പാറപ്പള്ളി.കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് പാറപ്പള്ളിയിൽ നടത്തിയ ചക്ക മഹോൽസവം വിഭവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ആവേശകരമായ അനുഭവമായി മാറി. 28 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ചക്കകൊണ്ടുള്ള നിരവധി വിഭവങ്ങളാണ് ചക്ക മഹോത്സവത്തിൽ പ്രദർശിപ്പിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എം.ലക്ഷ്മി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻറുമായ പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.അമ്പലത്തറ സി ഐ ടി.കെ.മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജനികൃഷ്ണൻ, പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് അംഗം സബിത ചൂരിക്കാട്, ടി.കെ.കലാരഞ്ജിനി, […]
Author: kcadmin
അപകടങ്ങൾ തുടർക്കഥയാകുന്ന പാണത്തൂർ പരിയാരത്ത് പാർശ്വഭിത്തികളും അപകട സൂചന ബോർഡുകളും സ്ഥാപിക്കണം : എസ്. വൈ. എസ്
ചുള്ളിക്കര :പാണത്തൂർ പരിയാരത്ത് വാഹനാപകടങ്ങൾ തുടക്കഥയാകുന്ന സാഹചര്യത്തിൽ ആവശ്യത്തിന് റോഡിന് വീതിയും, വശങ്ങളിൽ പാർശ്വഭിത്തിയും അപകട സൂചന ബോർഡുകളും സ്ഥാപിക്കണമെന്ന് എസ്. വൈ. എസ്. പാണത്തൂർ സർക്കിൾ കമ്മിറ്റി ആവശ്യപെട്ടു.ജില്ലയിലെ മലയോര മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ പ്രധാനമായ റോഡുകളുടെ അടിസ്ഥാന വികസനം വർധിപ്പിക്കേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നുവെന്നും , നിരവധി അപകടങ്ങൾ നടന്നിട്ടും അധികാരികളുടെ ശ്രദ്ധ തിരിയാത്തത് ഏറെ നിരാശജനകമാണെന്നും, ശാശ്വത പരിഹാരം ഉടൻ ഉണ്ടാകണമെന്നും എസ്. വൈ എസ്. സർക്കിൾ കമ്മിറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ സർക്കിൾ കമ്മിറ്റി സെക്രട്ടറി […]
ശങ്കരംപാടി നെച്ചിപ്പടുപ്പിൽ കോൺഗ്രസ് നിർമ്മിച്ച ബസ് വെയ്റ്റിംഗ് ഷെൽട്ടർ നാട്ടുകാർക്കായി സമർപ്പിച്ചു
പടുപ്പ്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് CUC 187-ാം യൂണിറ്റ് കമ്മിറ്റി ശങ്കരംപാടി നെച്ചിപ്പടുപ്പിൽ നിർമ്മിച്ച ബസ് വെയ്റ്റിംഗ് ഷെൽട്ടർ നാട്ടുകാർക്കായി സമർപ്പിച്ചു.നെച്ചിപ്പടുപ്പ് CUC യൂണിറ്റും യൂത്ത് കോൺഗ്രസ് നെച്ചിപ്പടുപ്പ് യൂണിറ്റും സംയുക്തമായി നിർമ്മിച്ച ബസ് വെയ്റ്റിംഗ് ഷെൽട്ടർ ഉത്തരമലബാറിലെ പ്രശസ്ത തെയ്യം കലാകാരൻ ജനാർദ്ദനൻ കവേനാടനും മൂന്നാം വാർഡ് മെമ്പർ ഷീബ സന്തോഷും ചേർന്ന്് ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.ദീപേഷ് നെച്ചിപ്പടുപ്പ് സ്വാഗതവും ബിനേഷ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സാബു എബ്രഹാം,പതിനൊന്നാം […]
പണിതിട്ടും പണിതിട്ടും പണിതിരാത്ത കാസർഗോഡ് മെഡിക്കൽ കോളേജിനായി വിവിധ കേന്ദ്രങ്ങളിൽ പിച്ചതെണ്ടൽ സമരം ശ്രദ്ധയായി
