LOCAL NEWS

വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറുടെ അറിയിപ്പ്

വെള്ളരിക്കുണ്ട്: കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് എന്‍ എഫ് എസ് എ ആക്ടിന്റെ പരിധിയില്‍ വരുന്ന മുന്‍ഗണന, എ എ വൈ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും അവരുടെ Ekyc – updation ( അര്‍ഹരാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും തെളിയിക്കുന്ന മസ്റ്ററിംഗ്) നടത്തേണ്ടതുണ്ട്. നിലവില്‍ മാര്‍ച്ച് 15 നുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അല്ലാത്തവര്‍ക്ക് ഏപ്രില്‍ മാസം മുതല്‍ റേഷന്‍ കടകളില്‍ നിന്നുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ മുടങ്ങാനിടയുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിലെ മുന്‍ഗണന, എ എ വൈ കാര്‍ഡുകളില്‍ […]

DISTRICT NEWS

ജോസഫ് കനകമൊട്ടയുടെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം പതിനെട്ടാംമൈലില്‍ നാളെ

രാജപുരം: മലയോരമേഖലയുടെ ഗതാഗത സൗകര്യങ്ങള്‍ക്കും ടൂറിസത്തിനും വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കിയ മലയോര ഹൈവേ ഉള്‍പ്പെടെ നിരവധി സ്വപ്ന പദ്ധതികളുടെ ഉപജ്ഞാതാവായ ജോസഫ് കനകമൊട്ടയ്ക്ക് കോളിച്ചാല്‍ പതിനെട്ടാം മൈലില്‍ മലയോര ഹൈവേയോട് ചേര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് സ്ഥാപിച്ച പൂര്‍ണ്ണകായ പ്രതിമ നാളെ ഉച്ചയ്ക്ക് 2: 30ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു അനാച്ഛാദനം ചെയ്യും. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി […]

LOCAL NEWS

ക്ഷീരകര്‍ഷകര്‍ക്കായി വിനോദ യാത്ര സംഘടിപ്പിച്ചു; ബളാംതോട് ക്ഷീരോത്പാദകസഹകരണസംഘമാണ് അവസരമൊരുക്കിയത്

രാജപുരം : ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘത്തിലെ 50 ക്ഷീര കര്‍ഷകരെ ഉള്‍പ്പെടുത്തി തിരുവനന്തപുരം , കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മൂന്ന് ദിവസം നീണ്ട് നിന്ന വിനോദ യാത്ര സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് കെ.എന്‍. വിജയകുമാരന്‍ നായര്‍, സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സംഘം വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണന്‍, സംഘം ഡയറക്ടര്‍മാരായ മാത്യു സെബാസ്റ്റ്യന്‍, ജോജി ജോര്‍ജ്, രാജശ്രീ .വി എന്നിവര്‍ നേതൃത്വം നല്‍കി. ഇതുവരെ ട്രെയിന്‍ […]

LOCAL NEWS

പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് (56) നിര്യാതനായി ; സംസ്‌ക്കാരം നാളെ

രാജപുരം: പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് (56) നിര്യാതനായി. മ്യതസംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് അയ്യംകാവ് ഭവനത്തില്‍ ആരംഭിച്ച് അടോട്ട്കയ സെന്റ് തോമസ് ദൈവാലയത്തില്‍. ഭാര്യ: ഷേര്‍ലി രാജു. മക്കള്‍: സോണി, മല്ലീസ (ഇരുവരും അയര്‍ലന്റ് ).മരുമകന്‍: അഭിഷേക് (അയര്‍ലന്റ് ) മാതാപിതാക്കള്‍: തോമസ് ,ഏലിയാമ്മ സഹോദരങ്ങള്‍: സാബു തോമസ്, ജാന്‍സി, ടോമി,വിജിജിയോ.

LOCAL NEWS

അടോട്ടുകയയിലെ മഴുവഞ്ചേരിക്കാലായില്‍ ചാക്കോ (87)നിര്യാതനായി.

കളളാര്‍: അടോട്ടുകയയിലെ മഴുവഞ്ചേരിക്കാലായില്‍ ചാക്കോ (87)നിര്യാതനായി. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് വീട്ടില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍. ഭാര്യ:പരേതയായ അച്ചിക്കുട്ടി, മക്കള്‍:അന്നമ്മ,മേരി,ഫിലിപ്പ്,ലില്ലി,സണ്ണി,റീന. മരുമക്കള്‍: ജോസ്,ജെയിംസ്, ആന്‍സി, തോമസ്,മിനി,ലൂക്ക

