കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട്് വർക്കേഴ്സ് യൂണിയൻ INTUC ജില്ലാ ജനറൽ സെക്രട്ടറി ആയി വിനോദ് ജോസഫ്് ചെട്ടിക്കത്തോട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. കോടോം-ബേളൂർ മണ്ഡലം ജനശ്രീ ചെയർമാനും പഞ്ചായത്ത് 6- ാംം വാർഡ് കൺവീനറും കൂടിയാണ് ്്വിനോദ് ജോസഫ്
കളളാർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ മസ്ദൂർ സംഘം കളളാർ പഞ്ചായത്ത് കമ്മറ്റി കളളാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കേരളത്തിലെ കാർഷിക മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കുക, കേരളത്തിൽ ഏറ്റവും അധികം തൊഴിൽ നൽകുന്ന കാർഷിക മേഖലയെ സംരക്ഷിക്കാൻ പദ്ധതികൾ തയ്യാറാക്കുക, കർഷക തൊഴിലാളി ക്ഷേനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക, ക്ഷേമപെൻഷൻ നൽകുന്നതിലെ വിവേചനം അവസാനിപ്പിക്കുക, കർഷക തൊഴിലാളി ക്ഷേമപെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക. തുടങ്ങി നിരവധി ആവശ്യങ്ങൾ […]
രാജപുരം : ഹോളി ഫാമിലി ഹയർസെക്കണ്ടററി സ്കൂളിൽ ഡിജിറ്റൽ നോട്ടീസ് ബോർഡിന്റെ അനാച്ഛാദനം സ്കൂൾ മാനേജർ റവ. ഫാ. മാത്യു കട്ടിയാങ്കൽ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ്, പി ടി എ പ്രസിഡന്റ് പ്രഭാകരൻ കെ. എ,മദർ പി ടി എ പ്രസിഡന്റ് രാജി സുനിൽ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 2021-2023 പ്ലസ്ടു ബാച്ചിലെ കുട്ടികൾ സ്പോൺസർ ചെയ്തതാണ് ഡിജിറ്റൽനോട്ടീസ്ബോർഡ്.