DISTRICT NEWS

എൽഡിഎഫ് മണ്ഡലം റാലികൾ നാളെ മുതൽ

രാജപുരം: എൽഡി എഫ്് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച്് നിയോജക മണ്ഡലങ്ങളിലും എൽഡിഎഫ് റാലികൾ സംഘടിപ്പിക്കുന്നു.
നാളെ മുതൽ േെകെുന്നേരം4ന് നടക്കുന്ന റാലിയിലും പൊതുയോഗത്തിലും പ്രമുഖ നേതാക്കൾ പങ്കെടുക്കും. കാഞ്ഞങ്ങാട് മണ്ഡലം റാലി നാളെ നടക്കും അലാമിപ്പളളി പുതിയ ബസ്റ്റാന്റ് പരിസരത്ത് എൽ ഡി എഫ് കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ഉദുമ മണ്ഡലം റാലിയും നാളെയാണ്.ചട്ടഞ്ചാലിൽ മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും.കാസർകോട് മണ്ഡലം റാലി 21ന് മുളേളരിയയിൽ മുൻ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും.തൃക്കരിപ്പൂർ റാലി 25ന് ചെറുവത്തൂരിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം റാലി 28ന് ഉപ്പളയിൽ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

 

 

Leave a Reply

Your email address will not be published. Required fields are marked *