കാഞ്ഞങ്ങാട്. പത്ത് വർഷം പിന്നിട്ടിട്ടും പണി തീരാത്ത മെഡിക്കൽ കോളേജിന്റെ പണി പൂർത്തിയാക്കാനായി പ്രതീകാത്മക സമരവുമായി മൂവ്‌മെന്റ് ഫോർ ബെറ്റർ കാസർഗോഡ് പ്രവർത്തകർ. കാഞ്ഞങ്ങാട് നടന്ന പിച്ചയെടുക്കൽ സമരത്തിൽ സിസ്റ്റർ ജയ ആന്റോ മംഗലത്ത് ആദ്യപിച്ച സ്വീകരിച്ചത് ഐ ടി എഞ്ചിനിയർ ഇരിയ സ്വദേശി രാജേഷിൽ നിന്ന് . അഹമ്മദ് കിർമാണി, രാജൻ വി.ബാലൂർ,രാജേഷ് ചിത്ര, ലമണേഷ് പാലക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി. കാസറഗോഡ് മെഡിക്കൽ കോളേജിനു വേണ്ടി നടത്തിയ പിച്ച തെണ്ടൽ സമരത്തിൽ കാസറഗോഡ് ടൗണിൽ […]
കർണ്ണാടക ഭരണ മാറ്റം: കാഞ്ഞങ്ങാട്- കാണിയൂർ റെയിൽവേ പാതയ്ക്ക് ജീവൻ വെയ്ക്കുന്നു
രാജപുരം :കർണ്ണാടക ഭരണ മാറ്റം: കാഞ്ഞങ്ങാട്- കാണിയൂർ റെയിൽവേ പാതയ്ക്ക് ജീവൻ വെയ്ക്കുന്നു. കഴിഞ്ഞ ബി ജെ പി സർക്കാരിന്റെ കാലത്ത് ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതിക്ക്് അനുകൂലമായിരുന്നുവെന്നത് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ആക്കം കൂട്ടുമെന്ന് പ്രതീക്ഷ ഉയർന്നിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമാകണമെങ്കിൽ കർണ്ണാടക സർക്കാർ സമ്മതപത്രം നൽകേണ്ടതുണ്ട്. കേരള സർക്കാർ അത് നേരത്തെ നൽകിയിരുന്നു. കേന്ദ്ര മാനദണ്ഡ പ്രകാരം കാഞ്ഞങ്ങാട്- കാണിയൂർ പാതയുടെ പകുതി വിഹിതം വഹിക്കാൻ കേരള സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.ഈ ഘട്ടത്തിൽ കർണ്ണാടക അനുകൂലമായ തീരുമാനമൊടുത്തിരുന്നില്ല. […]
ബേഡഡുക്ക താലൂക് ആശുപത്രിയിൽ കൗമാര പ്രായക്കാരുടെ സംഗമവും കിറ്റ് വിതരണവും നടത്തി
ബേഡഡുക്ക : കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായി താലൂക് ആശുപത്രി ബേഡഡുക്കയിൽ കൗമാര പ്രായക്കാരുടെ സംഗമവും കിറ്റ് വിതരണവും ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും നടത്തി.ബേഡഡുക്ക താലൂക് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ. കൃപേഷ്. എം വി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ. എം ഉദ്ഘടനം ചെയ്തു.പരിപാടിയിൽ പിയർ എഡ്യൂക്കേറ്റർസിനു കിറ്റ് വിതരണം നടത്തി.എച്ച് ഐ ഇൻ ചാർജ് സുരേഷ് ബാബു, എൽ എച്ച്് ഐ ഇൻ ചാർജ് കാർത്തിയനി. പി, പി […]
പനത്തടി പഞ്ചായത്ത് ഭരണ സമിതി അറിയാതെ ഹരിതകർമ്മ സേന പ്ലാസ്റ്റിക് കുപ്പികളും അജൈവ മാലിനൃങ്ങളും പുറമെ വില്പന നടത്തുന്നുവെന്ന് പ്രതിപക്ഷ ആരോപണം
പാണത്തൂർ: പനത്തടി പഞ്ചായത്ത് ഭരണ സമിതി അറിയാതെ ഹരിതകർമ്മ സേന പ്ലാസ്റ്റിക് കുപ്പികളും അജൈവ മാലിനൃങ്ങളും പുറമെ വില്പന നടത്തുന്നതായി പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ പ്രതിപക്ഷ ആരോപണം. കഴിഞ്ഞ രണ്ട് വർഷമായി ഇത്തരത്തിൽ നിരവധി തവണ പാഴ് വസ്തുക്കൾ വിറ്റ് പണം കൈപ്പറ്റിയതായാണ് ആരോപണം.മാലിനൃങ്ങൾ ശേഖരിക്കുന്നതിന് പഞ്ചായത്ത് ക്ളിൻ കേരള മിഷനുമായി ഉടമ്പടിയിൽ എർപ്പെട്ടിടുണ്ട്. എന്നാൽ വാർഡുകളിൽ നിന്ന് എം.സി.എഫിലേക്ക് മാറ്റുന്ന ഇ_മാലിനൃങ്ങൾ ഉൾപ്പെടെയുള്ളവ പുറമെ വില്ക്കുന്നത് പഞ്ചായത്ത് ഗൗരവത്തിൽ കാണണമെന്നാണ് അംഗങ്ങൾ ആവശ്യപെട്ടത്. പ്രതിപക്ഷത്തിൻരെ ആരോപണം ശരിവെച്ച […]
