കാസറഗോഡ് : കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനിയാവസ്ഥക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര ആരോഗ്യ മെഡിക്കൽ സംഘത്തെ അയക്കണമെന്നും കേന്ദ്ര ഗവണ്മെന്റ് കാസറഗോഡ് ജില്ലയിൽ സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ, ഇ എസ് ഐ, ജിമ്മർ ഹോസ്പിറ്റലിൽ തുടങ്ങുവാനുള്ള അടിയന്തിര നടപടി എടുക്കാൻ ശുപാർശ നൽകണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് ബിജെപി കാസറഗോഡ് ജില്ല കമ്മിറ്റി സിറ്റി ടവറിൽ സംഘടിപ്പിച്ച ട്രെഡേഴ്സ് മീറ്റിൽ വെച്ച് മുൻ കേന്ദ്ര മന്ത്രിയും ബിജെപി ദേശിയ നേതാവുമായ മുക്താർ അബ്ബാസ് നഖ് വിക്ക് എയിംസ് […]
Author: kcadmin
കെ.വി.കുഞ്ഞപ്പൻ മാസ്റ്ററുടെ 12-ാം ചരമ വാർഷിക ദിനം ഇന്ന്
കാങ്കോലിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വ പരമായ പങ്കു വഹിച്ച കെ.വി.കുഞ്ഞപ്പൻ മാസ്റ്ററുടെ 12-ാം ചരമ വാർഷിക ദിനമാണ് ഇന്ന്്. പൊതു പ്രവർത്തനത്തിന്റെ നാനാ തുറകളിലും നിറഞ്ഞു നിന്ന കുഞ്ഞപ്പൻ മാസ്റ്റർ കാൽ നൂറ്റാണ്ടിലേറെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. മറുപക്ഷത്തുള്ളവരെ പാർട്ടിയിൽ എത്തിക്കുക എന്ന ദൗത്യം നിർവ്വഹിച്ച ത്യാഗ ധനനായ നേതാവായിരുന്നു മാസ്റ്റർ . നാട്ടിലുണ്ടാകുന്ന കുടുംബ പ്രശ്‌നങ്ങൾ, അതിർത്തിത്തർക്കം, വഴി പ്രശ്‌നം എന്നിവയെല്ലാം ഉയർന്നു വരുമ്പോൾ കുഞ്ഞപ്പൻ മാസ്റ്ററെ സമീപിക്കുക പതിവായിരുന്നു. […]
തുടി സാംസ്‌കാരിക വേദി വിജയോത്സവം 2023 സംഘടിപ്പിച്ചു
ഒടയംചാൽ : കാസർഗോഡ് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ചു വരുന്ന ഉദ്യേഗസ്ഥ കൂട്ടായ്മ്മയാണ് തുടി സാംസ്‌കാരിക വേദി . തുടിയുടെ ആഭിമുഖ്യത്തിൽ 2022-23 SSLC പ്രസ് ടു പരിക്ഷകളിൽ വിജയിച്ച മാവിലൻ , മലവേട്ടുവൻ എന്നീ ഗോത്രത്തിലെ വിദ്യാർത്ഥികളെ വിജയോത്സവം 23 പരിപാടിയിൽ ജൂൺ 18 ന് ഒടയംചാലിൽ വെച്ച് അനുമോദിച്ചു. പ്രസ്തുത പരിപാടി കോടോം. ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് .ശ്രീജ പി ഉദ്ഘാടനം ചെയ്തു തുടി ചെയർമാൻ കുടമിനസുകമാരൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പി ഡബ്ലുഡി […]
രാജപുരം സെക്ഷൻ പരിധിയിലെ പ്രദേശങ്ങൾ ബളാംതോട് സെക്ഷന്റെ പരിധിയിലാക്കാനുളള നീക്കം ഉപേക്ഷിക്കണം: കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ
