ഇരിട്ടി: ഇരിട്ടിയിൽ എം ഡി എം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇരിട്ടി കല്ലുമുട്ടി സ്വദേശി കരിയിൽ ഹൗസിൽ ശരത്ത് (35), നടുവനാട് സ്വദേശി അമൃത നിവാസിൽ അമൽ (25) എന്നിവരെയാണ് ബാംഗ്ലൂരിൽ നിന്ന് ഇരിട്ടിയിലേക്ക് ആൾട്ടോ കാറിൽ 74 ഗ്രാം എം ഡി എം എ യുമായി വരുമ്പോൾ ഇരിട്ടിയിൽ വച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലത ഐ പി സ് ന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ […]
കാസര്‍ഗോഡ് / സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തടസ്സം വരാതിരിക്കാന്‍ ശക്തമായ ജാഗ്രത പാലിക്കുമെന്നും വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് മാധ്യമ ഏകോപന സമിതി ജില്ലാതല യോഗം തീരുമാനിച്ചു . പത്ര, ദൃശ്യമാധ്യമങ്ങളുമായി ബന്ധമില്ലാതെ വാര്‍ത്താ പ്രചാരണത്തിന് എന്ന പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തി പണം കൈപ്പറ്റുന്നതായി തെളിവ് ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ പോലീസ് മേധാവി അറിയിച്ചു. വാഹനങ്ങളില്‍ മീഡിയ സ്റ്റിക്കര്‍ അനധികൃതമായി ഉപയോഗിക്കുന്നതും കര്‍ശനമായി തടയും. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം പി. അഖില്‍ […]
റാണിപുരം : കനത്ത മഴയെ തുടര്‍ന്ന് കാലാവസ്ഥ പ്രതികൂലമായതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി റാണിപുരം ഇക്കോ ടൂറിസം മേഖലയില്‍ ട്രക്കിങ് അനുവദിച്ചിരുന്നില്ല. എന്നാല്‍ മഴ കുറഞ്ഞതിനാല്‍ നാളെ മുതല്‍ വീണ്ടും ട്രക്കിംഗ് അനുവദിക്കുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ അഷറഫ് അറിയിച്ചു.