DISTRICT NEWS

ആരോഗ്യ കേരളത്തിന് അപമാനം ജനറൽ ആശുപത്രി ലിഫ്റ്റ് തകരാറ് പരിഹരിക്കാത്തതിനെതിരെ എയിംസ് ജനകീയ കൂട്ടായ്മ പ്രക്ഷോഭത്തിലേക്ക്

കാസർഗോഡ്: മാസങ്ങളായി പ്രവർത്തിക്കാത്ത കാസറഗോഡ് ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തിപ്പിക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുന്നു. ലിഫ്റ്റ് തകരാറ് സംഭവിച്ച ഉടനെ തന്നെ കൂട്ടായ്മ ഭാരവാഹികൾ ബന്ധപ്പെട്ട അധികാരികളെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നെങ്കിലും നാളിതുവരെയായി ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാതിരുന്നത് അത്യധികം ഖേദകരമാണെന്നും മൃതശരീരം പോലും ചുമന്നു കൊണ്ട് വരേണ്ട ദയനീയ അവസ്ഥ അപലപനീയമാണെന്നും ഉടനടി വിഷയത്തിൽ ജില്ലാ ഭരണകൂടം […]

LOCAL NEWS

ബേളൂർ പാറക്കല്ലിലെ കരിച്ചേരി ഗോപാലൻ നായർ (80)നിര്യാതനായി

അട്ടേങ്ങാനം: ബേളൂർ പാറക്കല്ലിലെ കരിച്ചേരി ഗോപാലൻ നായർ (80)നിര്യാതനായി. ഭാര്യ: നാരായണി അമ്മ (അരിയിൽ ).മക്കൾ: ബി കെ സുരേഷ് (സി പി ഐ എം പാറക്കല്ല് ബ്രാഞ്ചംഗം, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി), പ്രീത അരവിന്ദൻ ( ഓമന പുണ്ടൂർ) മരുമക്കൾ: നിഷ സുരേഷ് (ജില്ലാ ലോട്ടറി ഓഫീസ് കാസർകോട്) അരവിന്ദാക്ഷൻ നായർ (പുണ്ടൂർ). സഹോദരങ്ങൾ: കെ തമ്പായി അമ്മ (പെരുമ്പള്ളി), കെ നാരായണൻ നായർ (ചായിത്തടുക്കം), പരേതരായ കരിച്ചേരി നാരായണി അമ്മ( […]

LOCAL NEWS

രാജപുരം ഇലക്ട്രിസിറ്റി ഓഫീസ് മാറ്റാനുള്ള നീക്കം ചെറുക്കും: സി പി എം

രാജപുരം: രാജപുരം ഇലക്ട്രിസിറ്റി ഓഫീസ് മാറ്റാനുള്ള നീക്കം ചെറുക്കുമെന്ന് സി പി എം രാജപുരം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 1982 മുതൽ രാജപുരത്ത് പ്രവർത്തിച്ചു വരുന്ന ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി കൊണ്ടു പോകാനുള്ള ചിലരുടെ ശ്രമം എന്ത് വിലകൊടുത്തും തടയും. രണ്ടു വർഷം മുമ്പ് രാജപുരത്ത് ഇലക്ട്രിസിറ്റി ഓഫീസിന് വേണ്ടി ടൗണിന് സമീപത്തായി തന്നെ 15 സെന്റ് സ്ഥലം കെ ടി മാത്യു സൗജന്യമായി നൽകിട്ടുണ്ട്. ഈ സ്ഥലം കെഎസ്ഇബിക്ക് എഴുതി നൽകിട്ടും ഉണ്ട്. […]

DISTRICT NEWS

ഇരിട്ടിയിൽ എം ഡി എം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇരിട്ടി: ഇരിട്ടിയിൽ എം ഡി എം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇരിട്ടി കല്ലുമുട്ടി സ്വദേശി കരിയിൽ ഹൗസിൽ ശരത്ത് (35), നടുവനാട് സ്വദേശി അമൃത നിവാസിൽ അമൽ (25) എന്നിവരെയാണ് ബാംഗ്ലൂരിൽ നിന്ന് ഇരിട്ടിയിലേക്ക് ആൾട്ടോ കാറിൽ 74 ഗ്രാം എം ഡി എം എ യുമായി വരുമ്പോൾ ഇരിട്ടിയിൽ വച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത ഐ പി സ് ന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ […]

LOCAL NEWS

പ്ലാറ്റിനം ജൂബിലി ലോഗോ ക്ഷണിക്കുന്നു

പനത്തടി : ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ലോഗോ ക്ഷണിക്കുന്നു. 2023 ജൂൺ 24 വൈകുന്നേരം 5 മണിക്ക് മുൻപായി pghssbalanthode@gmail.com എന്ന ഇ.മെയിൽ അഡ്രസ്സിൽ അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. വി കൃഷ്ണൻ ചെയർമാനായും, പ്രിൻസിപ്പാൾ എം. ഗോവിന്ദൻ കൺവീനറായും വിപുലമായ സംഘാടകസമിതിരൂപീകരിച്ചു.