രാജപുരം : കളളാർ പഞ്ചായത്തിൽപ്പെടുന്ന രാജപുരം വൈദ്യുതി സെക്ഷന്റെ പരിധിയിലെ പ്രദേശങ്ങൾ പൂർണ്ണമായി ബളാംതോട് സെക്ഷന്റെ പരിധിയിലേക്ക് മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ വൈദ്യുതി വകുപ്പ് മന്ത്രിക്ക് കത്തയച്ചു. ബളാംതോട് സെക്ഷന്റെ ചെറിയൊരു ഭാഗം മാത്രമാണ് കളളാർ ഗ്രാമപഞ്ചായത്തിൽപ്പെടുന്നത്. ബാക്കിയുളള ഭാഗംകൂടി ചേർക്കുമ്പോൾ കളളാർ പഞ്ചായത്ത് പൂർണ്ണമായി ബളാംതോട് സെക്ഷന്റെ പരിധിയിലാവും. ഇത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുളളതായി കത്തിൽ ചൂണ്ടിക്കാട്ടി. അതിന് പറമേ ഇപ്പോൾ രണ്ടും മൂന്നും കിലോമീറ്റർ […]
മണിപ്പൂർ ജനതയുടെ സഹനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോളിച്ചാലിൽ ജപമാല റാലി നടത്തി
കോളിച്ചാൽ: പനത്തടി സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ മണിപ്പൂർ ജനതയുടെ സഹനങ്ങളോട് ഐക്യദാർഢ്യവും ജപമാല റാലിയും കോളിച്ചാൽ ടൗണിൽ പനത്തടി സെൻറ് ജോസഫ് ഫൊറോന വികാരി ഫാദർ ജോസഫ് വരാണത്ത് ഉദ്ഘാടനം ചെയ്തു. അധികാരികളുടെ മൗനവും അക്രമികളുടെ അഴിഞ്ഞാട്ടവും ഉടൻ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പനത്തടി ഫൊറോന കോർഡിനേറ്റർ ദേവസ്യ വടാന,ട്രസ്റ്റി ജോസ് നാഗരോലിൽ,സണ്ണി ഈഴക്കുന്നേൽ, ജിജി മൂഴിക്കച്ചാലിൽ,എന്നിവർ നേതൃത്വംകൊടുത്തു.
കരിവേടകത്തെ പരേതനായ വർക്കി ആലുങ്കലിന്റെ ഭാര്യ സിസിലിക്കുട്ടി വർക്കി (87) നിര്യാതയായി
രാജപുരം: കരിവേടകത്തെ പരേതനായ വർക്കി ആലുങ്കലിന്റെ ഭാര്യ സിസിലിക്കുട്ടി വർക്കി (87) നിര്യാതയായി. സംസ്‌ക്കാരം നാളെ വൈകുന്നേരം 4 മണിക്ക് കരിവേടകം സെന്റ് മേരീസ് ദേവാലയത്തിൽ.മക്കൾ: ബാബു വർക്കി,ബൈജു വർക്കി,ബിജി വർക്കി,ഷാലി വർഗ്ഗീസ്, ഡൊമിനിക് എ വർക്കി,ഷിബു വർക്കി,ഷീബ വർക്കി മരുമക്കൾ: ജോളി ബാബു,റോസിലി ബൈജു,ജോയി,ഷാജി,ബിന്ദു ജോസഫ് കെ,അലക്‌സ്,ബിന്ദു ഷിബു
പടിമരുത് അമ്പേയത്തടി കോളനിയിലെ കൈമച്ചി (75) നിര്യാതയായി
ചുളളിക്കര: പടിമരുത് അമ്പേയത്തടി കോളനിയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കൈമച്ചി (75) നിര്യാതയായി.ചുളളിക്കര: പടിമരുത് അമ്പേയത്തടി കോളനിയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കൈമച്ചി (75) നിര്യാതയായി.സംസ്‌ക്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: കുഞ്ഞിരാമൻ, പരേതനായ കുഞ്ഞമ്പു,ചന്ദ്രൻ,ഗോപാലൻ,മാധവൻ,രാധ മരുമക്കൾ: ചിരുത,രാധ,സുജാത,രഞ്ജി,,രമ്യ, മാധവൻ.
