നൂറോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഉത്തർപ്രദേശ് ഗുണ്ടാസംഘം തലവൻ ആതിഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു.

സുസ്ഥിര വികസനത്തിനായുള്ള യു എന് ഹാബിറ്റാറ്റ്- ഷാങ്ഹായ് പുരസ്കാരം തിരുവനന്തപുരം നഗരസഭക്ക് ലഭിച്ചു. നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കി 2030ലെ അജന്ഡയും പുതിയ നഗര അജന്ഡയും നടപ്പാക്കുന്നതില് ലോകമെമ്പാടുമുള്ള നഗരങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും പുരോഗതിക്കും നേട്ടങ്ങള്ക്കുമാണ് ഈ പുരസ്കാരം നല്കുന്നത്. മുന് വര്ഷങ്ങളില് ബ്രിസ്ബെയിന് (ആസ്ത്രേലിയ), ഫുസു (ചൈന), ജോര്ജ് ടൗണ് (മലേഷ്യ), കംപാല (ഉഗാണ്ട), സാല്വഡോര് (ബ്രസീല്) നഗരങ്ങള്ക്കാണ് അവാര്ഡ് ലഭിച്ചിരുന്നത്. രാജ്യത്ത് ഈ അംഗീകാരം കിട്ടിയ ഏക നഗരവും തിരുവനന്തപുരമാണ്. ഈജിപ്തിലെ അലക്സാണ്ട്രിയയില് നടന്ന ചടങ്ങില് യു […]
തെലങ്കാനയിൽ കോൺഗ്രസ് അധികാരം പിടിക്കുമോ? നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് സംസ്ഥാനത്ത്. എന്നാൽ കോൺഗ്രസിന് ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്താണ് ഇത്തവണ അവർ മത്സരിച്ചത്. അതുകൊണ്ട് ജയിക്കുമെന്ന ഉറപ്പിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും, രേവന്ത് റെഡ്ഡിയും ചേർന്നുള്ള പ്രചാരണം വലിയ രീതിയിൽ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ. നിലവിൽ ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നാണ് വിലയിരുത്തൽ. ബിആർഎസ്സിനും കോൺഗ്രസിനുമൊപ്പം, ബിജെപിയും വലിയ ശക്തിയായി തന്നെ മുന്നിലുണ്ട്. കോൺഗ്രസ് ഇത്തവണ അവസാന തന്ത്രമായി പുറത്തെടുത്തത് […]
പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം ചെറുക്കാൻ ഇറാൻ മുന്നോട്ട് വച്ച പ്രധാന നിർദേശങ്ങളിലൊന്ന് ലോക സമൂഹത്തെ ഞെട്ടിക്കുന്നതായിരുന്നു. ഇസ്രായേലിനും അവർക്ക് ആയുധവും പിന്തുണയും നൽകുന്ന രാജ്യങ്ങൾക്കും എണ്ണ നൽകുന്നത് നിർത്തിവയ്ക്കുക എന്നതായിരുന്നു നിർദേശം. ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അലി ഖാംനഇയുടേതായിരുന്നു നിർദേശം. ഇസ്രായേലിനെയും അമേരിക്കയെയും പാഠംപഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാന്റെ നേതാവ് ഈ നിർദേശം മുന്നോട്ട് വച്ചത്. എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ മുസ്ലിം രാജ്യങ്ങൾ ഇതിന് തയ്യാറാകണം എന്നായിരുന്നു ആവശ്യം. ലോകത്ത് പ്രതിദിനം […]