സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ജോർജ്ജ് വർഗ്ഗീസിന്റെ ഭാര്യ അരിപ്രോട് കാക്കനാട് വീട്ടിൽ ഗ്രേസിക്കുട്ടി ജോർജ്ജ് (58) നിര്യാതയായി. രാജപുരം എ ജി സഭാംഗമാണ്. മക്കൾ : ജോജി ജോർജ്ജ്,ജോസി ജോർജ്ജ് , മരുമക്കൾ : ബ്ലെസ്സൻ തോമസ് (പാസ്റ്റർ,ഐ .പി.സി.ഡൽഹി), തോമസ് ശാമുവേൽ(ബഹറിൻ) ചൊവ്വഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ അരിപ്രോടുള്ള ഭവനത്തിൽ പൊതുദർശനവും തുടർന്ന് മുണ്ടോട്ടുള്ള എ.ജി ചർച്ചിൽ 10.30 ന് ് സംസ്‌കാരം നടക്കും.
പന്തൽ പൊളിക്കാൻ അനുവദിക്കില്ല. എയിംസ് കാസറഗോഡ് ജനകീയ കൂട്ടയ്മ
കാഞ്ഞങ്ങാട് : എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തി വരുന്ന ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ ഒരു കാരണവശാലും പൊളിക്കാൻ അനുവദിക്കില്ലായെന്ന് സമര പന്തലിൽ ചേർന്ന അടിയന്തിര യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രതിഷേധം ആളിക്കത്തി. ഇന്ന് രാവിലെയാണ് ഹോസ്ദുർഗ് തഹസീൽദാർ എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹിയെ ഫോണിലൂടെ വിളിച്ച് ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തൽ പൊളിക്കാൻ ആവശ്യപ്പെട്ടത്. പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, ജനറൽ സെക്രട്ടറി […]
പി.ആർ.രാമവർമ്മരാജ മാധ്യമ പുരസ്‌ക്കാരം പെരിങ്ങോം ഹാരിസിന്
കണ്ണൂർ: പി.ആർ.രാമവർമ്മരാജ ട്രസ്റ്റിന്റെ 2022 വർഷത്തെ പി.ആർ.രാമവർമ്മരാജ മാധ്യമ പുരസ്‌ക്കാരം മാതൃഭൂമി ലേഖകൻ പെരിങ്ങോം ഹാരിസിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആധുനിക മലബാറിന്റെ ശില്പിയും നവോത്ഥാന നായകനും മതസൗഹാർദ്ദത്തിനു വേണ്ടി നിലകൊണ്ട മനുഷ്യ സ്‌നേഹിയും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ രാജ്യസ്‌നേഹിയുമായ തിരുവിതാംകൂർ മഹാരാജാവ് പി.ആർ.രാമവർമ്മ രാജയുടെ സ്മരണാർത്ഥം പി.ആർ.രാമവർമ്മരാജ ട്രസ്റ്റാണ് മാധ്യമ പുരസ്‌ക്കാരം ഏർപ്പെടുത്തിയത്. 20 ആമത്തെ പുരസ്‌ക്കാരമാണ് ട്രസ്റ്റ് നൽകുന്നത്.മുൻവർഷങ്ങളിലായി പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, കലാഭവൻ മണി, കവിയൂർ പൊന്നമ്മ, പി.കെ.മേനോൻ, ദക്ഷിണമൂർത്തി സ്വാമികൾ, […]
റാണിപുരത്തേക്ക ്‌കെ എസ് ആർ ടി സി ബസ് സർവ്വീസ് പുനരാരംഭിക്കണം: പെരുതടി ശ്രീമഹാദേവക്ഷേത്ര ഭരണസമിതി