കാഞ്ഞങ്ങാട്- കാണിയൂർ റെയിൽവേ പാത യാഥാർത്ഥ്യമാക്കാൻ ശ്രമം തുടരുന്നു; നിവേദക സംഘം കർണ്ണാടക സ്പീക്കറെ കണ്ട്ു
രാജപുരം: കാഞ്ഞങ്ങാട്- കാണിയൂർ റെയിൽവേ പാത യാഥാർത്ഥ്യമാക്കാൻ ശ്രമം തുടരുന്നു.അതിനായി കർണ്ണാടക സർക്കാരിന്റെ സമ്മതപത്രം ലഭ്യമാക്കാൻ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിന്നുളള സംഘം കർണ്ണാടക സ്പീക്കർ യു ടി ഖാദറിനെ കണ്ട് നിവേദനം നൽകി. കാസർകോട് ബിൽഡപ്പ്് ജനറൽ സെക്രട്ടറി ഡോ.ഷെയ്ക്ക് ബാവ, കാഞ്ഞങ്ങാട് വികസനസമിതി ഭാരവാഹികളായ മുഹമ്മദ് അസ്ലാം,യൂസഫ് ഹാജി, മർച്ചന്റ് അസോസിയേഷൻ പ്രതിനിധി രവീന്ദ്രൻ എന്നിവരാണ് ഡോ.ജോസ് കൊച്ചിക്കുന്നേലിന്റെ നേതൃത്വത്തിൽ സ്പീക്കറെ കണ്ട്ത്. ഇതിന് പുറമേ സൗത്ത് കണ്ണാടകയിലെ സുളള്യയിൽ ഒരു മെഡിക്കൽ കോളേജ് […]
പതിവു തെറ്റാതെ പുസ്തകങ്ങളുമായി അവർ എത്തി രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ എൻസിസി വിദ്യാർത്ഥികളാണ് സമീപത്തെ വായനശാല സന്ദർശിച്ചത് പുസ്തക സമർപ്പണം നടത്തിയത്
രാജപുരം: പതിവു തെറ്റാതെ പുസ്തകങ്ങളുമായി അവർ എത്തി. നാട്ടിൻ പുറങ്ങളിലെ പൊതുജനങ്ങൾക്കായി. വായനാ ദിനാചരണത്തിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ എൻസിസി വിദ്യാർത്ഥികളാണ് സമീപത്തെ വായനശാല സന്ദർശിച്ചത് പുസ്തക സമർപ്പണം നടത്തിയത്. എല്ലാ വർഷവും കോളേജിലെ എൻസിസി വിദ്യാർത്ഥികൾ പുതിയ പുതിയ പുസ്തകങ്ങളുമായി വയനാദിനത്തിൽ വണ്ണാത്തിക്കാനം ഓർമ്മ വായനശാല ആന്റ് ഗ്രന്ഥാലയം സന്ദർശിച്ച് വിദ്യാർത്ഥികളുടെ വക ഗ്രന്ഥശാലക്ക് പുസ്തകങ്ങൾ സമ്മാനിക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റാതെ വിദ്യാർത്ഥികളും അധ്യാപകരും നൂറ് കണക്കിന് പുസ്തകങ്ങളുമായി വായനശാലയിൽ എത്തി. […]
എടത്തോട് ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്‌കൂളിൽ വായന മാസാചരണത്തിനു തുടക്കമായി
എടത്തോട് : ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്‌കൂളിൽ വായന ദിന മാസാചരണത്തിനു തുടക്കം കുറിച്ചു.വായന മാസാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരങ്ങൾ, പുസ്തക പ്രദർശനം, വായനാ മത്സരങ്ങൾ തുടങ്ങീ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കും. കുട്ടീസ് റേഡിയോ ചങ്ങാതിക്കൂട്ടം, വിദ്യാരംഗം കലാസാഹിത്യ വേദി, വിവിധ ക്ലബ്ബുകൾ എന്നിവയുടെ ഉദ്ഘാടനം എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സതീഷ്. എം. കെ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് വിജയൻ. കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ രമേശൻ മാസ്റ്റർ,എം പി […]