LOCAL NEWS

കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രം പാദുകം വെക്കൽ ചടങ്ങ് 20 ന്

ബന്തടുക്ക : കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്ര ശ്രീ കോവിൽ പുനർനിർ മ്മാണത്തിന്റെ ഭാഗമായുള്ള പാദുകം വെക്കൽ ചടങ്ങ് ബ്രഹ്‌മശ്രീ ഇരിവൽ കേശവ തന്ത്രികളുടെ മഹനീയ കാർമികത്വത്തിൽ 20 ന് നടക്കും. പുലർച്ചെ 3 .49നും – 4.32 നും മധ്യേയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ് നടക്കുന്നത്. ഈ ശുഭ മുഹൂർത്തിന് സാക്ഷ്യംവഹിക്കാൻ. മുഴുവൻ ഭക്തജനകളുടെയും സാന്നിധ്യ സഹായ സഹകരണങ്ങൾ ഭാരവാഹികൾഅഭ്യർത്ഥിച്ചു  

LOCAL NEWS

മാണിമൂല മൊട്ടയിലെ പി.ജി.സുരേന്ദ്രൻ (70) നിര്യാതനായി

ബന്തടുക്ക: മാണിമൂല മൊട്ടയിലെ പി.ജി.സുരേന്ദ്രൻ (70) നിര്യാതനായി. ആദ്യകാല ബസ് ഡ്രൈവറായിരുന്നു. അച്ഛൻ: പരേതനായ കുട്ടപ്പൻ ആശാരി. അമ്മ. പരേതയായ ഗൗരി. ഭാര്യ: ഓമന. മക്കൾ: ധന്യ, വിജി, നോബിൾ. മരുമക്കൾ: ബിജു (വേങ്ങപ്പാറ), വീണാധരൻ (നാട്ടക്കല്ല്). സഹോദരങ്ങൾ: പി.ജി.മോഹനൻ, പി.ജി.ഗോപി, പി.ജി.പ്രസാദ് (ആനക്കല്ല്, മഞ്ചേശ്വരം), പി.ജി.ശാന്ത(പാല,കോട്ടയം).

LOCAL NEWS

സഹജീവി സ്‌നേഹത്തിന്റെ ആഴം അനുഭവിച്ചറിഞ്ഞ്് ക്ലാസ് പി ടി എ യോഗം; താരമായത്് പഞ്ചായത്ത് മെമ്പർ

ബന്തടുക്ക : സഹജീവി സ്‌നേഹത്തിന്റെ ആഴം അനുഭവിച്ചറിഞ്ഞ്് ക്ലാസ് പി ടി എ യോഗം; താരമായത്് പഞ്ചായത്ത് മെമ്പർ. ബന്തടുക്ക ഗവ. ഹയർസെക്കണ്ടറി സ്‌ക്കുളിലെ ക്ലാസ് പി ടി എ യോഗമാണ് സഹജീവികളോടുളള സ്‌നേഹസ്പർശത്തിന്റെയും കരുതലിന്റെയും നേർ സാക്ഷ്യമായത്. കുറ്റിക്കോൽ പഞ്ചായത്ത്് പത്താം വാർഡ്് മെമ്പർ കുഞ്ഞിരാമൻ തവനത്താണ് തന്റെ രണ്ട് ആട്ടിൻ കുട്ടികളിലൊന്നിനെ സ്‌ക്കുളിന് കൈമാറിയത്. അർഹനായ ഒരു കുട്ടിയുടെ കുടുംബത്തിന് ക്ലാസ് പി ടി എ നടക്കുന്ന സമയത്ത് ആടിനെ കൈമാറുകയും ചെയ്തത് കുട്ടികളിൽ […]

LOCAL NEWS

കോൺഗ്രസ് 14-ാം വാർഡ് കമ്മറ്റി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

കൊട്ടോടി : 2022-23 വർഷം ഡിഗ്രി, ഐ സി എസ് സി , എസ് എസ് എൽ സി എന്നി പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ കോൺഗ്രസ് 14-ാം വാർഡ് കമ്മറ്റി അനുമോദിച്ചു.തമ്പായി അമ്മ,വാർഡ്് പ്രസിഡന്റ് നാരായണൻ,മണ്ഡലം പ്രസിഡന്റ് എം എം സൈമൺ,പഞ്ചായത്ത്് പ്രസിഡന്റ് ടി കെ നാരയണൻ, ,കുഞ്ഞമ്പു നായർ മഞ്ഞങ്ങാനം, ആദിവാസി കോൺഗ്രസ് കളളാർ പഞ്ചായത്ത്് പ്രസിഡന്റ് സുന്ദരൻ, ബി. അബ്ദുളള, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബി ജോസഫ് മാസ്റ്റർ, ബാലകൃഷ്ണൻ […]