റാണിപുരം :വിനോദസഞ്ചാര കേന്ദമായ റാണിപുരത്തേക്ക് നടത്തിവന്നിരുന്നതും രണ്ടു മാസമായി നിർത്തലാക്കിയതുമായ കെ എസ് ആർ ടി സി ബസ് സർവ്വീസ് എത്രയും വേഗം പുനരാരംഭിക്കണമെന്ന് പെരുതടി ശ്രീമഹാദേവക്ഷേത്ര ഭരണസമിതി യോഗം ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ യാത്രാ ദുരിതം പരിഹരിക്കുന്നതിനും സ്‌കൂളുകൾ തുറക്കുന്നതോടെ നൂറുകണക്കിന് വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടും. കൂടാതെ റാണിപുരത്തേക്ക് കൂടുതൽ സഞ്ചാരികൾ എത്തിച്ചേരും. യോഗത്തിൽ സമിതി പ്രസിഡന്റ് എം കേശവൻ അദ്ധ്യക്ഷത വഹിച്ചു. എം.കുഞ്ഞമ്പു നായർ അഞ്ജന മുക്കൂട്, പി.എൻ രാഘവൻ നായ്ക്ക് , ടി പി […]
ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു
രാജപുരം: തിരുകുടുംബ ദൈവാലയത്തിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു.രാജപുരം ഫൊറോന വികാരി റവ.ഫാ .ബേബി കട്ടിയാങ്കൽ പതാക ഉയർത്തി.യൂണിറ്റ് പ്രസിഡണ്ട് ജയിംസ് ഒരപ്പാങ്കൽ അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.എല്ലാവർക്കും മധുരം വിതരണം ചെയ്തു. സോനു ചെട്ടിക്കത്തോട്ടം, ജോൺസൺ തൊട്ടിയിൽ , ബിജു ഇലവുങ്കച്ചാലിൽ, ജോണി പുത്തൻ പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
ആരോഗ്യ സ്വാതന്ത്ര്യ സമരം കൂടുതൽ ശക്തമാക്കും : എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ
കാഞ്ഞങ്ങാട്: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ തുടരുന്ന ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തലിന്റെ 500-ആം ദിനം ആചരിച്ചു. ആരോഗ്യ സ്വാതന്ത്ര്യ സമരം കൂടുതൽ ശക്തമാക്കുമെന്ന പ്രവർത്തകരുടെ തീരുമാനം ഭരണകൂടത്തിന് ശക്തമായ താക്കീതായി. സമര പന്തൽ തകർക്കാൻ തല്പര കക്ഷികളുടെ ഗൂഡശ്രമം അണിയറയിൽ നടക്കുന്നുണ്ടെന്നും ഇത് ചില സാമൂഹ്യ മാധ്യമങ്ങളിൽ വന്നത് ജില്ലാ കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ജനറൽ സെക്രട്ടറി നാസർ ചെർക്കളം […]
കണ്ണൂർ സർവ്വകലാശാല: രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ റാങ്കുകൾ
രാജപുരം: കണ്ണൂർ യൂണിവേഴ്സിറ്റി പ്രഖ്യാപിച്ച ബി.എ ഡവലപ്പ്മെന്റ് എക്കണോമിക്സ് ,ബി എസ് സി മൈക്രോബയോളജി എന്നീ ബിരുദങ്ങളുടെ ഫലപ്രഖ്യാപനത്തിൽ രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ റാങ്കുകൾ . ചെറുപുഴ സ്വദേശികളായ ജോസ് വി.ജെയുടേയും, ജോയ്സ് പി.ജിയുടേയും മകനായ ജോസഫ് വി.ജെ, ബി എ ഡെവലപ്മെന്റ് എക്കണോമിക്സ് ഒന്നാം റാങ്കിന് അർഹനായി . ബി എസ് സി മൈക്രോബിയോളജിയിൽ അഞ്ചിമ ബിജു രണ്ടാം റാങ്ക് കരസ്ഥമാക്കി .കള്ളാർ നിവാസികളായ ബിജു വർഗീസിന്റെയും സിൽവി ബിജുവിന്റെയും മകളാണ് അഞ്ചിമ […]