LOCAL NEWS

ഹരിതകര്‍മ്മ സേനാംഗങ്ങളെ വഴിയില്‍ തടഞ്ഞ് യുവജന നേതാവിന്റെ ഭീഷണി

രാജപുരം: യുവജന നേതാവ് ഹരിതകര്‍മ്മ സേനാംഗങ്ങളെ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായി പരാതി. പനത്തടി ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ രണ്ട് ഹരിതകര്‍മ്മ സേനാംഗങ്ങളെയാണ് യുവജന നേതാവ് എ.എസ്.ശ്രീകാന്ത് വാഹനം നാല് മണിക്കൂര്‍ വഴിയില്‍ തടഞ്ഞിട്ട് ഭീഷണി പ്പെടുത്തിയത്.അവസാനം പഞ്ചായത്ത് അധികൃതരും രാജപുരം പോലിസും സ്ഥലത്തെത്തിയാണ് ഇവരെ വിട്ടയച്ചത്.വീടുകളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിനൃങ്ങള്‍ കൊണ്ടു പോകുന്നത് സംബന്ധിച്ച കണക്കുകള്‍ തന്നെ ബോധൃപ്പെടുത്തണമെന്നാവശൃപ്പെട്ടാണ് കൊളപ്പുറം ഊര്മൂപ്പന്‍ കൂടിയായ ഇയാള്‍ അംഗങ്ങളെ വഴിയില്‍ തടഞ്ഞത്.ഇദ്ദേഹം മദൃലഹരിയിലായിരുന്നതായി നാട്ടുകാര്‍ പറയുന്നു .തുടര്‍ന്ന് ഹരിതകര്‍മ്മ […]

LOCAL NEWS

കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും, പ്രി പ്രൈമറി കലോത്സവവും നടത്തി

രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും, പ്രി പ്രൈമറി കലോത്സവവും പ്രശസ്ത സിനിമാ താരം പി പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സൗമ്യവേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.കോടോം- ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ മുഖ്യാതിഥിയായി , ഹെഡ്മിസ്ട്രസ് സുമതി പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് മെമ്പര്‍ ശ്രീലത പി വി, കോടോം ബേളൂര്‍ പഞ്ചായത്തംഗം […]

LOCAL NEWS

ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.

അട്ടേങ്ങാനം:ANTI NARCOTICS CAMPAIGN Reconnecting Youth. ന്റെ ഭാഗമായി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹോസ്ദുര്‍ഗ്ഗ് നേതൃത്വത്തില്‍ കോടോം- ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് കുമാര്‍. സി. സ്‌പെഷ്യല്‍ ജഡ്ജ് ഹോസ്ദുര്‍ഗ്ഗ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജയരാജ്. പി. കെ വിഷയം അവതരിപ്പിച്ചു ക്ലാസ്സ് എടുത്തു. കോടോം- ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ ആധ്യക്ഷത വഹിച്ചു. […]

LOCAL NEWS

ഊരു മൂപ്പന്റെ ഇടപെടല്‍: ആദിവാസി ഊരുകളില്‍ കയറിയിറങ്ങി റേഷന്‍ കാര്‍ഡ് നല്‍കി സപ്ലൈ ഓഫീസര്‍ മാതൃകയായി.

രാജപുരം: സ്വന്തമായി ഭൂമിയില്ലാത്ത, പുറംമ്പോക്കിലും കുടുംബ സ്വത്തിലും താത്കാലിക വീട് വച്ച് താമസിക്കുന്ന എണ്ണപ്പാറ, വേങ്ങച്ചേരി ഊരിലെ ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് എന്ന സ്വപ്നം സഫലമായി. ഒരുപാട് വര്‍ഷങ്ങളായി കുടില്‍ കെട്ടി താമസിക്കുന്ന കുടുങ്ങള്‍ക്ക് സ്വന്തം പേരില്‍ ഭൂമിയില്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതാണ് ഇതുവരെ റേഷന്‍ കാര്‍ഡ് കിട്ടാത്തതിന് കാരണം. കോടോം- ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറ വാര്‍ഡ് ഊരുമൂപ്പനും പ്രൊജക്ട് ലെവല്‍ ട്രൈബല്‍ ഡവലപ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ടുമായ രമേശന്‍മലയാറ്റുകര താലൂക്ക് സപ്ലൈ ഓഫീസര്‍ […]

LOCAL NEWS

തായന്നൂരില്‍ നേത്രപരിശോധനാ , തിമിര ശസ്ത്രക്രിയാ ക്യാമ്പ് നാളെ

തായന്നൂര്‍: കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ & റിസര്‍ച്ച് സെന്റര്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി കണ്ണാശുപത്രിയുടേയും, സെന്റര്‍ ഫോര്‍ റിസര്‍ച്ച് & ഡവലപ്‌മെന്റ് (CRD ) യുടേയും, പ്രൊജക്ട് ലെവല്‍ ട്രൈബല്‍ ഡവലപ്‌മെന്റ് കമ്മിറ്റി (PTDC)യുടേയും സഹകരണത്തോടെ എണ്ണപ്പാറ വില്ലേജ് പ്ലാനിംഗ് കമ്മിറ്റി (VPC) സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധനാ , തിമിര ശസ്ത്രക്രിയാ ക്യാമ്പ് നാളെ തായന്നൂര്‍ സാംസ്‌കാരിക നിലയത്തില്‍ രാവിലെ 10 പത്തുമണി മുതല്‍ നടക്കും നേത്രരോഗങ്ങള്‍ സംബന്ധിച്ച് സംശയ നിവാരണവും, ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് […]