പാണത്തൂർ: ഇന്നത്തെ ശക്തമായ വേനൽമഴക്കിടെ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. കുണ്ടുപ്പള്ളിയിലെ വിജയന്റെ ഭാര്യ സിതമ്മക്ക്(56) പരിക്കേറ്റത്.തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ മഴയിൽ ഇടിമിന്നലിൽ നിന്നും രക്ഷനേടാനായി മറ്റ് തൊഴിലാളികളോടൊപ്പം കുണ്ടുപ്പള്ളിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിനുപുറത്ത് നിർമ്മിച്ച ഷെഡിൽ നിൽക്കുമ്പോഴാണ് ശക്തമായ ഇടിമിന്നലിൽ ചാരി നിന്ന ഇരുമ്പ് കമ്പിയിൽ നിന്ന് ഷോക്കേറ്റത്. സീതമ്മയെ ഉടൻ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച്ചികിൽസനൽകി.
Related Articles
ചെറുപനത്തടി മാന്ത്രക്കളത്തിൽ ബാലകൃഷ്ണൻ നായർ (89) നിര്യാതനായി
കോളിച്ചാൽ : ചെറുപനത്തടി മാന്ത്രക്കളത്തിൽ ബാലകൃഷ്ണൻ നായർ (89) നിര്യാതനായി. ഭാര്യ: ലീലാവതി അമ്മ മക്കൾ : ജയൻ , രാജു (സന്തോഷ്) മരുമക്കൾ : ആർ. സി രജനീദേവി (സി ഡിഎസ് ചെയർപേഴ്സൺ, പനത്തടി ഗ്രാമപഞ്ചായത്ത്),ഷൈലജ.
ടാറിംങ്ങ് പൂർത്തിയായ ഭാഗങ്ങളിൽ ഓവുചാൽ നിർമിക്കണം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ്
രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ ടാറിംങ്ങ് പൂർത്തിയായ ഭാഗങ്ങളിൽ ഓവുചാൽ നിർമിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.പൂടംകല്ല് ചെറങ്കടവ് ഭാഗത്തെ നിർമാണം ഭാഗീകമായി മുണ്ടോട്ട് വരെ പൂർത്തിയായെങ്കിലും ഓവു ചാൽ നിർമിച്ചിട്ടില്ല. കനത്ത മഴയിൽ ടൗണിൽ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. രാജപുരം ടൗണിൽ നിന്നും ഇരുഭാഗങ്ങളിലക്ക് എത്രയും പെട്ടെന്ന് ഓവുചാൽ നിർമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാരികളുടെ മക്കളിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മികച്ചവിജയം നേടിയ […]
വയോജന പെന്ഷന് കുടിശ്ശിഖ ഒറ്റത്തവണയായി അടിയന്തിരമായി വിതരണം ചെയ്യണം; സീനിയര്‍ സിറ്റിസണ്‍സ് ഫോറം
അരിപ്രോട ്: വയോജന പെന്ഷന് കുടിശ്ശിഖ ഒറ്റത്തവണയായി അടിയന്തിരമായി വിതരണം ചെയ്യണമെന്ന് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം അരിപ്രോട് യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സോമകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്തു സെക്രട്ടറി N ചന്ദ്രശേഖരന് നായര്‍, മൈക്കിള്‍ പൂവത്താനി, മഹിളാ ഫോറം സെക്രട്ടറി ശ്യാമള കൃഷ്ണന് എന്നിവര്‍പ്രസംഗിച്ചു..വയോജന പെന്ഷന് കേന്ദ്ര വിഹിതം വര്‍ദ്ധിപ്പിക്കുക, ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി എത്രയും വേഗം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. യൂണിറ്റ് […]