തിരുവനന്തപുരം: കേരള സർക്കാർ വൈലോപ്പിള്ളി സംസ്‌കൃതിഭവനും ഷോർട്ട് മൂവി ആർട്ടിസ്റ്റ് സംഘടനായ ‘അസ്മ’ യും സംയുക്തമായി നൽകുന്ന ഈ വർഷത്തെ രത്ന പുരസ്‌കാരത്തിന് കാസറഗോഡ് പുതിയ ബസ്റ്റാന്റിൻ പ്രവർത്തിക്കുന്ന ആർട്ടോ സ്‌കൂൾ ഓഫ് ഡിസൈൻ സ്ഥാപന ഉടമ നിസാമുദ്ദീൻ.കെ അർഹനായി. കാസറഗോഡ് ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ ഗ്രാഫിക് ഡിസൈൻ രംഗത്ത് തൊഴിലധിഷ്ഠിത കോഴ്സിലൂടെ നിരവധി ആളുകൾക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കിയത് പരിഗണിച്ചാണ് രത്ന പുരസ്‌കാരം. വൈലോപ്പിള്ളി സംസ്‌കൃതി ഭവനും ‘അസ്മ’ യും സംയുക്തമായി. 2023 […]
Author: kcadmin
കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ പാദുകന്യാസം ബ്രഹ്‌മശ്രീ ഇരിവൽ കൃഷ്ണദാസ് വാഴുന്നവർ നിർവ്വഹിച്ചു
കരിവേടകം : കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണത്തിന്റെ പാദുകന്യാസം ബ്രഹ്‌മശ്രീ ഇരിവൽ കൃഷ്ണദാസ് വാഴുന്നവർ നിർവ്വഹിച്ചു. തദവസരത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഏ സി പ്രഭാകരൻ നായർ, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ഉപാധ്യക്ഷൻ മധുസൂദനൻ പള്ളക്കാട്, നിർമ്മാണ കമ്മിറ്റി ചെയർമാൻ ശ്രീ ഏ സി കുഞ്ഞിക്കണ്ണൻ എടയിൽച്ചാൽ എന്നിവരും ഭക്തജനങ്ങളോടൊപ്പം സന്നിഹിതരായിരുന്നു.
വായന ദിനം: എസ്. വൈ. എസ് കാഞ്ഞങ്ങാട് സോൺ സാംസ്‌കാരികം ഡയറക്ടറേറ്റ് പൂടങ്കല്ല് അയ്യങ്കാവിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു
ചുള്ളിക്കര : എസ്. വൈ. എസ് കാഞ്ഞങ്ങാട് സോൺ സാംസ്‌കാരികം ഡയറക്ടറേറ്റിന് കീഴിലുള്ള റീഡേഴ്‌സ് ക്ലബ്ബ് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. ഡോ :അബ്ദുൽ ഹകീം അസ്ഹരി എഴുതിയ ‘അനുധാവനത്തിന്റെ ആനന്ദം’ എന്ന പുസ്തകത്തെ ആസ്പദമാക്കി റീഡേഴ്‌സ് അംഗങ്ങൾ ചർച്ച ചെയ്തു. പുസ്തക ചർച്ചയിൽ സമൂഹത്തിൽ കണ്ടു വരുന്ന ഇ. വായനയുടെ സ്വാധീനത്തെക്കുറിച്ചും പുതിയ തലമുറയുടെ വായനയുടെ അലസതയെകുറിച്ചും സമൂലമായി ചർച്ച ചെയ്തു. റീഡേഴ്‌സ് ക്ലബ്ബ് അംഗങ്ങളായ കാഞ്ഞങ്ങാട് സോൺ കമ്മിറ്റി […]
വായനദിനം: പൂടങ്കല്ല് അയ്യങ്കാവ് മദ്രസയിൽ വിദ്യാർത്ഥികൾ പുസ്തക വായന നടത്തി
ചുള്ളിക്കര : വായന ദിനത്തോടനുബന്ധിച്ച് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വിദ്യാർത്ഥികൾ പുസ്തക വായന നടത്തി. ഭാഷ ജ്ഞാനം കൈവരിക്കുന്നതിനും ആശയങ്ങളുടെ വിവരണങ്ങൾക്കും വിനിമയങ്ങൾക്കുമുള്ള ഒരു ഉപാധിയാണ് വായനയെന്നും വിജ്ഞാനവും,വിവരവും, അറിവും നേടാൻ വായനയെ പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാർത്ഥികൾ വായനയിലൂടെ ആവശ്യപ്പെട്ടു. മുഹമ്മദ് ഫാസിം,ഷാൻ എസ്, ഷാൻ റസാഖ് എന്നിവർ പുസ്തകങ്ങൾ വായിച്ചു. സദർ മുഅല്ലിം അബ്ദുൽ റഹിമാൻ നൂറാനി വായന ദിന സന്ദേശം നൽകി പരിപാടിക്ക്നേതൃത്വംനൽകി
വായനദിനം പൂടങ്കല്ല് അയ്യങ്കാവ് മദ്രസയിൽ വിദ്യാർത്ഥികൾ പുസ്തക വായന നടത്തി
ചുള്ളിക്കര : വായന ദിനത്തോടനുബന്ധിച്ച് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വിദ്യാർത്ഥികൾ പുസ്തക വായന നടത്തി. ഭാഷ ജ്ഞാനം കൈവരിക്കുന്നതിനും ആശയങ്ങളുടെ വിവരണങ്ങൾക്കും വിനിമയങ്ങൾക്കുമുള്ള ഒരു ഉപാധിയാണ് വായനയെന്നും വിജ്ഞാനവും,വിവരവും, അറിവും നേടാൻ വായനയെ പ്രോത്സാഹിപ്പിക്കണമെന്നും വിദ്യാർത്ഥികൾ വായനയിലൂടെ ആവശ്യപ്പെട്ടു. മുഹമ്മദ് ഫാസിം,ഷാൻ എസ്, ഷാൻ റസാഖ് എന്നിവർ പുസ്തകങ്ങൾ വായിച്ചു. സദർ മുഅല്ലിം അബ്ദുൽ റഹിമാൻ നൂറാനി വായന ദിന സന്ദേശം നൽകി പരിപാടിക്ക്നേതൃത്വംനൽകി
