രാജപുരം :അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ ഹൗസ് ബോട്ടിൽ ഉല്ലാസ യാത്ര നടത്തി.
21 അംഗങ്ങൾ ബോട്ട് യാത്രയിൽ പങ്കെടുത്തു.ബോട്ടിൽ വെച്ച് സംഘം പ്രസിഡന്റ് എ. കെ. മാധവൻ, സെക്രട്ടറി ശംസുദ്ധീൻ എ കേക്ക് മുറിച്ച് ആഘോഷപരിപാടി ഉദ്്ഘാടനം ചെയ്തു.
വിനോദ പരിപാടികൾ സംഘടിപ്പിച്ചും, വിജ്ഞാന ക്ലാസുകളും ചർച്ചകൾ നടത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും അംഗങ്ങൾ യാത്രയെ ആവേശകരമാക്കി.