പനത്തടി പഞ്ചായത്തിൽ മാധ്യമ വിലക്ക്; ഭരണസമിതി യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ യോഗത്തിൽ നിന്നും പുറത്താക്കി ജനങ്ങളുടെ അറിയാനുളള അവകാശത്തിൻന്മേലുളള കടന്നുകയറ്റമെന്ന് ആക്ഷേപം
പാണത്തൂർ: പഞ്ചായത്ത് ഭരണസമിതിയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ യോഗത്തിൽ നിന്നും പുറത്താക്കി.ഇന്ന് പനത്തടി പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യോഗ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക ഓൺലൈൻ പത്രമായ ഗ്രാമശബ്ദത്തിന്റെ പ്രതിനിധിയെയാണ് ഭരണകക്ഷി പുറത്താക്കിയത്.യോഗത്തിലിരിക്കാൻ പ്രസിഡന്റിന്റെ അനുമതിയില്ലെന്ന് കാരണം നിരത്തിയാണ് മാധ്യമ പ്രവർത്തകനെ പുറത്താക്കിയത്. അടുത്തിടെയാണ് ഗ്രാമശബ്ദം ഓൺലൈൻ പത്രം തുടങ്ങിയത്.കഴിഞ്ഞ മാസം 31ന് നടന്ന ഭരണസമിതിയോഗത്തിലെത്തി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു.ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ഉന്നയച്ച് ചില ആരോപണങ്ങൾ അന്ന് വാർത്തയായിരുന്നു. ഭരണസമിതി യോഗങ്ങളിൽ മാധ്യമപ്രവർത്തകരെ അനുവദിച്ചാൽ ഭരണസമിതിയുടെ […]
പാണത്തൂർ പരിയാരത്ത്് ടാങ്കർ ലോറി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേരെ ആശുപത്രിയിലേക്ക്് കൊണ്ടുപോയി.ഒരാളെ തിരയുന്നു.
പാണത്തൂർ :പാണത്തൂർ പരിയാരത്ത്് ടാങ്കർ ലോറി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരിൽ രണ്ടുപേരെ ആശുപത്രിയിലേക്ക്് കൊണ്ടുപോയി.ഒരാളെ തിരയുന്നു. പാണത്തൂർ ചെമ്പേരിയിലെ പെട്രോൾ പമ്പിലേക്ക് മംഗലാപുരത്തുനിന്നും സുളള്യ പരിയാരം വഴി വരികയായിരുന്ന ടാങ്കർ ലോറിയാണ് പരിയാരത്ത് അപകടത്തിൽപെട്ടത്. വാഹനത്തിൽ മൂന്നു പേരുണ്ടായിരുന്നതായാണ് വിവരം. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് രണ്ടുപോരെ കണ്ടെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാളെ കണ്ടെത്തുന്നതിനുളള ശ്രമം നടക്കുന്നതായി അറിയുന്നു. പരിയാരത്ത് മുസ്ലിം പളളിക്ക് സമീപം താമസിക്കുന്ന ഹസൈനാർ എന്നയാളുടെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട് ഭാഗി്കമായി തകർന്നുവെങ്കിലും […]
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിൽ ലോക വയോജന ദിനം ആചരിച്ചു
മാലക്കല്ല്: ലോക വയോജന ദിനത്തോടനുബന്ധിച്ച് മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിൽ 90 വയസ് കഴിഞ്ഞ പോളക്കൽ ഏലിക്കുട്ടിയെ ഷാൾ അണിയിച്ച് ആദരിച്ചു.സ്‌ക്കൂൾ മാനേജർ ഫാ. ഡിനോ കുമ്മാനിക്കാട്ട് സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് സജി എ സി, .ഹെഡ്മാസ്റ്റർ സജി എം എ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിജു പി ജോസഫ്നന്ദിപറഞ്ഞു വിദ്യാർത്ഥി പ്രതിനിധി നന്ദന പ്രതിജ്ഞ ചൊല്ലികൊടുത്തു