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ വായനവാര ചടങ്ങ് മതസൗഹാർദത്തിന്റെ ഊഷ്മളതയിൽ കുരുന്നുകൾക്ക് നവ്യാനുഭവമായി
മാലക്കല്ല്:ദേശീയ വായനാദിനത്തോടനുബന്ധിച്ച് സെൻമേരിസ് യുപി സ്‌കൂൾ മാലക്കലിൽ വായന മാസാചരണത്തിന് വേറിട്ട പരിപാടികളോടെ തുടക്കം കുറിച്ചു. പൂർവ്വകാല മലയാളം അധ്യാപകനായ ജോസഫ് തള്ളത്ത് കുന്നേൽ വായന മസാചരണം തിരികൊളുത്തി ഉദ്ഘാടനം ചെയ്തു പ്രസംഗിച്ചു. സ്‌കൂൾ മാനേജർ ഫാ. ഡിനോ കുമാനിക്കാട്ട് അധ്യക്ഷത വഹിച്ചു. സ്‌കൂൾ പിടിഎ പ്രസിഡണ്ട് സജി എ സി ആശംസയർപ്പിച്ചു സംസാരിച്ചു. വിവിധ മതഗ്രന്ഥങ്ങൾ വായിച്ച് നിഷ, സമദ് ഉസ്താദ്, സി. അൻജിത എന്നിവർ വായനാദിന സന്ദേശം പകർന്നു നൽകിയത് മത സൗഹാർദത്തിന്റെ ഊഷ്മളതയിൽ […]
രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്‌കൂളിലെ വായനാ ദിനാചരണം നടത്തി
രാജപുരം: ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്‌കൂളിലെ വായനാ ദിനാചരണം വർണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. സ്‌കൂൾ മാനേജർ റവ.ഫാ.ബേബി കട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോൺ ബോസ്‌കോ ഡയറക്ടർ ഫാ. സണ്ണി വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ പരിപാടികൾ നടത്തപ്പെട്ടു. വായനാദിനവുമായി ബനധപ്പെട്ട് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്‌കൂൾ ഹെഡ് മാസ്റ്റർ ഒ എ അബ്രാഹം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റിങ്കു ജോസ് നന്ദിയും പറഞ്ഞു.
കോടോം- ബേളൂർ ഗ്രാമപഞ്ചായത്ത് ‘മാലിന്യ മുക്തം നവകേരളം’ പഞ്ചായത്ത് തല സമിതി യോഗം ചേർന്നു
ഒടയംചാൽ :കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ‘മാലിന്യ മുക്തം നവകേരളം’ പഞ്ചായത്ത് തല സമിതി യോഗം ഒടയംചാൽ റോട്ടറി ക്ലബ്ബിൽ വെച്ച് ചേർന്നു. യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ദിനേശ് കുമാർ മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി അദ്ധ്യക്ഷതയും വഹിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജനി കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് […]
സേവാഭാരതി പനത്തടി പഞ്ചായത്ത് കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ
രാജപുരം: സേവാഭാരതി പനത്തടി പഞ്ചായത്ത് ജനറൽ ബോഡി യോഗം വൈസ് പ്രസിഡന്റ്പി.രാജപ്പൻ നായരുടെ അധ്യക്ഷതയിൽ ബളാംതോട് സേവാഭാരതി ഓഫിസിൽ വച്ച് നടന്നു. സെക്രട്ടറി കെ.സി.പ്രദീപ് കുമാർ റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു സേവാഭാരതി ജില്ലാ ജോയിൻ സെക്രട്ടറി രാധാകൃഷ്ണൻ സേവാ സന്ദേശം നൽകി. ഖണ്ഡ് സംഘചാലക് പി.ജയറാം സരളായ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഖണ്ഡ് ബൗദ്ധിക് പ്രമുഖ് കെ.സുരേഷ്, സേവാ പ്രമുഖ് എൻ.ആർ.ദിലീപ് എന്നിവർ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി രാജപ്പൻ നായർ , […]
പയ്യന്നൂർ മാവിച്ചേരിയിലെ പടിഞ്ഞാറെ വീട്ടിൽ രാമൻ (76 വയസ്സ്) നിര്യതയനായി
പയ്യന്നൂർ മാവിച്ചേരിയിലെ പടിഞ്ഞാറെ വീട്ടിൽ രാമൻ (76 വയസ്സ്) നിര്യതയനായി. ഭാര്യ: – ലക്ഷ്മി. മക്കൾ :- ബാബു (ബിൽഡിങ് കോൺട്രാക്ട് വർക്ക്) ബേബി, ബിന്ദു മരുമക്കൾ :-ഷീബ (കടന്നപ്പള്ളി ), വിജയൻ കോമരം ( അതിയടം മുച്ചിലോട്ട് ) ഉമേശൻ ( ഡ്രൈവർ, വെള്ളൂർ ) സഹോദരങ്ങൾ :-നാരായണൻ അന്തിതിരിയൻ ( കോക്കാട് ) പരേതരായ കണ്ണൻ, നാരായണി, കൃഷ്ണൻ. സംസ്‌കാരം നാളെ രാവിലെ