പടിമരുത്: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്് നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു.പടിമരുതിലെ ചിലമ്പിക്കുന്നേൽ ആൽഫി ടോമിയെയാണ് സെന്റ് ജോസഫ് വാർഡ് കൂട്ടായ്മ ആനുമോദിച്ചത്. ഇടവക വികാരി ഫാ.ജോൺസൺ വേങ്ങപറമ്പിൽ സമ്മാനം നൽകി. സ്ഥലം മാറിപോകുന്ന സിസ്റ്റർ അനീസ്, സിസ്റ്റർ റെനി എന്നിവർക്കും വാർഡ് കുട്ടായ്മ സ്്‌നോപഹാരം നൽകി. കുട്ടിയമ്മ റിപ്പോർട്ട്് അവതരിപ്പിച്ചു. വിൽസൻ തരണിയിൽ സ്വാഗതവും ബിനോയി അറയ്ക്കൽ നന്ദിയും പറഞ്ഞു.
